പ്രധാനമന്ത്രിയുടെ ഓഫീസ്
ജാപ്പനീസ് വ്യക്തിത്വങ്ങളുമായി പ്രധാനമന്ത്രിയുടെ ആശയവിനിമയം
Posted On:
20 MAY 2023 12:06PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജി-7 ഉച്ചകോടിയ്ക്കിടെ , വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച ജപ്പാനിലെ പ്രമുഖ വ്യക്തിത്വങ്ങളായ ഡോ. ടോമിയോ മിസോകാമി, മിസ് ഹിരോകോ തകയാമ എന്നിവരുമായി ഹിരോഷിമയിൽ കൂടിക്കാഴ്ച നടത്തി.
ഒസാക്ക യൂണിവേഴ്‌സിറ്റിയിലെ ഗ്രാജ്വേറ്റ് സ്‌കൂൾ ഓഫ് ഫോറിൻ സ്റ്റഡീസിലെ പ്രൊഫസർ എമറിറ്റസ് ഡോ. ടോമിയോ മിസോകാമി പ്രശസ്ത എഴുത്തുകാരനും ഭാഷാ പണ്ഡിതനുമാണ്, കൂടാതെ ഹിന്ദി, പഞ്ചാബി ഭാഷകളിൽ പ്രാവീണ്യമുള്ളയാളുമാണ്. ജപ്പാനിലെ ഇന്ത്യൻ സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രോത്സാഹനത്തിന് നൽകിയ സംഭാവനകൾക്ക് 2018-ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം ലഭിച്ചു. ജപ്പാനിൽ ഹിന്ദി പഠനത്തിന് അടിത്തറ പാകിയ ഒരു കൂട്ടം ജാപ്പനീസ് പണ്ഡിതരുടെ 1980-കളിലെ രചനകളുടെ സമാഹാരമായ "ജ്വാലാമുഖി" എന്ന പുസ്തകം അദ്ദേഹം അവതരിപ്പിച്ചു.
ഹിരോഷിമയിൽ ജനിച്ച മിസ്. ഹിരോക്കോ തകയാമ ഒരു പാശ്ചാത്യ ശൈലിയിലുള്ള ചിത്രകാരിയാണ്, രണ്ട് പതിറ്റാണ്ടിലേറെ നീണ്ടുനിൽക്കുന്ന ഇന്ത്യയുമായുള്ള ആഴത്തിലുള്ള ബന്ധം അവരുടെ സൃഷ്ടികളെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിരവധി ശിൽപശാലകൾ നടത്തുകയും പ്രദർശനങ്ങൾ നടത്തുകയും ചെയ്‌ത അവർ, ശാന്തി നികേതനിലെ വിശ്വഭാരതി സർവകലാശാലയിൽ വിസിറ്റിംഗ് പ്രൊഫസറായിരുന്നു. 2022-ൽ സൃഷ്ടിച്ച ശ്രീബുദ്ധന്റെ ഒരു ഓയിൽ പെയിന്റിംഗ് - തന്റെ പ്രധാന സൃഷ്ടികളിലൊന്ന് അവർ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു.
ഇത്തരം ഇടപെടലുകൾ നമ്മുടെ രാജ്യങ്ങൾക്കിടയിൽ പരസ്പര ധാരണയും ബഹുമാനവും കൂടുതൽ ദൃഢമായ ബന്ധവും ഉണ്ടാക്കാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു . ഇന്ത്യ-ജപ്പാൻ പ്രത്യേക തന്ത്രപരമായ , ആഗോള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വഴിയൊരുക്കുന്ന അത്തരം സമ്പന്നമായ വിനിമയങ്ങൾക്കുള്ള വർധിച്ച അവസരങ്ങൾ ഒരുക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു .
-ND-
(Release ID: 1925798)
Visitor Counter : 118
Read this release in:
Gujarati
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Odia
,
Tamil
,
Telugu
,
Kannada