ധനകാര്യ മന്ത്രാലയം

സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നത്തിനുള്ള കേന്ദ്ര പദ്ധതികളായ പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന (PMJJBY), പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന (PMSBY), അടൽ പെൻഷൻ യോജന (APY) എട്ട് വർഷം പൂർത്തിയാക്കുന്നു

Posted On: 09 MAY 2023 7:45AM by PIB Thiruvananthpuram

സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നത്തിനുള്ള കേന്ദ്ര പദ്ധതികളായ പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന (PMJJBY), പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന (PMSBY), അടൽ പെൻഷൻ യോജന (APY) എന്നിവ എട്ട് വർഷം പൂർത്തിയാക്കുകയാണ്.

2015 മെയ് 9 ന് കൊൽക്കത്തയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയാണ് പദ്ധതികൾക്ക് തുടക്കം കുറിച്ചത്.

രാജ്യത്ത് സാമ്പത്തിക ഉൾപ്പെടുത്തൽ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനും മുന്നോട്ട് കൊണ്ടുപോകുന്നതിനും ലക്ഷ്യമിട്ടാണ് മൂന്ന് ജൻ സുരക്ഷാ പദ്ധതികൾ അവതരിപ്പിച്ചത് എന്ന് കേന്ദ്ര ധന-കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ പറഞ്ഞു. “ മൂന്ന് സാമൂഹിക സുരക്ഷാ പദ്ധതികളും പൗരന്മാരുടെ ക്ഷേമത്തിനായി സമർപ്പിതമാണ്.   മുൻകൂട്ടിക്കാണാത്ത അപകടസാധ്യതകൾനഷ്ടങ്ങൾസാമ്പത്തിക അനിശ്ചിതത്വങ്ങൾ എന്നിവയ്ക്കെതിരെ മനുഷ്യജീവനെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം  പദ്ധതികൾ അംഗീകരിക്കുന്നുപിന്നാക്ക പശ്ചാത്തലത്തിൽ നിന്നുള്ള വ്യക്തികൾക്ക് അവശ്യ സാമ്പത്തിക സേവനങ്ങൾ നൽകാനും അതുവഴി അവരുടെ സാമ്പത്തിക പരാധീനത കുറയ്ക്കാനും  പദ്ധതികൾ ലക്ഷ്യമിടുന്നു സാമൂഹിക സുരക്ഷാ പദ്ധതികളുടെ നേട്ടങ്ങൾ രാജ്യത്തുടനീളമുള്ള അർഹരായ എല്ലാ വ്യക്തികളിലേക്കും എത്തുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങളുടെ സർക്കാർ പ്രതിജ്ഞാബദ്ധമാണ്,” ശ്രീമതി സീതാരാമൻ ഉപസംഹരിച്ചു.

PMJJBY, PMSBY, APY എന്നിവയ്ക്ക് കീഴിൽ 2023 ഏപ്രിൽ 26 വരെ യഥാക്രമം 16.2 കോടി, 34.2 കോടി, 5.2 കോടി വരിക്കാർ ചേർന്നതായി ശ്രീമതി സീതാരാമൻ വ്യക്തമാക്കി.

PMJJBY പദ്ധതിയ്ക്ക് കീഴിൽ, 6.64 ലക്ഷം കുടുംബങ്ങൾക്ക് 13,290 കോടി രൂപയ്ക്ക് ക്ലെയിം ലഭ്യമാക്കി നിർണായക പിന്തുണ നല്കാൻ കഴിഞ്ഞതായും ധനമന്ത്രി പറഞ്ഞു.

PMSBY പദ്ധതിയ്ക്ക് കീഴിൽ, 1.15 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് 2,302 കോടി രൂപയുടെ ക്ലെയിമുകൾ ലഭിച്ചിട്ടുണ്ടെന്നും ശ്രീമതി സീതാരാമൻ പറഞ്ഞു. PMJJBY, PMSBY പദ്ധതികൾക്ക്,  ക്ലെയിം ലഭിക്കുന്നതിനുള്ള  പ്രക്രിയ ലളിതമാക്കിയത്  വേഗത്തിലുള്ള തീർപ്പാക്കലിന് കാരണമായെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് പരിരക്ഷ ഉറപ്പാക്കുന്നതിനായി സർക്കാർ പ്രത്യേക ശ്രദ്ധ പുലർത്തുന്നതായും അർഹരായ ഗുണഭോക്താക്കൾക്ക് പരിരക്ഷ ലഭിക്കുന്നതിനായി രാജ്യത്തുടനീളം എല്ലാ ഗ്രാമപഞ്ചായത്തുകളിലും പ്രചാരണപരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെന്നും തദവസരത്തിൽ കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോഭഗവത് കിസാൻറാവു കരാഡ് പറഞ്ഞു.

പദ്ധതികൾ ഇതുവരെ കൈവരിച്ച നേട്ടങ്ങളും സവിശേഷതകളും:

1. പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (PMJJBY)

പദ്ധതി: ഒരു വർഷം കാലാവധിയുള്ള ലൈഫ് ഇൻഷുറൻസ് പദ്ധതിയാണ് PMJJBY. വർഷം തോറും പുതുക്കാവുന്ന  പദ്ധതിഎന്തെങ്കിലും കാരണവശാൽ മരണം സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നു.

അര്ഹത: ബാങ്ക് അക്കൗണ്ടോ പോസ്റ്റ് ഓഫീസ് അക്കൗണ്ടോ ഉള്ളവരും, 18 മുതൽ 50 വയസ്സ് വരെ പ്രായമുള്ളവരുമായ വ്യക്തികൾക്ക് പദ്ധതിയിൽ ചേരാൻ അർഹതയുണ്ട്. 50 വയസ്സ് തികയുന്നതിന് മുമ്പ് പദ്ധതിയിൽ ചേരുന്ന വ്യക്തികൾക്ക് വരിസംഖ്യ കൃത്യമായി അടച്ചാൽ 55 വയസ്സ് വരെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാനാകും.

ആനുകൂല്യങ്ങൾ: എന്തെങ്കിലും കാരണത്താൽ മരണം സംഭവിച്ചാൽ 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുംപ്രതിവർഷം 436 രൂപയാണ് വരിസംഖ്യയായി നൽകേണ്ടത്.

അംഗത്വംവ്യക്തിഗത അക്കൗണ്ടുള്ള ബാങ്കിന്റെ ബ്രാഞ്ച് വഴിയോ, BC പോയിന്റ് മുഖേനയോവ്യക്തിഗത അക്കൗണ്ടുള്ള ബാങ്കിന്റെ വെബ്സൈറ്റ് സന്ദർശിച്ചോപോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ടാണെങ്കിൽ പോസ്റ്റ് ഓഫീസ് വഴിയോ പദ്ധതിയിൽ അംഗമാകാൻ അവസരമൊരുക്കിയിരിക്കുന്നുഅക്കൗണ്ട് ഉടമയിൽ നിന്ന് ലഭിക്കുന്ന ഒറ്റത്തവണ അനുവാദത്തിന്റെ അടിസ്ഥാനത്തിൽ പദ്ധതിയുടെ വരിസംഖ്യ വരിക്കാരന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് എല്ലാ വർഷവും സ്വയമേവ ഡെബിറ്റ് ചെയ്യപ്പെടുംപദ്ധതിയെയും അപേക്ഷ ഫോമിനെയും കുറിച്ചുള്ള വിശദ വിവരങ്ങൾ (ഹിന്ദിഇംഗ്ലീഷ്പ്രാദേശിക ഭാഷകളിൽhttps://jansuraksha.gov.in  ലഭ്യമാണ്.

നേട്ടങ്ങൾ: 26.04.2023ലെ കണക്കനുസരിച്ച്പദ്ധതിയ്ക്ക് കീഴിലുള്ള മൊത്തം അംഗങ്ങൾ 16.19 കോടിയിലധികമാണ്അർഹരായ 6,64,520 പേർക്ക് 13,290.40 കോടി രൂപ ഇൻഷുറൻസ് തുക ലഭിച്ചു.

2. പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (PMSBY)

പദ്ധതിഒരു വർഷം കാലാവധിയുള്ള അപകട ഇൻഷുറൻസ് പദ്ധതിയാണ് PMSBY. വർഷം തോറും പുതുക്കാവുന്ന  പദ്ധതിഅപകടം മൂലംമരണമോ അംഗവൈകല്യമോ സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നു.

യോഗ്യത: വ്യക്തിഗത ബാങ്ക് അക്കൗണ്ടോ പോസ്റ്റ് ഓഫീസ് അക്കൗണ്ടോ ഉള്ളവരും, 18 മുതൽ 70 വയസ്സ് വരെ പ്രായമുള്ളവരുമായ വ്യക്തികൾക്ക് പദ്ധതിയിൽ അംഗമാകാൻ അർഹതയുണ്ട്.

ആനുകൂല്യങ്ങൾ: അപകടം മൂലംമരണമോ അംഗവൈകല്യമോ സംഭവിച്ചാൽ 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും (ഭാഗിക വൈകല്യത്തിന് ഒരു ലക്ഷം രൂപ ലഭിക്കും). പ്രതിവർഷം 20 രൂപയാണ് വരിസംഖ്യയായി നൽകേണ്ടത്.

അംഗത്വം: വ്യക്തിഗത അക്കൗണ്ടുള്ള ബാങ്കിന്റെ ബ്രാഞ്ച് വഴിയോ, BC പോയിന്റ് മുഖേനയോവ്യക്തിഗത അക്കൗണ്ടുള്ള ബാങ്കിന്റെ വെബ്സൈറ്റ് സന്ദർശിച്ചോപോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ടാണെങ്കിൽ പോസ്റ്റ് ഓഫീസ് വഴിയോ പദ്ധതിയിൽ അംഗമാകാൻ അവസരമൊരുക്കിയിരിക്കുന്നുഅക്കൗണ്ട് ഉടമയിൽ നിന്ന് ലഭിക്കുന്ന ഒറ്റത്തവണ അനുവാദത്തിന്റെ അടിസ്ഥാനത്തിൽ പദ്ധതിയുടെ വരിസംഖ്യ വരിക്കാരന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് എല്ലാ വർഷവും സ്വയമേവ ഡെബിറ്റ് ചെയ്യപ്പെടുംപദ്ധതിയെയും അപേക്ഷ ഫോമിനെയും കുറിച്ചുള്ള വിശദ വിവരങ്ങൾ (ഹിന്ദിഇംഗ്ലീഷ്പ്രാദേശിക ഭാഷകളിൽhttps://jansuraksha.gov.in  ലഭ്യമാണ്.

നേട്ടങ്ങൾ: 26.04.2023ലെ കണക്കനുസരിച്ച്പദ്ധതിയ്ക്ക് കീഴിലുള്ള മൊത്തം അംഗങ്ങൾ 34.18 കോടിയിലധികമായി. 1,15,951 പേർക്ക് 2,302.26 കോടി രൂപ ഇൻഷുറൻസ് തുക ലഭിച്ചു.

3) അടൽ പെൻഷൻ യോജന (APY)

പദ്ധതി : എല്ലാ ഇന്ത്യക്കാർക്കുംപ്രത്യേകിച്ച് ദരിദ്ര-പിന്നാക്ക വിഭാഗ ങ്ങൾക്കും,  അസംഘടിത  മേഖലയിലെ തൊഴിലാളികൾക്കും സാർവത്രിക സാമൂഹിക സുരക്ഷാ സംവിധാനം ഒരുക്കുന്നതിനാണ് APY ആരംഭിച്ചത്ദേശീയ പെൻഷൻ സംവിധാനത്തിന്റെ (NPS) ഭരണ-സ്ഥാപന ഘടനയ്ക്ക് കീഴിൽ PFRDA ആണ് ഇത് നിയന്ത്രിക്കുന്നത്.

യോഗ്യത: 18 മുതൽ 40 വയസ്സ് വരെപ്രായമുള്ളആദായനികുതി നൽകേണ്ടാത്തഎല്ലാ ബാങ്ക് അക്കൗണ്ട് ഉടമകൾക്കും APY  അംഗമാകാവുന്നതാണ്തിരഞ്ഞെടുക്കുന്ന പെൻഷൻ തുകയെ അടിസ്ഥാനമാക്കി വരിസംഖ്യ വ്യത്യാസപ്പെട്ടിരിക്കുന്നു.

ആനുകൂല്യങ്ങൾ: പദ്ധതിയിൽ ചേർന്നതിന് ശേഷം അടച്ച തുക അടിസ്ഥാനമാക്കി, 60 വയസ്സാകുമ്പോൾ വരിക്കാർക്ക് 1000 രൂപ / 2000 രൂപ / 3000 രൂപ / 4000 രൂപ / 5000 രൂപ എന്നിങ്ങനെ കുറഞ്ഞ പ്രതിമാസ പെൻഷൻ ലഭിക്കും.

പദ്ധതി ആനുകൂല്യങ്ങളുടെ വിതരണം: വരിക്കാരന് പ്രതിമാസ പെൻഷൻ ലഭ്യമാണ്മരണശേഷം പങ്കാളിക്കും പെൻഷൻ ലഭിക്കുംഅവരുടെ മരണശേഷംവരിക്കാരൻ 60 വയസ്സു വരെ അടച്ച തുകഅവകാശിക്ക് തിരികെ നൽകുംവരിക്കാരന് അകാല മരണം സംഭവിക്കുകയാണെങ്കിൽ (60 വയസ്സിന് മുമ്പുള്ള മരണം), വരിക്കാരന് 60 വയസ്സ് തികയുന്നതുവരെയുള്ള കാലയളവിലേക്ക്വരിക്കാരന്റെ പങ്കാളിയ്ക്ക് APY അക്കൗണ്ടിലേക്കുള്ള പണമടവ് തുടരാവുന്നതാണ്.

കേന്ദ്ര ഗവൺമെന്റിന്റെ ഓഹരിമിനിമം പെൻഷൻ ഗവൺമെന്റ് ഉറപ്പുനൽകുംഅതായത്വരിസംഖ്യ അടിസ്ഥാനമാക്കിയുള്ള സഞ്ചിത നിക്ഷേപത്തിൽകണക്കാക്കിയതിനേക്കാൾ വരുമാനം കുറയുകയുംമിനിമം ഗ്യാരണ്ടി നൽകിയിട്ടുള്ള പെൻഷൻ നൽകാൻ തുക അപര്യാപ്തമാവുകയും ചെയ്താൽഅത്തരം അപര്യാപ്തതയ്ക്ക് കേന്ദ്ര സർക്കാർ ധനസഹായം നൽകുംനിക്ഷേപത്തിൽ നിന്നുള്ള വരുമാനം കൂടുതലാണെങ്കിൽവരിക്കാർക്ക് മെച്ചപ്പെട്ട പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കും.

വരിസംഖ്യ അടവിന്റെ ആവൃത്തിവരിക്കാർക്ക് പ്രതിമാസ / ത്രൈമാസ / അർദ്ധവാർഷിക അടിസ്ഥാനത്തിൽ APY-യിലേക്ക് തുക അടയ്ക്കാവുന്നതാണ്.

പദ്ധതിയിൽ നിന്നുള്ള പിൻവാങ്ങൽ: ഗവൺമെന്റ് നൽകിയ തുകയും അതിൽ നിന്നുള്ള വരുമാനവും പലിശയും കിഴിച്ച്ചില നിബന്ധനകൾക്ക് വിധേയമായി വരിക്കാർക്ക് APY - യിൽ നിന്ന് സ്വമേധയാ പിൻവാങ്ങാവുന്നതാണ്.

നേട്ടങ്ങൾ: 2023 ഏപ്രിൽ 27 വരെ 5 കോടിയിലധികം പേർ പദ്ധതിയിൽ അംഗങ്ങളായിട്ടുണ്ട്.

****



(Release ID: 1922627) Visitor Counter : 513