പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ബെംഗളൂരു ആസ്ഥാനമായുള്ള കാർഡിയോളജിസ്റ്റിന്റെയും മകന്റെയും പുനരുപയോഗത്തിനായുള്ള  ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു 

Posted On: 07 MAR 2023 2:15PM by PIB Thiruvananthpuram

പുനരുപയോഗം ചെയ്യുന്നതിനും മാലിന്യത്തെ സമ്പത്താക്കി മാറ്റുന്നതിനിമുള്ള  അവബോധം സൃഷ്ടിക്കുന്നതിനും , ബെംഗളൂരു ആസ്ഥാനമായുള്ള മുതിർന്ന കാർഡിയോളജിസ്റ്റായ ഡോ.ദീപക് കൃഷ്ണമൂർത്തിയുടെയും അദ്ദേഹത്തിന്റെ മകന്റെയും   ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. 

പുനരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും,  മാലിന്യത്തെ   സമ്പത്താക്കി മാറ്റുന്നതിൽ   കൂടുതൽ അവബോധം സൃഷ്ടിക്കുന്ന സമാന ശ്രമങ്ങൾ പങ്കിടാൻ ശ്രീ മോദി മറ്റുള്ളവരോട് അഭ്യർത്ഥിച്ചു.

എല്ലാ അധ്യയന വർഷാവസാനവും മകൻ ശ്രദ്ധാപൂർവം നോട്ട്ബുക്കുകളിൽ നിന്ന് ഒഴിഞ്ഞ കടലാസുകൾ പുറത്തെടുക്കുകയും ഡോക്ടർ അവ ബന്ധിപ്പിച്ച് കുറിപ്പുകൾ എഴുതാനും  പരിശീലനത്തിനും ഉപയോഗിക്കുമെന്നും ഡോക്ടർ അറിയിച്ചു.

മുകളിൽ സൂചിപ്പിച്ച ഡോക്ടറുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“സുസ്ഥിര ജീവിതത്തിന്റെ വലിയൊരു സന്ദേശത്തോടുകൂടിയ ഒരു നല്ല സംഘ  പ്രയത്നമാണിത്. നിങ്ങളുടെ മകനും നിങ്ങൾക്കും അഭിനന്ദനങ്ങൾ.

സമാനമായ ശ്രമങ്ങൾ പങ്കുവെക്കാൻ മറ്റുള്ളവരെയും   പ്രേരിപ്പിക്കും. അത്  പുനരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും ‘പാഴാക്കുന്നത് സമ്പത്താക്കി മാറ്റുന്നതിലും ’ കൂടുതൽ അവബോധം സൃഷ്ടിക്കും.

 

A good team effort this is, with a larger message of sustainable living. Compliments to your son and you.

Would urge others as well to share similar efforts, which will create greater awareness on recycling and ‘waste to wealth.’ https://t.co/c2wfdA2gA5

— Narendra Modi (@narendramodi) March 7, 2023

****

ND


(Release ID: 1904840) Visitor Counter : 159