പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ 200-ാം ജന്മവാര്‍ഷികത്തെ അനുസ്മരിച്ചുകൊണ്ടുള്ള ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ ഫെബ്രുവരി 12-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും


സാമൂഹിക പരിഷ്‌കര്‍ത്താവായ മഹര്‍ഷി ദയാനന്ദ സരസ്വതി 1875-ല്‍ അന്ന് പ്രചാരത്തിലുണ്ടായിരുന്ന സാമൂഹിക അസമത്വങ്ങളെ ചെറുക്കാനായി ആര്യസമാജം സ്ഥാപിച്ചു.

രാജ്യത്തിന്റെ സാംസ്‌കാരികവും സാമൂഹികവുമായ ഉണര്‍വ്വില്‍ ആര്യസമാജം സുപ്രധാന പങ്കുവഹിച്ചു

സാമൂഹ്യ പരിഷ്‌കര്‍ത്താക്കളെയും പ്രധാനപ്പെട്ട വ്യക്തികളെയും ആഘോഷിക്കുന്നതിന് പ്രധാനമന്ത്രി മോദിയുടെ കീഴിലുള്ള ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്; പ്രത്യേകിച്ചും തങ്ങളുടെ സംഭാവനകള്‍ക്ക് ഇന്ത്യയിലാകമാനം അര്‍ഹതപ്പെട്ട അംഗീകാരം ലഭിക്കാത്തവരെ


Posted On: 11 FEB 2023 10:40AM by PIB Thiruvananthpuram

മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ 200-ാം ജന്മവാര്‍ഷികത്തെ അനുസ്മരിച്ചുകൊണ്ടുള്ള ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ 2023 ഫെബ്രുവരി 12-ന് രാവിലെ 11 മണിക്ക് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പ്രധാനമന്ത്രി പൊതുസമ്മേളനത്തേയും അഭിസംബോധന ചെയ്യും.

1824 ഫെബ്രുവരി 12-ന് ജനിച്ച മഹര്‍ഷി ദയാനന്ദ സരസ്വതി, അന്ന് നിലനിന്നിരുന്ന സാമൂഹിക അസമത്വങ്ങളെ ചെറുക്കാന്‍ 1875-ല്‍ ആര്യസമാജം സ്ഥാപിച്ച ഒരു സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്നു. സാമൂഹിക പരിഷ്‌കരണങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും ഊന്നല്‍ നല്‍കിയ ആര്യസമാഹജം രാജ്യത്തിന്റെ സാംസ്‌കാരികവും സാമൂഹികവുമായ ഉണര്‍വിന് സുപ്രധാനമായ പങ്കുവഹിച്ചിട്ടുണ്ട്.

സാമൂഹ്യപരിഷ്‌കര്‍ത്താക്കളെയും പ്രമുഖ വ്യക്തിത്വങ്ങളെയും ആഘോഷിക്കുന്നതിന് ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്, പ്രത്യേകിച്ചും തങ്ങളുടെ സംഭാവനകള്‍ക്ക് ഇന്ത്യയിലാകെയുള്ള അളവില്‍ വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ലാത്തവരെ. ഭഗവാന്‍ ബിര്‍സ മുണ്ടയുടെ ജന്മവാര്‍ഷികം ജനജാതീയ ഗൗരവ് ദിവസ് ആയി പ്രഖ്യാപിക്കുന്നത് മുതല്‍ ശ്രീ അരബിന്ദോയുടെ 150-ാം ജന്മവാര്‍ഷിക അനുസ്മരിക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതുവരെയുള്ളതിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തന്നെയാണ് ഇത്തരം മുന്‍കൈകള്‍ക്ക് മുന്നില്‍ നിന്ന് നേതൃത്വം നല്‍കുന്നതും.

-ND-


(Release ID: 1898215) Visitor Counter : 181