പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ജനങ്ങൾക്ക് ലച്ചിത് ദിവസ് ആശംസകൾ നേർന്നു

Posted On: 24 NOV 2022 11:09AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലച്ചിത്  ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്നു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു : 

"ലചിത് ദിവസ് ആശംസകൾ. മഹാനായ ലച്ചിത് ബോർഫുകന്റെ 400-ാം ജന്മവാർഷികം ആഘോഷിക്കുന്നതിനാൽ ഈ ലച്ചിത് ദിവസ് സവിശേഷമാണ്. അദ്ദേഹം സമാനതകളില്ലാത്ത ധീരതയുടെ പ്രതീകമാണ്. ജനങ്ങളുടെ ക്ഷേമത്തെ എല്ലാറ്റിലുമുപരിയായി അദ്ദേഹം പ്രതിഷ്ഠിച്ചു. "