പ്രധാനമന്ത്രിയുടെ ഓഫീസ്
സൈറസ് മിസ്ത്രിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
प्रविष्टि तिथि:
04 SEP 2022 6:06PM by PIB Thiruvananthpuram
പ്രമുഖ വ്യവസായിയും ടാറ്റാ ഗ്രൂപ്പോ മുൻ മേധാവിയുമായ സൈറസ് മിസ്ത്രിയുടെ ആകസ്മിക വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇന്ത്യയുടെ സാമ്പത്തിക ശക്തിയിൽ വിശ്വസിച്ചിരുന്ന ഭാവിയില്‍ വലിയ നേട്ടങ്ങളുണ്ടാകുമെന്ന സൂചന നൽകിയിരുന്ന ബിസിനസ്സ് പ്രമുഖനായിരുന്നു അദ്ദേഹമെന്ന് ശ്രീ മോദി പറഞ്ഞു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"ശ്രീ സൈറസ് മിസ്ത്രിയുടെ അകാല വിയോഗം ഞെട്ടിപ്പിക്കുന്നതാണ്. ഇന്ത്യയുടെ സാമ്പത്തിക മികവിൽ വിശ്വസിച്ചിരുന്ന ഭാവിയില്‍ വലിയ നേട്ടങ്ങളുണ്ടാകുമെന്ന സൂചന നൽകിയിരുന്ന ബിസിനസ്സ് നേതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗം വാണിജ്യ വ്യവസായ ലോകത്തിന് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു."
***
ND
(रिलीज़ आईडी: 1856672)
आगंतुक पटल : 160
इस विज्ञप्ति को इन भाषाओं में पढ़ें:
Kannada
,
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu