ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ആയുഷ്മാൻ ഭാരത്-പിഎംജെഎവൈ-യുടെ കീഴിൽ സമഗ്ര ആരോഗ്യ സംരക്ഷണ സേവനങ്ങൾ ലഭിക്കും

Posted On: 24 AUG 2022 1:13PM by PIB Thiruvananthpuram

ആയുഷ്മാൻ ഭാരത്-പിഎംജെഎവൈയുടെ കീഴിൽ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായി സമഗ്രവും സംയോജിതവുമായ ആരോഗ്യ പാക്കേജ് നൽകുന്നതിന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ആരോഗ്യ അതോറിറ്റി (എൻഎച്ച്എ)യും സാമൂഹിക നീതി, ശാക്തീകരണ വകുപ്പും  തമ്മിൽ ഇന്ന് ഒരു സുപ്രധാന ധാരണാ പത്രത്തിൽ ഒപ്പുവച്ചു.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെയും കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ മന്ത്രി ഡോ. വീരേന്ദ്ര കുമാറിന്റെയും സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവെച്ചത്.

എ ബി -പിഎംജെഎവൈ-യുടെ കീഴിൽ ആരോഗ്യ സംരക്ഷണ സേവനങ്ങൾ ലഭ്യമാക്കുന്നതിലൂടെ  ട്രാൻസ്‌ജെൻഡർ സമൂഹത്തിന് അർഹവും മാന്യവുമായ സ്ഥാനം ഉറപ്പാക്കുന്നതിന് ഈ ധാരണാപത്രം  സഹായിക്കും. ഇത്തരത്തിൽ ഇതൊരു സുപ്രധാന ദിനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ പറഞ്ഞു.

ഇന്നത്തെ ധാരണാപത്രം രാജ്യത്തുടനീളമുള്ള ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് (നാഷണൽ പോർട്ടൽ വഴി നൽകുന്ന ട്രാൻസ്‌ജെൻഡർ സർട്ടിഫിക്കറ്റ് കൈവശം വച്ചിരിക്കുന്ന) എല്ലാ ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങളും ലഭ്യമാക്കും. ഒരു ട്രാൻസ്‌ജെൻഡർ ഗുണഭോക്താവിന് പ്രതിവർഷം 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം നൽകും. നിലവിലുള്ള എ ബി-പിഎംജെഎവൈ പാക്കേജുകളും നിർദ്ദിഷ്ട പാക്കേജുകളും (ലിംഗ മാറ്റ ശസ്ത്രക്രിയയും (SRS) ചികിത്സയും) ഉൾപ്പെടെ ട്രാൻസ്‌ജെൻഡർ വിഭാഗത്തിനായി ഒരു സമഗ്രആരോഗ്യ പദ്ധതിയാണ് തയ്യാറാക്കുന്നത്. ട്രാൻസ്‌ജെൻഡറുകൾക്ക് പ്രത്യേക ചികിത്സാ പാക്കേജുകൾ ലഭ്യമായ, രാജ്യത്തുടനീളമുള്ള എ ബി -പിഎംജെഎവൈ എംപാനൽ ചെയ്ത ഏതെങ്കിലും ആശുപത്രികളിൽ ചികിത്സ തേടാൻ അർഹതയുണ്ട്. മറ്റ് കേന്ദ്ര/സംസ്ഥാന സ്‌പോൺസേർഡ് പദ്ധതികളിൽ നിന്ന് അത്തരം ആനുകൂല്യങ്ങൾ ലഭിക്കാത്ത എല്ലാ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും ഈ പദ്ധതി വഴി പരിരക്ഷ ലഭിക്കും.

 

രണ്ട് മന്ത്രാലയങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരും ട്രാൻസ്‌ജെൻഡർ വിഭാഗത്തിലെ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
RRTN
****

(Release ID: 1854154) Visitor Counter : 192