പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശ്രീ അരബിന്ദോയെ അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി അനുസ്മരിച്ചു

प्रविष्टि तिथि: 15 AUG 2022 3:52PM by PIB Thiruvananthpuram

ഇന്ന് ശ്രീ അരബിന്ദോയുടെ ജയന്തി ആഘോഷിക്കുന്ന വേളയിൽ പ്രധാനമന്ത്രി, ശ്രീ നരേന്ദ്ര മോദി പറഞ്ഞു, ശ്രീ അരബിന്ദോ "നമ്മുടെ രാഷ്ട്രത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളുള്ള ഒരു ഉജ്ജ്വലമായ മനസ്സായിരുന്നു. വിദ്യാഭ്യാസത്തിലും ബൗദ്ധിക പ്രാഗത്ഭ്യത്തിലും വീര്യത്തിലും അദ്ദേഹത്തിന്റെ ഊന്നൽ നമ്മെ പ്രചോദിപ്പിക്കുന്നു."

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

"ഇന്ന് ശ്രീ അരബിന്ദോയുടെ ജയന്തിയാണ്. നമ്മുടെ രാഷ്ട്രത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള, ഉജ്ജ്വലമായ മനസ്സായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിലും ബൗദ്ധിക പ്രാഗത്ഭ്യത്തിലും വീര്യത്തിലും അദ്ദേഹത്തിന്റെ ഊന്നൽ നമ്മെ പ്രചോദിപ്പിക്കുന്നു. പുതുച്ചേരിയിലും തമിഴ്‌നാട്ടിലും  അദ്ദേഹവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ സന്ദർശിച്ചതിന്റെ ചില ചിത്രങ്ങൾ പങ്കുവെക്കുന്നു.  ."

മൻ  കി ബാത്തിന്റെ  എപ്പിസോഡുകളിലൊന്നിൽ, ശ്രീ അരബിന്ദോയുടെ ചിന്തകളുടെ മഹത്വവും സ്വാശ്രയത്തെക്കുറിച്ചും പഠനത്തെക്കുറിച്ചും അവ നമ്മെ പഠിപ്പിക്കുന്ന കാര്യങ്ങളും എടുത്തുകാണിച്ചു."

***

-ND-

(रिलीज़ आईडी: 1852073) आगंतुक पटल : 182
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Assamese , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada