പ്രധാനമന്ത്രിയുടെ ഓഫീസ്‌

പാനിപ്പത്തിൽ 2ജി എഥനോൾ പ്ലാന്റ് പ്രധാനമന്ത്രി നാടി‌നു സമർപ്പിച്ചു

“പ്രകൃതിസംരക്ഷണത്തിന്റെ പര്യായമാണു ജൈവ ഇന്ധനം; ജൈവ ഇന്ധനം നമുക്കു ഹരിത-പരിസ്ഥിതിസംരക്ഷണ ഇന്ധനമാണ്”



“രാഷ്ട്രീയസ്വാർഥതയ്ക്കും കുറുക്കുവഴികളുടെ രാഷ്ട്രീയത്തിനും ഒരി‌ക്കലും പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കാനാകില്ല”



“ആനുകൂല്യങ്ങളിലൂടെയുള്ള സ്വാർഥപ്രഖ്യാപനങ്ങൾ രാജ്യത്തെ സ്വയംപര്യാപ്തമാക്കുന്നതിൽനിന്നു തടയുകയും സത്യസന്ധമായി നികുതിയടയ്ക്കുന്നവർക്കുമേൽ ഭാരം അടിച്ചേൽപ്പിക്കുകയും പുതിയ സാങ്കേതികവിദ്യകളിലെ നിക്ഷേപം തടയുകയും ചെയ്യും”



“അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ, രാജ്യത്തെ 75 ശതമാനത്തിലധികം കുടുംബങ്ങൾക്കും പൈപ്പിലൂടെ പാചകവാതകം ലഭിക്കും”





Posted On: 10 AUG 2022 6:20PM by PIB Thiruvananthpuram

ലോക ജൈവ ഇന്ധന ദിനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഹരിയാനയിലെ പാനിപ്പത്തിൽ രണ്ടാം തലമുറ (2ജി) എഥനോൾ പ്ലാന്റ് വിദൂരദൃശ്യസംവിധാനത്തിലൂടെ രാജ്യത്തിനു സമർപ്പിച്ചു. ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയ, കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിങ് തോമർ, ഹർദീപ് സിങ് പുരി, രാമേശ്വർ തേലി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ലോക ജൈവ ഇന്ധന ദിനത്തിൽ പ്രധാനമന്ത്രി ജനങ്ങൾക്ക് ആശംസകൾ നേർന്നു. ഡൽഹി, ഹരിയാന, കേന്ദ്രതലസ്ഥാനമേഖല എന്നിവിടങ്ങളിലെ മലിനീകരണം കുറയ്ക്കാൻ ഈ പ്ലാന്റ് സഹായിക്കുമെന്ന് എഥനോൾ പ്ലാന്റ് ഉദ്ഘാടനംചെയ്തു പ്രധാനമന്ത്രി പറഞ്ഞു. 2022ലെ കോമൺവെൽത്ത് ഗെയിംസിൽ ഹരിയാനയുടെ പുത്രീപുത്രന്മാർ മികച്ച പ്രകടനം കാഴ്ചവച്ചതു ചൂണ്ടിക്കാട്ടി അദ്ദേഹം സംസ്ഥാനത്തെ അഭിനന്ദിക്കുകയും ചെയ്തു.

പ്രകൃതിയെ ആരാധിക്കുന്ന നമ്മുടെ രാജ്യത്തു ജൈവ ഇന്ധനം പ്രകൃതിസംരക്ഷണത്തിന്റെ പര്യായമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ കർഷകസഹോദരങ്ങൾ ഇക്കാര്യം നന്നായി മനസിലാക്കിയിട്ടുണ്ട്. ജൈവ ഇന്ധനം നമുക്കു ഹരിത-പരിസ്ഥിതിസംരക്ഷണ ഇന്ധനമാണ്. ആധുനികമായ ഈ പ്ലാന്റ് സ്ഥാപിക്കുന്നതോടെ, അരിയും ഗോതമ്പും ധാരാളം കൃഷിചെയ്യുന്ന ഹരിയാനയിലെ കർഷകർക്കു വിളകളുടെ അവശിഷ്ടങ്ങൾ ഉപയോഗിച്ചുള്ള ലാഭകരമായ മറ്റൊരു മാർഗം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊയ്ത്തിനുശേഷം അവശേഷിക്കുന്ന വൈക്കോൽനാമ്പുകൾ കത്തിക്കാതെ, നീക്കംചെയ്യുന്നതിനു പാനിപ്പത്തിലെ ജൈവ ഇന്ധന പ്ലാന്റിനു കഴിയും. ഇതു നിരവധി നേട്ടങ്ങൾക്ക് ഇടയാക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പുൽനാമ്പുകൾ കത്തിക്കുന്നതിന്റെ വേദനയിൽ നിന്നു ഭൂമിമാതാവു മോചനം നേടുമെന്നതാണ് ആദ്യത്തെ നേട്ടം. രണ്ടാമത്തെ നേട്ടം, പുൽനാമ്പുകൾ മുറിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള പുതിയ സംവിധാനങ്ങൾ, ഗതാഗതത്തിനുള്ള പുതിയ സൗകര്യങ്ങൾ, പുതിയ ജൈവ ഇന്ധന പ്ലാന്റുകൾ എന്നിവ ഈ ഗ്രാമങ്ങളിലെല്ലാം പുതിയ തൊഴിലവസരങ്ങൾ കൊണ്ടുവരും എന്നതാണ്. മൂന്നാമത്തെ നേട്ടം കർഷകർക്കു ഭാരമാകുന്നതും ആശങ്കയുണ്ടാക്കുന്നതുമായ കൊയ്ത്തവശിഷ്ടങ്ങൾ അവർക്ക് അധിക വരുമാനമാർഗമായി മാറും എന്നതാണ്. മലിനീകരണം കുറയുകയും പരിസ്ഥിതിസംരക്ഷണത്തിൽ കർഷകരുടെ സംഭാവന ഇനിയും വർധ‌ിപ്പിക്കും എന്നതുമാണു നാലാമത്തെ നേട്ടം. രാജ്യത്തിനു ബദൽ ഇന്ധനം കൂടി ലഭിക്കുമെന്നതാണ് അഞ്ചാമത്തെ നേട്ടം. രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഇത്തരം പ്ലാന്റുകൾ വരുന്നതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.

രാഷ്ട്രീയ സ്വാർഥതയ്ക്കായി കുറുക്കുവഴികൾ സ്വീകരിച്ചു പ്രശ്നങ്ങൾ ഒഴിവാക്കുന്ന പ്രവണതയുള്ളവർക്ക് ഒരിക്കലും പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കാനാകില്ലെന്നു പ്രധാനമന്ത്രി പറഞ്ഞു. കുറുക്കുവഴികൾ സ്വീകരിക്കുന്നവർ കുറച്ചുസമയത്തേക്കു കൈയടിയും രാഷ്ട്രീയനേട്ടവും നേടിയേക്കാം. പക്ഷേ അതു പ്രശ്നം പരിഹരിക്കാനുതകില്ല. ഒരു കുറുക്കുവഴി സ്വീകരിക്കുന്നതു തീർച്ചയായും ഷോർട്ട് സർക്യൂട്ടിലാകും കലാശിക്കുക. കുറുക്കുവഴികൾ പിന്തുടരുന്നതിനുപകരം, പ്രശ്നങ്ങൾക്കു ശാശ്വതമായ പരിഹാരം കണ്ടെത്തുകയാണു നമ്മുടെ ഗവണ്മെന്റ്. കൊയ്ത്തവശിഷ്ടങ്ങൾ ഉയർത്തുന്ന  പ്രശ്നങ്ങളെക്കുറിച്ച് ഏറെ പറഞ്ഞിട്ടുണ്ട്. എന്നാൽ കുറുക്കുവഴിയെന്ന മാനസികാവസ്ഥയുള്ളവർക്ക് ഇതു പരിഹരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്നങ്ങൾ സമഗ്രമായി പരിഹരിക്കാൻ ലക്ഷ്യമിടുന്ന നടപടികളെക്കുറിച്ചു പ്രധാനമന്ത്രി പറഞ്ഞു. കാർഷികോൽപ്പാദന സംഘടനകൾക്കു (എഫ്‌പിഒ) ‘പറളി’ക്കു സാമ്പത്തിക സഹായം നൽകി. വിള അവശിഷ്ടങ്ങൾക്കുള്ള ആധുനിക യന്ത്രങ്ങൾക്ക് 80 ശതമാനം സബ്സിഡി നൽകി. ഇപ്പോൾ ഈ പ്രശ്നത്തിനു ശാശ്വതപരിഹാരമേകാൻ ഈ ആധുനി‌ക പ്ലാന്റിനു കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. “പറളി കത്തിച്ചതിന്റെ പേരിൽ ചീത്തപ്പേരുണ്ടായിരുന്ന കർഷകർക്ക് ഇപ്പോൾ ജൈവ ഇന്ധന ഉൽപ്പാദനത്തിലും രാഷ്ട്രനിർമാണത്തിലും സംഭാവന നൽകാനാകുന്നു എന്നതിൽ അഭിമാനിക്കാം”. ഗോബർധൻ യോജനയും കർഷകർക്കു വരുമാനത്തിനുള്ള ബദൽ മാർഗമായി പ്രധാനമന്ത്രി പരാമർശിച്ചു.

രാജ്യത്തിന്റെ പ്രശ്നങ്ങൾക്കുള്ള സ്ഥിരവും ഈടുറ്റതുമായ പരിഹാരങ്ങളെക്കുറിച്ചു തുടർന്നു പറഞ്ഞ പ്രധാനമന്ത്രി പുതിയ വളം പ്ലാന്റുകൾ, നാനോ വളങ്ങൾ, ഭക്ഷ്യ എണ്ണയുടെ പുതിയ ദൗത്യങ്ങൾ എന്നിവയെക്കുറിച്ചും സംസാരിച്ചു.

പെട്രോളിൽ എഥനോൾ മിശ്രണം ചെയ്തതിനാൽ, കഴിഞ്ഞ 7-8 വർഷത്തിനിടെ, രാജ്യത്തുനിന്നുള്ള 50,000 കോടി രൂപ വിദേശത്തേക്കു പോകാതെ ലാഭിക്കാനായതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എഥനോൾ മിശ്രണത്തിലൂടെ നമ്മുടെ രാജ്യത്തെ കർഷകരിലേക്കാണ് ഈ തുക എത്തിച്ചേർന്നത്. എട്ടുവർഷംമുമ്പുവരെ 40 കോടി ലിറ്റർ എഥനോൾ മാത്രമാണു രാജ്യത്ത് ഉൽപ്പാദിപ്പിച്ചിരുന്നത്. ഇപ്പോൾ ഏകദേശം 400 കോടി ലിറ്ററാണ് ഉൽപ്പാദനം.

2014 വരെ രാജ്യത്ത് 14 കോടിയോളം എൽപിജി കണക്ഷനുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നു പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ജനസംഖ്യയുടെ പകുതിയും, അമ്മമാരും സഹോദരിമാരും, അടുക്കളയിലെ പുകയിലൊടുങ്ങി. സഹോദരിമാർക്കും പെൺമക്കൾക്കും അനാരോഗ്യവും അസൗകര്യങ്ങളുമുണ്ടാക്കിയ നാശനഷ്ടങ്ങൾ ആരും ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ, ഉജ്വല പദ്ധതിയിലൂടെമാത്രം പാവപ്പെട്ട സ്ത്രീകൾക്ക് 9 കോടിയിലധികം പാചകവാതകകണക്ഷനുകൾ എത്തിക്കാനായതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. “ഇപ്പോൾ ഞങ്ങൾ രാജ്യത്ത് 100% എൽപിജി പരിരക്ഷയിൽ എത്തിയിരിക്കുന്നു. ഇന്നു രാജ്യത്ത് 14 കോടിക്കു പകരം ഏകദേശം 31 കോടി പാചകവാതക കണക്ഷനുകൾ ഉണ്ട്”- അദ്ദേഹം പറഞ്ഞു.

എട്ടുവർഷംമുമ്പുണ്ടായിരുന്ന 800ൽ നിന്നു സിഎൻജി സ്റ്റേഷനുകൾ 4500 ആയി വർധിച്ചതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഒരു കോടിയിലധികം വീടുകളിലേക്കു പൈപ്പിലൂടെ പാചകവാതകം എത്തുന്നുണ്ട്. “ഇന്ന്, നാം സ്വാതന്ത്ര്യത്തിന്റെ 75 വർഷം പൂർത്തിയാക്കുമ്പോൾ, അടുത്ത കുറച്ചു വർഷങ്ങൾക്കുള്ളിൽ രാജ്യത്തെ 75 ശതമാനത്തിലധികം കുടുംബങ്ങൾക്കും പൈപ്പിലൂടെ പാചകവാതകം ലഭ്യമാക്കണമെന്ന ലക്ഷ്യത്തിലാണു രാജ്യം മുന്നോട്ടുപോകുന്നത്”- അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയത്തിൽ സ്വാർഥതയുള്ളവർക്കു പെട്രോളും ഡീസലും സൗജന്യമായി നൽകുമെന്നു പ്രഖ്യാപിക്കാനാകുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം നടപടികൾ നമ്മുടെ കുട്ടികളുടെ അവകാശങ്ങൾ കവർന്നെടുക്കുകയും രാജ്യം സ്വയംപര്യാപ്തമാകുന്നതിൽനിന്നു തടയുകയും ചെയ്യും. ഇത്തരം സ്വാർഥനയങ്ങൾ രാജ്യത്തെ സത്യസന്ധരായ നികുതിദായകരുടെമേലുള്ള ഭാരം വർധിപ്പിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യം നേരിടുന്ന വെല്ലുവിളികൾ നേരിടാൻ വ്യക്തമായ ഉദ്ദേശ്യവും പ്രതിബദ്ധതയും വേണം. അതിനു കഠിനാധ്വാനവും നയവും വലിയ നിക്ഷേപവും ആവശ്യമാണ്- അദ്ദേഹം കൂട്ടിച്ചേർത്തു.

ഗവണ്മെന്റിന്റെ പക്കൽ പണമില്ലെങ്കിൽ എഥനോൾ, ബയോഗ്യാസ്, സൗരോർജ പ്ലാന്റുകൾ അടച്ചുപൂട്ടേണ്ടിവരുമെന്നു പ്രധാനമന്ത്രി പറഞ്ഞു. “നാമില്ലെങ്കിലും ഈ രാഷ്ട്രം എപ്പോഴും ഉണ്ടായിരിക്കും. അതിൽ ജീവിക്കേണ്ട കുട്ടികൾ എന്നും കൂടെയുണ്ടാകുമെന്നു നാം ഓർക്കേണ്ടതുണ്ട്. സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ചവരും ഈ ശാശ്വതമനോഭാവത്തോടെയാണു പ്രവർത്തിച്ചത്. ഒരു രാജ്യം എന്ന നിലയിൽ തെറ്റായ പ്രവണതകൾ വളരാൻ അനുവദിക്കില്ലെന്നു നാം പ്രതിജ്ഞ ചെയ്യണം. ഇതു രാജ്യത്തിന്റെ കൂട്ടായ ഉത്തരവാദിത്വമാണ്”- അദ്ദേഹം പറഞ്ഞു.

അമൃതമഹോത്സവ വേളയിൽ രാജ്യം മുഴുവൻ ത്രിവർണപതാകയുടെ നിറങ്ങൾ ചാലിച്ചപ്പോൾ നടന്ന സംഭവത്തിലേക്കു രാജ്യത്തിന്റെ ശ്രദ്ധയാകർഷിക്കാൻ ആഗ്രഹിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ പവിത്രവേളയെ അപകീർത്തിപ്പെടുത്താനും നമ്മുടെ ധീരരായ സ്വാതന്ത്ര്യസമരസേനാനികളെ അപമാനിക്കാനും ശ്രമം നടന്നു. ഇത്തരക്കാരുടെ മാനസികാവസ്ഥ മനസിലാക്കേണ്ടതു പ്രധാനമാണ്. നിരാശയിൽ മുങ്ങി നിഷേധാത്മകതയുടെ ചുഴിയിൽപ്പെട്ട ചിലർ നമ്മുടെ നാട്ടിലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗവണ്മെന്റിനെതിരെ കള്ളം പ്രചരിപ്പിച്ചിട്ടും ഇത്തരക്കാരെ വിശ്വസിക്കാൻ പൊതുസമൂഹം തയ്യാറായിട്ടില്ല. ആ നിരാശയിൽ, ഇവർ ദുർമന്ത്രവാദത്തിലേക്കു തിരിയുന്നതു കാണാം. ‌ഓഗസ്റ്റ് അഞ്ചിന് ഇത്തരത്തിലുള്ള കുതന്ത്രങ്ങളുടെ മാനസികാവസ്ഥ പ്രചരിപ്പിക്കാനുള്ള ശ്രമമുണ്ടായപ്പോൾ നടന്ന സംഭവങ്ങളെക്കുറിച്ചു പ്രധാനമന്ത്രി പറഞ്ഞു. കറുത്ത വസ്ത്രം ധരിച്ചാൽ തങ്ങളുടെ നിരാശയുടെ കാലഘട്ടം അവസാനിക്കുമെന്നു കരുതുന്നവർ, മന്ത്രവാദവും അന്ധവിശ്വാസങ്ങളും ഉപേക്ഷിക്കാതെ, തങ്ങളിൽ പൊതുജനങ്ങൾക്കുള്ള വിശ്വാസം ഒരിക്കലും വീണ്ടെടുക്കാൻ കഴിയില്ലെന്ന് അറിയുന്നില്ല എന്നു പറഞ്ഞാണു പ്രധാനമന്ത്രി ഉപസംഹരിച്ചത്.

പശ്ചാത്തലം

രാജ്യത്തു ജൈവ ഇന്ധനങ്ങളുടെ ഉൽപ്പാദനവും ഉപയോഗവും വർധിപ്പിക്കുന്നതിനായി ഗവണ്മെന്റ് വർഷങ്ങളായി സ്വീകരിച്ചുവരുന്ന  നീണ്ട നടപടികളുടെ ഭാഗമായാണു പ്ലാന്റ് സമർപ്പിച്ചത്. ഊർജമേഖലയെ കൂടുതൽ താങ്ങാനാകുന്നതും കാര്യക്ഷമവും സുസ്ഥിരവുമാക്കി മാറ്റാനുള്ള പ്രധാനമന്ത്രിയുടെ നിരന്തരമായ ശ്രമത്തിന് അനുസൃതമാണിത്.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ) 900 കോടി രൂപ ചെലവിലാണു പാനിപ്പത്ത് റിഫൈനറിക്കു സമീപം 2ജി എഥനോൾ പ്ലാന്റ് നിർമിച്ചത്. അത്യാധുനിക തദ്ദേശീയ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി, പ്രതിവർഷം ഏകദേശം 2 ലക്ഷം ടൺ നെല്ലിന്റെ വൈക്കോൽ (പരളി) ഉപയോഗിച്ചു പ്രതിവർഷം ഏകദേശം 3 കോടി ലിറ്റർ എഥനോൾ ഉൽപ്പാദിപ്പിക്കുന്നതിലൂടെ ഈ പദ്ധതി ഇന്ത്യയുടെ ‘മാലിന്യത്തിൽനിന്നു സമ്പത്ത്’ ഉദ്യമങ്ങളിൽ പുതിയ അധ്യായം രചിക്കും.

കാർഷിക-വിള അവശിഷ്ടങ്ങൾക്ക് അന്തിമ ഉപയോഗം സൃഷ്ടിക്കുന്നതു കർഷകരെ ശാക്തീകരിക്കുകയും അവർക്ക് അധിക വരുമാനം സൃഷ്ടിക്കുന്നതിനുള്ള അവസരം നൽകുകയും ചെയ്യും. പ്ലാന്റിന്റെ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കു പദ്ധതി നേരിട്ടു തൊഴിൽ നൽകുകയും വൈക്കോൽ മുറിക്കൽ, കൈകാര്യം ചെയ്യൽ, സംഭരണം മുതലായവയ്ക്കു വിതരണശൃംഖലയിൽ പരോക്ഷ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

പദ്ധതിയിൽ ജലംപുറന്തള്ളൽ ഒട്ടും ഉണ്ടാകില്ല.  വൈക്കോൽ കത്തിക്കുന്നതു കുറയ്ക്കുന്നതിലൂടെ, പ്രതിവർഷം ഏകദേശം 3 ലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡ് ബഹിർഗമനത്തിനു തുല്യമായ ഹരിതഗൃഹവാതകങ്ങൾ കുറയ്ക്കാൻ പദ്ധതി സംഭാവനയേകും.  ഇതു രാജ്യത്തു പ്രതിവർഷം 63,000 കാറുകൾ റോഡുകളിൽനിന്ന് ഒഴിവാക്കുന്നതിനു തുല്യമാണ്.

--ND--

 

2G Ethanol Plant in Panipat will help boost production and usage of biofuels in the country. https://t.co/f5P4eKFa6E

— Narendra Modi (@narendramodi) August 10, 2022

प्रकृति की पूजा करने वाले हमारे देश में बायोफ्यूल या जैविक ईंधन, प्रकृति की रक्षा का ही एक पर्याय है।

हमारे किसान भाई-बहन तो इसे और अच्छी तरह समझते हैं।

हमारे लिए जैव ईंधन यानि हरियाली लाने वाला ईंधन, पर्यावरण बचाने वाला ईंधन: PM @narendramodi

— PMO India (@PMOIndia) August 10, 2022

पानीपत के जैविक ईंधन प्लांट से पराली का बिना जलाए भी निपटारा हो पाएगा।

और इसके एक नहीं, दो नहीं बल्कि कई फायदे एक साथ होंगे।

पहला फायदा तो ये होगा कि पराली जलाने से धरती मां को जो पीड़ा होती थी, उस पीड़ा से धरती मां को मुक्ति मिलेगी: PM @narendramodi

— PMO India (@PMOIndia) August 10, 2022

दूसरा फायदा ये होगा कि पराली काटने से लेकर उसके निस्तारण के लिए जो नई व्यवस्था बन रही है, नई मशीनें आ रही हैं, ट्रांसपोर्टेशन के लिए नई सुविधा बन रही है, जो ये नए जैविक ईंधन प्लांट लग रहे हैं, इन सबसे गांवों में रोजगार के नए अवसर पैदा होंगे: PM @narendramodi

— PMO India (@PMOIndia) August 10, 2022

तीसरा फायदा होगा कि जो पराली किसानों के लिए बोझ थी, परेशानी का कारण थी, वही उनके लिए, अतिरिक्त आय का माध्यम बनेगी।

चौथा फायदा ये होगा कि प्रदूषण कम होगा, पर्यावरण की रक्षा में किसानों का योगदान और बढ़ेगा।

और पांचवा लाभ ये होगा कि देश को एक वैकल्पिक ईंधन भी मिलेगा: PM

— PMO India (@PMOIndia) August 10, 2022

जिन लोगों में राजनीतिक स्वार्थ के लिए शॉर्ट-कट अपनाकर, समस्याओं को टाल देने की प्रवृत्ति होती है, वो कभी समस्याओं का स्थाई समाधान नहीं कर सकते।

शॉर्ट-कट अपनाने वालों को कुछ समय के लिए वाहवाही भले मिल जाए, राजनीतिक फायदा भले हो जाए, लेकिन समस्या कम नहीं होती: PM @narendramodi

— PMO India (@PMOIndia) August 10, 2022

शॉर्ट-कट अपनाने से शॉर्ट-सर्किट अवश्य होता है।

शॉर्ट-कट पर चलने के बजाय हमारी सरकार समस्याओं के स्थाई समाधान में जुटी है।

पराली की दिक्कतों के बारे में भी बरसों से कितना कुछ कहा गया।

लेकिन शॉर्ट-कट वाले इसका समाधान नहीं दे पाए: PM @narendramodi

— PMO India (@PMOIndia) August 10, 2022

पेट्रोल में इथेनॉल मिलाने से बीते 7-8 साल में देश के करीब 50 हजार करोड़ रुपये बाहर विदेश जाने से बचे हैं।

और करीब-करीब इतने ही हजार करोड़ रुपये इथेनॉल ब्लेडिंग की वजह से हमारे देश के किसानों के पास गए हैं: PM @narendramodi

— PMO India (@PMOIndia) August 10, 2022

2014 तक देश में सिर्फ 14 करोड़ के आसपास एलपीजी गैस कनेक्शन थे।

देश की आधी आबादी को, माताओं-बहनों को रसोई के धुएं में छोड़ दिया गया था।

बहनों-बेटियों के खराब स्वास्थ्य और असुविधा से जो नुकसान होता है, उसकी पहले परवाह ही नहीं की गई: PM @narendramodi

— PMO India (@PMOIndia) August 10, 2022

मुझे खुशी है कि आज उज्जवला योजना से ही 9 करोड़ से ज्यादा गैस कनेक्शन गरीब बहनों को दिए जा चुके हैं।

अब हम देश में करीब-करीब शत-प्रतिशत एलपीजी कवरेज तक पहुंच चुके हैं।

14 करोड़ से बढ़कर आज देश में करीब 31 करोड़ गैस कनेक्शन हैं: PM @narendramodi

— PMO India (@PMOIndia) August 10, 2022

अगर राजनीति में ही स्वार्थ होगा तो कोई भी आकर पेट्रोल-डीजल भी मुफ्त देने की घोषणा कर सकता है।

ऐसे कदम हमारे बच्चों से उनका हक छीनेंगे, देश को आत्मनिर्भर बनने से रोकेंगे।

ऐसी स्वार्थ भरी नीतियों से देश के ईमानदार टैक्स पेयर का बोझ भी बढ़ता ही जाएगा: PM @narendramodi

— PMO India (@PMOIndia) August 10, 2022

अमृत महोत्सव में आज जब देश तिरंगे के रंग में रंगा हुआ है तब कुछ ऐसा भी हुआ है जिसकी तरफ मैं देश का ध्यान दिलाना चाहता हूं।

हमारे वीर स्वतंत्रता सेनानियों को अपमानित करने का, इस पवित्र अवसर को अपवित्र करने का प्रयास किया गया है।

ऐसे लोगों की मानसिकता देश को भी समझना जरूरी है: PM

— PMO India (@PMOIndia) August 10, 2022

हमारे देश में भी कुछ लोग हैं जो नकारात्मकता के भंवर में फंसे हुए हैं, निराशा में डूबे हुए हैं।

सरकार के खिलाफ झूठ पर झूठ बोलने के बाद भी जनता जनार्दन ऐसे लोगों पर भरोसा करने को तैयार नहीं हैं।

ऐसी हताशा में ये लोग भी अब काले जादू की तरफ मुड़ते नजर आ रहे हैं: PM @narendramodi

— PMO India (@PMOIndia) August 10, 2022

अभी हमने 5 अगस्त को देखा है कि कैसे काले जादू को फैलाने का प्रयास किया गया।

ये लोग सोचते हैं कि काले कपड़े पहनकर, उनकी निराशा-हताशा का काल समाप्त हो जाएगा: PM @narendramodi

— PMO India (@PMOIndia) August 10, 2022

लेकिन उन्हें पता नहीं है कि वो कितनी ही झाड़-फूंक कर लें, कितना ही काला जादू कर लें, अंधविश्वास कर लें, जनता का विश्वास अब उन पर दोबारा कभी नहीं बन पाएगा: PM @narendramodi

— PMO India (@PMOIndia) August 10, 2022



(Release ID: 1850672) Visitor Counter : 113