പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കോമൺവെൽത്ത് ഗെയിംസിൽ വെങ്കല മെഡൽ നേടിയ ശ്രീകാന്ത് കിഡംബിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഇത് അദ്ദേഹത്തിന്റെ നാലാമത്തെ കോമൺവെൽത്ത് മെഡലാണെന്നത് അദ്ദേഹത്തിന്റെ വൈദഗ്ധ്യവും സ്ഥിരതയും കാണിക്കുന്നു: പ്രധാനമന്ത്രി

Posted On: 08 AUG 2022 8:25AM by PIB Thiruvananthpuram

വെങ്കല മെഡൽ നേടിയ ശ്രീകാന്ത് കിഡംബിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ശ്രീകാന്ത് കിഡംബിയുടെ നാലാമത്തെ കോമൺവെൽത്ത് ഗെയിംസ്  മെഡലിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

"ഇന്ത്യൻ ബാഡ്മിന്റണിലെ പ്രതിഭകളിലൊരാളായ കിടംബി  തന്റെ വ്യക്തിഗത മത്സരത്തിൽ വെങ്കലം നേടി. ഇത് അദ്ദേഹത്തിന്റെ നാലാമത്തെ കോമൺവെൽത്ത് ഗെയിംസ്  മെഡലാണെന്നത് അദ്ദേഹത്തിന്റെ വൈദഗ്ധ്യവും സ്ഥിരതയും കാണിക്കുന്നു. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. വളർന്നുവരുന്ന അത്‌ലറ്റുകൾക്ക് അദ്ദേഹം  തുടർന്നും പ്രചോദനം നൽകുകയും ഇന്ത്യയെ കൂടുതൽ അഭിമാനഭരിതമാക്കുകയും ചെയ്യട്ടെ.

--ND--

One of the stalwarts of Indian Badminton, @srikidambi wins a Bronze medal in his CWG individual match. This is his fourth CWG medal thus showing his skill and consistency. Congratulations to him. May he keep inspiring budding athletes and make India even prouder. #Cheer4India pic.twitter.com/vFOl2RbP2M

— Narendra Modi (@narendramodi) August 8, 2022

 


(Release ID: 1849740) Visitor Counter : 112