പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രഥമ അരുണ്‍ ജെയ്റ്റ്‌ലി സ്മാരക പ്രഭാഷണത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 08 JUL 2022 11:24PM by PIB Thiruvananthpuram

നമസ്‌കാരം
എന്നെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത നഷ്ടവും സഹിക്കാനാവാത്ത വേദനയും നല്‍കിയ ദിനമാണ് ഇന്ന്. ഷിന്‍സോ ആബെ, എന്റെ ആത്മസുഹൃത്ത്, ജപ്പാന്റെ മുന്‍ പ്രധാനമന്ത്രി ഇനി നമുക്ക് ഒപ്പമില്ല. ആബെ എന്റെ സ്‌നേഹിതന്‍ മാത്രമായിരുന്നില്ല, ഇന്ത്യയുടെയും  വിശ്വസ്ത സുഹൃത്ത്  ആയിരുന്നു. അദ്ദേഹത്തിന്റെ ഭരണ കാലത്താണ് ഇന്ത്യാ ജപ്പാന്‍ രാഷ്ട്രയി ബന്ധങ്ങള്‍ ഏറ്റവും ഉന്നതിയില്‍ എത്തിയത്. ഇരു രാജ്യങ്ങളുടെയും പങ്കാളിത്ത പൈതൃക  ബന്ധങ്ങളെ ഞങ്ങള്‍ മുന്നോട്ട് കൊണ്ടു പോയി.  ഇന്ത്യന്‍ ജനതയുടെ ഹൃദയങ്ങളില്‍ ആബെ എന്നും ഉണ്ടായിരിക്കും. കാരണം ഇന്ത്യയില്‍ ഇതുവരെ ഉണ്ടായിട്ടുള്ള വികസനത്തിലും  ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങളിലും ജപ്പാന്റെ അകമഴിഞ്ഞ സഹകരണം ഉണ്ട്. എന്റെ പ്രിയ സ്‌നേഹിതന്റെ വേര്‍പാടില്‍ ഒരിക്കല്‍ കൂടി ഞാന്‍ അഗാധമായ വേദനയും ദുഖവും രേഖപ്പെടുത്തുന്നു.
സുഹൃത്തുക്കളെ,
എന്റെ ഉറ്റ സുഹൃത്ത് അരുണ്‍ ജെയ്റ്റ്‌ലിജിയുടെ പേരിലാണ് ഇന്നത്തെ ഈ പരിപാടി സമര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞുപോയ ദിനങ്ങളെ ഓര്‍ക്കുമ്പോള്‍ അദ്ദേഹവുമായി നടത്തിയ സംഭാഷണങ്ങളും ബന്ധപ്പെട്ട സംഭവങ്ങളും  മനസില്‍ ഓടിയെത്തുകയാണ്.  അദ്ദേഹത്തിന്റെ നിരവധി പഴയ സുഹൃത്തുക്കളെ ഇവിടെ ഞാന്‍ കാണുന്നുമുണ്ട്. അദ്ദേഹത്തിന്റെ  വാക്ചാതുരി കുറച്ചൊന്നുമല്ല ഞങ്ങളെ സ്വാധീനിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ ശബ്ദം ഇനിയും ഏറെക്കാലം അന്തരീക്ഷത്തില്‍ അനുരണനം സൃഷ്ടിച്ചുകൊണ്ടിരിക്കും. അദ്ദേഹത്തിന്റെ വ്യക്തിത്വം മുഴുവന്‍ വൈവിധ്യങ്ങളായിരുന്നു, സ്വഭാവമാകട്ടെ തികച്ചും സൗഹാര്‍ദ്ദപരവും.  ജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളിലുള്ളവരാണ് ഇപ്പോള്‍ എന്റെ മുന്നിലുള്ളത്. പക്ഷെ എല്ലാവരും അരുണിന്റെ സ്‌നേഹിതരാണ്. ഇതാണ് അരുണിന്റെ സൗഹൃദ സ്വഭാവത്തിന്റെ സവിശേഷത. എല്ലാവരും അദ്ദേഹത്തിന്റെ ഉല്‍കൃഷ്ടമായ വ്യക്തിത്വത്തെ ഇന്നും ഓര്‍ക്കുന്നു. ആ വലിയ നഷ്ടവും. അരുണ്‍ജെയ്റ്റിലിജിക്ക് എന്റെ വിനീതമായ ആദരാഞ്ജലികള്‍.
സുഹൃത്തുക്കളെ,
ഇന്നത്തെ അരുണ്‍ജെയ്റ്റ്‌ലി ജി സ്മാരക പ്രഭാഷണത്തിന്റെ വിഷയം ഉള്‍ച്ചേരലിലൂടെ വളര്‍ച്ച, വളര്‍ച്ചയിലൂടെ ഉള്‍ച്ചേരല്‍ എന്നതാണ്. ഗവണ്‍മെന്റിന്റെ വികസന നയത്തിന്റെ അടിസ്ഥാന തത്വമാണ് അത്.  നമ്മുടെ ക്ഷണം സ്വീകരിച്ചതിന്  ഷണ്‍മുഖ രത്തനം (ധര്‍മന്‍) ജിയോട് ഞാന്‍ അങ്ങേയറ്റം നന്ദിയുള്ളവനാണ്. ഞാന്‍ അദ്ദേഹത്തിന്റെ പ്രസംഗം നിരവധി തവണ കേട്ടിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കൃതികള്‍ വായിക്കാരുമുണ്ട്. ഇന്ത്യയില്‍ മാത്രമല്ല, മറ്റ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോഴും അദ്ദേഹം വളരെ സൂക്ഷ്മമായ നിരീക്ഷണങ്ങള്‍ നടത്തും. അദ്ദേഹത്തിന്റെ ബൗദ്ധിക ചിന്തകളില്‍ എപ്പോഴും നാടിന്റെ സ്പര്‍ശം ഉണ്ട്്. നമ്മുടെ രാജ്യത്തെ കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട് ആഗോള സാഹചര്യങ്ങളെ അദ്ദേഹം വിലയിരുത്തുമ്പോള്‍ നാം അദ്ദേഹത്തിന്റെ തത്വദര്‍ശനത്തെ അനുഭവിക്കുന്നു. തിരക്കുകള്‍ക്കിടയില്‍ ഈ പരിപാടിക്കു വേണ്ടി അദ്ദേഹം സമയം കണ്ടെത്തിയതിന് ഞാന്‍ ്അദ്ദേഹത്തോട് അതീവ കൃതജ്ഞനാണ്.
സുഹൃത്തുക്കളെ,
ഇന്ന് നാം തുടങ്ങുന്ന അരുണ്‍ ജെയ്റ്റ്‌ലി  സ്മാരക പ്രഭാഷണത്തിന്റെ വിഷയം വളരെ ലളിതമായ ഭാഷയില്‍ ഞാന്‍ പറയുകയാണഎങ്കില്‍ അത്  സബ്കാ സാത്, സബ്കാ വികാസ് എന്നായിരിക്കും. എന്നാല്‍  അതെ സമയം തന്നെ  ഈ പ്രഭാഷണ വിഷയത്തില്‍ ഇന്നത്തെ നയ വിദഗ്ധര്‍ നേരിടുന്ന വെല്ലുവിളികളും വിഷമവൃത്തങ്ങളും ഉള്‍ക്കൊള്ളുന്നുണ്ടു താനും. എനിക്ക് നിങ്ങളോട് ഒരു ചോദ്യം ചോദിക്കാനുണ്ട്.  ഉള്‍ച്ചേരല്‍ കൂടാതെ വളര്‍ച്ച സാധ്യമോ. ഇത് നിങ്ങള്‍ സ്വയം ചോദിക്കുക.ഉള്‍ച്ചേരലിനെ കൂടാതെ വളര്‍ച്ചയെ കുറിച്ച് ചിന്താക്കാന്‍ പോലും സാധിക്കുമോ. 20 വര്‍ഷത്തോളം ഗവണ്‍മെന്റിന്റെ നേതൃസ്ഥാനം വഹിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. എന്റെ അനുഭവങ്ങളുടെ അടിത്തറ എന്നു പറയുന്നത് ഉള്‍ച്ചേരല്‍ ഇല്ലാതെ യഥാര്‍ത്ഥ വളര്‍ച്ച അസാധ്യമാണ്. വളര്‍ച്ച കൂടാതെ ഉള്‍ച്ചേരലിന്റെ ലക്ഷ്യം നേടാനും ആവില്ല. അതിനാലാണ് എല്ലാവരെയും ഉള്‍പ്പെടുത്താന്‍ ശ്രമിച്ചുകൊണ്ട്,  ഉള്‍ച്ചേരലിലൂടെയുള്ള വളര്‍ച്ചയുടെ പാത നാം തെരഞ്ഞെടുത്തത്.
ഉള്‍ച്ചേരലിനുവേണ്ടി കഴിഞ്ഞ എട്ടു വര്‍ഷം ഇന്ത്യ നടത്തിയ പ്രവര്‍ത്തനങ്ങളുടെ വേഗവും വ്യാപ്തിയും ലേകത്തില്‍ മറ്റ് ഒരിടത്തും നിങ്ങള്‍ക്ക് കാണാനാവില്ല. കഴിഞ്ഞ എട്ടുവര്‍ഷം കൊണ്ട്  ഒന്‍പതു കോടി വീട്ടമ്മമാര്‍ക്കാണ്  ഇന്ത്യ സൗജന്യ പാചക വാതക കണക്ഷന്‍ നല്‍കിയത്. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ,  ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലെ മൊത്തം ജനസംഖ്യയെക്കാള്‍ കൂടുതലാണ്  ഈ വീട്ടമ്മമാരുടെ സംഖ്യ. കഴിഞ്ഞ എട്ടു വര്‍ഷം കൊണ്ട് 10 കോടിയിലധികം ശുചിമുറികളാണ് ഇന്ത്യ പാവപ്പെട്ടവര്‍ക്കായി നിര്‍മ്മിച്ചു നല്‍കിയത്. ധര്‍മന്‍ജി ഈ നേട്ടത്തെ വളരെ വികാരത്തോടെയാണ് വിവരിച്ചത്. ദക്ഷിണ കൊറിയയിലെ ജനസംഖ്യയുടെ രണ്ടിരട്ടിയാണ് ഈ സംഖ്യ. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ ഇന്ത്യയില്‍ 45 കോടി ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകളാണ് തുറന്നത്.  ജപ്പാന്‍. ജര്‍മ്മനി, ബ്രിട്ടണ്‍, ഇറ്റലി, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലെ മൊത്തം ജനസംഖ്യയെക്കാള്‍ കൂടുതലാണ് ഇത്. കഴിഞ്ഞ എട്ടു വര്‍ഷത്തിനുള്ളില്‍ മൂന്നു കോടി നല്ല വീടുകളാണ് ഇന്ത്യ പാവപ്പെട്ടവര്‍ക്കായി നിര്‍മ്മിച്ചു നല്‍കിയത്. ഈ സംഖ്യ ഒരിക്കല്‍ സിംഗപ്പൂര്‍ മന്ത്രി എസ് ഈശ്വരനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം അത് ഓരോ മാസവും പുതിയ ഒരു സിംഗപ്പൂര്‍ നിര്‍മ്മിക്കുന്നതിനു തുല്യമാണ് എന്നത്രെ.
ഉള്‍ച്ചേരലിലൂടെ വളര്‍ച്ച, വളര്‍ച്ചയിലൂടെ ഉള്‍ച്ചേരന്‍ എന്നതിന് മറ്റൊരു ഉദാഹരണം കൂടി ഞാന്‍ പറയാം. ഏതാനും വര്‍ഷം മുമ്പാണ് നാം ഇന്ത്യയില്‍ ആയൂഷ്മാന്‍ ഭാരത് പദ്ധതി ആരംഭിച്ചത്. ഇതെക്കുറിച്ച് ധര്‍മന്‍ ജി സൂചിപ്പിച്ചല്ലോ. ഭാവിയിലെ മുഖ്യ മേഖലയായി അദ്ദേഹം വീണ്ടും ചൂണ്ടിക്കാട്ടിയത് ആരോഗ്യമാണ്. ഈ പദ്ധതി പ്രകാരം  50 കോടിയിലധികം പാവപ്പെട്ടവര്‍ക്കാണ് ഇന്ത്യയിലെ മികച്ച ആശുപത്രികളില്‍  5 ലക്ഷം വരെയുള്ള സൗജന്യ ചികിത്സ ഉറപ്പാക്കിയിരിക്കുന്നത്. 50 ലക്ഷം ആലുകള്‍ക്ക് 5 ലക്ഷം വരെ സൗജന്യ ചികിത്സ. കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 3.5 കോടി ജനങ്ങള്‍ ആയൂഷ്മാന്‍ പദ്ധതി വഴി സൗജന്യ ചികിത്സ നേടി കഴിഞ്ഞു. നാം ഈ പദ്ധതിയില്‍ ഊന്നല്‍ നല്‍കിയത് ഉള്‍ച്ചേരലിലാണ്. സമൂഹത്തിന്റെ താഴെ തട്ടിലുള്ള പാവപ്പെട്ടവരിലും പാവപ്പെട്ടവര്‍ക്ക് മികച്ച ചികിത്സാ സൗകര്യങ്ങള്‍  ലഭിക്കണം.  ഉള്‍ച്ചേരല്‍ വളര്‍ച്ചയിലേയ്ക്കു നയിക്കുന്ന കാഴ്ച്ച കാലങ്ങള്‍ പോകുമ്പോള്‍ നാം കാണും. മുമ്പ് പുറത്തു നിര്‍ത്തപ്പെട്ടവര്‍  വികസനത്തിന്റെ മുഖ്യധാരയിലേയ്ക്ക് ചേരുന്നു. ഫലമോ ആവശ്യങ്ങള്‍ വര്‍ധിച്ചു, ഒപ്പം വളര്‍ച്ചയ്ക്കുള്ള അവസരങ്ങളും വിസ്തൃതമായി.  മികച്ച ചികിത്സാ സൗകര്യങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന  ഇന്ത്യയുടെ ജനസംഖ്യയുടെ മൂന്നില്‍ ഒന്നിന്  ഇന്ന് ചികിത്സ ലഭ്യമാണ്. മൊത്തം ആരോഗ്യ മേഖലയെ ആയൂഷ്മാന്‍ ഭാരത് യോജന എങ്ങിനെ മാറ്റി എന്ന് ഞാന്‍ പറയാം.
2014 ന് മുമ്പ് രാജ്യത്ത് ശരാശരി 50 മെഡിക്കല്‍ കോളജുകളാണ് 10 വര്‍ഷത്തില്‍ പൂര്‍ത്തിയാവുക. എന്നാല്‍ കഴിഞ്ഞ എട്ടു വര്‍ഷം കൊണ്ട് ഇന്ത്യയില്‍ 209 പുതിയ മെഡിക്കല്‍ കോളജുകളാണ് സ്ഥാപിതമായത്. 50 ഉം 209 ഉം തമ്മിലുള്ള വ്യത്യാസം നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ 400 പുതിയ മെഡിക്കല്‍ കോളജുകളാണ് എന്റെ ലക്ഷ്യം. കഴിഞ്ഞ എട്ടു വര്‍ഷം കൊണ്ട് ഇന്ത്യയിലെ മെഡിക്കല്‍ കോളജുകളില്‍ ബിരുദ തലത്തില്‍ 75 ശതമാനം സീറ്റുകളുടെ വളര്‍ച്ചയാണ് ഉണ്ടായത്. രാജ്യത്ത് കൂടുതല്‍ ഡോക്ടര്‍മാര്‍ ഉണ്ടാകുന്നു, കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഉണ്ടാകുന്നു. വളര്‍ച്ചയുടെ കാര്യത്തില്‍ ഉള്‍ചേരലിനു വേണ്ടി ഒരു പദ്ധതി സൃഷ്ടിച്ച സ്വാധീനം നമുക്ക് കാണാന്‍ സാധിക്കുന്നില്ലേ. ഇത്തരം എത്ര പദ്ധതികള്‍ വേണമെങ്കിലും ചൂണ്ടിക്കാണിക്കാന്‍ എനിക്കു സാധിക്കും. ഥര്‍മന്‍ ജി സൂചിപ്പിച്ച ഡിജിറ്റല്‍ ഇന്ത്യ പ്രാരണ പരിപാടി, രാജ്യത്തെ പാവപ്പെട്ടവര്‍ക്കു പോലും ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമാക്കി. ഇതുമായി ബന്ധപ്പെട്ട നമ്മുടെ ഗ്രാമങ്ങളില്‍ അഞ്ചു ലക്ഷത്തോളം പൊതു സേവന കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. ഇന്ത്യയുടെ ഭിം യുപിഐ കോടിക്കണക്കിന് പാവങ്ങളെ ഡിജിറ്റല്‍ പണമിടപാടുമായി ബന്ധിപ്പിച്ചു. ഇന്ത്യയുടെ സ്വന്‍ നിധി പാവപ്പെട്ട വഴിയോര വ്യാപാരികള്‍ക്ക് ബാങ്കിംങ് സംവിധാനവുമായി ദൈനം ദിനം ബന്ധപ്പെടുവാന്‍ അവസരം നല്‍കി. മുമ്പ് ഒരു വഴിയോര വ്യാപാരി ഏതെങ്കിലും ബാങ്ക് മാനേജര്‍ക്ക് തന്റെ സാധനങ്ങള്‍ വിറ്റാല്‍ പോലും ബാങ്കുമായി ഒരിടപാടും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അത് സാധ്യമാണ്. ആസ്പിരേഷണല്‍ ജില്ലാ പരിപാടിയാണ് രാജ്യത്തെ 100 ജില്ലകളില്‍ താമസിക്കുന്ന പാവപ്പെട്ട ജനങ്ങളുടെ അഭിവൃദ്ധിക്കായി ഇന്ത്യ നടപ്പാക്കി വരുന്ന മറ്റൊരു സംരംഭം.
സുഹൃത്തുക്കളെ,
വികസന ലോകത്തില്‍ ഉള്‍ച്ചേര്‍ക്കപ്പെട്ട 100 ജില്ലകള്‍. അതിന്റെ അനന്തര ഫല വളരെ വലുതായിരുന്നു. മറ്റൊരു മാതൃക ഇന്ത്യയുടെ പുതിയ വിദ്യാഭ്യാസ നയമാണ്. ഥര്‍മന്‍ ജി അതിന് വലിയ ഊന്നല്‍ നല്‍കി സംസാരിച്ചല്ലോ.  മാതൃഭാഷ മാത്രം പഠിച്ചവര്‍, ഇംഗ്ലീഷ് വശമില്ലാത്തവര്‍  എന്നും പുരോഗതിക്ക്  സാധ്യത ഇല്ലാത്തവരായിരുന്നു മുമ്പ്. ഇപ്പോള്‍ ഇതാ അവര്‍ക്കും അവസരങ്ങള്‍ ലഭിക്കുന്നു. ഇന്ത്യയുടെ ഉഡ്ഡാന്‍ പദ്ധതി പ്രകാരം രാജ്യത്തെ നിരവധി വിമാന താവളങ്ങള്‍ നവീകരിക്കപ്പെട്ടു. പല നഗരങ്ങളിലും പുതിയ വിമാനതാവളങ്ങള്‍ വന്നു. വിമാന യാത്രക്കൂലിയില്‍ നിയന്ത്രണം വന്നു.  പാവപ്പെട്ടവര്‍ക്കും വിമാന യാത്രയ്ക്ക് അവസരം നല്‍കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി വ്യേമ പാതകളെ ബന്ധിപ്പിച്ചു. വെറും ഹവായ് ചെരുപ്പ് ഉപയോഗിക്കുന്നവനും വിമാനത്തില്‍ യാത്ര ചെയ്യാന്‍ അവസരമുണ്ടാക്കി. ഉള്‍ച്ചേരലും വളര്‍ച്ചയും ഏക കാലത്ത്  സംഭവിക്കുന്നു. 1000 പുതിയ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്കിയിട്ടുണ്ട്. ഇത് കൂടുതല്‍ യാത്രക്കാരെ ഉള്‍ച്ചേര്‍ക്കുന്നതിനാണ്.
രാജ്യത്തെ എല്ലാ വീടുകളിലും ഇന്ന് ജലജീവന്‍ മിഷന്‍ പൈപ്പുകള്‍ സ്ഥാപിച്ച് കുടിവെള്ളം എത്തിക്കുന്നുണ്ട്. അതെ കുറിച്ചും ഥര്‍മന്‍ജി പറഞ്ഞു. ഗുജറാത്തില്‍ ഇതിന് ഞാന്‍ വളരെ പ്രാധാന്യം നല്‍കിയതാണ്. ജനങ്ങള്‍ക്ക് ടാപ്പില്‍ നിന്നു വെള്ളം ലഭിക്കുന്നു, അതുകൊണ്ട് സമയലാഭവും ഏറെയാണ്. ജനങ്ങളുടെ ഒത്തിര പ്രശ്‌നങ്ങള്‍ക്ക് ഇത് പരിഹാരമാകുന്നു. പൊതുജനാരോഗ്യത്തില്‍ കുടിവെള്ളം വലിയ പങ്കു വഹിക്കുന്നുണ്ട്. ഇതു മനസിലാക്കി ഈ മിഷന്‍ സാമൂഹ്യ ജീവിതത്തില്‍ വലിയ പങ്ക് നിര്‍വഹിക്കുന്നു. ശിശുക്കളുടെ ആരോഗ്യത്തിലും ശുദ്ധമായ കുടിവെള്ളത്തിന് വലിയ പ്രാധാന്യമുണ്ട്. ടാപ്പുവെള്ളം പദ്ധഥി വലിയ ഒരു പ്രചാരണ പരിപാടിയാണ്. മൂന്നു വര്‍ഷം കൊണ്ട് ഈ പദ്ധതി വഴി ആറു കോടി വീടുകളില്‍ കുടിവെള്ളത്തിനുള്ള ടാപ് കണക്ഷന്‍  എത്തി.
ഇന്ത്യയിലെ ഏകദേശം 25 മുതല്‍ 27 വരെ കോടി വീടുകളില്‍ ആറു കോടി വീടുകളിലാണ് കുടിവെള്ളം എത്തിയരിക്കുന്നത്.  രാജ്യത്തെ സാധാരണക്കാരുടെ ജീവിതം ഈ ഉള്‍ച്ചേര്‍ക്കല്‍ വഴി വളരെ സുഗമമായി. ഇത് അവനെ മുന്നോട്ട് പോകാന്‍ പ്രേരിപ്പിക്കുന്നു. ഇതാണ് രാജ്യത്ത് വികസനത്തിന്റെ പ്രാധാന്യം. സാമ്പത്തിക ശാസ്ത്രം അറിയാവുന്നവര്‍ ഇത് മനസിലാക്കിയിട്ടുണ്ട്.
ഞാന്‍ മറ്റൊരു ഉദാഹരണം പറയാം.  ഇത് എനിക്കും നിങ്ങള്‍ക്കും അറിയാവുന്ന കാര്യമാണ്. ഐക്യരാഷ്ട്ര സഭയും ഇത് ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ സ്വത്തിനുള്ള അവകാശം വളരെ പ്രധാനപ്പെട്ടതാണ്.  പല ലോക രാജ്യങ്ങളിലും പതിറ്റാണ്ടുകളായി ഇതു  വലിയ വിഷയമാണ്.  അറിവില്ലാത്തവരാണ് ഇവിടെ ഏറ്റവും ചൂഷണം ചെയ്യപ്പെടുന്നത്. അവരുടെ കൈവശം രേഖകള്‍ കാണില്ല.  അവര്‍കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടുന്നു. എന്നാല്‍ ഇന്ത്യ ഇക്കാര്യത്തില്‍ ചില നടപടികള്‍ സ്വീകരിച്ചു. സ്വമിത്വ യോജന എന്ന ഈ പദ്ധതിയെ കുറിച്ച് വിദ്യാഭ്യാസ വിദഗ്ധരും സാമ്പത്തിക വിദഗ്ധരും പഠിക്കണം.  ഈ പദ്ധതി പ്രകാരം രാജ്യത്തെ ഗ്രാമങ്ങളിലുള്ള വീടുകളുടെ ഭൂപട നിര്‍മ്മാണം നടന്നു വരികയാണ്. ഇതിന് ഡ്രോണുകളാണ് ഉപയോഗിക്കുന്നത്. ഇതുവരെ രാജ്യത്തെ 1.5 ലക്ഷം ഗ്രാമങ്ങളുടെ ഭൂപടം ഇത്തരത്തില്‍ പൂര്‍ത്തിയായി കഴിഞ്ഞു. രാജ്യത്തെ 37000 ചതുരശ്ര കിലോമീറ്ററിന്റെ  ഭൂപട നിര്‍മ്മാണം പൂര്‍ത്തിയായി. അതു വച്ച് 80 ലക്ഷം ആളുകളുടെ വസ്തുവിന്റെ രേഖകള്‍  നിര്‍മ്മിച്ചു കഴിഞ്ഞു. ഇതിന് ഇനി നിയമ തര്‍ക്കങ്ങള്‍ ഒന്നും ഉണ്ടാവില്ല. ഇനി ഇവര്‍ക്കെല്ലാം ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കാം.
സുഹൃത്തുക്കളെ,
അടുത്ത 25 വര്‍ഷത്തെ പരിഷ്‌കാരങ്ങളുടെ മാര്‍ഗഭൂപടമാണ് ഇന്ത്യ ഇന്ന തയാറാക്കുന്നത്. ഇത് ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നിര്‍ബന്ധിച്ചല്ല. സ്വാന്ത്ര്യത്തിന്റെ 100-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ രാജ്യം  എവിടെ നില്‍ക്കണം എന്നതാണ് ലക്ഷ്യം. അതിനാണ് നാം മാര്‍ഗഭൂപടം തയാറാക്കുന്നത്. കഴിഞ്ഞ എട്ടു വര്‍ഷം കൊണ്ട് നാം നടപ്പിലാക്കിയ പരിഷ്‌കാരങ്ങള്‍ പുതിയ പരിഷ്‌കാരങ്ങള്‍ക്കുള്ള പാതകള്‍ തുറന്നു.
അരുണ്‍ ജെയ്റ്റ്‌ലി ഇന്ന്  എവിടെയായിരുന്നാലും,  അദ്ദേഹത്തിന്റെ കൂടി പങ്കോടെ പൂര്‍ത്തിയാക്കിയ ദൗത്യങ്ങളുടെ പ്രയോജനം ഇന്ന് രാജ്യം അനുഭവിക്കുന്നതു കണ്ട് അദ്ദേഹത്തിന് സായൂജ്യമടയാം.ഡിഎസ്ടി യെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വര്‍ഷങ്ങളോളം തുടര്‍ന്നു. ഇന്ന് നാം അതിന്റെ വിജയം നമുക്കു മുന്നിലുണ്ട്.
സുഹൃത്തുക്കളെ,
ജനങ്ങളുടെ സ്പന്ദനം അടിസ്ഥാനമാക്കിയാണ് ഞങ്ങളുടെ നയങ്ങള്‍. ഞങ്ങള്‍ കൂടുതല്‍ കൂടുതല്‍ ജനങ്ങളെ ശ്രവിക്കുന്നു, അവരുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും മനസിലാക്കുന്നു. അതിനാല്‍ ഞങ്ങളുടെ നയങ്ങള്‍  ജനങ്ങളെ സമ്മര്‍ദ്ദത്തിലാക്കാറില്ല. ഇത് കൊറോണ കാലത്ത് ഇന്ത്യ കണ്ടതാണ്. ജനഹിതമറിഞ്ഞാണ് ഗവണ്‍മെന്റ് തീരുമാനങ്ങള്‍ എടുത്തത്.  മഹാമാരി കാലത്ത്  ഞങ്ങളെ കുറിച്ച് എന്തെല്ലാമാണ് അന്നു പറഞ്ഞത്. ഗവണ്‍മെന്റ് അതു ചെയ്യണം, ഇതു ചെയ്യണം എന്നൊക്കെ ആവശ്യങ്ങള്‍ ഉയര്‍ന്നു. വലിയ സമ്മര്‍ദ്ദം തന്നെ ഉണ്ടായി. എന്നാല്‍ ഇന്ത്യ വ്യത്യസ്തമായ സമീപനമാണ് സ്വീകരിച്ചത്.  പാവങ്ങളുടെ, സ്ത്രീകളുടെ, കര്‍ഷകരുടെ സൂക്ഷ്മ ചെറുകിട, ഇടത്തരം  സംരംഭകരുടെ  സുരക്ഷയ്കായിരുന്നു ഞങ്ങള്‍ ഊന്നല്‍ കൊടുത്തത്.മറ്റുള്ളവര്‍ ചെയ്യുന്നതില്‍ നിന്നു വ്യത്യസ്തമായത് ചെയ്യുകയായിരുന്നു നാം, കാരണം നമുക്ക് ജനങ്ങളുടെ സ്പന്ദനം അറിയാമായിരുന്നു. അതായത് എന്താണ് ജനങ്ങളുടെ ആവശ്യം, എന്താണ് അവരുടെ ഉത്ക്കണ്ഠ എന്ന്.  അതുകൊണ്ട്  ഇന്ത്യയുടെ രോഗമുക്തിയും ലോകത്തിന്റെയും തമ്മിലുള്ള വ്യത്യാസം നമുക്ക് വളരെ വ്യക്തമായി കാണാമായിരുന്നു.
സുഹൃത്തുക്കളെ,
കുറച്ച് ഭരണാധികാരികളും പരമാവധി ഭരണവും എന്ന് ഞാന്‍ ഇടയ്ക്കിടെ പറയാറുണ്ട്. നമ്മുടെ ഗവണ്‍മെന്റ് ്ത്തരം 1500 നിയമങ്ങള്‍ റദ്ദാക്കി, കാരണം അവ  ജനങ്ങളുടെ ജീവിതത്തില്‍ അനാവശ്യമായി ഇടപെടുന്നവയായിരുന്നു. ഞാന്‍ ഓര്‍ക്കുന്നു, 2014 ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനു 2013 ല്‍ ഭാരതീയ ജനതാ പാര്‍ട്ടി  എന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയ സന്ദര്‍ഭം. അന്ന് ഒരു വ്യവസായ സംഘടന എന്നെ ഡല്‍ഹിയില്‍ ഒരു പരിപാടിക്കായി ക്ഷണിച്ചു. വളരെ ശത്രുതാ ഭാവമായിരുന്നു അവര്‍ക്ക് .
 ചോദ്യശരങ്ങളാണ് ഞാന്‍ അഭിമുഖീകരിച്ചത്. പ്രത്യേക നിയമനിര്‍മ്മാണം നടത്തുമോ എന്നു പോലും ചോദിച്ചു. സ്ഥാനാര്‍ത്ഥിയായിരുന്നതിനാല്‍ ഞാന്‍ വലിയ സമ്മര്‍ദത്തിലായി. പുതിയ നിയമങ്ങള്‍ സംബന്ധിച്ച് വാഗ്ദാനമൊന്നും നല്‍കാന്‍ എനിക്കായില്ല. പക്ഷെ ഒരു ഉറപ്പ് ഞാന്‍ കൊടുത്തു. ദിവസം ഒരു നിയമം വീതം  റദ്ദാക്കും എന്ന്. സുഹൃത്തുക്കളെ,  ഞാന്‍ റദ്ദാക്കി. ആദ്യ അഞ്ചു വര്‍ഷം തന്നെ.  പൊതുജനത്തിന് ഭാരമായ 1500 നിയമങ്ങള്‍.
സുഹൃത്തുക്കളെ,
ഞങ്ങളുടെ ഗവണ്‍മെന്റ് 30,000 കീഴ് വഴക്കങ്ങള്‍ കൂടി അസാധുവാക്കി. ജനങ്ങളുടെ സൈ്വര്യ ജീവിതത്തിനും സുഗമമായ വ്യവസായത്തിനും തടസമായിരുന്ന 30000 കീഴ് വഴക്കങ്ങള്‍. ജനങ്ങളില്‍ അതുവരെയില്ലാതിരുന്നു ഒരു  വിശ്വാസം അതു സൃഷ്ടിച്ചു. ചെങ്കോട്ടയില്‍ നിന്ന് ഒരു പ്രസംഗത്തില്‍ ഞാന്‍ പറഞ്ഞു, ഗവണ്‍മെന്റ് ജനങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലാന്‍ ആഗ്രഹിക്കുന്നു എന്ന്. ജനജീവിതത്തില്‍ ഗവണ്‍മെന്റിന്റെ സ്വാധീനം വളരെ കുറവായിരിക്കണം. എന്നാല്‍  ആവശ്യമുള്ളവര്‍ക്ക് ഗവണ്‍മെന്റിന്റെ അഭാവം അനുഭവപ്പെടുകയുമരുത്. ഈ രണ്ടു തത്വങ്ങളും പരമാവധി ഞങ്ങള്‍ പിന്തുടര്‍ന്നു.
പരമാവധി കുറച്ച് ഭരണാധികാരികള്‍ എന്ന സമീപനം ഇന്ന് പരമാവധി കൂടുതല്‍ ഫലങ്ങള്‍ എന്ന അവസ്ഥയിലേയ്ക്കു നീങ്ങുകയാണ് എന്ന് നിങ്ങളെ അറിയിക്കാന്‍ എനിക്കു സംതൃപ്തിയുണ്ട്്.  വളരെ വേഗത്തിലാണ് ഞങ്ങള്‍ ശേഷി വ്യാപിപ്പിക്കുന്നത്. ഫലങ്ങള്‍ നിങ്ങള്‍ക്കു മുന്നിലുണ്ട്.  കോവിഡ് പ്രതിരോധ കുത്തിവയ്പിന്റെ ഉദാഹരണം തന്നെയെടുക്കാം. സ്വകാര്യ മേഖല വളരെ പ്രശംസനീയമായ സേവനമാണ് കാഴ്ച്ച വച്ചത്. എന്നാല്‍ പൂര്‍ണ സജ്ജമായി  പുരോഗതിയുടെ പങ്കാളിയായി ഗവണ്‍മെന്റ് അവര്‍ക്കു പിന്നില്‍ ഉണ്ടായിരുന്നു. എല്ലാ മേഖലയിലും ഗവണ്‍മെന്റ് പൂര്‍ണ പിന്തുണ നല്‍കി. നമ്മുടെ ബഹിരാകാശ മേഖലയാണ് മറ്റൊരു ഉദാഹരണം. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ശൂന്യാകാശ സേവന ദാതാക്കളില്‍ ഒന്നാണ് നമ്മുടെ ഇന്ത്യ. ഇവിടെയും സ്വകാര്യ മേഖല വലിയ ജോലിയാണ് നിര്‍വഹിക്കുന്നത്. അവിടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഗവണ്‍മെന്റു തന്നെ.
ഇന്ത്യയിലെ ഡിജിറ്റല്‍ പണമിടപാട് സംവിധാനത്തിന്റെ ഉദാഹരണം നല്‍കുമ്പോള്‍, പ്രധാനികള്‍ ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നുണ്ട്.  ജാം, റൂപെയ്, യുപിഐ തുടങ്ങിയ സഹായ നയങ്ങളുമായി ഗവണ്‍മെന്റ് അവര്‍ക്കു പിന്നിലുണ്ട്. ഏതാനും ഉദാഹരണങ്ങള്‍ പറഞ്ഞു എന്നു മാത്രം. ലോകമെമ്പാടും നിന്നുള്ള സാമ്പത്തിക വിദഗ്ധരെ  ഇതിന്റെ സൂക്ഷ്മാംശങ്ങള്‍ പഠിക്കാന്‍ ഞാന്‍ ക്ഷണിക്കുന്നു. വൈവിധ്യമാര്‍ന്ന  ഈ വലിയ രാജ്യം  നിരവധി ആവശ്യങ്ങള്‍ക്കിടയിലും എപ്രകാരം പുരോഗതിയിലേയ്ക്കു നീങ്ങുന്നു. സ്വകാര്യ മേഖലയെ പുരോഗതിയുടെ പങ്കാളിയാക്കി മുന്നോട്ടു നീങ്ങുകയാണ് ഗവണ്‍മെന്റ്. അത് അതിനുള്ള കാലമാണ്.
സുഹൃത്തുക്കളെ,
ഇന്ത്യയുടെ  വലിയ ഉത്സാഹം മൂലം രാജ്യത്തെ സ്വകാര്യ പൊതു മേഖലകള്‍ക്ക് ഇന്നു വിശ്വാസ്യത കൈവന്നിരിക്കുകയാണ്. നമ്മുടെ വിദഗ്ധര്‍ ഇന്ന് പുതിയ റെക്കോഡുകള്‍ സൃഷ്ടിക്കുകയാണ്. സേവന മേഖലയും വന്‍ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ടട്രോണിക് മേഖല വന്‍ വളര്‍ച്ചയിലാണ്. കൊറോണ കാലത്ത് കളിപ്പാട്ട ഉച്ചകോടി നടത്തിയത് നിങ്ങളെ അത്ഭുതപ്പെടുത്തിയിരിക്കും. ചിലപ്പോള്‍ ചൂലെടുത്ത് ശുചിമുറി വൃത്തിയാക്കിയ പ്രധാനമന്ത്രി ഇതാ കളിപ്പാട്ടങ്ങള്‍ കൈയിലെടുത്തിരിക്കുന്നു എന്ന് ചിലര്‍ മൂക്കത്ത് വിരല്‍ വച്ചു. കളിപ്പാട്ടങ്ങളിലും അവ നിര്‍മ്മിക്കുന്നവരിലുമാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. രണ്ടു വര്‍ഷം പോലും തികഞ്ഞില്ല, ഇന്ന് കളിപ്പാട്ടങ്ങളുടെ ഇറക്കുമതി കുത്തനെ ഇടിഞ്ഞിരിക്കുന്നു. മുമ്പ് ഇറക്കുമതി ചെയ്തിരുന്നതിനെക്കാള്‍ കൂടിയ മൂല്യത്തിനുള്ള കളിപ്പാട്ടങ്ങള്‍ ഇന്ന് ഇവിടെ നിന്നു കയറ്റുമതി ചെയ്യുന്നു.താണ് അപ്രയുക്തമായ സാധ്യത. നിങ്ങള്‍ വിനോദസഞ്ചാര മേഖലയെ കുറിച്ചു സംസാരിക്കുന്നു. ഞാന്‍ പൂര്‍ണമായി യോജിക്കുന്നു. നമ്മുടെ വിനോദ സഞ്ചാര മേഖലയുടെ സാധ്യത അനന്തമാണ്. ലോകത്തിനു മുന്നില്‍ ഇന്ത്യയെ പൂര്‍ണമായി അവതരിപ്പിക്കുന്നതിനുള്ള മനോഭാവം നമുക്കില്ല. ഇന്ത്യ വന്ന് കാണൂ എന്ന് ഞാന്‍ എന്റെ വിദേശ സുഹൃത്തുക്കളോട് മിക്കവാറും പറയാറുണ്ട്.  ഇക്കുറി 75 സ്ഥലങ്ങളില്‍ നാം യോഗയെ കുറിച്ചുള്ള പരിപാടി നടത്തി. അതു വഴി നമ്മുടെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ജനങ്ങള്‍ക്കു പരിചയപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. ലോകത്തെ മുഴുവന്‍ ആകര്‍ഷിക്കാന്‍ മാത്രം സാധ്യതയുള്ളതാണ് ഇന്ത്യയുടെ വിനോദസഞ്ചാര മേഖല.
സുഹൃത്തുക്കളെ,
നമ്മുടെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയും അതിവേഗത്തില്‍ വളരുകയാണ്. അടിസ്ഥാന സൗകര്യ മേഖലയില്‍ റെക്കോഡ് നിക്ഷേപമാണ് നടക്കുന്നത്.
സുഹൃത്തുക്കളെ,
സ്വാതന്ത്ര്യത്തിന്റെ ഈ അമൃത കാലം എണ്ണമറ്റ പുതിയ അവസരങ്ങളാണ് ഇന്ത്യക്കു നല്‍കുന്നത്. നമ്മുടെ നിശ്ചയങ്ങള്‍ സുദൃഢമാണ്. ലക്ഷ്യങ്ങള്‍ അചഞ്ചലമാണ്.നമ്മുടെ പ്രതിജ്ഞകള്‍ സാക്ഷാത്കൃതമാകും എന്ന് എനിക്കുറപ്പുണ്ട്.  21-ാം നൂറ്റാണ്ടില്‍ ഇന്ത്യ അര്‍ഹിക്കുന്ന ഉയരത്തില്‍ എത്തും.  ഥര്‍മന്‍ജി ചില വെല്ലുവിളികളെ കുറിച്ചു സൂചിപ്പിച്ചു. ഞാന്‍ യോജിക്കുന്നു. വെല്ലവിളികള്‍. വെല്ലുവിളികള്‍ ഉണ്ടെങ്കില്‍ അവയ്ക്ക് 130 കോടി പരിഹാരങ്ങളുമുണ്ട്.  ഇതാണ് എന്റെ ബോധ്യം. വെല്ലുവിളികളെ വെല്ലുവിളിച്ച് മുന്നേറുന്നതിന് നാം തീരുമാനിച്ചു കഴിഞ്ഞു. അതിനാല്‍ നാം ഉള്‍ച്ചേരലിന്റെ മാര്‍ഗ്ഗം തെരഞ്ഞെടുത്തിരിക്കുന്നു. അതെ പാതയിലൂടെ വളര്‍ച്ചയിലേയ്ക്കു നീങ്ങാനും നിശ്ചയിച്ചിരിക്കുന്നു.
അരുണ്‍ ജെയ്റ്റ്‌ലി ജിയെ ഒരിക്കല്‍ കൂടി അനുസ്മരിച്ചുകൊണ്ട് ഞാന്‍ എന്റെ പ്രസംഗം അവസാനിപ്പിക്കുന്നു. ധര്‍മന്‍ജിയ്ക്ക് പ്രത്യേക നന്ദി, നിങ്ങള്‍ക്ക് എല്ലാവര്‍ക്കും എന്റെ ഹൃദയംഗമായ നന്ദി.

-ND-



(Release ID: 1840588) Visitor Counter : 140