പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സ്വാമി ആത്മസ്ഥാനാനന്ദയുടെ ജന്മശതാബ്ദി ആഘോഷത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


സ്വാമിജിയുടെ ദൗത്യം ജനങ്ങളിലെത്തിക്കാനുതകുന്ന ഫോട്ടോ ജീവചരിത്രവും ഡോക്യുമെന്ററിയും പുറത്തിറക്കാനായതില്‍ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു



“സ്വയം ഉണര്‍ന്നു സമൂഹത്തിനായി പ്രവര്‍ത്തിക്കുക, സമൂഹത്തിനുവേണ്ടി ജീവിക്കുക എന്നതാണു സന്ന്യാസംകൊണ്ട് അര്‍ഥമാക്കുന്നത്”



“സന്ന്യാസത്തിന്റെ മഹത്തായ പാരമ്പര്യത്തെ ആധുനികരൂപത്തിലേക്കു വാര്‍ത്തെടുത്ത വ്യക്തിയാണു സ്വാമി വിവേകാനന്ദന്‍”



“മിഷന്‍ മോഡില്‍ പ്രവര്‍ത്തിക്കുക, പുതിയ സ്ഥാപനങ്ങള്‍ സൃഷ്ടിക്കുക, സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുക എന്നിവയാണു രാമകൃഷ്ണ മിഷന്റെ മാതൃകകള്‍”



“ഇന്ത്യയുടെ പരിശുദ്ധ പാരമ്പര്യം എപ്പോഴും ഉയര്‍ത്തിപ്പിടിക്കുന്നത് ‘ഏകഭാരതം, ശ്രേഷ്ഠഭാരതം’ എന്ന തത്വമാണ്”



“ദേശീയ ഐക്യത്തിന്റെ വാഹകരായാണു രാമകൃഷ്ണമിഷനിലെ സന്ന്യാസിമാര്‍ അറിയപ്പെടുന്നത്”



“കാളി മാതാവിനെ വ്യക്തമായി ദര്‍ശിച്ച സന്ന്യാസിയായിരുന്നു സ്വാമി രാമകൃഷ്ണ പരമഹംസര്‍”



“ഡിജിറ്റല്‍ പണമിടപാടു മേഖലയില്‍ ലോകത്തിനു മാര്‍ഗദര്‍ശിയായി ഇന്ത്യ ഉയര്‍ന്നു”




Posted On: 10 JUL 2022 11:27AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വീഡിയോ സന്ദേശത്തിലൂടെ സ്വാമി ആത്മസ്ഥാനാനന്ദയുടെ ജന്മശതാബ്ദി ആഘോഷത്തെ അഭിസംബോധന ചെയ്തു.

 

സ്വാമി ആത്മസ്ഥാനാനന്ദയോടൊത്തു ചെലവഴിച്ച സമയം അനുസ്മരിച്ചാണു പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയര്‍പ്പിച്ചത്. “ഈ പരിപാടി നിരവധി വികാരങ്ങളും ഓര്‍മകളും നിറഞ്ഞതാണ്. എനിക്കെപ്പോഴും അദ്ദേഹത്തിന്റെ അനുഗ്രഹം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം ചെലവഴിക്കാന്‍ അവസരം ലഭിച്ചു. അവസാനനിമിഷംവരെ അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്താനായത് എന്റെ ഭാഗ്യമാണ്.”- പ്രധാനമന്ത്രി പറഞ്ഞു.

 

സ്വാമിയുടെ ദൗത്യം ജനങ്ങളിലെത്തിക്കാനുതകുന്ന ഫോട്ടോ ജീവചരിത്രവും ഡോക്യുമെന്ററിയും പുറത്തിറക്കാനായതില്‍ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു. ഇക്കാര്യത്തിനായി പ്രവര്‍ത്തിച്ച രാമകൃഷ്ണമിഷന്‍ പ്രസിഡന്റ് സ്വാമി സ്മരണാനന്ദ് മഹാരാജിനെ ശ്രീ മോദി ഹൃദയപൂര്‍വം അഭിനന്ദിച്ചു.

 

ശ്രീരാമകൃഷ്ണ പരമഹംസരുടെ ശിഷ്യനായ സ്വാമി വിജ്ഞാനാനന്ദില്‍നിന്നാണു സ്വാമി ആത്മസ്ഥാനാനന്ദ് ദീക്ഷ സ്വീകരിച്ചതെന്നു പ്രധാനമന്ത്രി പറഞ്ഞു. സ്വാമി രാമകൃഷ്ണപരമഹംസരുടെ ഉണര്‍വും ആത്മീയ ഊര്‍ജവും അദ്ദേഹത്തില്‍ വ്യക്തമായി ദൃശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ത്യാഗത്തിന്റെ മഹത്തായ പാരമ്പര്യത്തെക്കുറിച്ചും ശ്രീ മോദി പരാമര്‍ശിച്ചു. വാനപ്രസ്ഥ ആശ്രമം സന്ന്യാസത്തിലേക്കുള്ള ചുവടുവയ്പുകൂടിയാണ്. “സ്വയം ഉണര്‍ന്നു സമൂഹത്തിനായി പ്രവര്‍ത്തിക്കുക, സമൂഹത്തിനുവേണ്ടി ജീവിക്കുക എന്നതാണു സന്ന്യാസംകൊണ്ട് അര്‍ഥമാക്കുന്നത്. ഒരു സന്ന്യാസിയെ സംബന്ധിച്ചിടത്തോളം, ജീവജാലങ്ങള്‍ക്കായി സേവനം ചെയ്യുക എന്നതു ഭഗവാനെ സേവിക്കുന്നതിനു തുല്യമാണ്. ജീവജാലങ്ങളില്‍ ശിവനെ ദര്‍ശിക്കുന്നതാണു പരമപ്രധാനം.”- പ്രധാനമന്ത്രി പറഞ്ഞു. സന്ന്യാസത്തിന്റെ മഹത്തായ പാരമ്പര്യത്തെ ആധുനികരൂപത്തിലേക്കു വാര്‍ത്തെടുത്ത വ്യക്തിയാണു സ്വാമി വിവേകാനന്ദനെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സ്വാമി ആത്മസ്ഥാനാനന്ദയും ഈ പാത പിന്തുടരുകയും അതു ജീവിതത്തില്‍ നടപ്പാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ബേലൂര്‍ മഠവും രാമകൃഷ്ണമിഷനും, ഇന്ത്യക്കു പുറമെ, നേപ്പാളിലും ബംഗ്ലാദേശിലും നടത്തിയ ദുരിതാശ്വാസ-രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ ക്ഷേമത്തിനായി സ്വാമി നടത്തിയ അക്ഷീണപ്രയത്‌നങ്ങളെ അദ്ദേഹം പരാമര്‍ശിച്ചു. പാവപ്പെട്ടവരെ തൊഴിലിലും ഉപജീവനത്തിലും സഹായിക്കുന്നതിനായി സ്വാമി സൃഷ്ടിച്ച സ്ഥാപനങ്ങളെക്കുറിച്ചും ശ്രീ മോദി പരാമര്‍ശിച്ചു.

 

പാവപ്പെട്ടവരെ സഹായിക്കുന്നതും അറിവു പകരുന്നതും ആരാധനയായി സ്വാമി കണക്കാക്കിയിരുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. മിഷന്‍ മോഡില്‍ പ്രവര്‍ത്തിക്കുക, പുതിയ സ്ഥാപനങ്ങള്‍ സൃഷ്ടിക്കുക, സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുക എന്നിവയാണു രാമകൃഷ്ണമിഷന്റെ മാതൃകകളെന്നു ശ്രീ മോദി പറഞ്ഞു. ഇത്തരത്തിലുള്ള സന്ന്യാസിമാര്‍ ഉള്ളിടത്തെല്ലാം മനുഷ്യരാശിയുടെ സേവനകേന്ദ്രങ്ങള്‍ സ്വയം ഉയര്‍ന്നുവരുന്നു. സ്വാമി അതു തന്റെ സന്ന്യാസജീവിതത്തിലൂടെ തെളിയിച്ചുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. നൂറുകണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന ആദിശങ്കരാചാര്യരാകട്ടെ, അല്ലെങ്കില്‍, ആധുനികകാലത്തെ സ്വാമി വിവേകാനന്ദനാകട്ടെ; ഇവരെല്ലാം ഇന്ത്യയുടെ സന്ന്യാസ പാരമ്പര്യം എല്ലായ്പ്പോഴും ‘ഏകഭാരതം, ശ്രേഷ്ഠഭാരതം’ ആണെന്നു പ്രഖ്യാപിക്കുന്നുണ്ടെന്നു ശ്രീ മോദി പറഞ്ഞു. രാമകൃഷ്ണമിഷന്‍ സ്ഥാപിച്ചതും ‘ഏകഭാരതം, ശ്രേഷ്ഠഭാരതം’ എന്ന ആശയവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ഒരു ദൗത്യത്തിനായി സ്വയം സമര്‍പ്പിച്ച ജീവിതമായിരുന്നു സ്വാമി വിവേകാനന്ദന്റേതെന്ന് അദ്ദേഹത്തിന്റെ സംഭാവനകള്‍ ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ സ്വാധീനം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും കാണാം. അദ്ദേഹത്തിന്റെ യാത്രകള്‍ അടിമത്തത്തിന്റെ കാലഘട്ടത്തില്‍ രാജ്യത്തിനു പുരാതന ദേശീയ ബോധത്തെക്കുറിച്ച് അവബോധം പകരുകയും പുതിയ ആത്മവിശ്വാസമേകുകയും ചെയ്തു. രാമകൃഷ്ണമിഷന്റെ ഈ പാരമ്പര്യം സ്വാമി ആത്മസ്ഥാനാനന്ദും തന്റെ ജീവിതത്തിലുടനീളം കൊണ്ടുപോയി.

 

സ്വാമിയുമായി ഗുജറാത്തി ഭാഷയില്‍ സംസാരിക്കാന്‍ കഴിഞ്ഞിരുന്നെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. കച്ച് ഭൂകമ്പസമയത്തു സ്വാമിയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. “ദേശീയ ഐക്യത്തിന്റെ വാഹകരായാണു രാമകൃഷ്ണമിഷനിലെ സന്ന്യാസിമാര്‍ അറിയപ്പെടുന്നത്. മാത്രമല്ല, അദ്ദേഹം വിദേശത്തു ചെല്ലുമ്പോള്‍ ഭാരതീയതയെയാണു അവിടെ പ്രതിനിധാനം ചെയ്യുന്നത്.”- ശ്രീ മോദി പറഞ്ഞു.

 

കാളി മാതാവിന്റെ കാല്‍ക്കല്‍ തന്റെ മുഴുവന്‍ ചേതനയും സമര്‍പ്പിച്ച, കാളി മാതാവിനെക്കുറിച്ചു വ്യക്തമായ ദര്‍ശനം ഉണ്ടായിരുന്ന, അത്തരത്തിലൊരു സന്ന്യാസിയായിരുന്നു സ്വാമി രാമകൃഷ്ണ പരമഹംസരെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ ലോകം മുഴുവന്‍, ഈ ചരാചരങ്ങളിലെല്ലാം, അമ്മയുടെ ചേതനയാണുള്ളത്. ബംഗാളിലെ കാളിപൂജയില്‍ ഈ ചേതന കാണാം. ഈ ചേതനയുടെയും ശക്തിയുടെയും കിരണമാണു സ്വാമി വിവേകാനന്ദനെപ്പോലുള്ള യുഗപുരുഷന്മാരുടെ രൂപത്തില്‍ സ്വാമി രാമകൃഷ്ണ പരമഹംസര്‍ ദീപ്തമാക്കിയതെന്നു പ്രധാനമന്ത്രി പറഞ്ഞു. കാളി മാതാവിനെക്കുറിച്ചു സ്വാമി വിവേകാനന്ദനു ലഭ്യമായ ആത്മീയദര്‍ശനം അദ്ദേഹത്തിന്റെയുള്ളില്‍ അസാധാരണമായ ഊര്‍ജവും ശക്തിയും സന്നിവേശിപ്പിച്ചു. കാളി മാതാവിന്റെ സ്മരണയില്‍ സ്വാമി വിവേകാനന്ദനെപ്പോലെ കരുത്തുറ്റ വ്യക്തി കൊച്ചുകുട്ടിയെപ്പോലെ ഭക്തിയില്‍  ലയിക്കുമെന്നു ശ്രീ മോദി പറഞ്ഞു. സ്വാമി ആത്മസ്ഥാനാനന്ദയുടെ ഉള്ളില്‍ ഭക്തിയുടെ അതേ ആത്മാര്‍ഥതയും ശക്തിസാധനയുടെ അതേ ശക്തിയും തനിക്കു കാണാന്‍ കഴിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

നമ്മുടെ ചിന്തകള്‍ വിശാലമാകുമ്പോള്‍ ഒരിക്കലും നാം നമ്മുടെ പ്രയത്‌നങ്ങളില്‍ തനിച്ചല്ലെന്നു നമ്മുടെ ഋഷിമാര്‍ കാണിച്ചുതന്നിട്ടുണ്ടെന്നു സ്വാമി ആത്മസ്ഥാനാനന്ദിനു ശ്രദ്ധാഞ്ജലിയര്‍പ്പിക്കവേ പ്രധാനമന്ത്രി മോദി പറഞ്ഞു. അത്തരം എത്രയോ പുണ്യാത്മാക്കളുടെ ജീവിതയാത്ര ഭാരതവര്‍ഷത്തിന്റെ ഭൂവില്‍ നിങ്ങള്‍ക്കു കാണാനാകും. അതേ വിശ്വാസവും അര്‍പ്പണബോധവും സ്വാമി ആത്മസ്ഥാനാനന്ദിന്റെ ജീവിതത്തിലും ശ്രീ മോദി കണ്ടു. ഇന്ത്യയില്‍ നിന്നുള്ള ഒരു സന്ന്യാസിക്ക് ഇത്രയധികം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമ്പോള്‍, 130 കോടി ഇന്ത്യക്കാരുടെ കൂട്ടായ ദൃഢനിശ്ചയത്താല്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ലക്ഷ്യങ്ങളൊന്നുമുണ്ടാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

ഡിജിറ്റല്‍ ഇന്ത്യയുടെ കാര്യമെടുത്താല്‍, ഡിജിറ്റല്‍ പണമിടപാടു മേഖലയില്‍ ലോകത്തിനു മാര്‍ഗദര്‍ശിയായി ഇന്ത്യ ഉയര്‍ന്നുവെന്നു കാണാമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ ജനങ്ങള്‍ക്ക് 200 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കിയതിന്റെ നേട്ടങ്ങളും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ചിന്തകള്‍ വ്യക്തമായിരുന്നാല്‍, ശ്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ അധികസമയം എടുക്കില്ല. പ്രതിബന്ധങ്ങള്‍ നമുക്കു വഴികാട്ടും എന്നതിന്റെ പ്രതീകമാണ് ഈ ഉദാഹരണങ്ങളെന്നും അദ്ദേഹം പറഞ്ഞു.

 

‘ആസാദി കാ അമൃത് മഹോത്സവി’ന്റെ ഭാഗമായി എല്ലാ ജില്ലകളിലും 75 അമൃതസരോവറുകള്‍ നിര്‍മിക്കുന്നുണ്ടെന്നു സന്ന്യാസിമാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളെ പ്രചോദിപ്പിക്കാനും മനുഷ്യസേവനത്തിന്റെ മഹത്തായ പ്രവര്‍ത്തനത്തില്‍ പങ്കുചേരാനും ശ്രീ മോദി ഏവരോടും അഭ്യര്‍ത്ഥിച്ചു. ശതാബ്ദിവര്‍ഷങ്ങള്‍ പുതിയ ഊര്‍ജത്തിന്റെയും പുതിയ പ്രചോദനത്തിന്റെയും വര്‍ഷമായി മാറുകയാണെന്നു പറഞ്ഞ ശ്രീ മോദി ‘ആസാദി കാ അമൃത് മഹോത്സവം’ രാജ്യത്ത് കര്‍ത്തവ്യബോധം ഉണര്‍ത്തുന്നതില്‍ വിജയിക്കട്ടെയെന്ന് ആശംസിച്ചു. നമ്മുടെയേവരുടെയും കൂട്ടായ സംഭാവനയ്ക്കു വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tributes to Swami Atmasthananda Ji on his birth centenary. https://t.co/EKKExOGbll

— Narendra Modi (@narendramodi) July 10, 2022

स्वामी आत्मस्थानानन्द जी को श्री रामकृष्ण परमहंस के शिष्य, पूज्य स्वामी विजनानन्द जी से दीक्षा मिली थी।

स्वामी रामकृष्ण परमहंस जैसे संत का वो जाग्रत बोध, वो आध्यात्मिक ऊर्जा उनमें स्पष्ट झलकती थी: PM @narendramodi

— PMO India (@PMOIndia) July 10, 2022

सन्यासी के लिए जीव सेवा में प्रभु सेवा को देखना, जीव में शिव को देखना, यही सर्वोपरि है।

इस महान संत परंपरा को, सन्यस्थ परंपरा को स्वामी विवेकानंद जी ने आधुनिक रूप में ढाला।

स्वामी आत्मस्थानानन्द जी ने भी सन्यास के इस स्वरूप को जीवन में जिया, और चरितार्थ किया: PM @narendramodi

— PMO India (@PMOIndia) July 10, 2022

सैकड़ों साल पहले आदि शंकराचार्य हों या आधुनिक काल में स्वामी विवेकानंद, हमारी संत परंपरा हमेशा ‘एक भारत, श्रेष्ठ भारत’ का उद्घोष करती रही है।

रामकृष्ण मिशन की तो स्थापना ‘एक भारत, श्रेष्ठ भारत’ के विचार से जुड़ी हुई है: PM @narendramodi

— PMO India (@PMOIndia) July 10, 2022

आप देश के किसी भी हिस्से में जाइए, आपको ऐसा शायद ही कोई क्षेत्र मिलेगा जहां विवेकानंद जी गए न हों, या उनका प्रभाव न हो।

उनकी यात्राओं ने गुलामी के उस दौर में देश को उसकी पुरातन राष्ट्रीय चेतना का अहसास करवाया, उसमें नया आत्मविश्वास फूंका: PM @narendramodi

— PMO India (@PMOIndia) July 10, 2022

स्वामी रामकृष्ण परमहंस, एक ऐसे संत थे जिन्होंने माँ काली का स्पष्ट साक्षात्कार किया था, जिन्होंने माँ काली के चरणों में अपना सर्वस्व समर्पित कर दिया था।

वो कहते थे- ये सम्पूर्ण जगत, ये चर-अचर, सब कुछ माँ की चेतना से व्याप्त है।

यही चेतना बंगाल की काली पूजा में दिखती है: PM

— PMO India (@PMOIndia) July 10, 2022

हमारे संतों ने हमें दिखाया है कि जब हमारे विचारों में व्यापकता होती है, तो अपने प्रयासों में हम कभी अकेले नहीं पड़ते!

आप भारत वर्ष की धरती पर ऐसे कितने ही संतों की जीवन यात्रा देखेंगे जिन्होंने शून्य संसाधनों के साथ शिखर जैसे संकल्पों को पूरा किया: PM @narendramodi

— PMO India (@PMOIndia) July 10, 2022

हमारे संतों ने हमें दिखाया है कि जब हमारे विचारों में व्यापकता होती है, तो अपने प्रयासों में हम कभी अकेले नहीं पड़ते!

आप भारत वर्ष की धरती पर ऐसे कितने ही संतों की जीवन यात्रा देखेंगे जिन्होंने शून्य संसाधनों के साथ शिखर जैसे संकल्पों को पूरा किया: PM @narendramodi

— PMO India (@PMOIndia) July 10, 2022

 

-ND-


(Release ID: 1840534) Visitor Counter : 149