പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വാരാണസിയിലെ സിഗ്രയില്‍ വിവിധ വികസന സംരംഭങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

പോസ്റ്റഡ് ഓണ്‍: 07 JUL 2022 7:48PM by PIB Thiruvananthpuram

ഹരഹര മഹാദേവ
സാത് വര്‍, നവ് ത്യോഹര്‍ അതായത് ഒന്‍പത് ഉത്സവങ്ങള്‍ ഏഴു ദിവസങ്ങളില്‍ എന്നാണ് കാശി അറിയപ്പെടുന്നത്. എല്ലാ ദിവസവും ഇവിടെ പുതിയ ഉത്സവങ്ങള്‍ ആഘോഷിക്കപ്പെടുന്നു എന്ന് അര്‍ത്ഥം. ഇന്ന് ഇവിടെ കൂടിയിരിക്കുന്ന നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു.
ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ ആനന്ദബെന്‍ പട്ടേല്‍ ജി, ആദരണീയനായ മുഖ്യ മന്ത്രി ആദിത്യനാഥ് ജി, യുപിയിലെ  മന്ത്രിമാരെ എംഎല്‍ എ മാരെ, ബനാറസിലെ എന്റെ സഹോദരി സഹോദരന്മാരെ,
ആദ്യമായി ഞാന്‍ എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നിങ്ങള്‍ക്കു നന്ദി പറയുന്നു. അസംബ്ലി തെരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ ഗവണ്‍മെന്റ് രൂപീകരിക്കാന്‍ നിങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നതാണ്. നിങ്ങള്‍, ഉത്തര്‍ പ്രദേശിലെയും കാശിയിലെയും ജനങ്ങള്‍ നല്‍കിയ അകമഴിഞ്ഞ പിന്തുണ എന്നെ അത്യധികം ആഹ്ലാദിപ്പിക്കുന്നു.തെരഞ്ഞെടുപ്പിനു ശേഷം ആദ്യമായാണ് ഞാന്‍ നിങ്ങളെ സന്ദര്‍ശിക്കുന്നത്. ഉത്തര്‍ പ്രദേശിലെയും കാശിയിലെയും ജനങ്ങള്‍ക്ക് എന്റെ ഹൃദയാന്തരാളത്തില്‍ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു. ഒപ്പം നിങ്ങളെ അഭിനന്ദിക്കുകയും ചെയ്യുന്നു.
കഴിഞ്ഞ എട്ടു വര്‍ഷമായി പുതിയ കാശിയില്‍ നടക്കുന്ന വികസനോത്സവത്തിന് വേഗം പകരാന്‍ നാം വീണ്ടും ഇവിടെ ഒരിക്കല്‍ കൂടി ഒത്തു കൂടിയിരിക്കുന്നു. കാശി എന്നും ആകര്‍ഷകവും എന്നും വളരുകയുമാണ്. ഇന്ന് കാശി രാജ്യത്തിനു മുന്നില്‍ പൈതൃകത്തിന്റെയും വികസനത്തിന്റെയും ചിത്രങ്ങള്‍ ഒന്നിച്ചു രചിച്ചിരിക്കുന്നു. മഹത്തരവും ദൈവികവും നവീനവുമായ ഒരു പൈതൃകം. കാശിയുടെ തെരുവികളിലേയ്ക്കും തടാകങ്ങളിലേയ്ക്കും കുന്നുകളിലേയ്ക്കും പാതകളിലേയ്ക്കും, റെയില്‍വെ സ്റ്റേഷനുകളിലേയ്ക്കും വിമാനതാവളങ്ങളിലേയ്ക്കും വ്യാപിക്കുന്ന വികസനം.  
കാശിയില്‍ ഒരു പദ്ധതി പൂര്‍ത്തിയാകുമ്പോഴേയ്ക്കും പുതിയ നാല് പദ്ധതികള്‍ ആരംഭിക്കുന്നു. ഇന്ന് 1700 കോടിയുടെ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യപ്പെടുകയോ ശിലാസ്ഥാപനം നിര്‍വഹിക്കപ്പെടുകയോ ചെയ്തിരിക്കുന്നത്. കോടികള്‍ ചെലവു വരുന്ന റോഡുകള്‍, ജല,  വൈദ്യുത, ആരോഗ്യ, വിദ്യാഭ്യാസ, ശുചിത്വ, സൗന്ദര്യവത്ക്കരണ പദ്ധതികള്‍ കാശിയില്‍ പൂര്‍ത്തിയായിരിക്കുന്നു. കോടികള്‍ ചെലവാകുന്ന പദ്ധതികള്‍ പുരോഗമിക്കുന്നു.
സഹോദരി സഹോദരന്മാരെ,
കാശിയുടെ ആത്മാവ്  അനശ്വരമാണ്. നാം അതിന്റെ ഘടനയെ നവീകരിക്കാന്‍ ശ്രമിക്കുന്നു.  അത്രമാത്രം. നമ്മുടെ വികസന പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം കാശിയെ കൂടുതല്‍ ചലനാത്മകവും,  മുന്നോട്ടു കുതിക്കുന്നതും, സംവേദനക്ഷമവുമാക്കുക എന്നതാണ്. കാശിയുടെ ആദുനിക അടിസ്ഥാന സൗകര്യങ്ങള്‍ അതിന്റെ ചലനാത്മകതയെ വര്‍ധിപ്പിക്കുന്നു. വിദ്യാഭ്യാസം തൊഴില്‍, പരിസ്ഥിതി, ശുചിത്വം , വ്യാപാരം തുടങ്ങിയവ പ്രോത്സാഹിപ്പിക്കപ്പെടുമ്പോള്‍ വികസനം സംഭവിക്കുന്നു. പുതിയ സ്ഥാപനങ്ങള്‍ തുടങ്ങുന്നു. ആധ്യാത്മികതയുമായി ബന്ധപ്പെട്ട വിശുദ്ധ സ്ഥലങ്ങളുടെ ദിവ്യത്വം,  ആധുനികതയുടെ പ്രതാപവുമായി ഒന്നു ചേരുന്നു.  അതെ സമയം പാവങ്ങള്‍ക്ക് വീട്, വൈദ്യുതി, കുടിവെള്ളം, പാചക വാതകം, ശുചിമുറികള്‍ തുടങ്ങിയ സൈകര്യങ്ങള്‍ ലഭിക്കുന്നു. മത്സ്യത്തൊഴിലാലികള്‍, നെയ്ത്തുകാര്‍, കലാകാരന്മാര്‍, തെരുവ് വ്യാപാരികള്‍, ഭവനരഹിതര്‍ എന്നിവര്‍ക്കെല്ലാം സമഗ്ര വികസനത്തിന്റെ പ്രയോജനങ്ങള്‍ കൈവരുന്നു.
ഇന്ന് ഇവിടെ നടന്ന ഉദ്ഘാടന  ശിലാസ്ഥാപന പരിപാടികളിലുടനീളം  പ്രതിഫലിച്ചത്  ചലനാത്മകതയും പുരോദതിയും സംവേദനാത്മകതയുമാണ്. സബ്കാ  സാത്, സബ്കാ വികാസ്, സബ് കാ വിശ്വാസ്, സബ്കാ പ്രയാസ് എന്നതിന്‍രെ ഉത്തമ ഉദാഹരണമാണ് എന്റെ കാശി.
സഹോദരി സഹോദരന്മാരെ,
എം പിയായി തെരഞ്ഞെടുത്തുകൊണ്ട് രാഷ്ട്ര സേവനത്തിനുള്ള അവസരം നിങ്ങള്‍ എനിക്കു നല്‍കി. നിങ്ങള്‍ എന്തു നല്ല കാര്യം ചെയ്താലും അത് എന്റെ സന്തോഷം ഇരട്ടിയാക്കുന്നു. കാശിയിലെ ബോധമുള്ള പൗരന്മാര്‍ രാജ്യത്തിനു വേണ്ടി ചെയ്യുന്ന സേവനങ്ങള്‍ എന്നെ ആഹ്ലാദിപ്പിക്കുന്നു. രാജ്യത്തിന്റെ പുരോഗതിക്ക് കുറുക്കുവഴികള്‍ ഇല്ല എന്ന് കാശിയിലെ പൗരന്മാര്‍ രാജ്യത്തിനു മുഴുവന്‍ ഒരു സന്ദേശം നല്‍കുകയാണ്. അവ ാെരു പക്ഷെ വല്ല നേതാക്കള്‍ക്കും പ്രയോജനപ്പെട്ടേക്കാം, പക്ഷം ജനങ്ങള്‍ക്ക് ഇല്ല.
2014 ല്‍ കാശിയില്‍ വന്നത് ഞാന്‍ ഇ്‌പ്പോഴും ഓര്‍ക്കുന്നു. അന്നു ജനങ്ങള്‍ എന്റെയരികില്‍ വന്നു പറഞ്ഞു. ഇവിടെ മുഴുവന്‍ മാലിന്യമാണ്. അവര്‍ പറഞ്ഞത് ശരിയാണ്. അവരുടെ ആശങ്ക ന്യായമാണ്.  അത് പരിഹരിക്കാന്‍ മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരുന്നു. വാരാണസി സാഹചര്യങ്ങളെ മാറ്റാന്‍ പതിറ്റാണ്ടുകളോളം ആരും ഒന്നും ചെയ്തില്ല. അ്‌പ്പോള്‍ എന്തെങ്കിലും ചെയ്യാന്‍ എളുപ്പമായിരുന്നു. ഒരു കൈവണ്ടിയും കൊടുത്ത് ആരെയെങ്കിലും പറഞ്ഞയച്ചാല്‍ മതിയായിരുന്നു. അതായിരുന്നു കുരുക്കു വഴി. അവര്‍ക്ക്   അതിൽ  കൂടുതല്‍ ചിന്തിക്കാനാവില്ലായിരുന്നു. അല്ലെങ്കില്‍ തന്നെ ആരാണ് അത്രയ്ക്കു കഠിനാധ്വാനം ചെയ്യുക.
എന്നാല്‍ ശരിയായ മാര്‍ഗം കാണിച്ച ബനാറസിലെ ജനങ്ങളെ സ്തുതിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വരാണാസിക്കു ഭാവിയിലേയ്ക്കു പ്രയോജകീഭവിക്കുന്ന പ്രവര്‍ത്തനമാണ് അവര്‍ ആവശ്യപ്പെട്ടത്.
കാശിയിലെ സഹോദരി സഹോദരന്മാരെ,
ഇവിടെ നടക്കുന്ന പ്രവൃത്തികള്‍ കാശിയുടെ ഭാവിക്ക് പ്രയോജനപ്പെടുന്നതാണോ. ഭാവി തലമുറകള്‍ക്കു പ്രയോജനപ്പെടുന്നതാണോ.ഇവിടുത്തെ യുവാക്കളുടെ ഭാവിയെ ശോഭനമാക്കുമോ. അത് രാജ്യത്തെ മുവുവന്‍ കാശിയിലേയ്ക്ക്   ആകര്‍ഷിക്കുമോ, ഇന്ത്യയിലെ ജനങ്ങള്‍ മുവുവന്‍ കാശി കാണാന്‍ വരുമോ.
സുഹൃത്തുക്കളെ, ദീര്‍ഘദൂര ആസൂത്രണം ഉണ്ടെങ്കില്‍ നാം ആഗ്രഹിക്കുന്ന ഫലം സിദ്ധിക്കും.  കഴിഞ്ഞ എട്ടു വര്‍ഷമായി കാശിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ എവിടെ എത്തി. കൃഷിക്കാര്‍ക്ക്, തൊഴിലാളികള്‍ക്ക്, വ്യാപാരികള്‍ക്ക്, എല്ലാവര്‍ക്കും അതിന്റെ പ്രയോജനം ലഭിച്ചു. വ്യാപാരം പുരോഗമിക്കുന്നു, വിനോദസഞ്ചാര മേഖല വികസിക്കുന്നു.
റിക്ഷാ വലിക്കുന്നവര്‍ പറയുന്നു. സര്‍ എനിക്ക് ഒരു ദിവസത്തെ അധ്വാനത്തിന്റെ ഫലം ലഭിക്കുന്നുണ്ട്. വ്യാപാരി പറയുന്നു. സര്‍ ഒരു മാസം കൊണ്ട് ആറു മാസത്തില്‍ വില്‍ക്കുന്ന സാധനങ്ങള്‍ വിറ്റു പോകുന്നു.  ശരിയോ തെറ്റോ. കാര്യങ്ങള്‍ വേഗത്തിലാകുന്നില്ലേ. ഈ റോഡുകള്‍ നിര്‍മ്മിക്കപ്പെട്ടു, പാവങ്ങള്‍ക്ക് വീടുകള്‍ പണിതു, പൈപ്പുകള്‍ സ്ഥാപിക്കപ്പെട്ടു, കച്ചവടക്കാരുടെയും സിമന്റ് കമ്പി പോലെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട മേഖലകളുടെയും വളര്‍ച്ച അതി വേഗത്തിലാണ്. വാരാണസി മേഖലയില്‍ എമ്പാടും വന്‍ തോതിലുള്ള തൊഴിലവസരങ്ങളാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്.
വാരാണസിയിലെ ജനങ്ങളുടെ ദീര്‍ഘ ദൃഷ്ടി ഈ മേഖലയ്ക്ക് ആകമാനം പ്രയോജനപ്പെടുന്നു. ഇന്ന് നിങ്ങള്‍ നോക്കുക, റിംങ് റോഡുകള്‍, ദേശീയ പാതകള്‍, ലിങ്ക് റോഡുകള്‍ ഫ്‌ളൈ ഓവറുകള്‍ തുടങ്ങിയവ വരാണാസിയിലെ ജനങ്ങളുടെ ജീവിതം സുഗമമാക്കുന്നു. വരുണ റെയില്‍ മേല്‍പ്പാലം കൂടി പൂര്‍ത്തിയായാല്‍ സൗകര്യങ്ങള്‍ ഇനിയും വര്‍ധിക്കും.
കാശിയിലെ മൂന്നു റോഡുകള്‍ വീതി കൂട്ടുന്ന ജോലി ഇന്ന് ആരംഭിച്ചു. വിവിധ ജില്ലകളിലേയ്ക്കുള്ള യാത്ര ഇനി, കൂടുതല്‍ സുഗമമാകും. കാശിയിലെ ഗതാഗത കുരുക്ക് ഇനി കുറയും.
സഹോദരി സഹോദരന്മാരെ,
ഈ വീതി കൂടിയ റോഡുകളെ നഗരവുമായും ചുറ്റുമുള്ള ഗ്രാമങ്ങളുമായും ബന്ധിപ്പിക്കുന്നതിന് ഒന്‍പതു റോഡുകളുടെ നിര്‍മാണമാണ് ഇന്നു തുടങ്ങുന്നത്. ഇതു പൂര്‍ത്തിയാകുന്നതോടെ അടുത്ത ഗ്രാമങ്ങളിലെ കൃഷിക്കാരും യുവാക്കളും മഴക്കാലത്ത്  നഗരത്തിലേയ്ക്കുള്ള യാത്രയ്ക്ക് നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാകും.
യോഗിയുടെ ഗവണ്‍മെന്റ് തഹസീലുകളിലും ബ്ലോക്കുകളിലും ജില്ലാ ആസ്ഥാനങ്ങളിലുമുള്ള റോഡുകള്‍ വീതി കൂട്ടി നിര്‍മ്മിക്കുകയാണ്. പ്രശംസനീയമാണ് ഈ നടപടി. സേവാപുരി വരാണാസി റോഡ് വീതികൂട്ടുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്ന് ആരംഭിച്ചിരിക്കുന്നു. പൂര്‍ത്തിയാകുമ്പോള്‍ വരാണാസി ജില്ലാ ആസ്ഥാനവുമായി അടുത്തുള്ള ബ്ലോക്കുകളും തഹസിലുകളും  ഏഴു മീറ്റര്‍ വീതിയുള്ള റോഡുകള്‍ കൊണ്ട് ബന്ധിപ്പിക്കപ്പെടും.
സഹോദരി സഹോദരന്മാരെ,
മഴക്കാലം അടുത്തു. ലക്ഷക്കണക്കിനു ഭക്തര്‍ കാശിയിലേയ്ക്കു വരാന്‍ പോവുകയാണ്.  വിശ്വനാഥ് ധാം പദ്ധതി പൂര്‍ത്തിയായ ശേഷം ആദ്യം നടക്കുന്ന സ്വന്‍ ഉത്സവമാണ് ഇനി നടക്കുന്നത്.  ലോകം മുഴുവന്‍ കാത്തിരുന്ന മഹോത്സവമാണിത്.
ചൂടു കാലാവസ്ഥെയെ അവഗണിച്ചും ലക്ഷക്കണക്കിന് ഭക്തര്‍ ഈ ദിവസങ്ങളില്‍ കാശിയില്‍ എത്തുന്നു എന്ന് യോഗിജി എന്നോട് പറഞ്ഞു.
സഹോദരി സഹോദരന്മാരെ,
ലോകത്തിന്റെ വിവിധ ഭാഗങ്ങലില്‍ നിന്ന് ഇവിടെ എത്തുന്ന ഭക്തര്‍ക്കും സഞ്ചാരികള്‍ക്കും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. നേരത്തെ ഗ്രാമത്തിലുള്ള ആളുകളാണ് ഭക്തര്‍ക്ക് ഭക്ഷണം നല്‍കി വന്നിരുന്നത്. അവര്‍ കഴിയുന്നത്ര ഭക്തരെ സഹായിച്ചു. കാശിയിലുമുണ്ട് ആ പാരമ്പര്യം. ഭക്തര്‍ക്ക് അസൗകര്യം ഒന്നും ഉണ്ടാകാതിരിക്കാനായിരുന്നു ഇത്.
നമ്മുടെ ഗവണ്‍മെന്റും ഇതെ ചൈതന്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. കാശി ഭൈരവ യാത്രയ്ക്കും മറ്റും ഗവണ്‍മെന്റ് എല്ലാ സൗകര്യങ്ങളും ഭക്തര്‍ക്കായി ഒരുക്കുന്നുണ്ട്. തെരുവുകളും സ്‌നാന ഘട്ടങ്ങളും ശുചീകരിക്കുന്നു. ഗംഗാ ശുചീകരണവും വേഗത്തില്‍ പുരോഗമിക്കുന്നു.
സഹോദരി സഹോദരന്മാരെ,
നമുക്ക് വികസനം എന്നാല്‍ പ്രദര്‍ശനമോ ആഘോഷമോ അല്ല. നമുക്ക് വികസനം പാവങ്ങളുടെ, അമ്മമാരുടെ സഹോദരിമാരുടെ  ശാക്തീകരണമാണ്. ഇന്ന് വരാണാസിയിലെ 600 പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രദാന്‍ മന്ത്രി ആവാസ് യോജന പ്രകാരം നല്ല വീടുകള്‍ ലഭി്ച്ചു. ്അതായത് 600 പേര്‍ ലക്ഷാധിപതികളായി. സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കപ്പെട്ട അവര്‍ക്ക് അഭിനന്ദനങ്ങള്‍.  ആ കുടുംബങ്ങളിലെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും അഭിനന്ദനങ്ങള്‍. കാരണം അമ്മമാരുടെയും സഹോദരിമാരുടെയും പേരിലാണ് ആ വീടുകള്‍.
ഗ്രാമങ്ങളിലെ പാവങ്ങള്‍ക്ക് നല്ല വീടുകള്‍ നല്‍കാനും അവര്‍ക്ക് കുടിവെള്ളം ലഭ്യമാക്കാനുമുള്ള പ്രതിജ്ഞ പാലിക്കാന്‍ ഞങ്ങള്‍ കഠിനമായി പ്രവര്‍ത്തിക്കുകയാണ്.ജല ജീവന്‍ മിഷനു കീഴില്‍ ഒരു ഡസ്ന്‍ പദ്ധതികളുടെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.ആയിരക്കണക്കിനു കുടംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. എല്ലാവര്‍ക്കും വികസനം എന്ന ചൈതന്യത്തില്‍ അനാധരായ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും ആശ്രയ ഭവനങ്ങള്‍ നല്കി ശക്തിപ്പെടുത്തുന്ന പദ്ധതിയും നടന്നു വരുന്നു.
ഇത്തരം സമഗ്ര വികസനം ആണ് സദ് ഭരണം. നമ്മുടെ തെരുവു കച്ചവടക്കാര്‍ വളരെ ബുദ്ധിമുട്ടുകള്‍ സഹിക്കുന്നവരാണ്. അവര്‍ക്കായി ദശാസ്വമേഥ് സമുച്ചയം നിര്‍മ്മാണം അതിവേഗത്തില്‍ നടക്കുന്നു. ഇവര്‍ക്ക് അവിടെ സാധനങ്ങള്‍ വില്‍ക്കാം.  ചൗഖ് ഘട്ടിലെ ഓവര്‍ബ്രിഡ്ജിലും അവര്‍ക്ക് കച്ചവടം നടത്താനുള്ള സൗകര്യമൊരുക്കും.
സുഹൃത്തുക്കളെ,
സെനെകുറിച്ചും  സാമ്പത്തിക ഇടനാഴിയെ കുറിച്ചും നിങ്ങള്‍ കേട്ടിരിക്കും. കാശിയില്‍ ഇനി തെരുവു വ്യാപാരികള്‍ക്കു പ്രത്യേക മേഖല സൃഷ്ടിക്കാന്‍ പോവുകയാണ്.  പ്രധാന്‍ മന്ത്രി സ്വനിധി യോജന പ്രകാരം അവര്‍ക്ക് ബാങ്ക് വായ്പകളും ലഭ്യമാക്കുന്നുണ്ട്.  ഇതിവരെ 33 ലക്ഷം പേര്‍ക്ക് ഈ വായ്പ ലഭിച്ചു കഴിഞ്ഞു. ഇതില്‍ 1000 പേര്‍ കാശിയില്‍ നിന്നാണ്.
സുഹൃത്തുക്കളെ,
പാവങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അവരെ സഹായിക്കുന്നതിന് ഗവണ്‍മെന്റ് സദാ ശ്രമിക്കുന്നു. പാവങ്ങള്‍ക്ക് കൊറോണ പ്രതിരോധ കുത്തിവയ്പ് സൗജന്യമായിരുന്നു.  അവരെ സേവിക്കാനുള്ള ഒരവസരവും ഗവണ്‍മെന്റ് പാഴാക്കുന്നില്ല. ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുന്നത് പാവങ്ങള്‍ക്കും ഇടത്തരക്കാര്‍ക്കുമാണ്.
വരാണാസിയിലുള്ളവര്‍ക്കെല്ലാം അറിയാം ഇന്ന് മൊബൈല്‍ ഫോണിലുള്ള സംസാരം വളരെ ചെലവു കുറഞ്ഞതാണ് അഥവ സൗജന്യമാണ് എന്ന്. ഇന്റര്‍നെറ്റും വളരെ ചെലവു കുറഞ്ഞതായിരിക്കുന്നു. ഇത് ഉപയോഗിക്കുന്നവരുടെ എണ്ണവും രാജ്യത്ത് വളരെ കൂടി. അതുമായി ബന്ധപ്പെട്ട ബിസിനസും വ്യാപിക്കുന്നു.
പാവങ്ങള്‍ക്ക് ഇന്ന് 5 ലക്ഷം രൂപ വരെയുള്ള ചികിത്സ സൗജന്യമാണ്. അതിനാല്‍ പണമില്ലാത്തവര്‍ക്കും ആശുപത്രിയില്‍ ചികിത്സ ലഭ്യമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളല്‍ യുപിയില്‍ മാത്രം ഡസനോളം മെഡിക്കല്‍ കോളജുകള്‍ ആരംഭിച്ചു. കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ആദുനിക ചികിത്സ ഇന്ന് എല്ലാവര്‍ക്കും ലഭ്യമാണ്.
നഗരങ്ങളില്‍ സിഎന്‍ജി വാഹനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ്. അതോടെ നഗരപാതകള്‍ പുക വിമുക്തമാകും. ഗംഗയിലെ ബോട്ടുകളും ഇനി സിഎന്‍ജി ഉപയോഗിക്കുന്നവയാക്കും.  കാശിയില്‍ ഇപ്പോള്‍ 500  സിഎന്‍ജി ബോട്ടുകള്‍ ഉണ്ട്.
ഇതോടെ ഗംഗയിലെ മലിനീകരണം ഒരു പരിധിവരെ അവസാനിക്കും. യാത്രക്കാരുടെ ചെലവും കുറയും.
സഹോദരി സഹോദരന്മാരെ,
കാശി അറിവിന്റെ, ഭക്തിയുടെ ആധ്യാതമികതയുടെ  നഗരം മാത്രമല്ല. സമ്പന്നമായ പാരമ്പര്യത്തിന്റെ നഗരവുമാണ്. കാശിയില്‍ പുതിയതായി നിര്‍മ്മിച്ചിരിക്കുന്ന സ്റ്റേഡിയം നഗരത്തെ പുതിയ ഉയരങ്ങളില്‍ എത്തിക്കും. വിനോദത്തിനുള്ള മാര്‍ഗ്ഗം മാത്രമല്ല  സ്‌പോര്‍ട്‌സ് , രാഷ്ട്രത്തിന് അത് അഭിമാനമാണ്, നല്ല തൊഴിലിനുള്ള അവസരമാണ്. ഈ മേഖലയിലെ എത്ര കളിക്കാരാണ് അന്താരാഷ്ട്ര താരങ്ങളായി മാറിയത്.  ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട ഏതു കളിയും പരിശീലിക്കാന്‍ കാശിയില്‍ ഇന്ന് അവസരമുണ്ട്.
ഈ യോഗം നടക്കുന്ന സ്‌റ്റേഡിയത്തിലും ആധുനിക സൗകര്യങ്ങള്‍ ഒരുക്കാന്‍ പോവുകയാണ്. ആറു പതിറ്റാണ്ടായി ഇത് നിര്‍മ്മിച്ചിട്ട്.  20 ഗെയിമുകള്‍ കളിക്കാനുള്ള അകത്തള സൗകര്യം ഇതിന് ഒരുക്കും.പരിശീലനത്തിനുള്ള സൗകര്യങ്ങളും ഫിറ്റ്‌നസ് കേന്ദ്രവും ഹോസ്റ്റലും സ്ഥാപിക്കും.
കുട്ടികള്‍ക്കുള്ള പ്രത്യേക വിഭാഗം ഇവിടെ സ്ഥാപിക്കും. ചെറുപ്പം മുതല്‍ അവരും കളിച്ചു വളരട്ടെ. അതലറ്റുകള്‍ക്കുള്ള ആധുനിക സൗകര്യങ്ങളും ബീംറാവു അംബേദ്ക്കര്‍ സ്‌പോര്‍ട്‌സ് സമുച്ചയത്തില്‍ ചെറുപ്പക്കാര്‍ക്ക് ബാസ്‌ക്കറ്റ് ബോള്‍ പരിശീലനവും നല്‍കും.സഹോദരി സഹോദരന്മാരെ,
കാശിയുടെ തുടര്‍ വികസനത്തിന് എല്ലാ ശ്രമങ്ങളും നാം നടത്തും.  കാശിയെയും ഗംഗയെയും ശുദ്ധീകരിക്കാനുള്ള പ്രതിജ്ഞ ഒരിക്കലും നാം മറക്കില്ല. നിങ്ങളുടെ മനസിലില്ലേ അത്.  കരങ്ങള്‍ ഉയര്‍ത്തു. നമ്മുടെ കാശി വൃത്തിയായി സൂക്ഷിക്കും. നമ്മുടെ ഗംഗാമാതിവിനെ വൃത്തിയായി സൂക്ഷിക്കും. ആരും അതിനെ മലിനമാക്കില്ല.  ഇത് നമ്മുടെ കാശിയാണ്. നാംവേണം കാശിയെ സംരക്ഷിക്കാന്‍.  അത് നാം ഒരുമിച്ച് ചെയ്യും.
ഇത് നമ്മുടെ ഉത്തരവാദിത്വമാണ്. കാശി നിവാസികളുടെ. റോഡുകള്‍ സ്‌നാനഘട്ടങ്ങള്‍, ചന്തകള്‍ എല്ലാം വൃത്തിയായി സംരക്ഷിക്കണം.  ബാബാ വിശ്വനാഥിന്റെ അനുഗ്രഹം നമുക്ക് ഉണ്ടാകും. കാശിയിലെ ജനങ്ങലുടെ വിശ്വാസവും . അങ്ങനെ നാം നമ്മുടെ പ്രതിജ്ഞ പാലിക്കും. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.
ഹരഹരമഹാദേവ. നിങ്ങള്‍ക്കു നന്ദി.

ND


( റിലീസ് ഐ.ഡി: 1840150) സന്ദര്‍ശക കൗണ്ടര്‍ : 185