പ്രധാനമന്ത്രിയുടെ ഓഫീസ്‌

രാജ്യസഭയിലേക്ക് പുതിയതായി നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 06 JUL 2022 9:42PM by PIB Thiruvananthpuram

രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ജീവിതത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള വിവിധ പ്രമുഖരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. കായികതാരം പി.ടി. ഉഷ, സംഗീതസംവിധായകൻ, ഇളയരാജ, മനുഷ്യസ്‌നേഹിയും സാമൂഹിക പ്രവർത്തകനുമായ ശ്രീ വീരേന്ദ്ര ഹെഗ്ഗഡെ, ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ  വി. വിജയേന്ദ്ര പ്രസാദ്  എന്നിവരാണ് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടവർ .


പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

പി ടി ഉഷ ജി ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ്. സ്‌പോർട്‌സിലെ അവരുടെ നേട്ടങ്ങൾ പരക്കെ അറിയപ്പെടുന്നു. വളർന്നുവരുന്ന അത്‌ലറ്റുകൾക്ക് കഴിഞ്ഞ കുറേ വർഷങ്ങളായി മാർഗദർശനം നൽകുന്ന അവരുടെ പ്രവർത്തനവും പ്രശംസനീയമാണ്. രാജ്യസഭയിലേക്ക് നാമനിർദേശം  ചെയ്യപ്പെട്ടതിന് അഭിനന്ദനങ്ങൾ. 

"ഇളയരാജ ജിയുടെ സർഗ്ഗാത്മക പ്രതിഭ തലമുറകളെ ആകർഷിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സംഗീതം  നിരവധി വികാരങ്ങളെ മനോഹരമായി പ്രതിഫലിപ്പിക്കുന്നു. അതേ പോലെ പ്രചോദനം നൽകുന്നതാണ്  അദ്ദേഹത്തിന്റെ ജീവിതയാത്രയും - ഒരു എളിയ പശ്ചാത്തലത്തിൽ നിന്ന് ഉയർന്ന് അദ്ദേഹം വളരെയധികം നേട്ടങ്ങൾ കൈവരിച്ചു. അദ്ദേഹം രാജ്യസഭയിലേക്ക്  നാമനിർദ്ദേശം ചെയ്യപ്പെട്ടതിൽ സന്തോഷമുണ്ട്. ."

ശ്രേഷ്‌ഠമായ സാമൂഹിക സേവനത്തിന്റെ മുൻനിരയിലാണ് ശ്രീ വീരേന്ദ്ര ഹെഗ്ഗഡെ ജി. ധർമ്മസ്ഥല ക്ഷേത്രത്തിൽ പ്രാർത്ഥിക്കാനും ആരോഗ്യം, വിദ്യാഭ്യാസം, സംസ്‌കാരം എന്നീ മേഖലകളിൽ അദ്ദേഹം ചെയ്യുന്ന മഹത്തായ പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിക്കാനും എനിക്ക് അവസരം ലഭിച്ചു. അദ്ദേഹം തീർച്ചയായും പാർലമെന്ററി നടപടികളെ സമ്പന്നമാക്കും."

"ശ്രീ വി. വിജയേന്ദ്ര പ്രസാദ് ഗാരു പതിറ്റാണ്ടുകളായി സർഗ്ഗാത്മക ലോകവുമായി ബന്ധപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ സിനിമകൾ  ഇന്ത്യയുടെ മഹത്തായ സംസ്‌കാരത്തെ പ്രദർശിപ്പിക്കുകയും ആഗോളതലത്തിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടതിന് അഭിനന്ദനങ്ങൾ."

--ND--

 

The remarkable PT Usha Ji is an inspiration for every Indian. Her accomplishments in sports are widely known but equally commendable is her work to mentor budding athletes over the last several years. Congratulations to her on being nominated to the Rajya Sabha. @PTUshaOfficial pic.twitter.com/uHkXu52Bgc

— Narendra Modi (@narendramodi) July 6, 2022

The creative genius of @ilaiyaraaja Ji has enthralled people across generations. His works beautifully reflect many emotions. What is equally inspiring is his life journey- he rose from a humble background and achieved so much. Glad that he has been nominated to the Rajya Sabha. pic.twitter.com/VH6wedLByC

— Narendra Modi (@narendramodi) July 6, 2022

Shri Veerendra Heggade Ji is at the forefront of outstanding community service. I have had the opportunity to pray at the Dharmasthala Temple and also witness the great work he is doing in health, education and culture. He will certainly enrich Parliamentary proceedings. pic.twitter.com/tMTk0BD7Vf

— Narendra Modi (@narendramodi) July 6, 2022

Shri V. Vijayendra Prasad Garu is associated with the creative world for decades. His works showcase India's glorious culture and have made a mark globally. Congratulations to him for being nominated to the Rajya Sabha.

— Narendra Modi (@narendramodi) July 6, 2022

സവിശേഷയായ പി ടി ഉഷ ജി ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ്. സ്‌പോർട്‌സിലെ അവരുടെ നേട്ടങ്ങൾ പരക്കെ അറിയപ്പെടുന്നു. വളർന്നുവരുന്ന അത്‌ലറ്റുകൾക്ക് കഴിഞ്ഞ കുറേ വർഷങ്ങളായി മാർഗദർശനം നൽകുന്ന അവരുടെ പ്രവർത്തനവും ഒരുപോലെ പ്രശംസനീയമാണ്. pic.twitter.com/b89B7laVAy

— Narendra Modi (@narendramodi) July 6, 2022

శ్రీ వి.విజయేంద్ర ప్రసాద్ గారు దశాబ్దాలుగా సృజనాత్మక రంగంతో ప్రత్యేక అనుబంధం కలిగి ఉన్నారు. అతని రచనలు భారతదేశం యొక్క అద్భుతమైన సంస్కృతిని ప్రతిబింబిస్తూ ప్రపంచవ్యాప్తం గా ఒక ప్రత్యేక గుర్తంపును తీసుకువచ్చాయి. అతను రాజ్యసభకు నామినేట్ అయినందుకు నా అభినందనలు.

— Narendra Modi (@narendramodi) July 6, 2022

தலைமுறைகளைக் கடந்து @ilaiyaraaja அவர்களின் அற்புத படைப்பாற்றல் மக்களை மகிழ்வித்து வருகிறது. அவரது இசைப் படைப்புகள் பல்வேறு உணர்வுகளை அழகாக வெளிப்படுத்துவன. pic.twitter.com/qgV1ZlK9lP

— Narendra Modi (@narendramodi) July 6, 2022

ಸಮುದಾಯಕ್ಕೆ ಮಹೋನ್ನತ ಸೇವೆ ಸಲ್ಲಿಸುವ ನಿಟ್ಟಿನಲ್ಲಿ ಶ್ರೀ ವೀರೇಂದ್ರ ಹೆಗ್ಗಡೆಯವರು ಮುಂಚೂಣಿಯಲ್ಲಿದ್ದಾರೆ. ಧರ್ಮಸ್ಥಳದ ದೇವಾಲಯದಲ್ಲಿ ಪ್ರಾರ್ಥನೆ ಸಲ್ಲಿಸುವ ಅವಕಾಶ ಹಾಗು ಅವರು ಆರೋಗ್ಯ,ಶಿಕ್ಷಣ ಮತ್ತು ಸಾಂಸ್ಕೃತಿಕ ಕ್ಷೇತ್ರದಲ್ಲಿ ಕೈಗೊಂಡಿರುವ ಮಹತ್ತರ ಕಾರ್ಯಗಳಿಗೆ ಸಾಕ್ಷಿಯಾಗುವ ಅವಕಾಶ ನನಗೆ ಒದಗಿತ್ತು. pic.twitter.com/KwoNdZyW6Z

— Narendra Modi (@narendramodi) July 6, 2022


(Release ID: 1839703) Visitor Counter : 369