പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ബെംഗളൂരുവിIല്‍ ബോഷ് സ്മാര്‍ട്ട് കാമ്പസിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 30 JUN 2022 12:55PM by PIB Thiruvananthpuram

ബോഷ് ഇന്ത്യയുടെ മുഴുവന്‍ ടീം അംഗങ്ങളേ,

 പ്രിയ സുഹൃത്തുക്കളെ, നമസ്‌തേ!

 100 വര്‍ഷം പൂര്‍ത്തിയാക്കിയ ബോഷ് ഇന്ത്യക്ക് അഭിനന്ദനങ്ങള്‍.  ഇന്ത്യയ്ക്കും ബോഷ് ഇന്ത്യയ്ക്കും ഇത് ഒരു പ്രത്യേക വര്‍ഷമാണ്. ഞങ്ങളുടെ രാജ്യം സ്വാതന്ത്ര്യം നേടിയിട്ട് 75 വര്‍ഷം ആഘോഷിക്കുകയാണ്. ഒപ്പം, നിങ്ങള്‍ ഇന്ത്യയില്‍ നിങ്ങളുടെ സാന്നിധ്യത്തിന്റെ ഒരു നൂറ്റാണ്ട് ആഘോഷിക്കുകയാണ്.  ബോഷ് സ്മാര്‍ട്ട് കാമ്പസ് ഉദ്ഘാടനം ചെയ്യുന്നതില്‍ സന്തോഷമുണ്ട്. ഈ കാമ്പസ് തീര്‍ച്ചയായും ഇന്ത്യയ്ക്കും ലോകത്തിനും വേണ്ടിയുള്ള ഭാവി ഉല്‍പ്പന്നങ്ങളും പരിഹാരങ്ങളും വികസിപ്പിക്കുന്നതിന് നേതൃത്വം നല്‍കും. 2015 ഒക്ടോബറില്‍ ചാന്‍സലര്‍ മെര്‍ക്കലിനൊപ്പം ബെംഗളൂരുവിലെ ബോഷ് സൗകര്യം സന്ദര്‍ശിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. അവിടെ നടക്കുന്ന നൂതന പ്രവര്‍ത്തനങ്ങള്‍ ഞാന്‍ നേരിട്ട് കണ്ടു.  യുവാക്കളെ നൈപുണ്യമാക്കാന്‍ ബോഷ് ഉപയോഗിക്കുന്ന ഇരട്ട വിദ്യാഭ്യാസ സമീപനവും ഒരുപോലെ ആനന്ദദായകമായിരുന്നു.


 സുഹൃത്തുക്കളേ,

 ഇത് സാങ്കേതികവിദ്യയുടെ കാലമാണ്. നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിക്കെതിരെ ലോകം പൊരുതുമ്പോള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ നാമെല്ലാവരും കണ്ടു.  അതിനാല്‍, സാങ്കേതികവിദ്യയിലും നവീകരണത്തിലും കൂടുതല്‍ നിക്ഷേപം നടത്തേണ്ടത് പ്രധാനമാണ്. ബോഷ് ഇന്ത്യ നവീനാശയത്തില്‍ മാത്രമല്ല അതിന് സ്‌കെയില്‍ നല്‍കുന്നതിലും പ്രവര്‍ത്തിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്.  ഇതിലെ ഒരു പ്രധാന സ്തംഭം സുസ്ഥിരതയും ആയിരിക്കും. കഴിഞ്ഞ 8 വര്‍ഷത്തിനിടെ സൗരോര്‍ജ്ജത്തിന്റെ സ്ഥാപിത ശേഷി ഏകദേശം 20 മടങ്ങ് വര്‍ധിച്ചതോടെ ഇന്ത്യയുടെ വളര്‍ച്ച പച്ചപിടിച്ചു കൊണ്ടിരിക്കുകയാണ്.  ഇന്ത്യയിലും പുറത്തും ബോഷ് കാര്‍ബണ്‍രഹിത സാഹചര്യം കൈവരിച്ചിട്ടുണ്ടെന്ന് എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞു. ഇത് വളരെ പ്രചോദനാത്മകമാണ്.

 സുഹൃത്തുക്കളേ,

 ഇന്ന്, അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ.  കഴിഞ്ഞ രണ്ട് വര്‍ഷമായി നിക്ഷേപങ്ങള്‍ ഉയര്‍ന്നു. നമ്മുടെ യുവാക്കള്‍ക്ക് നന്ദി, ഇന്ത്യയുടെ സ്റ്റാര്‍ട്ട്-അപ്പ് പരിസ്ഥിതി ലോകത്തിലെ ഏറ്റവും വലിയ ഒന്നാണ്. ടെക് ലോകത്ത് തന്നെ നിരവധി അവസരങ്ങളുണ്ട്. എല്ലാ ഗ്രാമങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നു. ഒരു ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാടില്‍ ഗവണ്‍മെന്റിന്റെ എല്ലാ മേഖലകളുമായും സാങ്കേതികവിദ്യ സമന്വയിപ്പിക്കുന്നത് ഉള്‍പ്പെടുന്നു. ഈ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും ഞങ്ങളുടെ രാജ്യത്ത് നിക്ഷേപം നടത്താനും ഞാന്‍ ലോകത്തോട് അഭ്യര്‍ത്ഥിക്കുന്നു.

 സുഹൃത്തുക്കളേ,

 നാഴികക്കല്ലുകള്‍ പ്രധാനമാണ്. അവ ആഘോഷിക്കാനും മുന്നോട്ട് നോക്കാനുമുള്ള അവസരമാണ്. ഇന്ത്യയില്‍ ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ ഞാന്‍ ബോഷിനോട് അഭ്യര്‍ത്ഥിക്കുന്നു.  നിങ്ങളുടെ ടീമിന് ചെയ്യാന്‍ കഴിയുന്ന 25 വര്‍ഷത്തേക്ക് ലക്ഷ്യങ്ങള്‍ സജ്ജമാക്കുക. 100 വര്‍ഷം മുമ്പ് ബോഷ് ഒരു ജര്‍മ്മന്‍ കമ്പനിയായാണ് ഇന്ത്യയിലെത്തിയത്. എന്നാല്‍ ഇന്ന്, അത് ജര്‍മ്മന്‍ പോലെ തന്നെ ഇന്ത്യക്കാരനുമാണ്. ജര്‍മ്മന്‍ എഞ്ചിനീയറിംഗിന്റെയും ഇന്ത്യന്‍ ഊര്‍ജ്ജത്തിന്റെയും മികച്ച ഉദാഹരണമാണിത്. ഈ ബന്ധം കൂടുതല്‍ ശക്തമായി തുടരും. ഒരിക്കല്‍ കൂടി, ബോഷ് ഇന്ത്യയുടെ മുഴുവന്‍ കുടുംബത്തെയും ഞാന്‍ അഭിനന്ദിക്കുന്നു, നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു.

 നന്ദി.

 വളരെയധികം നന്ദി.

-ND-


(Release ID: 1838232)