പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തെ സ്മരണയ്ക്കായി കേന്ദ്ര സ്ഥിതി വിവര, പദ്ധതി നിർവ്വഹണ മന്ത്രാലയം "ആസാദി കാ അമൃത് മഹോത്സവ് " ആഘോഷിക്കുന്നു;


റാവു ഇന്ദർജിത് സിംഗ് ഉദ്ഘാടനം ചെയ്തു 

प्रविष्टि तिथि: 28 JUN 2022 8:08PM by PIB Thiruvananthpuram

കേന്ദ്ര സ്ഥിതിവിവര , പദ്ധതി നിർവ്വഹണ മന്ത്രാലയം 2022 ജൂൺ 27 മുതൽ ആരംഭിക്കുന്ന ആസാദി കാ അമൃത് മഹോത്സവ്  വാരം നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുകൊണ്ട് ആഘോഷിക്കുന്നു. ആഘോഷത്തിന്റെ ഭാഗമായി, മന്ത്രാലയത്തിലെ MPLADS-ഉം IPM ഡിവിഷനും ചേർന്ന് ഇന്ന് (2022 ജൂൺ 28-ന് ) ന്യൂഡൽഹിയിലെ എൻ ഡി എം സി കൺവെൻഷൻ സെന്ററിൽ ഒരു അർദ്ധദിന പരിപാടി സംഘടിപ്പിച്ചു .

കേന്ദ്ര സ്ഥിതിവിവര , പദ്ധതി നിർവ്വഹണ സഹമന്ത്രി (സ്വതന്ത്ര ചുമതല) ശ്രീ. റാവു ഇന്ദർജിത് സിംഗ് പരിപാടി ഉദ്ഘാടനം ചെയ്തു.

എം പി മാർക്കുള്ള പ്രാദേശിക വികസന നിധിയെ കുറിച്ചുള്ള ഒരു ഹ്രസ്വ ചിത്രം,  ദീർഘകാല  സാമൂഹിക  ആസ്തികൾ വികസിപ്പിക്കുന്നതിൽ പദ്ധതിയുടെ സവിശേഷതകൾ, പങ്ക്, സംഭാവന എന്നിവയടങ്ങുന്ന  ചിത്രം എന്നിവയും  പ്രദർശിപ്പിച്ചു.

--ND-- 


(रिलीज़ आईडी: 1837727) आगंतुक पटल : 190
इस विज्ञप्ति को इन भाषाओं में पढ़ें: Tamil , English , Urdu , Marathi , हिन्दी , Manipuri , Assamese , Punjabi , Gujarati , Odia , Telugu , Kannada