പ്രധാനമന്ത്രിയുടെ ഓഫീസ്‌

കര്‍ണാടകത്തിലെ മൈസൂരുവില്‍ പ്രധാനമന്ത്രി വികസന സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചു


മൈസൂരിലെ നാഗനഹള്ളി റെയില്‍വേ സ്‌റ്റേഷനില്‍ ഉപനഗര ഗതാഗതത്തിനായുള്ള കോച്ചിംഗ് ടെര്‍മിനലിന്റെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു

'' മൈസൂരിലെ എ.ഐ.ഐ.എസ്.എച്ചില്‍ ആശയവിനിമയ വൈകല്യം ഉള്ള വ്യക്തികള്‍ക്കായുള്ള മികവിന്റെ കേന്ദ്രം രാജ്യത്തിന് സമര്‍പ്പിച്ചു

''നമ്മുടെ പ്രാചീന സംസ്‌കാരത്തെ സമ്പന്നമാക്കുന്നതിലൂടെ 21-ാം നൂറ്റാണ്ടിന്റെ പ്രതിജ്ഞകള്‍ എങ്ങനെ സാക്ഷാത്കരിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കര്‍ണാടകം''

''സാധാരണക്കാരെ അടിസ്ഥാന സൗകര്യങ്ങളും അന്തസ്സും ഉള്ള ജീവിതവുമായി ബന്ധിപ്പിക്കുന്നതിന് ഇരട്ട-എഞ്ചിന്‍ ഗവണ്‍മെന്റ് പൂര്‍ണ്ണ ഊര്‍ജ്ജത്തോടെ പ്രവര്‍ത്തിക്കുന്നു''

''കഴിഞ്ഞ 8 വര്‍ഷമായി, ഏറ്റവും അവസാനമുള്ളയാള്‍ക്കുവരെ എത്തിച്ചുകൊണ്ട് സാമൂഹിക നീതിയെ ഫലപ്രദമായി ശാക്തീകരിച്ചു''

''ഞങ്ങള്‍ ദിവ്യാംഗ ആളുകള്‍ക്ക് അന്തസ്സും അവസരവും ഉറപ്പാക്കുകയും രാജ്യത്തിന്റെ പുരോഗതിയുടെ പ്രധാന പങ്കാളിയാകാന്‍ ദിവ്യാംഗ മനുഷ്യവിഭവശേഷിയെ പ്രാപ്തമാക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു''


Posted On: 20 JUN 2022 8:45PM by PIB Thiruvananthpuram

നാഗനഹള്ളി റെയില്‍വേ സ്‌റ്റേഷനില്‍ 480 കോടി രൂപ ചെലവില്‍ വികസിപ്പിക്കുന്ന സബ്-അര്‍ബന്‍ ട്രാഫിക്കിനായുള്ള കോച്ചിംഗ് ടെര്‍മിനലിന്റെ തറക്കല്ലിടല്‍ ഇന്ന് മൈസൂരു മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടന്ന പൊതുചടങ്ങില്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു. കോച്ചിംഗ് ടെര്‍മിനലിന് ഒരു മെമു ഷെഡും ഉണ്ടായിരിക്കും, ഇത് നിലവിലുള്ള മൈസൂരു യാര്‍ഡിലെ തിരക്ക് കുറയ്ക്കും,കൂടാതെ മൈസൂരുവില്‍ നിന്നുള്ള കൂടുതല്‍ മെമു ട്രെയിന്‍ സര്‍വീസുകളും ദീര്‍ഘദൂര ട്രെയിനുകളും ഓടുന്നത് സുഗമമാക്കുകയും ഈ മേഖലയുടെ ബന്ധിപ്പിക്കലും വിനോദസഞ്ചാര ശേഷിയും മെച്ചപ്പെടുത്തുകയും ചെയ്യും. ദൈനംദിന യാത്രക്കാര്‍ക്കും അതോടൊപ്പം ദീര്‍ഘദൂര സ്ഥലങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കും ഇത് പ്രയോജനപ്പെടും.
പരിപാടിയില്‍, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗില്‍ (എ.ഐ.ഐ.എസ്.എച്ച്) ആശയവിനിമയ വൈകല്യമുള്ള (കമ്മ്യൂണിക്കേഷന്‍ ഡിസോര്‍ഡേഴ്‌സ്) വ്യക്തികള്‍ക്കായുള്ള മികവിന്റെ കേന്ദ്രവും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ആശയവിനിമയ വൈകല്യമുള്ള വ്യക്തികളുടെ രോഗനിര്‍ണയം, വിലയിരുത്തല്‍, പുനരധിവാസം എന്നിവയ്ക്കുള്ള അത്യാധുനിക ലബോറട്ടറികളും സൗകര്യങ്ങളും ഇതില്‍ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.
കര്‍ണാടക ഗവര്‍ണര്‍ ശ്രീ തവര്‍ ചന്ദ് ഗെഹ്‌ലോട്ട്, മുഖ്യമന്ത്രി ശ്രീ ബസവരാജ് ബൊമ്മൈ, കേന്ദ്രമന്ത്രി ശ്രീ പ്രഹ്ലാദ് ജോഷി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
രാജ്യത്തിന്റെ സാമ്പത്തികവും ആത്മീയവുമായ അഭിവൃദ്ധി ഒരുപോലെ കാണുന്ന സംസ്ഥാനമാണ് കര്‍ണാടകയെന്ന് സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ''നമ്മുടെ പ്രാചീന സംസ്‌കാരത്തെ സമ്പന്നമാക്കുന്നതിലൂടെ 21-ാം നൂറ്റാണ്ടിന്റെ പ്രതിജ്ഞകള്‍ എങ്ങനെ യാഥാര്‍ത്ഥ്യമാക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കര്‍ണാടകം'', അദ്ദേഹം പറഞ്ഞു.
നാല്‍വാടി കൃഷ്ണ വോഡയാര്‍, സര്‍ എം. വിശ്വേശ്വരയ്യ, രാഷ്ട്രകവി കുവെമ്പു തുടങ്ങി നിരവധി മഹത് വ്യക്തിത്വങ്ങളെ ഈ ഭൂമി രാജ്യത്തിന് നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അത്തരം വ്യക്തിത്വങ്ങള്‍ ഇന്ത്യയുടെ പൈതൃകത്തിനും വികസനത്തിനും ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളോടും അന്തസ്സോടും കൂടിയ ജീവിതവുമായി സാധാരണക്കാരെ ബന്ധിപ്പിക്കുന്നതിനും ഈ മഹത് വ്യക്തികളുടെ ദര്‍ശനം മുന്നോട്ട് കൊണ്ടുപോകുന്നതിനും ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് പൂര്‍ണ ഊര്‍ജത്തോടെ പ്രവര്‍ത്തിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
മുന്‍കാലത്ത് ക്ഷേമത്തിനായുള്ള പരിശ്രമങ്ങള്‍ തെരഞ്ഞെടുത്ത ഒരു വിഭാഗത്തിന് മാത്രമായിരുന്നുവെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും എല്ലാ മേഖലകളെയും സ്പര്‍ശിക്കുകയും എത്തിച്ചേരുകയും ചെയ്യണമെന്ന മനോഭാവത്തിന് മുന്‍ഗണന നല്‍കിയാണ് കഴിഞ്ഞ 8 വര്‍ഷമായി തന്റെ ഗവണ്‍മെന്റ് ആവിഷ്‌കരിച്ച പദ്ധതികളെല്ലാം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വശത്ത്, സ്റ്റാര്‍ട്ട്-അപ്പ് നയത്തിന് കീഴില്‍ ഞങ്ങള്‍ യുവാക്കള്‍ക്ക് പ്രോത്സാഹനങ്ങള്‍ നല്‍കി, മറുവശത്ത്, ഞങ്ങള്‍ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്ന് കര്‍ഷകര്‍ക്ക് പണവും നല്‍കുന്നു (കര്‍ണ്ണാടകയിലെ 56 ലക്ഷം ചെറുകിട കര്‍ഷകര്‍ക്ക് 10000 കോടിയിലധികം രൂപ അവരുടെ അക്കൗണ്ടുകളില്‍ ലഭിച്ചു), അദ്ദേഹം പറഞ്ഞു.ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പോലുള്ള മുന്‍കൈകളിലൂടെ, ഈ പദ്ധതികള്‍ ഇപ്പോള്‍ ഇന്ത്യയൊട്ടാകെ വ്യാപിച്ചിരിക്കുകയാണ്. കര്‍ണാടകയിലെ 4.25 കോടിയിലധികം പാവപ്പെട്ട ആളുകള്‍ക്ക് കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി സൗജന്യ റേഷന്‍ ലഭിക്കുന്നു. ആയുഷ്മാന്റെ കീഴില്‍ സംസ്ഥാനത്ത് 29 ലക്ഷത്തിലധികം പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭിച്ചു. പരിപാടിക്ക് മുമ്പ് ഗുണഭോക്താക്കളുമായി സംവദിച്ച പ്രധാനമന്ത്രി, ഗവണ്‍മെന്റിന്റെ ഓരോ പൈസയും ജനങ്ങളില്‍ ആത്മവിശ്വാസം നിറയ്ക്കുന്നതില്‍ സംതൃപ്തി രേഖപ്പെടുത്തി.
ഫലപ്രദമായി അവസാന ആള്‍ക്കുവരെ എത്തിച്ചുകൊണ്ട് കഴിഞ്ഞ 8 വര്‍ഷത്തില്‍ സാമൂഹിക നീതിയെ ഗവണ്‍മെന്റ് ശാക്തീകരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ക്ഷേമപദ്ധതികള്‍ പൂരിതമാക്കാനുള്ള ശ്രമങ്ങളിലൂടെ, വിവേചനമില്ലാതെയും ചോര്‍ച്ചയില്ലാതെയും ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന വിശ്വാസം ഇന്ത്യയിലെ സാധാരണ പൗരന്മാര്‍ക്കിടയില്‍ ശക്തിപ്പെട്ടു. അംഗപരിമിതരായ നമ്മുടെ കൂട്ടാളികള്‍ മറ്റുള്ളവരെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ തന്റെ ഗവണ്‍മെന്റ് നിരന്തരം പരിശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് നമ്മുടെ കറന്‍സിയില്‍, നാണയങ്ങളില്‍ ദിവ്യാംഗങ്ങളുടെ സൗകര്യാര്‍ത്ഥം പുതിയ സവിശേഷതകള്‍ കൂട്ടിചേര്‍ത്തിട്ടുണ്ട്. ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ രാജ്യത്തുടനീളം സമുദ്ധമാക്കിയിട്ടുണ്ട്. സുഗമ്യ ഭാരത് ഗതാഗതവും ഓഫീസുകളും അവര്‍ക്ക് പ്രാപ്യമാക്കുന്നു. ദിവ്യാംഗ് ജനതയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പ്രവര്‍ത്തിക്കാന്‍ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ അദ്ദേഹം ക്ഷണിച്ചു. ദിവ്യാംഗ് മാനവശേഷിയെ രാജ്യത്തിന്റെ പുരോഗതിയിലെ ഒരു പ്രധാന പങ്കാളിയാക്കുന്നതിന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗിനെ (എ.ഐ.ഐ.എസ്.എച്ച്) സഹായിക്കുന്നതിനായി ആശയവിനിമയ വൈകല്യമുള്ള വ്യക്തികള്‍ക്കായുള്ള മികവിന്റെ കേന്ദ്രവും ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു.
കര്‍ണാടകയിലെ 5000 കിലോമീറ്റര്‍ ദേശീയപാതകള്‍ക്കായി കഴിഞ്ഞ എട്ടുവര്‍ഷങ്ങള്‍ക്കുള്ളില്‍ കേന്ദ്ര ഗവണ്‍മെന്റ് 70,000 കോടി രൂപ അനുവദിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ന് ബെംഗളൂരുവില്‍ 7000 കോടിയിലധികം രൂപയുടെ ദേശീയപാതാ പദ്ധതികളുടെ തറക്കല്ലിട്ടു. ജനങ്ങളുടെ ജീവിതം സുഗമമാക്കുന്നതിനുള്ള പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാനാണ് ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2014ന് മുമ്പ് കര്‍ണാടകയില്‍ റെയില്‍വേക്കായി ശരാശരി അനുവദിച്ചിരുന്നത് 800 കോടി രൂപയാണെങ്കില്‍ അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം 7000 കോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ടെന്നും സംസ്ഥാനത്ത് 34000 കോടി രൂപയുടെ റെയില്‍വേ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. 2014-ന് മുമ്പ് 10 വര്‍ഷം കൊണ്ട് നടന്ന വെറും 16 കിലോമീറ്റര്‍ റെയില്‍പാതയുടെ വൈദ്യുതീകരണവുമായി താരതമ്യം ചെയ്യുമ്പോള്‍, കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍ 1600 കിലോമീറ്റര്‍ റെയില്‍ പാത വൈദ്യുതീകരിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കര്‍ണാടകയിലെ ജനങ്ങളുടെ അനുഗ്രഹം സംസ്ഥാനത്തിന്റെ വികസനത്തിനായി അക്ഷീണം പ്രവര്‍ത്തിക്കാന്‍ ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിനെ പ്രചോദിപ്പിക്കുമെന്ന് പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി ഉപസംഹരിച്ചു.

कर्नाटका देश के उन राज्यों में से एक है जहां देश की आर्थिक और आध्यात्मिक संपन्नता, दोनों के दर्शन एक साथ होते हैं।

अपनी पुरातन संस्कृति को समृद्ध करते हुए हम कैसे 21वीं सदी के संकल्पों को सिद्ध कर सकते हैं, इसका कर्नाटका एक उत्तम उदाहरण है: PM @narendramodi

— PMO India (@PMOIndia) June 20, 2022

इस धरती ने नलवाडी कृष्णा वोडेयार, सर एम विश्वेश्वरैया, राष्ट्रकवि कुवेंपु जैसे अनेक महान व्यक्तित्व देश को दिए हैं।

ऐसे व्यक्तित्वों का भारत की विरासत और विकास में महत्वपूर्ण योगदान रहा है: PM @narendramodi in Mysuru, Karnataka

— PMO India (@PMOIndia) June 20, 2022

बीते 8 वर्षों में हमारी सरकार ने जो योजनाएं बनाईं उनमें इस भावना को प्राथमिकता दी गई कि वो समाज के सभी वर्गों, सभी क्षेत्रों को छूएं, उन तक पहुंचें।

एक तरफ हमने स्टार्ट अप पॉलिसी के तहत युवाओं को Incentives दिए तो वहीं किसानों को पीएम किसान सम्मान निधि का पैसा भी दे रहे हैं: PM

— PMO India (@PMOIndia) June 20, 2022

हमारी सरकार लगातार प्रयास कर रही है कि हमारे दिव्यांग साथियों की दूसरों पर निर्भरता कम से कम हो।

इसलिए हमारी करेंसी में, सिक्कों में दिव्यांगों की सुविधा के लिए नए फीचर जोड़े गए हैं।

देश भर में दिव्यांगों की पढ़ाई से जुड़े कोर्स को अधिक समृद्ध किया जा रहा है: PM @narendramodi

— PMO India (@PMOIndia) June 20, 2022

बीते 8 वर्षों में केंद्र सरकार ने कर्नाटका में 5 हज़ार किलोमीटर नेशनल हाईवे के लिए करीब 70 हज़ार करोड़ रुपए स्वीकृत किए हैं।

आज ही बैंगलुरू में 7 हज़ार करोड़ रुपए से ज्यादा के नेशनल हाईवे प्रोजेक्ट्स का शिलान्यास हुआ है: PM @narendramodi

— PMO India (@PMOIndia) June 20, 2022

 

-ND-



(Release ID: 1835698) Visitor Counter : 133