പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രഗതി മൈതാനിയിലെ സമ്പൂര്‍ണ വാഹന ഇടനാഴി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
Posted On:
19 JUN 2022 4:50PM by PIB Thiruvananthpuram
കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ. പിയൂഷ് ഗോയല്‍ജി, ഹര്‍ദീപ് സിംങ് പുരുജി, ശ്രീ സോം പ്രകാശ് ജി അനുപ്രിയ പട്ടേല്‍ ജി, മറ്റ് ജനപ്രതിനിധികള, അതിഥികളെ, മാന്യജനങ്ങളെ,
ഡല്‍ഹി, നോയിഡ-ഗാസിയബാദ്, ദേശീയ തലസ്ഥാന നഗരി എന്നിവിടങ്ങളിലെ ജനങ്ങളെ , രാജ്യമെമ്പാടും നിന്നും ഡല്‍ഹിയില്‍ എത്തുന്ന സന്ദര്‍ശകരെ എല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍. ഇന്ന് കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും ഡല്‍ഹിയ്ക്ക് ആധുനിക അടിസ്ഥാന സൗകര്യത്തിന്റെ സുന്ദരമായ ഒരു സമ്മാനം ലഭിച്ചിരിക്കുന്നു.
നിരവധി കാര്യങ്ങളാമ് ഇപ്പോള്‍ എന്റെ മനസിലൂടെ കടന്നു പോകുന്നത്. ഇത്ര ചുരുങ്ങിയ സമയം കൊണ്ട് ഇത്തരത്തില്‍ സമ്പൂര്‍ണ വാഹന ഇടനാഴി പൂര്‍ത്തിയാക്കുക എന്നത് അത്ര എളുപ്പമുളള പ്രവൃത്തിയല്ല. ഈ ഇടനാഴിക്കു ചുറ്റുമുള്ള റോഡുകള്‍ ഡല്‍ഹിയിലെ തന്നെ ഏറ്റവും തിരക്കേറിയവയാണ്. ലക്ഷക്കണക്കിന് ആളുകളാണ് ഇതു വഴി ദിവസവും കടന്നു പോകുന്നത്. തുരങ്കത്തിലൂടെ ഏഴ് റെയില്‍ പാതകളും കടന്നു പോകുന്നു.ഈ ബുദ്ധിമുട്ടുകളുടെ മധ്യേ വന്നു ചേര്‍ന്ന കൊറോണ സൃഷ്ടിച്ച പുതിയ പ്രശ്‌നങ്ങള്‍ വേറെ. പിന്നെ രാജ്യത്ത് എന്തെങ്കിലും ഒന്ന്് പുതിയതായി തുടങ്ങിവച്ചാല്‍ അപ്പോള്‍ തന്നെ കോടതിയെ സമീപിക്കുന്നവരുടെ എണ്ണവും കുറവല്ല. എല്ലാത്തിലും വഴിമുടക്കുന്ന ആളുകള്‍ ഉണ്ടല്ലോ.
രാജ്യത്തെ മുന്നോട്ട് നയിക്കുമ്പോള്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാവും. ഈ പദ്ധതിക്കു മുന്നലും അത്തരം നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് പുതിയ ഇന്ത്യയാണ്. അത് പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കുന്നു, പുതിയ തീരുമാനങ്ങള്‍ എടുക്കുന്നു, ആ തീരുമാനങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതിന് ദാക്ഷിണ്യമില്ലാതെ പരിശ്രമിക്കുന്നു. ഈ പദ്ധതി ശുഷ്‌കാന്തിയോടെയും കൂട്ടായ പരിശ്രമത്തിലൂടെയും പൂര്‍ത്തിയാക്കി പദ്ധതി നിര്‍വഹണത്തിന് ഉദാത്ത മാതൃക കാണിച്ച നമ്മുടെ എന്‍ജിനിയര്‍മാരെയും ഉദ്യോഗസ്ഥരെയും ഞാന്‍ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു. ഈ പദ്ധതി പൂര്‍ത്തിയാക്കുന്നതിന് വിയര്‍പ്പൊഴുക്കിയ എന്റെ എല്ലാ തൊഴിലാളിസഹോദരങ്ങളെയും ഹൃദയംഗമായി ഞാന്‍ അഭിന്ദിക്കുന്നു.
സുഹൃത്തുക്കളെ,
പ്രഗതി മൈതാനത്തിലെ പ്രദര്‍ശന നിഗരിയുടെ 21-ാം നൂറ്റാണ്ടിന്റെ ആവശ്യങ്ങള്‍ക്കനുസൃതമായ മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ സമ്പൂര്‍ണ വാഹന ഇടനാഴി. ഇന്ത്യയുടെ പുരോഗതി, ഇന്ത്യയുടെ സാധ്യതകള്‍, ഇന്ത്യയുടെ ഉല്‍പ്പന്നങ്ങള്‍, നമ്മുടെ സംസ്‌കാരം എല്ലാം പ്രദര്‍ശിപ്പിക്കുന്നതിന്, പ്രഗതി മൈതാനം നിര്‍മ്മിച്ചത് പതിറ്റാണ്ടുകള്‍ക്കു മുമ്പാണ്. എന്നാല്‍, അതിനു ശേഷം ഇന്ത്യ ഒരുപാട് മാറിയിരിക്കുന്നു. ഇന്ത്യയുടെ ശേഷി മാറിയിരിക്കുന്നു. നമ്മുടെ ആവശ്യങ്ങളും പതിന്മടങ്ങ് വര്‍ധിച്ചു. എന്നാല്‍ പ്രഗതി മൈതാനത്തിനു മാത്ര കാര്യമായ മാറ്റങ്ങള്‍ ഉണഅടായില്ല എന്നത് നിര്‍ഭാഗകരമായിപ്പോയി. പതിനഞ്ച് വര്‍ഷം മുമ്പ് ഇവിടുത്തെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള രൂപരേഖ തയാറാക്കിയതാണ്. പക്ഷെ അതു കടലാസില്‍ ഒതുങ്ങി. എന്തും പ്രഖ്യാപിക്കും, കടലാസില്‍ കാണിക്കും, വിളക്ക് തെളിക്കും, നാട മുറിക്കും, പത്രങ്ങളില്‍ വലിയ തലക്കെട്ടുകള്‍ ഉറപ്പാക്കും, പിന്നെ എല്ലാം മറക്കും. അത് ലോകത്തിന്റെ രീതിയാണ്.അതിങ്ങനെ തുടര്‍ന്നുകൊണ്ടിരിക്കും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും രാജ്യ തലസ്ഥാനത്തും ഉള്ള പ്രധാനപ്പെട്ട പ്രദര്‍ശന കേന്ദ്രങ്ങള്‍ ആധുനികവത്ക്കരിക്കുന്നതിന് ഇന്ത്യ ഗവണ്‍മെന്റ് എന്നും വ്യാപൃതമാണ്. ഡല്‍ഹിയിലും ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ ആന്‍ഡ് എക്‌സപോ സെന്റര്‍ ദ്വാരകയില്‍ നിര്‍മ്മിച്ചു, പ്രഗതി മൈതാന്‍ പദ്ധതി പുനര്‍വികസിപ്പിച്ചു. ഇതെല്ലാം ഉദാഹരണങ്ങളാണ്. കഴിഞ്ഞ വര്‍ഷം ഇവിടെ നാല് പ്രദര്‍ശനങ്ങള്‍ ഇവിടെ ഉദ്ഘാടനം ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചു. ഇന്ന് ഈ ആധുനിക സമ്പര്‍ക്ക സൗകര്യം ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്നു. കേന്ദ്ര ഗവണ്‍മെന്റ് നിര്‍മ്മിച്ച ഈ ആധുനിക സംവിധാനം ദേശീയ തലസ്ഥാനത്തിന്റെ തന്നെ പ്രതിഛായ മാറ്റുകയാണ്, അതിനെ ആധുനികമാക്കുകയാണ്. ഇത് പ്രതിഛായയില്‍ മാത്രമുള്ള മാറ്റമല്ല, ഇത് വിധിയെ മാറ്റാനുള്ള മാര്‍ഗ്ഗം കൂടിയാകുന്നു.
സുഹൃത്തുക്കളെ,
ഡല്‍ഹിയില്‍ ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്ന കേന്ദ്രഗവണ്‍െമെന്റിന്റെ ലക്ഷ്യത്തിനു പിന്നില്‍ ജനങ്ങളുടെ സുഗമമായ ജീവിതമാണ്. സാധാരണക്കാരന് ഒരു തര്ത്തിലും അസൗകര്യങ്ങള്‍ ഉണ്ടാകരുത്. കൂടുതല്‍ സൗകര്യങ്ങള്‍ ഇനിയും ലഭിക്കണം. പരിസഥിതി സൗഹൃദ ആസൂത്രണവുമായി, വികസന പ്രവര്‍ത്തനങ്ങളുമായി ഞങ്ങള്‍ മുന്നേറുകയാണ്. കാലാവസ്ഥയെ കുറിച്ചും പരിസ്ഥിതിയെ കുറ്ിച്ചും ഞങ്ങള്‍ക്ക് നല്ല ബോധ്യവുമുണ്ട്.
കഴിഞ്ഞ വര്‍ഷം പ്രതിരോധ സമുച്ചയം ഉദ്ഘാടനം ചെയ്യാന്‍ എനിക്കവസരം ലഭിച്ചു.നല്ല ലക്ഷ്യത്തോടെ ചെയ്യുന്ന പല നല്ല കാര്യങ്ങളും രാഷ്ട്രിയവല്‍ക്കരിക്കുന്നു എന്നത് നമ്മുടെ രാജ്യത്തിന്റെ നിര്‍ഭാഗ്യമാണ്. മാധ്യമങ്ങള്‍ പോലും അതിലേയ്ക്കു വലിച്ചിഴയ്ക്കപ്പെടുന്നു. ഞാന്‍ ഈ ഉദാഹരണം പറഞ്ഞത് എന്തു സംഭവിച്ചു എന്നു നിങ്ങളും അറിയണം എന്നതിനാണ്. ഡല്‍ഹിയില്‍ പരിചയമുളള എല്ലാവര്‍ക്കും അറിയാം, പ്രതിരോധവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നടക്കുന്നത് രാഷ്്ട്രപതി ഭവന്‍ സമുച്ചയത്തില്‍ സ്ഥിതിചെയ്യുന്ന കൂടാര താവളങ്ങളില്‍ നിന്നാണ്. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞിട്ട് എത്രയോ വര്‍ഷങ്ങളായി. വിശലമായ സ്ഥലത്ത് പരന്നു കിടക്കുന്ന ബാരക്കുകള്‍ ജീര്‍ണിച്ചു. പല തവണ പുതുക്കി പണുതു. എന്നിട്ട് എന്തു സംഭവിച്ചു എന്ന് നിങ്ങള്‍ക്കറിയാം. അതെ ക്കുറിച്ച് ഞാന്‍ കൂടുതല്‍ പറയുന്നില്ല.
ആഫ്രിക്ക അവന്യുവിലെയും കെജി മാര്‍ഗ്ഗിലെയും കെട്ടിടങ്ങള്‍ നമ്മുടെ ഗവണ്‍മെന്റ പരിസ്ഥിതി സൗഹൃദമാക്കി. കഴിഞ്ഞ 80 വര്‍ഷമായി ചേരികളിലെ പോലെയുള്ള സാഹചര്യങ്ങളില്‍ ഇരുന്ന് ജോലി ചെയ്തിരുന്ന സായുധ സേനകള്‍ക്ക് നല്ല ചുറ്റുപാടുകള്‍ നമ്മള്‍ ഉറപ്പാക്കി. സായുധ സേനകള്‍ക്ക് ആവശ്യമായ ചുറ്റുപാടുകള്‍ എന്തെന്ന് മനസിലാക്കി അവരെ പതിറ്റാണ്ടുകളുടെ പഴക്കമുള്ള അറുപഴഞ്ചന്‍ ബാരക്കുകളില്‍ നിന്നു ആധുനിക സംവിധാനങ്ങളുള്ള ഓഫീസ് സംവിധാനങ്ങളിലേയ്ക്കു മാറ്റി.
ജോലി ചെയ്യാന്‍ നല്ല ചുറ്റുപാടുകള്‍ ഉണ്ടെങ്കില്‍ അവരുടെ ജോലിയില്‍ നിന്നുള്ള ഫലവും മെച്ചപ്പെട്ടതാകും. ഈ പഴയ ഓഫീസുകള്‍ മാറ്റിയതോടെ കനത്ത മൂല്യമുള്ള അനേകം ഏക്കര്‍ സ്ഥലം ജനോപകാര പ്രദമായ വിവിധ പദ്ധതികള്‍ക്കായി നമുക്ക് ലഭിക്കുകയും ചെയ്തു. സെന്‍ട്രല്‍ വിസ്തയുടെയും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. ഇന്ത്യയുടെ തലസ്ഥാനം വരും ദിനങ്ങളില്‍ ചര്‍ച്ചയാകും. ഓരോ ഇന്ത്യക്കാരനും അതില്‍ അഭിമാനിക്കും. ഇത് എന്റെ ഉറച്ച വിശ്വാസമാണ്.
സുഹൃത്തുക്കളെ
നമ്മുടെ ഗവണ്‍മെന്റ് നിര്‍മ്മിച്ചിരിക്കുന്ന ഈ സമ്പൂര്‍ണ ഗതാഗത ഇടനാഴിക്ക് അതെ കാഴ്ച്ചപ്പാടാണ് ഉള്ളത്. ഡല്‍ഹിയിടെ ഏറ്റവും തിരക്കുള്ള സ്ഥലമാണ് ഈ പ്രഗതി മൈതാനവും ചുറ്റുപാടും. വര്‍ഷങ്ങളായി ഇവിടെ ഗതാഗത കുരുക്കാണ്.
എന്റെ പരിപാടികള്‍ ക്രമീകരിക്കുമ്പോള്‍ ഞാന്‍ എന്റെ സുരക്ഷാ ജീവനക്കാരോട് 50 പ്രാവശ്യമെങ്കിലും പറയാറുണ്ട് ഒന്നുകില്‍ എന്നെ നേരത്തെ പുറത്തിറക്കുക അല്ലെങ്കില്‍ വൈകി കൊണ്ടുവന്നാല്‍ മതി എന്ന്. കാരണം ഞാന്‍ മൂലം ജനങ്ങള്‍ ക്ലേശിക്കരുത്. തിരക്കുള്ള വഴികളില്‍ കൂടി എന്നെ കൊണ്ടുപോയി ജനങ്ങളെ ബുദ്ധിമുച്ചിക്കരുത് എന്ന് ഞാന്‍ എപ്പോഴും അവരോട് പറയാറുണ്ട്. അത്തരം യാത്രഖള്‍ ഒഴിവാക്കാന്‍ ഞാന്‍ എപ്പോഴും ശ്രമിക്കുന്നു. പക്ഷെ ചിലപ്പോള്‍ ചില സമ്മര്‍ദ്ദം മൂലം അത് സാധിക്കാതെ വരുന്നു.
ഈ തുരങ്കത്തിന് ഒന്നര കിലോമീറ്റര്‍ ദൂരമുണ്ട്. ഇത് കിഴക്കന്‍ ഡല്‍ഹി, നോയിഡ, ഗാസിയബാദ് തുടങ്ങിയ സ്ഥളങ്ങളിലേയ്ക്കുള്ള തിര്കകു കുറയ്ക്കും. ഇത് സമയവും ഇന്ധനവും ലാഭിക്കും. കണക്കുകള്‍ പ്രകാരം ദിവസം 55 ലക്ഷം ലീറ്റര്‍ പെട്രോളാണ് ലഭിക്കാന്‍ പോകുന്നത്. അത് ലാഭിക്കുന്നത് ഇവിടുത്തെ പൗരന്മാരുടെ പണമല്ലേ.
ഞാന്‍ ഒരാള്‍ക്ക് 100 രൂപ കൊടുക്കും എന്നു പ്രഖ്യാപിക്കുന്നു. അത് ്ടുത്ത ദിവസത്തെ പത്രങ്ങളില്‍ തലക്കെട്ടാകും. എന്നാല്‍ ഒരാള്‍ക്ക് ദിവസം 200 രൂപ ലാഭിക്കാന്‍ പറ്റിയ ഒരു ക്രമീകരണം നടത്തിയാല്‍ അതു വാര്‍ത്തയേ ആകുന്നില്ല. എനിക്ക് ്തില്‍ വലിയ പ്രാധാന്യമൊന്നും ഇല്ല. കാരണം എനിക്ക ഇതില്‍ രാഷ്ട്രിയ നേട്ടം ഒന്നും ഇല്ല. നാം ഇവിടെ സാധാരണക്കാരന്റെ സൗകര്യത്തിനായി ജോലി ചെയ്യുന്നു. സുസ്ഥിര വികസന ക്രമീകരണങ്ങളിലൂടെ അവരുടെ ഭാരം ലഘൂകരിക്കുന്നു.
കുറഞ്ഞ ഗതാഗത കുരുക്കിലൂടെ ഡല്‍ഹിയിലെ പരിസ്ഥിതിയാണ് രക്ഷപ്പെടുക. സമയം പണമാണ് എന്നു നാം പറയാറുണ്ട്. ഈ തുരങ്കത്തിന്റെ നിര്‍മ്മാണ വഴി സമയം ലാഭിക്കുന്നു. സംശയമില്ല. എത്ര പണം എന്ന് ചിന്തിക്കമം. ഗവണ്‍മെന്റ് വികസിപ്പിച്ച ഈ സൗകര്യം കൊണ്ട് സമയം സമയം ലാഭിച്ചാല്‍ ആരും വിശദീകരിക്കില്ല ആ പണം ലാഭമായി എന്ന്. നാം നമ്മുടെ പഴയ ചിന്തകളും ശീലങ്ങളും വെടിഞ്ഞ് പുറത്തു വരേണ്ടിയിരിക്കുന്നു.
നമ്മുടെ പിയൂഷ് ഭായി പറഞ്ഞതുപോലെ ഈ തുരങ്കം മൂലം കണക്കാക്കപ്പെടുന്ന പരിസര മലിനീകരണ ലഘൂകരണം അഞ്ചു ലക്ഷം മരങ്ങളുടേതിനു തുല്യമാണ്. എന്നു കരുതി മരങ്ങള്‍ നടേണ്ട എന്നല്ല. ഇതിനൊപ്പം യമുനയുടെ തീരങ്ങളില്‍ മരങ്ങള്‍ നടുന്നതിന് ാരംഭിച്ച പദ്ധതി ഇതിനോടകം പൂര്‍ത്തിയായി എന്ന് പറയാന്‍ എനിക്കു സന്തോഷമുണ്ട്. ഇരട്ട പ്രയോജനമാണ് ഉറപ്പാക്കുന്നത്. മരങ്ങള്‍ നട്ട് അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും നാം പരിശ്രമിക്കുകയാണ്്.
അടുത്ത കാലത്ത് പെട്രോളില്‍ 10 ശതമാനം എത്‌നോള്‍ കലര്‍ത്തുന്നതിനുള്ള ലക്ഷ്യം ഇന്ത്യ നേടിയിരിക്കുന്നു. ഇതു വലിയ നേട്ടം തന്നെ. കരിമ്പിന്‍ ചണ്ടിയിലൂടെ നഷ്ടപ്പെടുത്തിയിരുന്ന 10 ശതമാനം എത്‌നോള്‍ ഇന്ന് നമ്മുടെ വാഹനങ്ങളില്‍ ഉപയോഗിക്കപ്പെടുന്നു. മാസങ്ങള്‍ മുമ്പെ ഈ ലക്ഷ്യം നാം നേടിയതാണ്. ഈ സംവിധാനം മലിനീകരണം കുറയ്ക്കും. നമ്മുടെ കൃഷിക്കാരടെ വരുമാനം വര്‍ധിപ്പിക്കും. പാഴ വസ്തു ഉപയോഗിക്കപ്പെടുകയും ചെയ്യും.
ഡല്‍ഹിയിലെ പ്രശ്‌നങ്ങള്‍ പരമാവധി പരിഹരിക്കാന്‍ കഴിഞ്ഞ എട്ടു വര്‍ഷമായി നാം ഇതുവരെ ആരും സ്വീകരിക്കാത്ത നടപടികള്‍ സ്വീകരിച്ചു വരികയാണ്. കഴിഞ്ഞ വര്‍ഷം കൊണ്ട് ഡല്‍ഹിയിലെ മെട്രോ 193 ല്‍ നിന്നു 400 കിലോമീറ്ററാക്കി ഉയര്‍ത്തി. ഇന്ന ഡല്‍ഹിയിലെ 10 ശതമാനം ആളകള്‍ മെട്രോ ഉപയോഗിക്കുന്നു, സ്ഥിരം. മെട്രോയില്‍ അല്‍പം തിരക്കു കൂടി ശരി തന്നെ. പക്ഷെ ഇത് പൗര ധര്‍മ്മമാണ്.
ഒന്നിച്ചു യാത്ര ചെയ്യുക സന്തോഷമല്ലേ. ആ അഞ്ചു പത്തു മിനിറ്റു കൊണ്ട് സഹ യാത്രക്കാരനെ പരിചയപ്പെടുകയല്ലേ. അവന്റെ ജീവിതത്തെയും കുടുംബത്തെയും. അതാണ് ഗുണം. യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് മെട്രോയുടെ ലാഭം കൂടും. മെട്രോയില്‍ യാത്ര്ക്കാര്‍ വര്‍ധിക്കുമ്പോള്‍ സ്വകാര്യ വാഹനങ്ങള്‍ കുറയും മലിനീകരണവും. കിഴക്കു പടിഞ്ഞാറന്‍ ഉപരിതല അതിവേഗ പാതയും ഡല്‍ഹിക്ക് വലിയ ആശ്വാസം പകരുന്നു. ഡല്‍ഹിയില്‍ പോകണ്ടാത്ത വാഹനങ്ങള്‍ക്ക് നഗരത്തെ ഒഴിവാക്കി അതു വഴി പോകാം. ഡല്‍ഹിയുടെ അന്തര്‍ സംസ്ഥാന ഗതാഗതം ഇപ്പോള്‍ അതി വേഗത കൈവരിച്ചിരിക്കുന്നു. ഡല്‍ഹി മീററ്റ് അതിവേഗ പാത ഡല്‍ഹിയ്ക്കും മീററ്റിനും തമ്മിലുള്ള ദൂരം ഒരു മണിക്കൂര്‍ കുറച്ചിരിക്കുന്നു. നേരത്തെ ഹരിദ്വാര്‍, ഋഷികേശ്, ഡെറാഡൂണ്‍ എന്നിവിടങ്ങളിലേയ്ക്ക് ഡല്‍ഹിയില്‍ നിന്ന് എട്ടു - ഒന്‍പത് മണിക്കൂറായിരുന്നു ദൂരം. ഇപ്പോള്‍ നാലര.
ഞാന്‍ പറയുന്നത് സമയത്തിന്റെ പ്രാധാന്യമാണ്. അടുത്തയിടെ ഞാന്‍ കാശി റെയില്‍വെ സ്റ്റേഷനില്‍ പോയിരുന്നു. ഞാന്‍ അവിടുത്തെ എം പി കൂടിയാണല്ലോ. മിക്കവാറും രാത്രിയാണ് എത്തുക. അതിനാല്‍ എന്റെ യാത്ര ജനങ്ങള്‍ക്കു പ്രശ്‌നമാവില്ല. കാശി റെയില്‍വെ സ്റ്റേഷനില്‍ ജനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങള്‍ ഞാന്‍ കണ്ടു. ട്രെയിനുകളുടെ സമയവും തിരക്കും ഞാന്‍ ചോദിച്ചറിഞ്ഞു. വന്ദേമാതരം ട്രെയിനുകള്‍ വളരെ അത്യാവശ്യമാണ് എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അത് ചെലവു കൂടുമെന്ന് ഞാന്‍ പറഞ്ഞു. പക്ഷെ അത് പാവപ്പെട്ട തൊഴിലാളി യാത്രക്കാര്‍ക്ക് ഉപകാരപ്പെടുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. അതില്‍ ലഗേജിനു സ്ഥലം കൂടുതലുണ്ട്. പാവങ്ങള്‍ മിക്കവാറും സാധന സാമഗ്രികളുമായിട്ടാണ് യാത്ര ചെയ്യുക. മാത്രവുമല്ല അവര്‍ക്ക് മൂന്നു നാലു മണിക്കൂര്‍ നേരത്തെ പണിസ്ഥലങ്ങളില്‍ എത്തി ജോലി തുടങ്ങാനുമാവും.സാധാരണക്കാര്‍ക്കു വേണ്ടി ചിന്തിക്കുമ്പോള്‍ എന്തു മാറ്റമാണ് സംഭവിക്കുക എന്നു നോക്കുക. സാധാരണ്കകാരുമായി ബന്ധമില്ലാത്തവര്‍ക്ക് പുതിയ മാറ്റങ്ങള്‍ മനസിലാവില്ല. സാധാരമക്കാര്‍ മാറ്റങ്ങളെ എങ്ങനെ സ്വാഗതം ചെയ്യുന്ന എന്നത് എനിക്ക് സന്തോഷമുള്ള കാര്യമാണ്.
ഡല്‍ഹി മുബൈ അതിവേഗ പാത, ഡല്‍ഹി ഡറാഡൂണ്‍ അതിവേഗ പാത, ഡല്‍ഹി അമൃത് സര്‍ അതിവേഗ പാത, ഡല്‍ഹി ചണ്ഡിഗഡ് അതിവേഗ പാത, ഡല്‍ഹി ജയ്പ്പൂര്‍ അതിവേഗ പാക തുടങ്ങിയവയ്ക്ക് ഡല്‍ഹിയെ ലോകത്തിലെ തന്നെ മികച്ച തലസ്ഥാന നഗരങ്ങളില്‍ ഒന്നാക്കുന്നതിന് സാധിക്കും.
രാജ്യത്തെ ആദ്യത്തെയും പ്രാദേശികവുമായ അതിവേഗ റെയില്‍ പാത ഡെല്‍ഹിക്കും മീററ്റിനും ഇടയില്‍ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഹരിയാനയെയും രാജസ്ഥാനെയും ഡല്‍ഹിയുമായി ഇത്തരത്തില്‍ ബന്ധിപ്പിക്കുന്ന ജോലികളും നടക്കുന്നു. ഇതു പൂര്‍ത്തിയാകുമ്പോള്‍ അതും രാജ്യ തലസ്ഥാനം എന്ന ഡല്‍ഹിയുടെ വ്യക്തിത്വത്തെ ശക്തമാക്കും. ഇത് തലസ്ഥാന്തതെ ഉദ്യോഗസ്ഥര്‍, യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍ , സ്‌കൂള്‍ കുട്ടികള്‍ ഓഫീസ് ജീവനക്കാര്‍, ടാക്‌സി ഡ്രൈവര്‍മാര്‍, വ്യാപാരികള്‍,കച്ചവടക്കാര്‍ തുടങ്ങി സമൂഹത്തിലെ എല്ലാവര്‍ക്കും പ്രയോജനപ്പെടും.
സുഹൃത്തുക്കളെ
പ്രധാന്‍ മന്ത്രി ഗതിശക്തി നാഷണല്‍ മാസ്റ്റര്‍ പ്ലാന്‍ ആണ് ഇന്ന് രാജ്യം പിന്തുടരുന്നത്. തന്മൂലം ഗതാഗതവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ അതിവേഗത്തില്‍ സ്വീകരിക്കുന്നു. എല്ലാ ചീഫ് സെക്രട്ടറിമാരുടെയും യോഗം ധര്‍മശാലയില്‍ ചേരുകയുണ്ടായി. എല്ലാവരു ം ഗതിശക്തിയുടെ പ്രയോജനം അടിവരയിട്ടു. മുമ്പ് ആറുമാസം കൊണ്ട് എടുത്ത തീരുമാനങ്ങള്‍ക്ക് ഇപ്പോള്‍ ആറ് ദിവസം മതിയത്രെ. ഇത് സബാകാ സാത്, സബ്കാ വികാസ്, സബ്കാ പ്രയാസ് ന് വലിയ മാര്‍ഗമായിരിക്കുന്നു.
ഒരു പദ്ധതിയും വൈകാതിരിക്കാനുള്ള മാര്‍ഗ്ഗമാണ് ഗതിശക്തി.എല്ലാ വകുപ്പുകളും പരസ്പരം അറിഞ്ഞ് ഒന്നിച്ച് പ്രവര്‍ത്തിക്കുന്നു. എല്ലാവരുടെയും പ്രയത്‌നം (സബാകാ പ്രയാസ്) നഗര വികസനത്തിന് ആവ്ശ്യമാണ്.
സ്വാതന്ത്ര്യത്തിന്റെ ഈ അമൃത കാലത്ത് മെട്രോ നഗരങ്ങള്‍ വ്യാപിപ്പിക്കേണ്ടത് വളരെ ആവശ്യമാണ്. രാജ്യത്തിന്റെ അടുത്ത 25 വര്‍ഷത്തെ വികസനത്തിന് നഗരങ്ങളെ ഹരിതമാക്കണം, ശുചിയാക്കണം, സൗഹൃദമാക്കണം. അത്ര പ്രാധാന്യം വിപുലമായ നഗര വികസനത്തിനു നല്‍കണം. നഗരവ്തക്കരണം ആരം നിര്‍ത്തില്ല എന്ന് നാം കരുതുന്നു.നഗരവത്ക്കരണം പ്രശ്‌നമായി കരുതാതെ, അവസരമായി കരുതുകെ . അപ്പോള്‍ രാജ്യത്തിന്റെ ശക്തി പതിന്മടങ്ങാകും. നഗര മേഖലകളുടെ ആസൂത്രണം ആരംഭിക്കുക, ഊന്നല്‍ നഗരവത്ക്കരണത്തിനും അവസരത്തിനുമാകണം.
എല്ലാവര്‍ക്കും നല്ല സൗകര്യങ്ങള്‍ നല്‍കുന്ന രീതിയില്‍ ജോലികള്‍ നടക്കണം. 1.70കോടി പാവങ്ങള്‍ക്കാണ് കഴിഞ്ഞ എട്ടു വര്‍ഷം കൊണ്ട് നല്ല വീടുകള്‍ ലഭിച്ചത്. ലക്ഷക്കണക്കിന് ഇടത്തരം കുടുംബങ്ങള്‍ക്ക് വീടു നിര്‍മ്മിക്കാന്‍ സാമ്പത്തിക സഹായവും ലഭിച്ചു. അതുപോലെ സിഎന്‍ജി, വൈദ്യുതി എന്നിവ യില്‍ വേണം ഗതാഗത മേഖല ഇനി ശ്രദ്ധിക്കാന്‍. ഡല്‍ഹി ഉള്‍പ്പെടെ ഒരു ഡസന്‍ നഗരങ്ങള്‍ക്ക് പുതിയ ഇലക്ട്രിക്ക് ബസുകള്‍ നല്‍കിയിട്ടുണ്ട്. ഡല്‍ഹിയില്‍ ഇവ നന്നായി ഓടുന്നു.പരിസര മലിനീകരണം എന്ന പ്രശ്‌നത്തിന് ഇത് പരിഹാരമാണ്.
ഇത്തരം തീരുമാനങ്ങള്‍ എല്ലാം സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ്. അവരെ ശാക്തീകരിക്കുന്നതിനാണ്. ഈ തുരങ്കം കാണാന്‍ എനിക്ക് ഒരു ജീപ്പ് ക്രമീകരിച്ചിട്ടുണ്ട്. ഞാന്‍ ആദ്യം ്തില്‍ കയറി പിന്നീട് ഇറങ്ങി നടന്നു. അതിനാല്‍ ഇവിടെ എത്താന്‍ 15 മിനിറ്റ് വൈകി. ടണലിലെ കലാപരമായ ജോലികള്‍ കാണാനാണ് നടന്നത്. ആറു കാലങ്ങളെയാണ് ആ ചിത്രങ്ങള്‍ പ്രതിനിധീകരിക്കുന്നത് എന്ന് പിയൂഷ് ജി പറഞ്ഞു. നല്ല പുതുമയുള്ള പ്രവര്‍ത്തി.
ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന വിഷയത്തിനുള്ള നല്ല പാഠ ശാലയാണ് ഈ തുരങ്കം . കാരണം ഒരിടത്തും തുരങ്കത്തിനുള്ളില്‍ ിത്തരം ഒരു ഗാലറി ഉണ്ടാവില്ല.
ഇന്ത്യയുടെ വൈവിധ്യം നിങ്ങള്‍ക്ക് ഇവിടെ കാണാം. വിദേശിയാണെങ്കില്‍ നാഗാലാന്റും കേരളവും കാഷ്മീരും ഇവിടെ കാണാം. കരവേലകളാണ് എല്ലാം. കുറച്ചു നിര്‍ദ്ദേശങ്ങള്‍ കൂടി എനിക്കുണ്ട്. വിദഗ്ധര്‍ എങ്ങിനെ പ്രതികരിക്കുമോ ആവോ. ഗതാഗതം കുറവായ ഞായറാഴ്ച്ച 4-6 വരെ വിദ്യാര്‍ത്ഥികളെ ഇത് കൊണ്ടു വന്ന് കാണിക്കു. വാഹന യാത്ര നിരോധിച്ചിട്ടു വേണം. എല്ലാ അംബാസഡര്‍മാരും ഇത് വന്നു കാണണം.അതിന് വിദേശ മന്ത്രാലയം സംവിധാനം ചെയ്യണം.
ഒരു ഗൈഡിനെ കൂടി നിയമിക്കണം. പത്ത് പൈസയുടെ ടിക്കറ്റും വയ്ക്കാം. ആവശ്യമില്ലാത്തവര്‍ വരാതിരിക്കാന്‍. കാണികളെ എണ്ണുകയും ചെയ്യാം. എനിക്ക് ഇനി ിതിലെ നടക്കാന്‍അവസരം ലഭിച്ചെന്നു വരില്ല. പൊതു ഗതാഗതം തുടങ്ങിയാല്‍ ഇതിലെ നടക്കാനാവില്ലല്ലോ.
ഞാന്‍ ഗുജറാത്തില്‍ ആയിരുന്നപ്പോള്‍ ഞാന്‍ ഒരു പരീക്ഷണം നടത്തി. വിജയിച്ചില്ല. അഹമ്മദാബാദിലെ തിരക്കുള്ള വഴി. ഒരു ദിവസം കുട്ടികള്‍ക്കു മാത്രമായി തുറക്കുക. കുട്ടികള്‍ അവിടെ ക്രിക്കറ്റ് കളിക്കട്ടെ. അത് കാണികളെ ആകര്‍ഷിക്കും. ഇവിടെ ഒരു പ്രചാരണം നടത്തണം. ഞായറാഴ്ച്ച ഇവിടെയ്ക്ക് വിശിഷ്ട വ്യക്തികളെ ക്ഷണിക്കുക. പാര്‍ലമെന്റ് സമ്മേളിക്കുമ്പോള്‍ എം പിമാരോട് സകുടുംബം ഇവിടെ സന്ദര്‍ശിക്കാന്‍ ഞാന്‍ പറയുന്നുണ്ട്. കലാനഗരങ്ങള്‍ കാണാന്‍ ഒരു ദിവസം ക്രമീകരിക്കാം. ഈ തുരങ്കത്തെ കുറിച്ച് അവര്‍ തീര്‍ച്ചയായും എന്തെങ്കിലും എഴുതും. അത് നല്ല സന്ദേശമായിരിക്കും.
സുഹൃത്തുക്കളെ.
ഇത് വാഹനത്തിരക്കു കുറയ്ക്കുന്നതു കൂടാതെ ഡല്‍ഹിയിലെ നഗര മേഖലയുടെ ഭാരം ലഘൂകരിക്കുന്നു. ഡല്‍ഹിയില്‍ നിന്നു ഗാസിയാബാദിനും മീററ്റിനും പോകുന്നതവര്‍ക്ക് ചെലവു കുറയ്ക്കുന്നു. അര മണി്ക്കൂര്‍നേരത്തെ എത്താം.
സുഹൃത്തുക്കളെ,
ഇവിടെ വന്നിരിക്കുന്നവര്‍ തീര്‍ച്ചയായും ഈ തുരങ്കം കാണണം. മറ്റുള്ളവരോട് പറയണം. വിവിധ വകുപ്പ് ഉദ്യോഗസ്ഥരോട് ഞാനും പറയാം. നിങ്ങള്‍ക്ക് വളരെ നന്ദി, ആശംസകള്‍.
-ND-
(Release ID: 1835607)
Visitor Counter : 141
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada