പ്രധാനമന്ത്രിയുടെ ഓഫീസ്‌

വഡോദരയില്‍ ഗുജറാത്ത് ഗൗരവ് അഭിയാനില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 18 JUN 2022 8:54PM by PIB Thiruvananthpuram

ഭാരത് മാതാ കീ-ജയ്, ഭാരത് മാതാ കീ-ജയ്!

ഗുജറാത്തിലെ ജനപ്രിയനും വിനയാന്വിതനും ധീരനുമായ മുഖ്യമന്ത്രി നമ്മുടെ പ്രിയപ്പെട്ട ശ്രീ ഭൂപേന്ദ്ര ഭായ്, എന്റെ പാര്‍ലമെന്ററി സഹപ്രവര്‍ത്തകന്‍ സി ആര്‍ പാട്ടീല്‍, കേന്ദ്ര മന്ത്രിമാരായ ദേവു സിംഗ്, ദര്‍ശന ബെഹന്‍, ഗുജറാത്ത് സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, ഇവിടെ വന്‍ തോതില്‍ എത്തിയിരിക്കുന്ന വഡോദര, ആനന്ദ്, ഛോട്ടാ ഉദയ്പൂര്‍, ഖേഡ, പഞ്ച്മഹല്‍ എന്നീ ജില്ലകളിലെ അമ്മമാര്‍,  സഹോദരീ സഹോദരന്മാര്‍!

ഈ ദിവസം എനിക്ക് മാതൃത്വത്തിന്റെ ദിവസമാണ്. ഇന്ന് രാവിലെ ഞാന്‍ ആദ്യം എന്നെ പ്രസവിച്ച അമ്മയുടെ അനുഗ്രഹം തേടി. പിന്നീട് ലോകത്തിന്റെ മുഴുവന്‍ അമ്മയായ കാളിയുടെ അനുഗ്രഹം തേടി. ഇപ്പോള്‍ ഇവിടെ ധാരാളം അമ്മമാരുടെ അനുഗ്രഹവും ഞാന്‍ തേടി! പാവഗഢിലെ മാ കാളിയുടെ ഭക്തര്‍ക്ക് നിരവധി ആധുനിക സൗകര്യങ്ങള്‍ നല്‍കാനുള്ള അവസരം ഇന്ന് എനിക്ക് ലഭിച്ചു. രാജ്യവാസികളുടെ സന്തോഷത്തിനും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി ഞാന്‍ അമ്മയോട് പ്രാര്‍ത്ഥിക്കുകയും 'ആസാദി കാ അമൃത് മഹോത്സവ'ത്തില്‍ ഒരു സുവര്‍ണ്ണ ഇന്ത്യ എന്ന ദൃഢനിശ്ചയത്തിന്റെ പൂര്‍ത്തീകരണത്തിനായി അമ്മയില്‍ നിന്ന് അനുഗ്രഹം തേടുകയും ചെയ്തു.

സഹോദരീ സഹോദരന്‍മാരേ,
ഇന്ന് ഏകദേശം 21,000 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുകയും സാംസ്‌കാരിക നഗരിയായ വഡോദരയില്‍ നിന്ന് പദ്ധതികള്‍ ആരംഭിക്കുകയും ചെയ്യുമ്പോള്‍ എനിക്ക് സന്തോഷമുണ്ട്. 'ഇന്ത്യയുടെ വികസനം ഗുജറാത്തിന്റെ വികസനത്തിലൂടെ' എന്ന പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതാണ് ഈ പദ്ധതികള്‍. ദരിദ്രര്‍ക്കുള്ള വീടുകള്‍ക്കും ഉന്നത വിദ്യാഭ്യാസത്തിനും മികച്ച കണക്റ്റിവിറ്റിക്കുമുള്ള ഇത്രയും വലിയ നിക്ഷേപം ഗുജറാത്തിന്റെ വ്യാവസായിക വികസനം വിപുലപ്പെടുത്തുകയും ഇവിടുത്തെ യുവാക്കള്‍ക്ക് തൊഴിലിനും സ്വയം തൊഴിലിനുമുള്ള എണ്ണമറ്റ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഈ പദ്ധതികളില്‍ ഭൂരിഭാഗവും നമ്മുടെ സഹോദരിമാരുടെയും പെണ്‍മക്കളുടെയും ആരോഗ്യം, പോഷകാഹാരം, ശാക്തീകരണം എന്നിവയുമായി ബന്ധപ്പെട്ടതാണ്. ഇന്ന് ലക്ഷക്കണക്കിന് അമ്മമാരും സഹോദരിമാരും നമ്മെ അനുഗ്രഹിക്കാന്‍ ഇവിടെ എത്തിയിട്ടുണ്ട്. എന്നെ ഇവിടെ എത്തിച്ചതിന് ഗുജറാത്ത് ഗവണ്‍മെന്റിനും ഭൂപേന്ദ്ര ഭായിക്കും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍ പാട്ടീലിനും പ്രത്യേക നന്ദി അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ അവിടെ നിന്ന് അകത്തു പ്രവേശിച്ചു. എന്നാല്‍, ഞങ്ങള്‍ കാറില്‍ ഇവിടെയെത്താന്‍ ഏകദേശം 15-20 മിനിറ്റ് എടുത്തു. ഇത്രയും വലിയ ജനസാഗരമുള്ളതിനാല്‍ കാല്‍നടയായി വന്നിരുന്നെങ്കില്‍ അതിന് നടന്നെത്താന്‍ കാലങ്ങള്‍ വേണ്ടി വന്നേനെ. എന്നാല്‍ ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു, കാരണം ഇന്ന് ഞാന്‍ എല്ലാ ആളുകളിലൂടെയും കടന്നുപോകുമ്പോള്‍, വര്‍ഷങ്ങളോളം എനിക്ക് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച നൂറുകണക്കിന് മുഖങ്ങളെ സല്യൂട്ട് ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചു. ആദ്യകാലങ്ങളില്‍ എന്നെ ഒരുപാട് പഠിപ്പിച്ച ചില മുതിര്‍ന്ന തൊഴിലാളികളെയും ഞാന്‍ തല  അമ്മമാരെയും ഞാന്‍ കണ്ടു; അവരുടെ കയ്യില്‍ നിന്ന് റൊട്ടി കഴിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഇന്ന്, അത്തരത്തിലുള്ള നൂറുകണക്കിന് ആളുകളെ കാണാനും കാണാനും അവരുടെ അനുഗ്രഹം തേടാനും എനിക്ക് ഭാഗ്യമുണ്ടായി, അതുകൊണ്ടാണ് ഭൂപേന്ദ്ര ഭായിക്കും ഗുജറാത്ത് സംസ്ഥാന ഗവണ്‍മെന്റിനും നിങ്ങള്‍ക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ നന്ദി പറയുന്നത്. കഴിഞ്ഞ 8 വര്‍ഷമായി, സ്ത്രീശക്തിയെ ഇന്ത്യയുടെ ശക്തിയുടെ അച്ചുതണ്ടാക്കി മാറ്റാന്‍ ശ്രമിക്കുന്ന ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന് മാ കാളികാവിന്റെ അനുഗ്രഹത്താല്‍ ഗുജറാത്തില്‍ ഇന്ന് ഒരു പുതിയ ശക്തി ലഭിച്ചു. എല്ലാ സഹോദരിമാരെയും ലക്ഷക്കണക്കിന് ഗുണഭോക്താക്കളെയും ഞാന്‍ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളെ,
സ്ത്രീകളുടെ ദ്രുതഗതിയിലുള്ള വികസനം; 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വികസനത്തിന് അവരുടെ ശാക്തീകരണം ഒരുപോലെ പ്രധാനമാണ്. ഇന്ന്, ഇന്ത്യ സ്ത്രീകളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും കണക്കിലെടുത്ത് തീരുമാനങ്ങള്‍ എടുക്കുകയും പദ്ധതികള്‍ രൂപപ്പെടുത്തുകയും  ചെയ്യുന്നു. സൈന്യം മുതല്‍ ഖനികള്‍ വരെയുള്ള രംഗങ്ങളില്‍ സ്ത്രീകള്‍ക്ക് അവര്‍ക്കിഷ്ടമുള്ള ജോലി ചെയ്യാന്‍ നമ്മുടെ ഗവണ്‍മെന്റ് എല്ലാ വഴികളും തുറന്നിട്ടുണ്ട്. അത്തരം അവസരങ്ങളുടെ വാതിലുകളില്‍ മുട്ടാന്‍ നാം ആ അമ്മമാരെ പ്രാപ്തരാക്കിയിട്ടുണ്ട്. സ്ത്രീകളുടെ ജീവിതചക്രത്തിന്റെ ഓരോ ഘട്ടവും മനസ്സില്‍ വെച്ചുകൊണ്ട് നാം നിരവധി പുതിയ പദ്ധതികള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ ഗവണ്‍മെന്റിന്റെ മുന്‍ഗണനകളില്‍ സ്ത്രീകളുടെ ജീവിതം എളുപ്പമാക്കുക, അവരുടെ ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുക, അവര്‍ക്ക് മുന്നോട്ട് പോകാന്‍ കൂടുതല്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കുക എന്നിവ ഉള്‍പ്പെടുന്നു. അമ്മമാരെയും സഹോദരിമാരെയും പെണ്‍മക്കളെയും ഒരുപാട് സേവിക്കാന്‍ അവസരം ലഭിച്ചു എന്നത് എന്റെ ഭാഗ്യമായി ഞാന്‍ കരുതുന്നു. വഡോദരയില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും എത്തിയ അമ്മമാരെയും സഹോദരിമാരെയും പെണ്‍മക്കളെയും ഒരിക്കല്‍ കൂടി ഞാന്‍ അഭിനന്ദിക്കുന്നു. ഈ നഗരം ഒരിക്കല്‍ എന്നെയും പരിപാലിച്ചിരുന്നു. ഞാന്‍ ഇവിടെയാണു വളര്‍ന്നത്. വഡോദര 'മാതൃശക്തി' ആഘോഷത്തിന് അനുയോജ്യമായ നഗരമാണ്. കാരണം ഈ നഗരം അമ്മയെപ്പോലെ മൂല്യങ്ങള്‍ പഠിപ്പിക്കുന്നു. സംസ്‌കാരത്തിന്റെ നഗരമാണ് വഡോദര. ഈ നഗരം ഇവിടെയെത്തുന്നവരെ സാധ്യമായ എല്ലാ വഴികളിലും പരിപാലിക്കുകയും നല്ലതും ചീത്തയുമായ സമയങ്ങളില്‍ അവരെ പിന്തുണയ്ക്കുകയും മുന്നോട്ട് പോകാനുള്ള അവസരങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ബറോഡയില്‍ വന്നപ്പോള്‍, കഴിഞ്ഞകാല ഓര്‍മ്മകളെല്ലാം പുതുക്കി. കാരണം ഒരു അമ്മ ഒരു കുഞ്ഞിനെ പരിപാലിക്കുന്നതുപോലെയുള്ള കരുതല്‍ നല്‍കുകവഴി സ്വന്തമെന്ന തോന്നല്‍ ബറോഡ എന്നില്‍ ഉണ്ടാക്കി. മുഴുവന്‍ വികസന യാത്രയിലും ബറോഡയുടെ സംഭാവന എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. ഈ നഗരം പ്രചോദനത്തിന്റെ നഗരമാണ്. സ്വാമി വിവേകാനന്ദന്‍, മഹര്‍ഷി അരവിന്ദ്, വിനോബ ഭാവെ, ബാബാസാഹെബ് അംബേദ്കര്‍ തുടങ്ങിയ മഹാപുരുഷന്മാരെ ഈ നഗരം പ്രചോദിപ്പിച്ചിട്ടുണ്ട്. നിങ്ങള്‍ എല്ലാവരും ഓര്‍ക്കുന്നുണ്ടാകും; സ്വാഭാവികമായും ഞാന്‍ നന്നായി ഓര്‍ക്കുന്നു, ബേലൂര്‍ മഠത്തിന്റെ പ്രസിഡന്റും എന്റെ കൗമാരകാലത്ത് ജീവിതത്തിന്റെ പല വഴികളിലൂടെ എന്നെ നയിക്കുകയും ഒരു ഗുരുവിനെപ്പോലെ എന്റെ ജീവിതത്തെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിക്കുകയും ചെയ്ത വ്യക്തിയെ. ബേലൂര്‍ മഠത്തിലെ രാമകൃഷ്ണ മിഷന്‍ മഠത്തിന്റെ പ്രസിഡന്റ് സ്വാമി ആത്മസ്ഥാനാനന്ദജിയുടെ സാന്നിധ്യത്തില്‍ വഡോദരയിലെ രാമകൃഷ്ണ മിഷന് ദിലാറാം ബംഗ്ലാവ് കൈമാറാന്‍ എനിക്ക് അവസരം ലഭിച്ചു. ആരാധന സിനിമയ്ക്ക് സമീപമുള്ള ശാസ്ത്രി പോള്‍, റാവുപുര, പഞ്ച്മുഖി ഹനുമാന്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന നിരവധി പഴയ ഓര്‍മ്മകളുണ്ട്. പഞ്ച്മഹല്‍, കലോല്‍, ഹലോല്‍, ഗോധ്ര ദാഭോയ്, ഛോട്ടാ ഉദേപൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും ഞാന്‍ ധാരാളം പേരെ കണ്ടമുട്ടിയിട്ടുണ്ട്. എനിക്ക് എണ്ണിത്തീര്‍ക്കാന്‍ കഴിയില്ല! ഒപ്പം പഴയ സുഹൃത്തുക്കളുടെ എല്ലാ ഓര്‍മ്മകളും പുതുക്കുന്നു. ബറോഡയുടെ കാര്യം വരുമ്പോള്‍, ഹര ചിവ്ദയെയും ഭഖര്‍വാദിയെയും നമുക്ക് എങ്ങനെ മറക്കാന്‍ കഴിയും! ഇന്നും ബറോഡയെ അറിയുന്നവരെ എവിടെയെങ്കിലും കാണുമ്പോള്‍ അവര്‍ ഹര ചിവ്ദയെയും ഭകര്‍വാദിയെയും കുറിച്ച് സംസാരിക്കും.

സുഹൃത്തുക്കളെ,
2014-ല്‍ ജീവിതത്തില്‍ ആദ്യമായി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ പോലും, രാഷ്ട്രസേവനത്തിന്റെ ഉത്തരവാദിത്തത്തിനായി വഡോദരയിലെ നവനാഥിന്റെയും കാശി വിശ്വനാഥിന്റെയും അനുഗ്രഹം എനിക്ക് ലഭിച്ചു. ഇതിലും വലിയ അംഗീകാരം മറ്റെന്തുണ്ട്? എന്റെ കാഴ്ചപ്പാടില്‍ ഗുജറാത്തിലെ സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമാണ്. ആരോഗ്യകരമായ മാതൃത്വവും ആരോഗ്യകരമായ ബാല്യവും ഉറപ്പാക്കുന്നതിനായി ഗുജറാത്ത് ഗവണ്‍മെന്റ് ഇന്ന് രണ്ടു പ്രധാന പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഗര്‍ഭകാലത്തും മാതൃത്വത്തിന്റെ ആദ്യ നാളുകളിലും അമ്മയ്ക്ക് പോഷകസമൃദ്ധമായ ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന 800 കോടി രൂപയുടെ മുഖ്യമന്ത്രി മാതൃശക്തി യോജന എന്ന ഈ പദ്ധതിക്ക് ഭൂപേന്ദ്ര ഭായിയെ ഞാന്‍ അഭിനന്ദിക്കുന്നു. പോഷന്‍ സുധ പദ്ധതി ഇപ്പോള്‍ ഗുജറാത്തിലെ എല്ലാ ആദിവാസി മേഖലകളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നു. ഗുണഭോക്താക്കളായ 1 കോടി 36 ലക്ഷം സഹോദരിമാര്‍ക്ക്, അതായത് 1.25 കോടിയിലധികം സഹോദരിമാര്‍ക്ക് 118 കോടിയിലധികം രൂപ വിതരണം ചെയ്യാന്‍ ഇപ്പോള്‍ എനിക്ക് അവസരം ലഭിച്ചു. ഒന്നു ചിന്തിച്ചു നോക്കു! അമ്മയുടെ ആരോഗ്യം അമ്മയെ മാത്രമല്ല, ഭാവി തലമുറയെയും ബാധിക്കുന്നു. മാതൃത്വത്തിന്റെ ആദ്യ 1000 ദിവസങ്ങള്‍ അമ്മയുടെയും കുഞ്ഞിന്റെയും ജീവിതത്തെ നിര്‍ണയിക്കുന്നു. അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ആശങ്കയുണ്ട്. പോഷകാഹാരക്കുറവും വിളര്‍ച്ചയുമാണ് ഈ ഘട്ടത്തിലെ ഏറ്റവും വലിയ പ്രശ്‌നം. രണ്ട് പതിറ്റാണ്ട് മുമ്പ് ഗുജറാത്ത് എനിക്ക് സേവനം ചെയ്യാന്‍ അവസരം നല്‍കിയപ്പോള്‍ പോഷകാഹാരക്കുറവ് ഇവിടെ ഒരു പ്രധാന വെല്ലുവിളിയായിരുന്നു. അന്നുമുതല്‍ ഞങ്ങള്‍ ഈ ദിശയില്‍ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു തുടങ്ങി. അതിന്റെ ഗുണകരമായ ഫലങ്ങള്‍ ഇന്ന് കാണുന്നു. ഗുജറാത്തിലെ സഹോദരിമാര്‍ക്കായി മുഖ്യമന്ത്രി മാതൃശക്തി യോജന ഇന്ന് ആരംഭിച്ചു. മാതൃത്വത്തില്‍ എത്തുന്ന സ്ത്രീകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും. മാംസ്യത്തിന്റെയും 1 ലിറ്റര്‍ എണ്ണയുടെയും വളരെ പ്രധാനപ്പെട്ട സ്രോതസ്സുകളായ രണ്ട് കിലോ ഗ്രാമ്പൂ, ഒരു കിലോ തുവരപ്പരിപ്പ് എന്നിവ ഈ പദ്ധതി പ്രകാരം അവര്‍ക്ക് ലഭിക്കും. അതുകൊണ്ട് തന്നെ ഒരുപാട് ആലോചിച്ച ശേഷമാണ് ഈ പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്. മാത്രമല്ല, ദരിദ്ര കുടുംബങ്ങള്‍ക്ക് വീട്ടില്‍ പാചകം ചെയ്യുന്നതിനായി കൊറോണ കാലത്ത് ഞാന്‍ മറ്റൊരു പദ്ധതി ആരംഭിച്ചിരുന്നു. ഈ രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് ഇന്നും സൗജന്യ ഭക്ഷ്യധാന്യം ലഭിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി 80 കോടി ജനങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യം ലഭിക്കുന്നുണ്ടെന്നറിയുമ്പോള്‍ ലോകമെമ്പാടുമുള്ള ആളുകള്‍ ആശ്ചര്യപ്പെടുന്നു

പോഷകാഹാരക്കുറവില്‍ നിന്നും വിളര്‍ച്ചയില്‍ നിന്നും അമ്മയെയും കുഞ്ഞിനെയും നവജാത ശിശുവിനെയും രക്ഷിക്കാന്‍ ഈ പദ്ധതി വളരെയധികം സഹായിക്കും. ഇന്ന്, നീതിനിഷ്ഠമായ ഒരു പ്രവൃത്തി സാധ്യമായിരിക്കുന്നു! ഭൂപേന്ദ്രഭായിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് ഗവണ്‍മെന്റിന് നവജാത ശിശുക്കളെ സേവിക്കാന്‍ ഭാഗ്യമുണ്ടായി. ഛോട്ടാ ഉദേപൂരും കവന്തും ഗോത്രവര്‍ഗ ആധിപത്യമുള്ള പ്രദേശങ്ങളാണ്. ആദിവാസി സഹോദരിമാര്‍ക്കും കുട്ടികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാനുള്ള പദവി എനിക്ക് ലഭിച്ചു, അവരുടെ പ്രശ്‌നങ്ങള്‍ ഞാന്‍ വളരെ അടുത്ത് കാണുകയും അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. പല ആദിവാസി മേഖലകളിലും നമ്മുടെ സഹോദരിമാര്‍ അരിവാള്‍ കോശം രോഗത്തിന്റെ പിടിയിലാണ്. ഈ രോഗം ഇല്ലാതാക്കാന്‍ ഞങ്ങള്‍ ഗുജറാത്തില്‍ ഒരു അരിവാള്‍ കോശ സൊസൈറ്റി രൂപീകരിച്ചു. അരിവാള്‍ കോശ രോഗത്തില്‍ നിന്ന് മോചനം നേടുന്നതിനായി വന്‍ പ്രചാരണം നടത്തിയിട്ടുണ്ട്. നമ്മുടെ ഗവണ്‍മെന്റ് രൂപീകരിച്ചതിന് ശേഷം അരിവാള്‍ കോശ രോഗത്തിന്റെ പ്രശ്‌നം ഉയര്‍ന്നുവന്നിട്ടില്ല. നൂറുകണക്കിന് വര്‍ഷങ്ങളായി ഈ പ്രശ്‌നം നിലനിന്നിരുന്നു. പല ഗവണ്‍മെന്റുകളും അധികാരത്തില്‍ വന്നെങ്കിലും അതിനെ നേരിടാന്‍ ഒന്നും ചെയ്തില്ല. അരിവാള്‍ കോശ രോഗം കൈകാര്യം ചെയ്യാന്‍ നാം മുന്‍കൈയെടുത്തു, എല്ലാ ജില്ലകളിലും പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും ലക്ഷക്കണക്കിന് ആദിവാസി സഹോദരീസഹോദരന്മാരെ പരിശോധിക്കുകയും അവരുടെ പരിശോധനകള്‍ നടത്തുകയും ചെയ്തു. ഈ വിജയകരമായ പരിപാടിക്ക് ഗുജറാത്തിന് കേന്ദ്ര ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ പ്രധാനമന്ത്രിയുടെ സിവില്‍ സര്‍വീസ് അവാര്‍ഡ് ലഭിച്ചു.

പോഷകാഹാരത്തില്‍ ഗുജറാത്ത് എപ്പോഴും ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ദൂദ് സഞ്ജീവനി, പോഷകഗുണമുള്ള ഉപ്പ്, വീട്ടിലേക്ക് റേഷന്‍, പോഷന്‍ സംവാദ് തുടങ്ങി നിരവധി പദ്ധതികള്‍ ഗുജറാത്തില്‍ നടപ്പാക്കി രാജ്യത്തിന് പുതിയ ദിശാബോധം നല്‍കി. ഇത്തരം പദ്ധതികള്‍ പ്രയോജനപ്പെടുത്തുന്ന സഹോദരിമാരുടെ എണ്ണം ഇന്ന് തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള 58 ലക്ഷത്തോളം സഹോദരിമാര്‍ക്കാണ് ഈ പദ്ധതികളുടെയെല്ലാം ആനുകൂല്യം ലഭിക്കുന്നത്. ദൂദ് സഞ്ജീവനി യോജനയിലൂടെ ആറ് മാസം മുതല്‍ ആറ് വയസ്സ് വരെ പ്രായമുള്ള ആദിവാസി മേഖലയിലെ കുട്ടികള്‍ക്ക് പോഷകാംശം കൂടിയ പാലും മറ്റും നല്‍കി നാം പരിരക്ഷ ഉറപ്പാക്കി. 20 ലക്ഷത്തിലധികം ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ഇരട്ടി മേന്‍മയുള്ള ഉപ്പു ലഭിക്കുന്നു. 14 ലക്ഷം കുട്ടികള്‍ക്ക് അംഗന്‍വാടികളില്‍ പോഷകാംശമുള്ള മാവു കുഴച്ചുണ്ടാക്കിയ ഭക്ഷണം നല്‍കണം. 15 മുതല്‍ 18 വരെ വയസ്സുള്ള നമ്മുടെ പെണ്‍മക്കള്‍ക്ക് നല്ല പോഷകാഹാരം ഉറപ്പാക്കുന്നതിനാണ് പൂര്‍ണ പദ്ധതി ആവിഷ്‌കരിച്ചത്. ഇരുമ്പ് വളരെ പ്രധാനപ്പെട്ട ഘടകമായതിനാല്‍ ഇതിന് കീഴില്‍ 12 ലക്ഷത്തിലധികം പെണ്‍മക്കള്‍ക്ക് ഇരുമ്പ് സപ്ലിമെന്റുകള്‍ പോലെ നിരവധി ഉല്‍പന്നങ്ങള്‍ നല്‍കി. ചുരുക്കത്തില്‍, നാം കഴിയുന്നത്ര പദ്ധതികള്‍ രൂപപ്പെടുത്താന്‍ ശ്രമിക്കുകയും നല്ല പോഷകാഹാരം ഉറപ്പാക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പോഷന്‍ സുധാ യോജന ഇതിനോട് ചേര്‍ന്നുള്ള അത്തരം ഒരു പ്രധാന ചുവടുവെപ്പാണ്. ദഹോദ്, വല്‍സാദ്, മഹിസാഗര്‍, ഛോട്ടാ ഉദേപൂര്‍, നര്‍മ്മദ തുടങ്ങിയ ആദിവാസി മേഖലകളിലെ ചില ബ്ലോക്കുകളില്‍ 4-5 വര്‍ഷം മുമ്പ് പോഷന്‍ സുധ യോജന ആരംഭിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ആദിവാസി സഹോദരിമാരിലും കുട്ടികളിലും ഇതിന്റെ ഗുണപരമായ സ്വാധീനം കണക്കിലെടുത്ത് നല്ല ഫലങ്ങള്‍ ലഭിക്കുന്നതിനായി എല്ലാ ആദിവാസി ജില്ലകളിലേക്കും വ്യാപിപ്പിച്ചിരുന്നു. ഇത് പ്രതിമാസം 1,36,000 ആദിവാസി അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പ്രയോജനപ്പെടും. ഈ പദ്ധതി പ്രകാരം ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും അംഗന്‍വാടികളില്‍ നിന്ന് ദിവസത്തില്‍ ഒരിക്കല്‍ പാകം ചെയ്ത ചൂടുള്ള ഭക്ഷണം, ഇരുമ്പ്, കാല്‍സ്യം ഗുളികകള്‍ എന്നിവയും നല്‍കും. നാം പോഷകാഹാര പദ്ധതി തയ്യാറാക്കുക മാത്രമല്ല, ഗുണഭോക്താക്കളായ സഹോദരിമാര്‍ക്കും കുട്ടികള്‍ക്കും സൗകര്യങ്ങള്‍ ശരിയായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയില്‍ എനിക്ക് സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള അവസരം ലഭിച്ചു. അന്ന് മംമ്ത പോര്‍ട്ടല്‍ ആരംഭിക്കുകയും കഴിഞ്ഞ 8 വര്‍ഷത്തിനിടെ 12 ലക്ഷത്തോളം ഉപകരണങ്ങള്‍ അംഗന്‍വാടികള്‍ക്ക് നല്‍കുകയും ചെയ്തു. ഗുജറാത്തിലെ ആയിരക്കണക്കിന് സഹോദരിമാര്‍ക്ക് ഉപകരണങ്ങള്‍ നല്‍കിയിട്ടുണ്ട്.

ഇതിന് കീഴില്‍, ഗുജറാത്ത് ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള 11.5 കോടി ഗുണഭോക്താക്കളായ സഹോദരിമാരുടെയും കുട്ടികളുടെയും ആരോഗ്യത്തെക്കുറിച്ച് അറിയുന്നതിനായി തത്സമയ നിരീക്ഷണം നടത്തുന്നു. പോഷന്‍ സുധാ യോജനയുടെ വിപുലീകരണം നിരീക്ഷിക്കുന്നതിനായി ഒരു മൊബൈല്‍ ആപ്പ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഗുജറാത്തിന്റെ വിജയകരമായ അനുഭവങ്ങള്‍ വിപുലപ്പെടുത്തി പോഷകാഹാരക്കുറവിനും വിളര്‍ച്ചയ്ക്കുമെതിരായ പ്രചാരണം രാജ്യത്ത് ആരംഭിക്കുന്നു. രാജ്യത്ത് ആദ്യമായി, ഗുജറാത്തിലെ സാവന്‍-ഭാദോ മാസം അഥവാ സെപ്തംബര്‍  പോഷകാഹാര മാസമായി ആഘോഷിക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നു. ഗുജറാത്തിലെ സഹോദരിമാര്‍ക്കും ഈ പ്രചരണ പദ്ധതിയിലൂടെ ധാരാളം നേട്ടങ്ങള്‍ ലഭിക്കുന്നുണ്ട്. പോഷകാഹാരം എന്നാല്‍ ഭക്ഷണവും പാനീയവും മാത്രമല്ല. അവര്‍ക്ക് അനുയോജ്യമായ അന്തരീക്ഷം, ആവശ്യമായ സൗകര്യങ്ങള്‍, സ്വച്ഛ് ഭാരത് അഭിയാന്‍, എല്ലാ വീട്ടിലും ശൗചാലയങ്ങള്‍ എന്നിവയും ഒരുക്കേണ്ടതുണ്ട്. അമ്മമാരുടെയും സഹോദരിമാരുടെയും ആരോഗ്യം മെച്ചപ്പെടുത്താനുള്ള വഴി കൂടിയാണിത്. വീട്ടില്‍ പാചകം ചെയ്യുമ്പോഴുള്ള പുക കാരണം നൂറുകണക്കിന് സിഗരറ്റിന് തുല്യമായ പുക നമ്മുടെ സഹോദരിമാരുടെ ശ്വാസകോശത്തിലേക്ക് കയറുമായിരുന്നു. ഉജ്ജ്വല പദ്ധതിയിലൂടെയും ഗ്യാസ് കണക്ഷനിലൂടെയും ഞങ്ങള്‍ സഹോദരിമാരെ ഇതില്‍ നിന്ന് രക്ഷിച്ചു.

ഉജ്ജ്വല പദ്ധതി പ്രകാരം 36 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് ഗ്യാസ് കണക്ഷനും എല്ലാ വീട്ടിലേക്കും പൈപ്പ് വെള്ളവും നല്‍കിയിട്ടുണ്ട്. ഇനി അമ്മമാര്‍ തലയില്‍ പാത്രം ചുമക്കേണ്ടതില്ല എന്നത് നമ്മുടെ ഭാഗ്യമാണ്. പൈപ്പ് ജലവിതരണം നടത്തി നാം അവരെ സഹായിച്ചിട്ടുണ്ട്. അമ്മമാരുടെയും സഹോദരിമാരുടെയും കഷ്ടപ്പാടുകള്‍ കുറയ്ക്കാനും മലിനമായ വെള്ളം ഉപയോഗിക്കേണ്ടിവരുന്നത് ഒഴിവാക്കാനും നാം ശ്രമിച്ചു. ഉപയോഗിക്കുന്നതു മികച്ച ജലമാണെങ്കില്‍ പല രോഗങ്ങളും തടയാന്‍ കഴിയും. പ്രധാനമന്ത്രി മാതൃ വന്ദന യോജനയ്ക്ക് കീഴില്‍ ഏകദേശം 11,000 കോടി രൂപ ഗുജറാത്ത് ഉള്‍പ്പെടെ രാജ്യത്തെ കോടിക്കണക്കിന് അമ്മമാര്‍ക്കായി സമര്‍പ്പിക്കുന്നു. ഈ പദ്ധതി പ്രകാരം ഗുജറാത്തിലെ 9 ലക്ഷം സഹോദരിമാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നു. ഗര്‍ഭിണികളായ സഹോദരിമാര്‍ക്ക് പോഷകാഹാരവും സഹായവും ഉറപ്പാക്കാന്‍ 400 കോടി രൂപയാണ് ചെലവഴിക്കുന്നത്.

ഗുജറാത്തിലെ സ്ത്രീകള്‍ക്ക് എല്ലാ തലത്തിലും മുന്നേറാന്‍ സാധിക്കുന്ന സാഹചര്യമൊരുക്കാനായി തീരുമാനങ്ങള്‍ എടുക്കുന്ന തസ്തികകളില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. സ്ത്രീകളുടെ മാനേജ്‌മെന്റ് കഴിവ് മനസ്സിലാക്കി, ഗ്രാമവുമായി ബന്ധപ്പെട്ട നിരവധി പദ്ധതികളില്‍ സഹോദരിമാര്‍ക്ക് നേതൃത്വപരമായ പദവികള്‍ നല്‍കിയിട്ടുണ്ട്. ഗുജറാത്തിലെ സഹോദരിമാര്‍ ജല സമിതിയില്‍ നടത്തിയ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കാരണം ഇന്ന് രാജ്യത്തെ സഹോദരിമാര്‍ ജല്‍ ജീവന്‍ മിഷനെയും നയിക്കുന്നു. പഞ്ചായത്തീരാജ് സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യത്തെ സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. ഗ്രാമീണ മേഖലയിലെ സഹോദരിമാരെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിനായി നാം 50 വര്‍ഷത്തെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുമ്പോള്‍ ഗുജറാത്തില്‍ മിഷന്‍ മംഗളം ആരംഭിച്ചു, അതിന് കീഴില്‍ 12 വര്‍ഷത്തിനുള്ളില്‍, 2,60,000ല്‍ അധികം സഖി മണ്ഡലങ്ങള്‍ സ്വയം സഹായ ഗ്രൂപ്പുകളായി മാറി. 26 ലക്ഷത്തിലധികം ഗ്രാമീണ സഹോദരിമാര്‍ ഉള്‍പ്പെട്ട 2.5 ലക്ഷം ഗ്രൂപ്പുകള്‍! നമ്മുടെ ഗോത്രവര്‍ഗക്കാര്‍, ദളിതര്‍, പിന്നോക്ക വിഭാഗങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍നിന്നും ഉള്ള സഹോദരിമാര്‍ എന്നിവരും ഇതില്‍ ചേര്‍ന്നു. വിവിധ പദ്ധതികളിലായി ലക്ഷക്കണക്കിന് കോടി രൂപയാണ് ഈ സംഘങ്ങള്‍ക്ക് ബാങ്കുകളില്‍ നിന്ന് ലഭിച്ചത്. സഹോദരിമാരും പെണ്‍മക്കളും കുടുംബങ്ങളുടെ സാമ്പത്തിക ശക്തി വര്‍ദ്ധിപ്പിക്കുകയും സമ്പദ്വ്യവസ്ഥയില്‍ സജീവമായി ഇടപെടുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ നാം എപ്പോഴും ശ്രമിച്ചിട്ടുണ്ട്.

2014-ല്‍, കേന്ദ്രത്തില്‍ ഗവണ്‍മെന്റ് രൂപീകരിച്ച ഉടന്‍, ജന്‍ധന്‍ ബാങ്ക് അക്കൗണ്ട് എന്ന ബൃഹത്തായ ദേശീയ പദ്ധതിക്കായി ഞങ്ങള്‍ പ്രവര്‍ത്തിച്ചു. ഈ പദ്ധതി പ്രകാരം ലക്ഷക്കണക്കിന് സഹോദരിമാരുടെ ബാങ്ക് അക്കൗണ്ടുകള്‍ ഗുജറാത്തില്‍ തുറന്നിട്ടുണ്ട്. അവ ഇന്ന് എല്ലാ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ഉപകരിക്കുന്നു. കൊറോണ വൈറസ് എന്ന മഹാമാരിയുടെ കാലത്ത് അത്തരം പാവപ്പെട്ട അമ്മമാരെ അവരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം അയച്ച് ഞങ്ങള്‍ സഹായിക്കുകയും അവര്‍ക്ക് അന്തസ്സോടെ ജീവിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തുകയും ചെയ്തു. മുദ്ര പദ്ധതിയില്‍ ബാങ്കില്‍ നിന്ന് ഒരു തരത്തിലുമുള്ള ഗ്യാരന്റി ഇല്ലാതെ പണം നല്‍കാനുള്ള ക്രമീകരണം ചെയ്തു. മുദ്ര പദ്ധതി സ്വയം തൊഴിലിന് വേണ്ടിയുള്ളതാണ്. രാജ്യത്തെ 70 ശതമാനം സ്ത്രീകളും മുദ്ര പദ്ധതി പ്രയോജനപ്പെടുത്തുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. സഖി മണ്ഡലങ്ങള്‍ക്ക് വായ്പയുടെ പരിധി 10 ലക്ഷം രൂപയായിരുന്നു. എന്നാല്‍ അവരുടെ ബിസിനസ്സ് വിപുലീകരിക്കുന്നതിനായി പരിധി കേന്ദ്ര ഗവണ്‍മെന്റ് 20 ലക്ഷം രൂപയായി ഉയര്‍ത്തി. ഇരട്ട എന്‍ജിന്‍ ഭരണം മൂലമാണ് വികസനം എല്ലായിടത്തും അതിവേഗം നടക്കുന്നത്. ഇന്ന് ഈ പരിപാടിയില്‍ 1,40,000 പാവങ്ങള്‍ക്ക് നല്ല വീടുകള്‍ ലഭിക്കുന്നു. ഒന്നു ചിന്തിച്ചുനോക്കു! ഒന്നരലക്ഷത്തോളം കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ നല്ല വീടു ലഭിക്കും. മുമ്പ് ഒന്നരലക്ഷത്തോളം കുടുംബങ്ങള്‍ മോശം വീട്ടിലോ കുടിലിലോ നടപ്പാതയിലോ ആയിരുന്നു താമസിച്ചിരുന്നത്. കൂടാതെ, പദ്ധതിക്കു കീഴില്‍ നല്‍കുന്ന വീട് വീട്ടിലെ സ്ത്രീയുടെ പേരിലായിരിക്കണം എന്ന വ്യവസ്ഥ ഈ നിയമത്തില്‍ ഉണ്ട്. ഇന്ന് ഈ വീടുകളുടെ വില നോക്കിയാല്‍ ഈ സ്ത്രീകള്‍ ഇതിനകം കോടീശ്വരന്മാരായി മാറിയിരിക്കണം. മഹത്തായ ജോലിയാണ് ചെയ്തിരിക്കുന്നത്. സഹോദരിമാരുടെ പേരിലുള്ള ഈ വീടുകള്‍ക്ക് 3000 കോടിയിലേറെ വിലയുണ്ട്. ഒന്നു ചിന്തിച്ചു നോക്കു! 3000 കോടിയുടെ സ്വത്തിന്റെ ഉടമകളായി മാറിയിരിക്കുകയാണ് ഈ അമ്മമാരും സഹോദരിമാരും. പേരിന് താഴെ ഒന്നുമില്ലാതിരുന്ന സ്ത്രീകളാണിവര്‍; വീടില്ല, ഭൂമിയില്ല, ഒന്നുമില്ല! എന്നാല്‍ ഇപ്പോള്‍ അവരുടെ പേരില്‍ 3000 കോടി രൂപയുടെ ആസ്തിയുണ്ട്. നിങ്ങളുടെ ഈ മകന് അമ്മമാരോടുള്ള ഭക്തി കൊണ്ടാണ് അത് സാധ്യമാക്കുന്നത്.

നഗരങ്ങളിലെ ദരിദ്രരുടെയും ഇടത്തരക്കാരുടെയും സ്വപ്നങ്ങളും നാം സാക്ഷാത്കരിച്ചു. മുന്‍ വര്‍ഷങ്ങളില്‍ ഗുജറാത്തിലെ നഗരങ്ങളിലെ പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും വേണ്ടിയുള്ള വീടുകളുടെ നിര്‍മ്മാണത്തിനായും അഭൂതപൂര്‍വമായ പ്രവര്‍ത്തനം നടന്നിട്ടുണ്ട്. ഇതുവരെ 10.5 ലക്ഷത്തിലധികം വീടുകള്‍ അനുവദിച്ചതില്‍ 7.50 ലക്ഷത്തോളം വീടുകള്‍ നഗരത്തിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ലഭിച്ചു. ഗുജറാത്തിലെ 4.5 ലക്ഷത്തോളം ഇടത്തരം കുടുംബങ്ങള്‍ക്കും വീടുകള്‍ നിര്‍മിക്കാന്‍ സഹായം നല്‍കിയിട്ടുണ്ട്. വഡോദര, ആനന്ദ്, ഛോട്ടാ ഉദേപൂര്‍, ഖേദ, പഞ്ച്മഹല്‍, നര്‍മദ, ദാഹോദ്, മധ്യ ഗുജറാത്ത് എന്നിവിടങ്ങളില്‍ താമസിക്കുന്ന സഹോദരിമാര്‍ക്ക് ഗവണ്‍മെന്റിന്റെ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചു.

നഗരങ്ങളിലെ ദരിദ്രര്‍ക്കും ഇടത്തരം ജനങ്ങള്‍ക്കും ന്യായമായ വാടകയ്ക്ക് വീട് നല്‍കാന്‍ കേന്ദ്ര ഗവണ്‍മെന്റ് ഒരു പദ്ധതി തയ്യാറാക്കി. ഇക്കാര്യത്തില്‍ ഗുജറാത്ത് രാജ്യത്തെ മുന്‍നിര സംസ്ഥാനമാണ്. കൂടാതെ, വഴിയോരക്കച്ചവടക്കാരും മറ്റുള്ളവരും പിഎം സ്വനിധി യോജനയ്ക്ക് കീഴില്‍ ബാങ്കുകളില്‍ നിന്ന് വായ്പയും നേടിയിട്ടുണ്ട്. നേരത്തെ വായ്പയെടുത്തും പലിശയടച്ചുമാണ് ഇക്കൂട്ടര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഞങ്ങള്‍ ഈ ആളുകളെയും സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി ഗുജറാത്തില്‍ വികസനവും നവീകരണവും ഉറപ്പാക്കാന്‍ ഞങ്ങള്‍ പ്രവര്‍ത്തിച്ചു. ഒരു വശത്ത്, നമ്മുടെ ആദിവാസി സഹോദരങ്ങളുടെയും സഹോദരിമാരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണം. മറുവശത്ത് കണക്റ്റിവിറ്റിയും അടിസ്ഥാന സൗകര്യങ്ങളും വ്യാവസായിക ശേഷി വര്‍ദ്ധിപ്പിക്കും. കാരണം ഇതുകൊണ്ട് അവസാനിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, നമുക്കു വളരെ വേഗത്തില്‍ മുന്നോട്ട് പോകേണ്ടതുണ്ട്. അതിനാല്‍ റെയില്‍വേ കണക്ടിവിറ്റിയും ഉണ്ടാകണം. ഭൂപേന്ദ്ര ഭായ് ഇതേക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. തടസ്സമില്ലാത്ത റെയില്‍വേ കണക്റ്റിവിറ്റിക്കായി 16000 കോടി രൂപയുടെ പദ്ധതിയാണ് ഗുജറാത്തിന് ലഭിച്ചത്. 350 കിലോമീറ്ററിലധികം പുതിയ പാലന്‍പൂര്‍-ന്യൂ മദാര്‍ സെക്ഷന്‍ പാശ്ചാത്യ സമര്‍പ്പിത ചരക്ക് ഇടനാഴി പദ്ധതി ഉദ്ഘാടനം ചെയ്തു. ഈ പദ്ധതി ഇന്ത്യന്‍ റെയില്‍വേയുടെ വ്യവസായവല്‍ക്കരണത്തിനും വാണിജ്യത്തിനും പുതിയ ഉത്തേജനം പകരും. സബര്‍മതി-ബോട്ടാഡ് ഹൈവേയുടെ വീതികൂട്ടല്‍ മികച്ച പദ്ധതിയാണ്. അഹമ്മദാബാദ് പിപാവാവ് തുറമുഖങ്ങളെ ബന്ധിപ്പിക്കുന്നതിന് ചെറിയ ബദല്‍ റൂട്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇത് ജനജീവിതത്തെ തുറമുഖങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഞാന്‍ പലപ്പോഴും സംസാരിക്കുന്ന 'ജീവിതം സുഗമമാക്കല്‍' എന്നതിന്റെ ഒരു പ്രധാന ഭാഗം കൂടിയാണിത്. ബറോഡയിലെയും ഗുജറാത്തിലെയും ടൂറിസം വികസനവും നമ്മുടെ ശ്രമങ്ങളുടെ ഭാഗമാണ്. ഏതെങ്കിലും അതിഥി ഗുജറാത്ത് സന്ദര്‍ശിക്കാന്‍ വന്നാല്‍, കാളി ദേവിയുടെ അടുത്ത് നിര്‍മ്മിച്ച പാവഗഡിലേക്ക് അവനെ അല്ലെങ്കില്‍ അവളെ കൊണ്ടുപോകാം. ആരെങ്കിലും 3-4 ദിവസത്തേക്ക് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് അവരെ കെവാഡിയയിലെ ഏകതാ നഗറിലേക്ക് കൊണ്ടുപോകാം. നാം എത്രത്തോളം വികസിച്ചുവെന്ന് അവരോട് പറയുക. നമ്മുടെ പാലന്‍പൂര്‍-രാധന്‍പൂര്‍ സെക്ഷന്‍ പലന്‍പൂര്‍, രാധന്‍പൂര്‍ എന്നിവിടങ്ങളില്‍നിന്നു രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കണക്റ്റിവിറ്റി നല്‍കുന്നു. ഇപ്പോള്‍ റാന്‍ ഓഫ് കച്ചും കൃഷിയോഗ്യമായ ഭൂമിയായി മാറിയിരിക്കുന്നു. കച്ചില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ ഇന്ത്യയുടെ എല്ലാ കോണുകളിലും എത്തിക്കുന്നതിനായാണ് ഈ മേഖലയില്‍ പ്രവര്‍ത്തനം നടത്തുന്നത്. വഡോദരയില്‍ ആധുനിക കണക്റ്റിവിറ്റി സാധ്യമാക്കുന്നതിനു പ്രത്യേക ശ്രദ്ധ നല്‍കിയിട്ടുണ്ട്. ബറോഡയിലെ പുതിയ ബസ് സ്റ്റേഷന്‍ വിമാനത്താവളത്തേക്കാള്‍ മികച്ചതാണെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. അല്ലേ? ഇന്ന് ഇന്ത്യ മുഴുവന്‍ അതിനെ കുറിച്ച് സംസാരിക്കുന്നു. ഗുജറാത്തിലെ അഹമ്മദാബാദ്-ബറോഡ എക്സ്പ്രസ് ഹൈവേയും ഇപ്പോള്‍ മുംബൈ-ഡല്‍ഹി എക്സ്പ്രസ് ഹൈവേയും കാണാനാണ് ആളുകള്‍ എത്തുന്നത്. അഹമ്മദാബാദ്-ബറോഡ എക്‌സ്പ്രസ് ഹൈവേ മാതൃകയായി. കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനും വികസിപ്പിക്കുന്നുണ്ട്. വഡോദര വിമാനത്താവളവും പുനര്‍വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. രണ്ട് പുതിയ ഹരിത വിമാനത്താവളങ്ങളും വികസിപ്പിക്കുന്നുണ്ട്. സ്മാര്‍ട്ട് സിറ്റി അമൃത് യോജന, മുഖ്യമന്ത്രി ഷാഹ്രി വികാസ് യോജന എന്നിവയ്ക്ക് കീഴില്‍ ബറോഡയ്ക്ക് ഇരട്ടി എഞ്ചിന്‍ ആനുകൂല്യം ലഭിക്കുന്നു. ബറോഡയെ സ്മാര്‍ട്ട് സിറ്റിയാക്കുന്നതിന് 1000 കോടി രൂപയുടെ 25 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുകയും അതില്‍ 16 പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. അമൃത് പദ്ധതി പ്രകാരം മുനിസിപ്പല്‍ കോര്‍പ്പറേഷന് 100 കോടി രൂപ അനുവദിച്ചിട്ടുണ്ട്, അതിന് വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷനെ ഞാന്‍ അഭിനന്ദിക്കുന്നു. അടുത്തിടെ ഹിമാചല്‍ പ്രദേശില്‍ ചീഫ് സെക്രട്ടറിമാരുടെ സമ്മേളനം നടന്നിരുന്നു. വഡോദര നല്‍കിയ 100 കോടി രൂപയുടെ ബോണ്ടിനെക്കുറിച്ച് ഒരു ഉദ്യോഗസ്ഥന്‍ പരാമര്‍ശിക്കുകയും ആ യോഗത്തില്‍ വഡോദരയെ അഭിനന്ദിക്കുകയും ചെയ്തു. ഇന്ന്, ദക്ഷിണ മേഖലയ്ക്കായി വഡോദരയില്‍ സിന്ധ്രോത്, മഹിസാഗര്‍ ജലവിതരണ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. എന്റെ അമ്മമാരുടെയും സഹോദരിമാരുടെയും അനുഗ്രഹം എനിക്ക് തീര്‍ച്ചയായും ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സഹോദരീ സഹോദരന്മാരേ,
വഡോദര വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിന്റെ പ്രതീകമാണ് നമ്മുടെ എംഎസ് യൂണിവേഴ്‌സിറ്റി. വിദ്യാഭ്യാസം, ശാസ്ത്രം, കോടതി തുടങ്ങി വിവിധ മേഖലകളില്‍ ഈ നഗരം മുന്നേറുകയാണ്. കഴിഞ്ഞ വര്‍ഷം വിദ്യാഭ്യാസ, നൈപുണ്യ വികസന ഹബ്ബില്‍ വഡോദര വ്യക്തിമുദ്ര പതിപ്പിച്ചു. ട്രിപ്പിള്‍ ഐടി, ഗോള്‍ഡന്‍ ഗുജറാത്ത് സ്പോര്‍ട്സ് യൂണിവേഴ്സിറ്റി, സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഇവയെല്ലാം സ്ഥിതി ചെയ്യുന്നത് ഗുജറാത്തിലെ വഡോദരയിലാണ്. അതിനാല്‍ വഡോദര നമ്മെ അഭിമാനം കൊള്ളിക്കുന്നു എന്നത് തികച്ചും സ്വാഭാവികമാണ്. രാജ്യത്തെ ആദ്യത്തെ റെയില്‍ സര്‍വകലാശാല വഡോദരയില്‍ തുറന്നു എന്നറിയുമ്പോള്‍ നിങ്ങള്‍ സന്തോഷിക്കും. ഇപ്പോള്‍ ഇതിനെ ഗതി ശക്തി സര്‍വകലാശാല എന്ന് പുനര്‍നാമകരണം ചെയ്യുന്നു. ഇതുമൂലം ഈ പ്രദേശത്തെ ജനങ്ങള്‍ക്കും ഈ സര്‍വകലാശാലയില്‍ നിന്ന് പാസാകുന്ന വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനം ലഭിക്കും. വാസ്തവത്തില്‍ രാജ്യത്തിനാകെ ഇതിന്റെ പ്രയോജനം ലഭിക്കും. അത് ആനന്ദ്, ഛോട്ടാ ഉദയ്പൂര്‍ അല്ലെങ്കില്‍ മധ്യ ഗുജറാത്തിലെ മറ്റ് ജില്ലകള്‍ എന്നിവിടങ്ങളില്‍ ആകട്ടെ; അത് ഖേദ, പഞ്ച് മഹല്‍, ദാഹോദ്, ബഹരായിച്ച് അല്ലെങ്കില്‍ നര്‍മ്മദ എന്നിവിടങ്ങളില്‍ ആകട്ടെ; എല്ലാവര്‍ക്കും  പ്രയോജനം ലഭിക്കും. നര്‍മ്മദയിലെ ബിര്‍സ മുണ്ട ഗോത്ര സര്‍വകലാശാലയും ഗോധ്രയിലെ ഗോവിന്ദ് ഗുരു സര്‍വകലാശാലയും രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ചു.

സഹോദരീ സഹോദരന്മാരേ,
ഇന്ത്യയിലെ ഏറ്റവും പഴയ കോസ്മോപൊളിറ്റന്‍ നഗരങ്ങളില്‍ ഒന്നാണ് വഡോദര. ജോലിക്കും പഠനത്തിനും ആളുകള്‍ ഇവിടേക്കു വരാത്തവര്‍ ഉള്ള ഒരു പ്രദേശം പോലും രാജ്യത്തുണ്ടാവില്ല. വഡോദരയിലെ ഗര്‍ബ രാജ്യം മുഴുവന്‍ ആസ്വദിക്കുന്നു. 'മെയ്ക്ക് ഇന്‍ ഇന്ത്യ'യുടെ ശക്തമായ അടിത്തറയായി മാറിയ വഡോദര വികസനത്തിന്റെ പ്രയാണത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. വഡോദര സേവന കേന്ദ്രങ്ങളുടെ ഇടമായി മാറിയിരിക്കുന്നു. സാങ്കേതിക വിദ്യയുമായി ബന്ധമുള്ളവര്‍ക്ക് ഇവിടെ നിന്ന് ഉത്തേജനം ലഭിക്കുന്നു. ബൊംബാര്‍ഡിയര്‍ കമ്പനി നിര്‍മ്മിച്ച മെട്രോ കോച്ചുകള്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. അതുകൊണ്ട് എന്നോട് പറയൂ, ഇത് വഡോദരയ്ക്ക് അഭിമാനം പകരുന്നുണ്ടോ ഇല്ലയോ? ഈ കോച്ചുകള്‍ എവിടെ നിന്നാണ് എന്ന് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ചോദിക്കുമ്പോള്‍ അഭിമാനം ഉണ്ടാകുന്നില്ലേ്? ഉത്തരം വഡോദരയില്‍ നിന്ന് എന്നായിരിക്കും. ഓസ്ട്രേലിയയില്‍ മെട്രോ ഓടുകയാണെങ്കില്‍, അത് എവിടെ നിന്നാണ് വന്നതെന്ന് ആരെങ്കിലും ചോദിച്ചാല്‍? അപ്പോള്‍ ഉത്തരം ഇതായിരിക്കും: ഇന്ത്യയിലെ വഡോദരയില്‍ നിന്ന്. നിയമാനുസൃതമായി സംഘടിക്കലും സഹാനുഭൂതിയുമാണ് ഗുജറാത്ത് ഗവണ്‍മെന്റിന്റെ പ്രത്യേകത. ഗുജറാത്ത് ഗവണ്‍മെന്റിന്റെ പ്രധാന ശക്തിയും ഇതായിരുന്നു. ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റിന്റെ ശ്രമങ്ങളോടെ, സാമൂഹിക സംഘടനകളുടെ ശക്തിയോടെ, പൊതുജന പങ്കാളിത്തത്തോടെ, പൊതു സമൂഹത്തിന്റെ സഹായത്തോടെ, നടപ്പാക്കുന്ന പുതിയ പദ്ധതികള്‍ ഗുജറാത്തിന്റെ പൊതുജീവിതത്തെ ശാക്തീകരിക്കുന്നു. ഗുജറാത്ത് അടുത്ത തലമുറയ്ക്കായി വികസനത്തിന്റെ പുതിയ കൊടുമുടിയിലേക്ക് നീങ്ങുകയാണ്. നിങ്ങളുടെ അനുഗ്രഹങ്ങള്‍ പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. നിങ്ങളുടെ അനുഗ്രഹങ്ങള്‍ രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാന്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നു. രാജ്യത്തിന്റെ സ്വപ്നം പൂര്‍ത്തീകരിക്കുമ്പോഴും അത്തരം ജോലികള്‍ ചെയ്യുമ്പോഴും നിര്‍ത്താതിരിക്കാന്‍ നിങ്ങളുടെ അനുഗ്രഹങ്ങള്‍ ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഇന്ന് അമ്മമാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന ദിവസമാണ്. ഇന്നാണ് ഇത്രയധികം അമ്മമാരെയും സഹോദരിമാരെയും കാണാനുള്ള അവസരം ലഭിച്ചത്. ലക്ഷക്കണക്കിന് സഹോദരിമാര്‍ ഒത്തുകൂടുന്നതും അവരുടെ അനുഗ്രഹങ്ങള്‍ വര്‍ഷിക്കുന്നതും തീര്‍ച്ചയായും ഒരു അതുല്യമായ അവസരമാണ്. എല്ലാ അമ്മമാരെയും ഞാന്‍ വണങ്ങുന്നു. നിങ്ങളുടെ അനുഗ്രഹം ഭാരതമാതാവിനെ സേവിക്കാന്‍ ഞങ്ങള്‍ക്ക് കൂടുതല്‍ ശക്തി നല്‍കട്ടെ. നിങ്ങളുടെ അനുഗ്രഹങ്ങള്‍ക്കായി ഞങ്ങള്‍ എപ്പോഴും ആഗ്രഹിക്കുന്നു. ഒത്തിരി നന്ദി.

നിരാകരണം: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവര്‍ത്തനമാണിത്. ഹിന്ദിയിലും ഗുജറാത്തിയിലുമായാണ് അദ്ദേഹം പ്രസംഗിച്ചത്.

-ND-



(Release ID: 1835390) Visitor Counter : 152