പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മുദ്ര യോജന എണ്ണമറ്റ ഇന്ത്യക്കാർക്ക് അവരുടെ സംരംഭകത്വ കഴിവുകൾ പ്രകടിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നവരാകാനും അവസരം നൽകി: പ്രധാനമന്ത്രി

Posted On: 08 APR 2022 6:31PM by PIB Thiruvananthpuram

പ്രധാൻ മന്ത്രി മുദ്ര യോജന ആരംഭിച്ചതുമുതൽ, ഏഴ് വർഷം കൊണ്ട് എണ്ണമറ്റ ഇന്ത്യക്കാർക്ക് അവരുടെ സംരംഭകത്വ കഴിവുകൾ പ്രകടിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അവസരമൊരുക്കിയതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഈ ഏഴ് വർഷത്തിനുള്ളിൽ, മുദ്ര യോജന ഗണ്യമായ മാറ്റങ്ങൾ കൊണ്ട് വരികയും , അന്തസ്സും സമൃദ്ധിയും വർദ്ധിപ്പിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

MyGovIndia യുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

മൂലധനമില്ലാത്തവർക്കു അത് ലഭ്യമാക്കുക എന്ന തത്വത്താൽ നയിക്കപ്പെടുന്ന, മുദ്ര യോജന എണ്ണമറ്റ ഇന്ത്യക്കാർക്ക് അവരുടെ സംരംഭകത്വ കഴിവുകൾ പ്രദർശിപ്പിക്കാനും തൊഴിലവസര സ്രഷ്‌ടാക്കളാകാനും അവസരം നൽകിയിട്ടുണ്ട്.  മുദ്ര യോജന ഏഴ് വര്ഷം പിന്നിടുമ്പോൾ  അത്  ഗണ്യമായ മാറ്റങ്ങൾ കൊണ്ട് വരികയും , അന്തസ്സും സമൃദ്ധിയും വർദ്ധിപ്പിക്കുകയും ചെയ്തു 

--ND--

 

Guided by the principle of #FundingTheUnfunded, Mudra Yojana has given an opportunity to countless Indians to showcase their entrepreneurial skills and become job creators. As we mark #7YearsOfPMMY here is how it’s been a game changer and enhanced dignity as well as prosperity. https://t.co/h21i8kaknf

— Narendra Modi (@narendramodi) April 8, 2022

(Release ID: 1815064) Visitor Counter : 147