പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മധ്യപ്രദേശിൽ പിഎംഎവൈ-ജിയുടെ 5 ലക്ഷത്തിലധികം ഗുണഭോക്താക്കളുടെ ‘ഗൃഹ പ്രവേശ’ത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും

प्रविष्टि तिथि: 28 MAR 2022 2:00PM by PIB Thiruvananthpuram

രാജ്യത്തെ എല്ലാ നിർധന കുടുംബങ്ങൾക്കും  ഉറപ്പുള്ള ഒരു  വീട് നൽകാനുള്ള പ്രധാനമന്ത്രിയുടെ ശ്രമത്തിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പാണിത്

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാർച്ച് 29 ന് ഉച്ചയ്ക്ക് 12:30 ന് വീഡിയോ കോൺഫറൻസിംഗ് വഴി മധ്യപ്രദേശിലെ പ്രധാനമന്ത്രി ആവാസ് യോജന - (ഗ്രാമീണം ) ഏകദേശം 5.21 ലക്ഷം ഗുണഭോക്താക്കളുടെ ‘ഗൃഹ പ്രവേശന’ത്തിൽ പങ്കെടുക്കും. ചടങ്ങിൽ പ്രധാനമന്ത്രിയും സമ്മേളനത്തെ അഭിസംബോധന ചെയ്യും.

രാജ്യത്തെ എല്ലാ നിർദ്ധന കുടുംബങ്ങൾക്കും എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ ഉറപ്പുള്ള ഒരു  വീട്  നൽകാനുള്ള പ്രധാനമന്ത്രിയുടെ നിരന്തരമായ പരിശ്രമമാണ്. ഇത് ഈ ദിശയിലെ മറ്റൊരു ചുവടുവെപ്പിനെ അടയാളപ്പെടുത്തുന്നു.

മധ്യപ്രദേശിലുടനീളമുള്ള പുതിയ വീടുകളിൽ ശംഖ്, വിളക്ക്, പൂക്കൾ, രംഗോലി എന്നിവ സംഘടിപ്പിക്കുന്ന പരമ്പരാഗത ആഘോഷങ്ങൾക്കും ചടങ്ങ് സാക്ഷ്യം വഹിക്കും.

മധ്യപ്രദേശിൽ പിഎംഎവൈ-ജി നടപ്പാക്കുന്നത് ആയിരക്കണക്കിന് മേസ്തിരിമാർക്ക് പരിശീലനം നൽകൽ, ചാരം കൊണ്ടുള്ള ചുടുകട്ട  ഉപയോഗിക്കൽ, കേന്ദ്രീകൃത വസ്തുക്കൾ  ഉപയോഗിക്കുന്നതിനുള്ള വായ്പകൾ നൽകി വനിതാ സ്വയം സഹായ സംഘങ്ങളെ (എസ്‌എച്ച്‌ജി) ശാക്തീകരിക്കുക്കൽ  തുടങ്ങി നിരവധി സവിശേഷവും നൂതനവുമായ നടപടികളും  ,ഒപ്പം പദ്ധതികളുടെ മികച്ച നിർവ്വഹണത്തിനും നിരീക്ഷണത്തിനുമുള്ള സാങ്കേതിക വിദ്യാ കൈമാറ്റവും ഉൾപ്പെടും . 

--ND--


(रिलीज़ आईडी: 1810432) आगंतुक पटल : 202
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada