പ്രധാനമന്ത്രിയുടെ ഓഫീസ്‌

സംയുക്ത പ്രസ്താവന: ഇന്ത്യ-ഓസ്‌ട്രേലിയ വിര്‍ച്വല്‍ ഉച്ചകോടി

Posted On: 21 MAR 2022 7:00PM by PIB Thiruvananthpuram

ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ബഹുമാനപ്പെട്ട ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ എംപി എന്നിവര്‍ 2022 മാര്‍ച്ച 21ന് രണ്ടാമത് ഇന്ത്യ-ഓസ്ട്രേലിയ വിര്‍ച്വല്‍ ഉച്ചകോടി നടത്തി.
2. ഇന്ത്യ-ഓസ്ട്രേലിയ സമഗ്ര തന്ത്ര പ്രധാന പങ്കാളിത്തത്തോടുള്ള തങ്ങളുടെ പ്രതിബദ്ധത നേതാക്കള്‍ ആവര്‍ത്തിച്ചു. രാഷ്ട്രീയം, സാമ്പത്തികം, സുരക്ഷ,  സൈബര്‍, സാങ്കേതിക വിദ്യ, പ്രതിരോധ സഹകരണം എന്നീ മേഖലകളിലെ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ഉണ്ടായ പുരോഗതിയെ അവര്‍ സ്വാഗതം ചെയ്തു.
പരസ്പര വിശ്വാസം, തിരിച്ചറവ്, പൊതു താല്‍പ്പര്യങ്ങള്‍, ജനാധിപത്യത്തെക്കുറിച്ചുള്ള പൊതു മൂല്യങ്ങള്‍, നിയമവാഴ്ച എന്നിവയുടെ ശക്തമായ അടിത്തറയിലാണ് ഉഭയകക്ഷി ബന്ധം അഭിവൃദ്ധി പ്രാപിച്ചതെന്ന് അവര്‍ വ്യക്തമാക്കി.
സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനു കൂടുതല്‍ ഉച്ചകോടികള്‍ നടത്തുന്നതിനുള്ള പ്രതിബദ്ധത ഇരുവരും വെൡപ്പെടുത്തി.
3. 2023ല്‍ ഇന്ത്യ ജി 20 അധ്യക്ഷ സ്ഥാനം അലങ്കരിക്കുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യുകയും ആഗോള താല്‍പര്യമുള്ള സാമ്പത്തിക വിഷയങ്ങളെക്കുറിച്ചു ചേര്‍ന്നു പഠിക്കാനുള്ള പ്രതിബദ്ധത ആവര്‍ത്തിക്കുകയും ചെയ്തു.

ധനകാര്യ, വ്യാപാര സഹകരണം
4. സി.എസ്.പി.ക്ക് കീഴിലുള്ള സാമ്പത്തിക ബന്ധം ഓസ്‌ട്രേലിയ ഇന്ത്യ ബിസിനസ് എക്‌സ്‌ചേഞ്ച് വഴി കൂടുതല്‍ ആഴത്തിലാക്കാനുള്ള പ്രതിബദ്ധത നേതാക്കള്‍ വ്യക്തമാക്കി. ഓസ്ട്രേലിയ ഇന്ത്യ അടിസ്ഥാന സൗകര്യ ഫോറത്തിന്റെ സമാരംഭവും ബംഗളൂരുവില്‍ കോണ്‍സുലേറ്റ് ജനറല്‍ തുറക്കാനുള്ള ഓസ്ട്രേലിയയുടെ ഉദ്ദേശ്യവും
അങ്ങോട്ടുമിങ്ങോട്ടുമുള്ള വ്യാപാരവും നൂതനാശയ കൈമാറ്റവും ഭാവികാല നൈപുണ്യവും പുതിയ ഓസ്‌ട്രേലിയ-ഇന്ത്യ നൂതനാശയം ശൃംഖലയും സംബന്ധിച്ചു പരാമര്‍ശിക്കുന്നതില്‍ പ്രധാനമന്ത്രി മോറിസണ്‍ സന്തോഷവാനായിരുന്നു.
5. സമഗ്ര സാമ്പത്തിക സഹകരണ കരാര്‍ സംബന്ധിച്ച ചര്‍ച്ചകളി(സി.ഇ.സി.എ.)ല്‍ ഉണ്ടായ ഗണ്യമായ പുരോഗതി നേതാക്കള്‍ സ്വാഗതം ചെയ്തു. തീരുമാനം കൈക്കൊള്ളാന്‍ പോകുന്ന പല കാര്യങ്ങളും അന്തിമ ഘട്ടത്തിലെത്തി എന്നതില്‍ നേതാക്കള്‍ സംൃതപ്തി രേഖപ്പെടുത്തി. വാണിജ്യ, നിക്ഷേപ ബന്ധം ശക്തിപ്പെടുത്താനും സിഎസ്പി ആഴത്തിലാക്കാനുമായി പരമാവധി നേരത്തേ ഇടക്കാല സി.ഇ.സി.എ. പൂര്‍ത്തിയാക്കാനും വര്‍ഷാവസാനമാകുമ്പോഴേക്കും സമ്പൂര്‍ണ സി.ഇ.സി.എ. യാഥാര്‍ഥ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കുന്നതിനുമുള്ള പദ്ധതിയെക്കുറിച്ചു ചര്‍ച്ച ചെയ്തു.
ടൂറിസം സഹകരണം സംബന്ധിച്ച ഇന്ത്യ-ഓസ്ട്രേലിയ ധാരണാപത്രം പുതുക്കിയതിനെ നേതാക്കള്‍ സ്വാഗതം ചെയ്തു.
6. ഇന്ത്യന്‍ സ്ഥാപനങ്ങളുടെ ഓഫ്ഷോര്‍ വരുമാനത്തിനു ഇന്ത്യ ഓസ്‌ട്രേലിയ ഇരട്ടനികുതി ഒഴിവാക്കല്‍ കരാര്‍ (ഡി.ടി.എ.എ.) പ്രകാരം നികുതി ചുമത്തുന്നതു സംബന്ധിച്ച പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കണ്ടെത്തണം എന്നതിനു നേതാക്കള്‍ ഊന്നല്‍ നല്‍കി.
7. സ്വതന്ത്രവും ന്യായപൂര്‍ണവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും നിയമാധിഷ്ഠിതവുമായ വ്യാപാര പരിസ്ഥിതി യാഥാര്‍ഥ്യമാക്കുന്നതിനുള്ള പ്രതിബദ്ധത നേതാക്കള്‍ ആവര്‍ത്തിച്ചു. ലോക വ്യാപാര സംഘടനയുടെ, നിയമങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള ബഹുതല വ്യാപാര സമ്പദ്രായം ഉയര്‍ത്തിപ്പിടിക്കാനും ശക്തിപ്പെടുത്താനുമുള്ള തങ്ങളുടെ പ്രതിബദ്ധത ആവര്‍ത്തിച്ചു. ജൂണില്‍ നടത്താന്‍ ധാരണയായ എം.സി.12നെക്കുറിച്ചു ചര്‍ച്ച ചെയ്തു.
വിതരണ ശൃംഖലകള്‍ നിര്‍മ്മിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും വൈവിധ്യവത്കരിക്കുന്നതിനും വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ ഒഴിവാക്കുന്നതിനും ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യം അവര്‍ പരസ്പരം ഓര്‍മിപ്പിച്ചു.

കാലാവസ്ഥ, ഊര്‍ജം, ശാസ്ത്രം, സാങ്കേതികവിദ്യ, ഗവേഷണ സഹകരണം
8. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ശാസ്ത്ര-സാങ്കേതിക സഹകരണത്തിന്റെ വ്യാപ്തിയുടെ പ്രസക്തി നേതാക്കള്‍ തിരിച്ചറിഞ്ഞു. ഓസ്ട്രേലിയ-ഇന്ത്യ തന്ത്രപ്രധാന ഗവേഷണ ഫണ്ടി(എ.ഐ.എസ്.ആര്‍.എഫ്.)ന്റെ വിപുലീകരണത്തെയും 2021 ഇന്ത്യ ഓസ്‌ട്രേലിയ സര്‍ക്കുലാര്‍ ഇക്കോണമി ഹാക്കത്തോണ്‍ നടപ്പാക്കുന്നതിനുള്ള പ്രതിബദ്ധതയെയും ഇരുവരും സ്വാഗതംചെയ്തു.
കാലാവസ്ഥാ വ്യതിയാനം ഇല്ലാതാക്കുന്നതിനായി ബഹിര്‍ഗമനം കുറയ്ക്കല്‍, ഊര്‍ജ സുരക്ഷ, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, ക്വാഡ്, ജി20, യുഎന്‍എഫ്സിസിസി, രാജ്യാന്തര സൗരോര്‍ജ സഖ്യം എന്നിവയിലൂടെ ഉള്‍പ്പെടെ രാജ്യാന്തര സഹകരണം നിലനിര്‍ത്തല്‍ എന്നിവയിലുള്ള പ്രതിബദ്ധത നേതാക്കള്‍ ഉയര്‍ത്തിക്കാട്ടി.
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനു സുസ്ഥിര ഉപഭോഗവും ഉല്‍പാദനവും നല്‍കുന്ന സംഭാവന,  വിഭവക്ഷമതയുള്ള ചാക്രിക സമ്പദ് വ്യവസ്ഥകള്‍ വഹിക്കുന്ന പങ്ക് എന്നിവ ഇരുവരും അംഗീകരിച്ചു. സംതൃപ്തമായ ഉപഭോഗം, കൂടുതല്‍ സുസ്ഥിരമായ ജീവിതശൈലി, മാലിന്യം കുറച്ചുകൊണ്ടുവരല്‍ എന്നീ കാര്യങ്ങളുടെ പ്രാധാന്യം ഇരുവരും ചൂണ്ടിക്കാട്ടി.
10. ഊര്‍ജ, വിഭവ സമാഹരണം മുന്‍നിര്‍ത്തി മന്ത്രി സിങ്ങും മന്ത്രി ടെയ്‌ലറും തമ്മില്‍ 2022 ഫെബ്രുവരി 15ന് നടന്ന നാലാമത് ഇന്ത്യ-ഓസ്ട്രേലിയ ഊര്‍ജ സംവാദത്തെ നേതാക്കള്‍ സ്വാഗതം ചെയ്തു.
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊര്‍ജ സാങ്കേതിക വിദ്യയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന ആശയവിനിമയത്തെ നേതാക്കള്‍ സ്വാഗതംചെയ്തു. ഇതു ലക്ഷ്യംവെക്കുന്നത് പുറംതള്ളുന്നതു കുറഞ്ഞതോ തീരെ ഇല്ലാത്തതോ ആയ സാങ്കേതിക വിദ്യ ചെലവു കുറഞ്ഞതാക്കാനാണ്. ഗവേഷണത്തിലൂടെയും മിഷന്‍ ഇന്നവേഷഅ# പോലുള്ള ഫോറങ്ങള്‍ വഴിയും മാലിന്യ മുക്തമാക്കുന്ന സാങ്കേതിക വിദ്യാ രംഗത്തു സഹകരണം വര്‍ധിപ്പിക്കുകയും ലക്ഷ്യമാണ്. വര്‍ധിതമായ ഐ.ഇ.എ. ഇന്ത്യ പ്രവര്‍ത്തനങ്ങള്‍ക്കു പിന്‍തുണയേകാനും ഇന്ത്യയുടെ ഐ.ഇ.എ. അംഗത്വത്തിനു വഴിയൊരുക്കാനുമായി ഐ.ഇ.എ. മാലിന്യമുക്ത ഊര്‍ജ പരിവര്‍ത്തന പദ്ധതിക്ക് ഓസ്‌ട്രേലിയം രണ്ടു ദശലക്ഷം ഡോളര്‍ ഫണ്ട് നല്‍കിയത് ഉള്‍പ്പെടെ 2022 രാജ്യാന്ത ഊര്‍ജ ഏജന്‍സി (ഐ.ഇ.എ) മന്ത്രിലത യോഗത്തുനു മുന്നോടിയായുള്ള ബഹുതല ഊര്‍ജ സഹകരണത്തെ നേതാക്കള്‍ സ്വാഗതം ചെയ്തു.
11. ആഗോളതലത്തില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ചുകൊണ്ടുവരുന്നതിനായി മാലിന്യമുക്തി ഉറപ്പാക്കുന്ന സാങ്കേതിക വിദ്യയുടെ ദ്രുതഗതിയിലുള്ള വികസനവും പ്രധാന ധാതുക്കളുടെ സമീകൃത ലഭ്യതയും അനിവാര്യമാണെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. പ്രധാന ധാതുക്കളിലും സുരക്ഷിതവും സുസ്ഥിരവുമായ ധാതുവിതരണ ശൃംഖല കെട്ടിപ്പടുക്കുന്നതിലും പ്രധാന ധാതുക്കളുടെ കാര്യത്തിലും സഹകരണം ഉറപ്പാക്കണമെന്നു നേതാക്കള്‍ പരസ്പരം സമ്മതിച്ചു. ഗവേഷണ, ശാസ്ത്ര സംഘടനകള്‍ തമ്മിലുള്ള സാങ്കേതിക കൈമാറ്റങ്ങള്‍ ഉള്‍പ്പെടെയും ഒപ്പം ഉഭയകക്ഷി വാണിജ്യ, നിക്ഷേപ ബന്ധവും മുന്നോട്ടു കൊണ്ടുപോകുന്നതില്‍ ഇന്ത്യ-ഓസ്‌ട്രേലിയ സംയുക്ത പ്രവര്‍ത്തന സഘം നേടിയ പുരോഗതിയില്‍ സംതൃപ്തി പ്രകടിപ്പിച്ചു. ഇന്ത്യയുടെ
ഖനിജ് ബിദേശ് ലിമിറ്റഡും (കാബില്‍) ഓസ്ട്രേലിയയുടെ ക്രിറ്റിക്കല്‍ മിനറല്‍സ് ഫെസിലിറ്റേഷന്‍ ഓഫീസും സംയുക്തമായി
നിര്‍ണായക ധാതു പദ്ധതികളില്‍ സഹകരണം സംബന്ധിച്ചു ധാരണാപത്രം ഒപ്പുവെച്ചതിനെ സ്വാഗതംചെയ്തു.
12. 2022 ഫെബ്രുവരി 12-ന് മന്ത്രി പെയ്നും മന്ത്രി ജയ്ശങ്കറും തമ്മില്‍ നടന്ന ഇന്ത്യ-ഓസ്ട്രേലിയ വിദേശകാര്യ മന്ത്രിമാരുടെ സൈബര്‍ ചട്ടക്കൂടിനെ സംബന്ധിച്ച ചര്‍ച്ചയെ നേതാക്കള്‍ സ്വാഗതം ചെയ്തു. അവര്‍
സൈബര്‍ ഗവേണന്‍സ്, സൈബര്‍ സുരക്ഷ, ശേഷി വര്‍ദ്ധിപ്പിക്കല്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍, എന്നിവയിലെ സഹകരണത്തെ സ്വാഗതം ചെയ്തു. രാജ്യാന്തര നിയമത്തിനു വിധേയമായുള്ള സുതാര്യവും സുരക്ഷിതവും സൗജന്യവും ലഭ്യമായതും സുസ്ഥിരവും സമാധാനപൂര്‍ണവുമായി സൈബറിടവും സാങ്കേതിക വിദ്യയും ഉറപ്പുവരുത്തുന്നതിനുള്ള പ്രതിബദ്ധത ഇരുവരും പുതുക്കി. രാജ്യാന്തര മാനദണ്ഡങ്ങളും വ്യവസ്ഥകളും സൈബറിടത്തിനായുള്ള ചട്ടക്കൂടുകളും വികസിപ്പിക്കുന്നതിന് ഐക്യരാഷ്ട്ര സംഘടന ഉള്‍പ്പെടെയുള്ള ബഹുകക്ഷി വേദികളിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.
13. നിര്‍ണായകവും ഉയര്‍ന്നുവരുന്നതുമായ സാങ്കേതികവിദ്യയില്‍ ശക്തമായ സഹകരണത്തിന്റെ പ്രാധാന്യം നേതാക്കള്‍ തിരിച്ചറിഞ്ഞു. ക്രിറ്റിക്കല്‍ ആന്‍ഡ് എമര്‍ജിംഗ് ടെക്നോളജിക്കായി ബംഗളുരുവില്‍ ഇന്ത്യ-ഓസ്ട്രേലിയ സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ക്രിറ്റിക്കല്‍ ആന്‍ഡ് എമര്‍ജിങ് ടെക്‌നോളജി പോളിസി സ്ഥാപിക്കാന്‍ വൈവിധ്യമാര്‍ന്നതും വിശ്വസനീയവുമായ സാങ്കേതിക വിതരണ ശൃംഖലകള്‍ സ്ഥാപിക്കുന്നതിനുള്ള കരാറിനെ അവര്‍ സ്വാഗതം ചെയ്തു
14. ഇന്ത്യയുടെ ഗഗന്‍യാന്‍ ബഹിരാകാശ പദ്ധതിക്ക് ഓസ്ട്രേലിയയുടെ തുടര്‍ച്ചയായ പിന്തുണ ഉള്‍പ്പെടെ ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും ബഹിരാകാശ മേഖലയിലെ സഹകരണത്തിന്റെ പ്രാധാന്യത്തിനു നേതാക്കള്‍ അടിവരയിട്ടു. ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ പരിഷ്‌കാരങ്ങളില്‍ നിന്ന് ഉടലെടുത്ത ഉഭയകക്ഷി ബഹിരാകാശ സഹകരണത്തിന്റെ വിപുലീകരണത്തെ സ്വാഗതം ചെയ്തു.
ഓസ്ട്രേലിയന്‍ ബഹിരാകാശ ഏജന്‍സിയുടെ അന്താരാഷ്ട്ര ബഹിരാകാശ നിക്ഷേപ സംരംഭംത്തിന്റെ സമര്‍പ്പിത ഇന്ത്യ സ്ട്രീം പ്രധാനമന്ത്രി മോറിസണ്‍ ആഹ്ലാദപൂര്‍വം പ്രഖ്യാപിച്ചു.

ജനങ്ങള്‍ തമ്മിലുള്ള ബന്ധം
15. ഇന്ത്യയിലെയും ഓസ്ട്രേലിയിലെയും ജനങ്ങള്‍ തമ്മിലുള്ള ആഴമേറിയ ബന്ധം നേതാക്കള്‍ സ്ഥിരീകരിച്ചു. പ്രധാനമന്ത്രി
സെന്റര്‍ ഫോര്‍ ഓസ്ട്രേലിയ ഇന്ത്യ റിലേഷന്‍സ് സ്ഥാപിക്കുമെന്ന് മന്ത്രി മോറിസണ്‍ പ്രഖ്യാപിച്ചു
പുതിയ മൈത്രി സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമിന് പുറമേ, ഓസ്ട്രേലിയ ആസ്ഥാനമാക്കി, മൈത്രി ഗ്രാന്റുകളും
ഫെലോഷിപ്പ് പ്രോഗ്രാമും ഓസ്ട്രേലിയ ഇന്ത്യ മൈത്രി കള്‍ച്ചറല്‍ പാര്‍ട്ണര്‍ഷിപ്പും തുടങ്ങും.
മൈഗ്രേഷനും മൊബിലിറ്റിയും സംബന്ധിച്ച മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി പങ്കാളിത്ത കരാര്‍ നടപ്പാക്കാനുള്ള ശ്രമത്തെ ശ്ലാഘിച്ച ഇരുവരും കരാര്‍ നേരത്തേ പൂര്‍ത്തിയാക്കണമെന്ന് ആഹ്വാനം നല്‍കുകയും ചെയ്തു.  ഓസ്‌ട്രേലിയ ഗവണ്‍മെന്റ് 29 പുരാവസ്തുക്കള്‍ തിരികെ നല്‍കിയതിനെ പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്തു. സഹകരണം സംബന്ധിച്ച ധാരണാപത്രത്തെ നേതാക്കള്‍ സ്വാഗതം ചെയ്തു
ഇന്ത്യയിലെ പ്രസാര്‍ഭാരതിയും ഓസ്ട്രേലിയയിലെ എസ്ബിഎസും തമ്മിലുള്ള സംപ്രേഷണ സഹകരണം സംബന്ധിച്ച ധാരണാപത്രം തയ്യാറാക്കിയതിനെയും സ്വാഗതംചെയ്തു.
16. ലിംഗസമത്വം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ നേതാക്കള്‍ അംഗീകരിച്ചു. ശാസ്ത്രം, സാങ്കേതിക വിദ്യ, എന്‍ജിനീയറിങ്, ഗണിതശാസ്ത്രം എന്നീ വിഷയങ്ങളിലെ ലിംഗ വ്യത്യാസം പരിഹരിക്കുന്നത് ഉള്‍പ്പെടെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ശാക്തീകരണത്തിനായി ഇരു രാജ്യങ്ങളും നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുകയും ഈ രംഗത്തു സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
17. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഇന്ത്യ-ഓസ്ട്രേലിയ വിദ്യാഭ്യാസ, നൈപുണ്യ വികസന ബന്ധം വിപുലീകരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഒപ്പം ഇരു രാജ്യങ്ങളിലെയും വ്യത്യസ്ത സംവിധാനങ്ങളെ അംഗീകരിക്കല്‍
വിദ്യാഭ്യാസ യോഗ്യതകള്‍ അംഗീകരിക്കല്‍, എന്നിവയ്‌ക്കൊപ്പം വിദ്യാഭ്യാസ യോഗ്യതകള്‍ അംഗീകരിക്കുന്നതിനുള്ള ദൗത്യ സംഘം രൂപീകരിക്കാനുള്ള ക്രമീകരണത്തെയും നേതാക്കള്‍ സ്വാഗതം ചെയ്തു. ദൗത്യസംഘം സ്ഥാപിതമായി ആറു മാസത്തിനുള്ളില്‍, ഉന്നത വിദ്യാഭ്യാസം ലഭിക്കുന്നതിനായി യോഗ്യതകള്‍ അംഗീകരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ (വൈവിധ്യമാര്‍ന്ന ഡെലിവറി മോഡുകളിലൂടെ നേടിയവ ഉള്‍പ്പെടെ) മെച്ചപ്പെടുത്തുന്നതിനുള്ള സഹകരണ സംവിധാനം ഒരുക്കും.
കോവിഡ് 19 സഹകരണം
18. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ ആഗോള അംഗീകാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നേതാക്കള്‍ സമ്മതിച്ചു
പരിഹാരങ്ങള്‍. ഇന്ത്യയുടെ വാക്സിന്‍ മൈത്രി ഇനിഷ്യേറ്റീവിനേയും ആഗോള വാക്‌സിനേഷന്‍ പദ്ധതിയില്‍ ഇന്ത്യ വഹിച്ച നിര്‍ണായക പങ്കിനെയും പ്രധാനമന്ത്രി മോറിസണ്‍ സ്വാഗതം ചെയ്തു.
19. ക്വാഡ്, കോവാക്‌സ് എന്നിവയിലൂടെയുള്ള ശക്തമായ സഹകരണം തിരിച്ചറിഞ്ഞ്, നേതാക്കള്‍ ആഗോളതലത്തില്‍ മേന്‍മയേറിയതും സുരക്ഷിതവും ഫലപ്രദവും ചെലവു കുറഞ്ഞതുമായ കോവിഡ് 19 വാക്‌സീനുകളും ചികില്‍സയും അവശ്യ മരുന്നു വിതരണവും പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള ദൃഢനിശ്ചയം നേതാക്കള്‍ ആവര്‍ത്തിച്ചു.

ഇന്‍ഡോ-പസഫിക്കിലേക്കും ആഗോളതലത്തിലേക്കും ഉയര്‍ന്ന നിലവാരമുള്ള വാക്‌സിനുകളുടെ വിതരണം ഉറപ്പാക്കാന്‍ തുടര്‍ന്നുവരുന്ന സഹകരണത്തിന് അവര്‍ ഊന്നല്‍ നല്‍കി.

സുരക്ഷാ, പ്രതിരോധ സഹകരണം
20. സുരക്ഷാ, പ്രതിരോധ ഭീഷണികളും വെല്ലുവിളികളും നേരിടാന്‍ സഹകരണം ആഴമേറിയതാക്കാന്‍ നേതാക്കള്‍ സമ്മതിച്ചു
ജനറല്‍ റാവത്ത് ഇന്ത്യ-ഓസ്ട്രേലിയ യംഗ് ഡിഫന്‍സ് ഓഫീസര്‍ എക്‌സ്‌ചേഞ്ച് പ്രോഗ്രാമിനെ സ്വാഗതം ചെയ്യുകയും ചെയ്തു
സമുദ്ര മേഖലയെ സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെക്കുന്നതിനെ അവര്‍ സ്വാഗതം ചെയ്തു
ഇന്തോ പസഫിക്കില്‍ ഉടനീളം കൂടുതല്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കുന്നതിനായി പ്രതിരോധ വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത അവര്‍ സ്ഥിരീകരിച്ചു. അവര്‍ ഈ വര്‍ഷാവസാനം നടക്കുന്ന ഓസ്ട്രേലിയയുടെ ഇന്‍ഡോ പസഫിക് എന്‍ഡവര്‍ അഭ്യാസത്തിലെ പങ്കാളിത്തത്തെ പ്രതീക്ഷാപൂര്‍വമാണു കാണുന്നത്.
21. വ്യാപ്തിയേറിയ പ്രതിരോധ സഹകരണവും സൗജന്യവും തുറന്നതുമായ നിര്‍ണായ മേഖലാതല നാവിക ഇടനാഴിള്‍ക്കായുള്ള സംഭാവനയും പരസ്പര സഹായകമായ ഇടപെടല്‍ സംവിധാനത്തിന്റെ പ്രാധാന്യത്തിനു നേതാക്കള്‍ അടിവരയിട്ടു.
പരസ്പര താല്‍പര്യമുള്ള മേഖലകളിലെ സഹകരണം മെച്ചപ്പെടുത്താനായി പ്രതിരോധത്തിനുള്ള അവസരങ്ങള്‍ മെച്ചപ്പെടുത്തുമെന്നു നേതാക്കള്‍ വീണ്ടും ഉറപ്പിച്ചു പറഞ്ഞു.
22. നമ്മുടെ മേഖലയിലെ സമാധാനത്തിനും സുസ്ഥിരതയ്ക്കും തീവ്രവാദം ഭീഷണിയായി തുടരുന്നുവെന്ന് തിരിച്ചറിഞ്ഞുകൊണ്ട് നേതാക്കള്‍
ഭീകരതയെ അതിന്റെ എല്ലാ രൂപങ്ങളിലും പ്രവര്‍ത്തനത്തിലും വേഷംമാറ്റി തീവ്രവാദത്തെ അവതരിപ്പിക്കുന്നതിനെയും ശക്തമായി അപലപിച്ചു
അതിര്‍ത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ എല്ലാ രാജ്യങ്ങളും അടിയന്തരമായി ഇടപെടേണ്ടതിന്റെ ആവശ്യകത അവര്‍ ആവര്‍ത്തിച്ചു.
അവരുടെ നിയന്ത്രണത്തിലുള്ള ഒരു പ്രദേശവും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ശാശ്വതമായ നടപടി കൈക്കൊള്ളണം. തീവ്രവാദി ആക്രമണങ്ങളില്‍ കുറ്റവാളികളെ വേഗത്തില്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.
വിവരങ്ങള്‍ പങ്കിടുന്നത് തുടരാനും തീവ്രവാദ വിരുദ്ധ ശ്രമങ്ങള്‍ ഉഭയകക്ഷിതലത്തില്‍ ഏകോപിപ്പിക്കാനും സമ്മതിച്ചു,
ക്വാഡ് കണ്‍സള്‍ട്ടേഷനുകളിലും ബഹുമുഖ വേദികളിലും ഇതിനായി സഹകരിക്കും.

മേഖലാതല, ബഹുരാഷ്ട്ര സഹകരണം
23. ഉക്രെയ്‌നില്‍ നിലവിലുള്ള സംഘര്‍ഷത്തെയും മാനുഷിക പ്രതിസന്ധിയെയും കുറിച്ച് നേതാക്കള്‍ തങ്ങളുടെ ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചു. യുദ്ധം ഉടന്‍ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത അവര്‍ ആവര്‍ത്തിച്ചു. സമകാലിക ആഗോള ക്രമം യുഎന്‍ ചാര്‍ട്ടര്‍, അന്താരാഷ്ട്ര നിയമം, ബഹുമാനം എന്നിവ അടിസ്ഥാനപ്പെടുത്തി നിര്‍മ്മിച്ചതാണെന്ന് അവര്‍ ഊന്നിപ്പറഞ്ഞു. രാജ്യങ്ങളുടെ പരമാധികാരത്തിനും സംസ്ഥാനങ്ങളുടെ പ്രാദേശിക ധാര്‍മികതയ്ക്കും വിധേയമായാണ് ഇത്.
ഈ പ്രശ്‌നവും ഇന്തോ-പസഫിക്കില്‍ അതുണ്ടാക്കാവുന്ന വിശാലമായ പ്രത്യാഘാതങ്ങളും പരിഹരിക്കാനായി ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ അവര്‍ തീരുമാനിച്ചു.
24. സ്വതന്ത്രവും തുറന്നതും നിയമാധിഷ്ഠിതവുമായ ഇന്‍ഡോ പസഫിക്കിനുള്ള തങ്ങളുടെ പൊതു പ്രതിബദ്ധത നേതാക്കള്‍ പ്രകടിപ്പിച്ചു.
ആസിയാന്‍ കേന്ദ്രീകൃതമായി ശക്തമായ ഒരു മേഖലാതല സംവിധാനത്തിന്റെ പിന്തുണയോടുകൂടിയ നിയമാധിഷ്ഠിത ഇന്‍ഡോ പസിഫിക്കിനായുള്ള പ്രതിബദ്ധത ഇരുവരും വെളിപ്പെടുത്തി. എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും ഭൂപ്രദേശങ്ങളിലുള്ള അധികാരവും അംഗീകരിക്കപ്പെടുന്നതും സൈനിക, സാമ്പത്തിക, രാഷ്ട്രീയ അധിനിവേശം ഇല്ലാത്തതുമായ മേഖല യാഥാര്‍ഥ്യമാക്കുകയെന്ന പദ്ധതി ഇരുവരും പങ്കുവെച്ചു.
25. മേഖലതാലത സുസ്ഥിരതയും പുരോഗതിയും പ്രോത്സാഹിപ്പിക്കുന്നതിനായി ക്വാഡിന്റെ പോസിറ്റീവും അഭിലാഷവുമായ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തിനുള്ള തങ്ങളുടെ പ്രതിബദ്ധതയ്ക്കു നേതാക്കള്‍ അടിവരയിട്ടു. 2022 മാര്‍ച്ചില്‍ നടന്ന ക്വാഡ് നേതാക്കളുടെ വിര്‍ച്വല്‍ യോഗത്തെ അവര്‍ സ്വാഗതം ചെയ്തു. വരും മാസങ്ങളില്‍ അടുത്ത നേതൃയോഗത്തിനായി കാത്തിരിക്കുന്നതായി വ്യക്തമാക്കുകയും ചെയ്തു.
ഇന്തോ-പസഫിക് മേഖലയില്‍ ഓഷ്യന്‍സ് ഇനിഷ്യേറ്റീവിന്റെ ഭാഗമായി ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അടുത്ത സഹകരണത്തെ അവര്‍ സ്വാഗതം ചെയ്തു
26. ഓസ്ട്രേലിയ-യുകെ-യുഎസ് (AUKUS) പങ്കാളിത്തത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി മോറിസന്റെ വിവരണത്തെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. അണ്വായുധം വികസിപ്പിക്കാതിരിക്കാനും ആണവ നിര്‍വ്യാപനത്തിന്റെ സമുന്നത മാനദണ്ഡങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുമുള്ള ഓസ്ട്രേലിയയുടെ പ്രതിബദ്ധത നേതാക്കള്‍ അംഗീകരിച്ചു.
27. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലും മറ്റ് ഇന്ത്യന്‍ മഹാസമുദ്ര രാജ്യങ്ങളുമായും സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത നേതാക്കള്‍ സ്ഥിരീകരിച്ചു. ഇന്ത്യന്‍ ഓഷ്യന്‍ റിമ്മിനു നല്‍കിവരുന്ന പിന്‍തുണ ഓര്‍മിപ്പിച്ചു. നാവിക ദുരന്ത നിവാരണ തയ്യാറെടുപ്പ്, വ്യാപാരം, നിക്ഷേപം, കണക്റ്റിവിറ്റി എന്നിവയില്‍ ഇന്ത്യന്‍ മഹാസുദ്രമേഖലയില്‍ ഓസ്‌ട്രേലിയ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി മോദി സ്വാഗതംചെയ്തു.
28. പസഫിക്കിന്റെ ദൃഢതയ്ക്കും വീണ്ടെടുക്കലിനും പിന്തുണ നല്‍കുന്നതിനുള്ള അവരുടെ നിരന്തരമായ സഹകരണം നേതാക്കള്‍ ചര്‍ച്ച ചെയ്തു.
ഹംഗ ടോംഗ ഹംഗ ഹാപായ് അഗ്നിപര്‍വത സ്‌ഫോടനത്തിന്റെയും സുനാമിയുടെയും പശ്ചാത്തലത്തില്‍ ടോംഗയ്ക്കും കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടപ്പോള്‍ കിരിബതിക്കും ഇന്ത്യ നല്‍കിയ സഹായത്തെ പ്രധാനമന്ത്രി മോറിസണ്‍ സ്വാഗതം ചെയ്തു. പസഫിക് മേഖലയിലെ ഈ പങ്കാളികള്‍ക്ക് ഇന്ത്യയുടെ എച്ച്.എ.ഡി.ആര്‍ വിതരണം ചെയ്യുന്നതില്‍ ഓസ്‌ട്രേലിയ നല്‍കിയ പിന്‍തുണയ്ക്കു പ്രധാനമന്ത്രി മോദി നന്ദി പറഞ്ഞു.
29. നാവിക യാത്ര ഉള്‍പ്പെടെ ഇന്‍ഡോ-പസഫിക് മേഖലയിലെ എല്ലാ സമുദ്രങ്ങളിലും അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും വിനിയോഗിക്കാന്‍ കഴിയേണ്ടതിന്റെ പ്രാധാന്യത്തിനു നേതാക്കള്‍ അടിവരയിട്ടു. നാവിക ഗതാഗതത്തിനും വ്യോമ ഗതാഗതത്തിനും ഉള്‍പ്പെടെ രാജ്യാന്തര നിയമത്തിനു വിധേയമായും വിശേഷിച്ച് യു.എന്‍. കണ്‍വന്‍ഷന്‍ ഓണ്‍ ദ് ലോ ഓഫ് ദ് സീ (യു.എന്‍.സി.എല്‍.ഒ.എസ്.)ക്ക് അനുസരിച്ചും ഇന്‍ഡോ പസഫിക് മേഖലയിലെ എല്ലാ കടലുകളിലും അവകാശങ്ങളും സ്വാതന്ത്ര്യവും ലഭിക്കുന്നതിനുള്ള പ്രാധാന്യത്തിനു നേതാക്കള്‍ അടിവരയിട്ടു.
തര്‍ക്കങ്ങള്‍ സമാധാനപരമായ മാര്‍ഗങ്ങളിലൂടെ പരിഹരിക്കണമെന്ന് അവര്‍ ഊന്നിപ്പറഞ്ഞു
ഭീഷണിയോ ബലപ്രയോഗമോ ഏകപക്ഷീയമായ ശ്രമമോ ഇല്ലാതെ അന്താരാഷ്ട്ര നിയമത്തിന് അനുസൃതമായി
നിലവിലെ സ്ഥിതി മാറ്റണം, ആ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പില്‍ രാജ്യങ്ങള്‍ സ്വയം സംയമനം പാലിക്കണം,
സമാധാനത്തെയും സ്ഥിരതയെയും ബാധിക്കുന്ന തര്‍ക്കങ്ങള്‍ സങ്കീര്‍ണ്ണമാക്കുകയോ വര്‍ദ്ധിപ്പിക്കുകയോ ചെയ്യുന്ന വിധത്തില്‍ പ്രവര്‍ത്തിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ വെച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം, പ്രത്യേകിച്ചും കടല്‍നിയമം സംബന്ധിച്ച യുഎന്‍ കണ്‍വെന്‍ഷനില്‍ (യു.എന്‍.സി.എല്‍.ഒ.എസ്.) പ്രതിഫലിക്കുന്നത്, ചൂണ്ടിക്കാട്ടി. ദക്ഷിണ ചൈനാ കടലില്‍ ഉള്‍പ്പെടെയുള്ള കടല്‍ നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്രമങ്ങളിലെ വെല്ലുവിളികളെ നേരിടാന്‍ സാധിക്കണം. ദക്ഷിണ ചൈനാ കടലില്‍  പെരുമാറ്റച്ചട്ടം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇതു ഫലപ്രദവും സുസ്ഥിരവും രാജ്യാന്തര നിയമങ്ങളുമായി യോജിക്കുന്നതും ഈ ചര്‍ച്ചകളുടെ ഭാഗമല്ലാത്തവ ഉള്‍പ്പെടെ ഏതൊരു രാജ്യത്തിന്റെയും അവകാശങ്ങളും താല്‍പ്പര്യങ്ങളും ഹനിക്കാത്തതും രാജ്യാന്തര നിയമത്തിനു വിധേയവും നിലവിലുള്ളതും വിവിധ രാജ്യങ്ങളെ ഉള്‍പ്പെടുത്തിയുള്ളതുമായ മേഖലാതല സംവിധാനത്തെ പിന്‍തുണയ്ക്കുന്നതും ആയിരിക്കണം.
30. മ്യാന്‍മറിലെ സാധാരണ ജനങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു, വിദേശികള്‍ ഉള്‍പ്പെടെ ഏകപക്ഷീയമായി തടവിലാക്കപ്പെട്ട എല്ലാവരുടെയും മോചനം സാധ്യമാക്കണം. ആസിയാന്‍ ഫൈവ് പോയിന്റ് സമവായം നടപ്പിലാക്കാന്‍ അവര്‍ മ്യാന്‍മറിനോട് ആവശ്യപ്പെട്ടു
അക്രമം അവസാനിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തെ പ്രോത്സാഹിപ്പിച്ചു.
31. അഫ്ഗാന് മാനുഷിക സഹായം നല്‍കാനുള്ള തങ്ങളുടെ ഉറച്ച പ്രതിജ്ഞാബദ്ധത നേതാക്കള്‍ ആവര്‍ത്തിച്ചു.
ആളുകള്‍, വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യം കണക്കിലെടുത്ത്, അഫ്ഗാനിസ്ഥാനില്‍ അധികാരത്തിലുള്ളവര്‍ യു.എന്‍.എസ്.സി.ആര്‍ 2593നു വിധേയമായി ഭീകരതയ്‌ക്കെതിരായ പ്രതിബദ്ധത പുലര്‍ത്താനും മനുഷ്യാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും അഭ്യര്‍ഥിച്ചു. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും പൊതുജീവിതത്തില്‍ സമ്പൂര്‍ണ പങ്കാളിത്തം സാധ്യമാക്കാനുമുള്ള ആഹ്വാനം ആവര്‍ത്തിച്ചു. അഫ്ഗാനിസ്ഥാനില്‍ ദീര്‍ഘകാല സമാധാനത്തിനും സ്ഥിരതയ്ക്കും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഗവണ്‍മെന്റ് ആവശ്യമാണെന്നു ചൂണ്ടിക്കാട്ടി.
32. ഇന്ത്യയും ഓസ്ട്രേലിയയുംതമ്മിലുള്ള ഊഷ്മളവും ഉറ്റതുമായ ബന്ധം ഈ കൂടിക്കാഴ്ച ശക്തിപ്പെടുത്തി.
തന്ത്രപ്രധാനമായ സമഗ്ര പങ്കാളിത്തത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത നേതാക്കള്‍ ആവര്‍ത്തിച്ചു.

 

-ND-



(Release ID: 1808818) Visitor Counter : 241