പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നമ്മുടെ പൗരന്മാർക്ക് വാക്സിനേഷൻ നൽകാനുള്ള ഇന്ത്യയുടെ ശ്രമങ്ങളിലെ സുപ്രധാന ദിനമാണ് ഇന്ന് : പ്രധാനമന്ത്രി


12-14 വയസ്സ് പ്രായപരിധിയിലുള്ള യുവാക്കളോടും 60 വയസ്സിന് മുകളിലുള്ളവരോടും വാക്സിനേഷൻ എടുക്കാൻ അഭ്യർത്ഥിച്ചു

Posted On: 16 MAR 2022 10:12AM by PIB Thiruvananthpuram

നമ്മുടെ പൗരന്മാർക്ക് വാക്സിനേഷൻ നൽകാനുള്ള ഇന്ത്യയുടെ ശ്രമങ്ങളിലെ സുപ്രധാന ദിനമാണ് ഇന്ന് എന്ന് പറഞ്ഞ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, 12-14 വയസ്സ്  പ്രായത്തിലുള്ള യുവാക്കളോടും 60 വയസ്സിന് മുകളിലുള്ളവരോടും വാക്സിനേഷൻ എടുക്കണമെന്ന് അഭ്യർത്ഥിച്ചു.


ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു :

"ഇന്ന് നമ്മുടെ പൗരന്മാർക്ക് വാക്സിനേഷൻ നൽകാനുള്ള ഇന്ത്യയുടെ ശ്രമങ്ങളിലെ സുപ്രധാന ദിനമാണ്. ഇപ്പോൾ മുതൽ, 12-14 വയസ്സ്  പ്രായത്തിലുള്ള ചെറുപ്പക്കാർ വാക്സിനുകൾക്ക് യോഗ്യരാണ്.  60 വയസ്സിന് മുകളിലുള്ള എല്ലാവരും മുൻകരുതൽ ഡോസിന് അർഹരാണ്. ഈ പ്രായത്തിലുള്ള ആളുകളോട് വാക്സിനേഷൻ എടുക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. "

"ഈ ഭൂമിയെ  മുഴുവൻ പരിപാലിക്കുന്നതിനുള്ള ഇന്ത്യയുടെ ധാർമ്മികതയ്ക്ക് അനുസൃതമായി, വാക്സിൻ മൈത്രി പരിപാടിയ്ക്ക്  കീഴിൽ നാം  നിരവധി രാജ്യങ്ങളിലേക്ക് വാക്സിനുകൾ അയച്ചു. ഇന്ത്യയുടെ വാക്സിനേഷൻ ശ്രമങ്ങൾ കോവിഡ് -19 നെതിരായ ആഗോള പോരാട്ടം ശക്തമാക്കിയതിൽ എനിക്ക് സന്തോഷമുണ്ട്."

"ഇന്ന്, ഇന്ത്യയിൽ  തദ്ദേശീയമായി  നിർമ്മിച്ച നിരവധി വാക്‌സിനുകൾ ഉണ്ട്. മൂല്യനിർണ്ണയ പ്രക്രിയയ്ക്ക് ശേഷം മറ്റ് വാക്‌സിനുകൾക്കും നാം  അംഗീകാരം നൽകിയിട്ടുണ്ട്. ഈ മാരകമായ മഹാമാരിയെ ചെറുക്കാൻ നാമിന്ന്  കൂടുതൽ മെച്ചപ്പെട്ട നിലയിലാണ്. അതേ സമയം, നമുക്ക്  സൂക്ഷിക്കേണ്ടതുണ്ട്. കൊവിഡുമായി ബന്ധപ്പെട്ട എല്ലാ മുൻകരുതലുകളും പാലിക്കപ്പെടേണ്ടതുണ്ട്. "

***

-ND-

(Release ID: 1806451) Visitor Counter : 189