ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

മാതൃകാപരമായ മാറ്റത്തിനു നഗരവികസനം പരിഷ്‌കരിക്കുന്നതിന് ഉന്നതതല സമിതി രൂപീകരിക്കാന്‍ കേന്ദ്ര ബജറ്റില്‍ നിര്‍ദ്ദേശം

प्रविष्टि तिथि: 01 FEB 2022 1:17PM by PIB Thiruvananthpuram

നഗരമേഖലയിലെ നയങ്ങള്‍, ശേഷി വര്‍ദ്ധിപ്പിക്കല്‍, ആസൂത്രണം, നടപ്പാക്കല്‍, ഭരണം എന്നിവയെക്കുറിച്ച് ശുപാര്‍ശകള്‍ നല്‍കുന്നതിന് പ്രശസ്ത നഗരാസൂത്രകരുടെയും നഗര സാമ്പത്തിക വിദഗ്ധരുടെയും സ്ഥാപനങ്ങളുടെയും ഒരു ഉന്നതതല സമിതി രൂപീകരിക്കാന്‍ ധന, കോര്‍പറേറ്റു കാര്യ മന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍ ഇന്നു പാര്‍ലമെന്റില്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ നിര്‍ദേശിച്ചു.

സ്വാതന്ത്ര്യത്തിനു 100 വയസ്സ് ആകുമ്പോഴേക്കും നമ്മുടെ ജനസംഖ്യയുടെ പകുതിയോളം താമസിക്കുന്നതു നഗരപ്രദേശങ്ങളിലായിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ നഗരാസൂത്രണം പതിവുപോലെ വ്യവസായിക സമീപനത്തിലൂടെ തുടരാനാവില്ലെന്ന് ശ്രീമതി നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇതിനായി തയ്യാറെടുക്കുന്നതിന്, ക്രമാനുഗതമായ നഗരവികസനത്തിന് നിര്‍ണായക പ്രാധാന്യമുണ്ട്. കാരണം ഇത് ജനസംഖ്യാപരമായ ലാഭവിഹിതത്തിനുള്ള ഉപജീവന അവസരങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ സാമ്പത്തിക സാധ്യതകള്‍ തിരിച്ചറിയാന്‍ സഹായിക്കും. ഇതിനായി, ഒരു വശത്ത്, വന്‍കിട നഗരങ്ങളെയും അവയുടെ ഉള്‍പ്രദേശങ്ങളെയും നിലവിലെ സാമ്പത്തിക വളര്‍ച്ചയുടെ കേന്ദ്രങ്ങളായി പരിപോഷിപ്പിക്കേണ്ടതുണ്ട്. മറുവശത്ത്, 2, 3 തട്ടുകളിലുള്ള നഗരങ്ങള്‍ക്ക് ഭാവിയില്‍ പരിഗണന ലഭിക്കാന്‍ സൗകര്യമൊരുക്കേണ്ടതുണ്ട്.

സ്ത്രീകളും യുവാക്കളും ഉള്‍പ്പെടെ എല്ലാവര്‍ക്കും അവസരങ്ങളുള്ള സുസ്ഥിര ജീവിതത്തിന്റെ കേന്ദ്രങ്ങളായി രാജ്യത്തെ നഗരങ്ങളെ പുനര്‍വിചിന്തനം ചെയ്യേണ്ടതുണ്ടെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

ND

**** 


(रिलीज़ आईडी: 1794209) आगंतुक पटल : 352
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada