പ്രധാനമന്ത്രിയുടെ ഓഫീസ്‌

വിഖ്യാത വിദ്യാഭ്യാസ വിചക്ഷണൻ ബാബ ഇഖ്ബാൽ സിംഗ് ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 29 JAN 2022 8:49PM by PIB Thiruvananthpuram
പ്രമുഖ വിദ്യാഭ്യാസ വിചക്ഷണൻ ബാബ ഇഖ്ബാൽ സിംഗ് ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു : "ബാബ ഇഖ്ബാൽ സിംഗ് ജിയുടെ വിയോഗത്തിൽ വേദനയുണ്ട്. യുവാക്കൾക്കിടയിൽ വിദ്യാഭ്യാസം വർദ്ധിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾക്ക് അദ്ദേഹം ഓർമ്മിക്കപ്പെടും. സാമൂഹിക ശാക്തീകരണത്തിനായി അദ്ദേഹം അക്ഷീണം പ്രയത്നിച്ചു. ഈ ദുഃഖസമയത്ത് എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും ആരാധകരോടും കൂടിയാണ്. വാഹേഗുരു അദ്ദേഹത്തിന്റെ ആത്മാവിനെ അനുഗ്രഹിക്കട്ടെ. "

Pained by the passing away of Baba Iqbal Singh Ji. He will be remembered for his efforts to increase education among youngsters. He tirelessly worked towards furthering social empowerment. My thoughts are with his family and admirers in this sad hour. May Waheguru bless his soul.

— Narendra Modi (@narendramodi) January 29, 2022

***ND***(Release ID: 1793547) Visitor Counter : 122