പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സാമൂഹിക പ്രവർത്തകയും പത്മ അവാർഡ് ജേതാവുമായ ശാന്തി ദേവി ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 17 JAN 2022 5:59PM by PIB Thiruvananthpuram

പ്രശസ്ത സാമൂഹിക പ്രവർത്തകയും പത്മ അവാർഡ് ജേതാവുമായ ശ്രീമതി ശാന്തി ദേവി ജിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"പാവപ്പെട്ടവരുടെയും നിരാലംബരുടെയും ശബ്ദമായി ശാന്തി ദേവി ജി ഓർമ്മിക്കപ്പെടും. കഷ്ടപ്പാടുകൾ ഇല്ലാതാക്കാനും ആരോഗ്യകര വും നീതിയുക്തവുമായ ഒരു സമൂഹം സൃഷ്ടിക്കാൻ അവർ  നിസ്വാർത്ഥമായി പ്രവർത്തിച്ചു. അവരുടെ വിയോഗത്തിൽ വേദനിക്കുന്നു. എന്റെ ചിന്തകൾ അവരുടെ കുടുംബത്തിനും എണ്ണമറ്റ ആരാധകർക്കും ഒപ്പമാണ്. ഓം ശാന്തി. "

 

 

*** ND ****

 

 

 


(Release ID: 1790543) Visitor Counter : 202