പ്രധാനമന്ത്രിയുടെ ഓഫീസ്
കാൺപൂരിലെ ഐഐടിയുടെ ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രി പ്രസംഗിക്കും
ബിരുദദാന പ്രസംഗത്തിനായുള്ള ആശയങ്ങൾ പങ്കിടാൻ ഐഐടി-കാൺപൂർ വിദ്യാർത്ഥികളോടും മറ്റ് ഐഐടികളോടും ഐഐടി പൂർവ്വ വിദ്യാർത്ഥികളോടും പ്രധാനമന്ത്രിയുടെ ആഹ്വാനം
Posted On:
22 DEC 2021 10:17AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ഡിസംബർ 28 ചൊവ്വാഴ്‌ച കാൺപൂരിലെ ഐഐടിയുടെ ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്യും. ഐഐടി-കാൻപൂർ, മറ്റ് ഐഐടികൾ, ആഗോളതലത്തിൽ വ്യാപിച്ചുകിടക്കുന്ന ഐഐടി പൂർവവിദ്യാർഥി ശൃംഖല എന്നിവയിലെ വിദ്യാർഥികളോട് ബിരുദദാന പ്രസംഗത്തിൽ ഉൾപ്പെടുത്തേണ്ട ആശയങ്ങൾ പങ്കുവയ്ക്കാൻ ശ്രീ മോദി ആഹ്വാനം ചെയ്തു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ഈ മാസം 28-ന് കാൺപൂർ ഐഐടിയുടെ ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്യാൻ ഞാൻ ഉറ്റു നോക്കുന്നു. ശാസ്ത്രത്തിനും നൂതനാശയങ്ങൾക്കും മുൻകൈയെടുക്കുന്ന സംഭാവനകൾ നൽകിയ ഊർജ്ജസ്വലമായ സ്ഥാപനമാണിത്.
നിർദ്ദേശങ്ങൾ പങ്കിടാൻ ഞാൻ എല്ലാവരേയും ക്ഷണിക്കുന്നു."
(Release ID: 1784085)
Visitor Counter : 173
Read this release in:
Telugu
,
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil