പ്രധാനമന്ത്രിയുടെ ഓഫീസ്‌

ബിഎസ്എഫ് സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രിയുടെ അഭിവാദ്യം

Posted On: 01 DEC 2021 10:13AM by PIB Thiruvananthpuram

ബിഎസ്എഫിന്റെ സ്ഥാപക ദിനത്തിൽ ബിഎസ്എഫ് ജവാൻമാർക്കും അവരുടെ കുടുംബങ്ങൾക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:

"ബിഎസ്എഫിന്റെ സ്ഥാപക ദിനത്തിൽ ബിഎസ്എഫ് ജവാൻമാർക്കും അവരുടെ കുടുംബങ്ങൾക്കും  ആശംസകൾ. ബി എസ് എഫ്  അതിന്റെ ധൈര്യത്തിനും പ്രൊഫഷണലിസത്തിനും പരക്കെ ബഹുമാനിക്കപ്പെടുന്നു. ഇന്ത്യയെ സുരക്ഷിതമാക്കുന്നതിൽ ഈ സേന ഗണ്യമായ സംഭാവനകൾ നൽകുന്നു, കൂടാതെ പ്രതിസന്ധികളിലും ദുരന്തങ്ങളിലും നിരവധി മാനുഷിക ശ്രമങ്ങളിൽ മുൻപന്തിയിലാണ്."

*****



(Release ID: 1776690) Visitor Counter : 129