പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വാക്‌സിനേഷൻ കുറവുള്ള ജില്ലകളുമായി പ്രധാനമന്ത്രി നവംബർ 3 ന് അവലോകന യോഗം നടത്തും

प्रविष्टि तिथि: 31 OCT 2021 1:38PM by PIB Thiruvananthpuram

ജി 20 ഉച്ചകോടിയിലുംസി ഓ പി 26 ലും പങ്കെടുത്ത ശേഷം രാജ്യത്തേക്ക് മടങ്ങിയ ഉടൻ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രതിരോധ കുത്തിവയ്പ്പ് കവറേജ് കുറവുള്ള ജില്ലകളുമായി നവംബർ 3 ന് ഉച്ചയ്ക്ക് 12 മണിക്ക് വീഡിയോ കോൺഫറൻസിംഗ് വഴി അവലോകനം   നടത്തും.

ആദ്യ ഡോസിന്റെ 50 ശതമാനത്തിൽ താഴെ കവറേജും കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസിന്റെ കവറേജും കുറഞ്ഞ ജില്ലകളെ യോഗത്തിൽ ഉൾപ്പെടുത്തും. ജാർഖണ്ഡ്, മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, മഹാരാഷ്ട്ര, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലെ 40-ലധികം ജില്ലകളിലെ ജില്ലാ മജിസ്‌ട്രേറ്റുമാരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും. ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും യോഗത്തിൽ  പങ്കെടുക്കും.


(रिलीज़ आईडी: 1768094) आगंतुक पटल : 246
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Assamese , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada