പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സിവിൽ സർവീസസ് പരീക്ഷയിലെ ജേതാക്കൾക്ക്‌ പ്രധാനമന്ത്രിയുടെ അഭിനന്ദനം

Posted On: 25 SEP 2021 4:42AM by PIB Thiruvananthpuram

യു പി എസ് സി സിവിൽ സർവീസസ് പരീക്ഷ വിജയിച്ചവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു;

"യു പി എസ് സിസിവിൽ സർവീസസ് പരീക്ഷ വിജയിച്ചവർക്ക് അഭിനന്ദനങ്ങൾ. പൊതു സേവന ത്തിൽ ആവേശകരവും സംതൃപ്തിദായകവുമായ ഒരു ജീവിതം കാത്തിരിക്കുന്നു.

നമ്മുടെ രാജ്യത്തിന്റെ യാത്രയുടെ ഒരു പ്രധാന കാലഘട്ടത്തിൽ പരീക്ഷയിൽ വിജയിച്ചവർക്ക് പ്രധാന ഭരണപരമായ ചുമതലകൾ ഉണ്ടായിരിക്കും.

യുപിഎസ്‌സി പരീക്ഷ ജയിക്കാത്ത ആ യുവസുഹൃത്തുക്കളോട്, ഞാൻ പറയാൻ ആഗ്രഹിക്കുന്നു- നിങ്ങൾ വളരെ കഴിവുള്ള വ്യക്തികളാണ്. കൂടുതൽ ശ്രമങ്ങൾ  നിങ്ങളെ കാത്തിരിക്കുന്നു.

അതേസമയം, പര്യവേക്ഷണം ചെയ്യാൻ കാത്തിരിക്കുന്ന വൈവിധ്യമാർന്ന അവസരങ്ങളാൽ  ഇന്ത്യ സമ്പന്നമാണ് . നിങ്ങൾ എന്ത് തീരുമാനിച്ചാലും ആശംസകൾ. "

****


(Release ID: 1757893) Visitor Counter : 202