ധനകാര്യ മന്ത്രാലയം

നിഷ്ക്രിയ വായ്പാ ആസ്തികൾ ഏറ്റെടുക്കുന്നതിനായി നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ് പുറപ്പെടുവിക്കുന്ന ജാമ്യ രസീതുകൾക്ക് കേന്ദ്ര സർക്കാർ ഗ്യാരണ്ടി നൽകുന്നതിനെ സംബന്ധിച്ച് പതിവായി ഉയരുന്ന ചോദ്യങ്ങൾ

Posted On: 16 SEP 2021 5:12PM by PIB Thiruvananthpuram

 

 

ന്യൂ ഡൽഹി: സെപ്റ്റംബർ 16, 2021

 

നിഷ്ക്രിയ വായ്പാ ആസ്തികൾ (കിട്ടാക്കടങ്ങൾ) ഏറ്റെടുക്കുന്നതിനായി നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ് (NARCL) പുറപ്പെടുവിക്കുന്ന ജാമ്യ രസീതുകൾക്കുള്ള (Security Receipts-SRs) 30,600 കോടി രൂപയുടെ കേന്ദ്ര സർക്കാർ ഗ്യാരണ്ടി ഇന്നലെ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.

ആർബിഐ നിയന്ത്രണങ്ങൾക്ക് വിധേയമായി ഏകദേശം 2 ലക്ഷം കോടി രൂപയുടെ നിഷ്ക്രിയ വായ്പാ ആസ്തികൾ ഘട്ടം ഘട്ടമായി ഏറ്റെടുക്കുക്കാനാണ് NARCL ഉദ്ദേശിക്കുന്നത്. 15 % പണമായി നൽകിയും, 85% ജാമ്യ രസീതുകൾ വഴിയും ആണ് ഏറ്റെടുക്കുന്നത്. നിഷ്ക്രിയ വായ്പാ ആസ്തികൾ ഏറ്റെടുക്കുന്നതിനായി നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ് പുറപ്പെടുവിക്കുന്ന ജാമ്യ രസീതുകൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന ഗ്യാരണ്ടി സംബന്ധിച്ച വിവിധ വശങ്ങൾ താഴെ പറയുന്ന പതിവ് ചോദ്യങ്ങളിലൂടെ വിശദീകരിക്കുന്നു.


1) എന്താണ് നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ് (NARCL)? ആരാണ് ഇത് സ്ഥാപിച്ചത്?

കമ്പനി നിയമത്തിന് കീഴിൽ രൂപീകരിച്ചിരിക്കുന്ന ഒരു സ്ഥാപനമാണ് NARCL. ആസ്തി പുനർനിർമ്മാണ കമ്പനിക്കുള്ള (Asset Reconstruction Company - ARC) ലൈസൻസിനായി NARCL റിസർവ് ബാങ്കിന് അപേക്ഷ നൽകിയിട്ടുണ്ട്. ബാങ്കുകളുടെ നിഷ്ക്രിയ വായ്പാ ആസ്തികൾക്ക് (കിട്ടാക്കടങ്ങൾ) പരിഹാരം എന്ന നിലയിലാണ് NARCL സ്ഥാപിച്ചത്. പൊതുമേഖലാ ബാങ്കുകൾ (PSB) NARCL-ൽ 51% ഉടമസ്ഥാവകാശം നിലനിർത്തും.

2) എന്താണ് ഇന്ത്യ ഡെറ്റ് റെസല്യൂഷൻ കമ്പനി ലിമിറ്റഡ് (IDRCL)? ആരാണ് ഇത് സ്ഥാപിച്ചത്?

സേവന മേഖലയിലുള്ള ഒരു സ്ഥാപനമാണ് IDRCL. ആസ്തികൾ കൈകാര്യം ചെയ്യുകയും, വിപണി വിദഗ്ധരുമായും, ടേൺ എറൗണ്ട് റൗണ്ട് വിദഗ്ധരുമായും IDRCL ഇടപഴകും. പൊതുമേഖലാ ബാങ്കുകളും (Public Sector Banks - PSBs) പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളും (Public FIs) പരമാവധി 49% ഓഹരികൾ കൈവശം വയ്ക്കും. ബാക്കിയുള്ള ഓഹരികൾ വായ്പ ലഭ്യമാക്കുന്ന സ്വകാര്യമേഖലയിലെ സ്ഥാപനങ്ങൾക്ക് ആയിരിക്കും.

3) 28 ARC-കൾ നിലവിലുള്ളപ്പോൾ NARCL-IDRCL എന്നിവയുടെ ആവശ്യമെന്ത്?

നിലവിലുള്ള ARC-കൾ ചെറിയ മൂല്യമുള്ള വായ്പകൾ ഉൾപ്പെടെയുള്ള നിഷ്ക്രിയ വായ്പാ ആസ്തികൾ പരിഹരിക്കുന്നതിന് സഹായകമാണ്. IBC ഉൾപ്പെടെ ലഭ്യമായ വിവിധ പരിഹാര സംവിധാനങ്ങൾ ഉപയോഗപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നിരുന്നാലും, പരമ്പരാഗതമായി നിലനിൽക്കുന്ന നിഷ്ക്രിയ ആസ്തികളുടെ വലിയ ശേഖരം കണക്കിലെടുക്കുമ്പോൾ, അധിക സാദ്ധ്യതകൾ / ഇതരമാർഗങ്ങൾ ആവശ്യമാണ്. ഇതിനുള്ള സംരംഭമാണ് കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച NARCL-IDRCL

4) സർക്കാർ ഗ്യാരണ്ടി ആവശ്യമായി വരുന്നത് എന്തുകൊണ്ട്?

NPA-കളുടെ കുടിശ്ശിക കൈകാര്യം ചെയ്യുന്നതിനും പരിഹാരത്തിനുമായി ഒരു സർക്കാർ നിയയന്ത്രിത സംവിധാനം ആവശ്യമാണ്. ഇത് വിശ്വാസ്യത ഉറപ്പുവരുത്തുകയും ആകസ്മിക സംഭവവികാസങ്ങളിൽ നിന്ന് സുരക്ഷ (contingency buffer) നൽകുകയും ചെയ്യും. അതിനാൽ, NARCL നൽകുന്ന ജാമ്യ രസീതുകൾക്ക് 30,600 കോടി രൂപ വരെ കേന്ദ്ര സർക്കാർ ഗ്യാരണ്ടി നൽകും. ഗ്യാരണ്ടി 5 വർഷത്തേക്ക് സാധുവായിരിക്കും. ഗ്യാരണ്ടി നിലവിൽ വരുന്നതിന് മുൻ ഉപാധി റെസല്യൂഷനോ ലിക്വിഡേഷനോ ആയിരിക്കും. SR-ന്റെ മുഖവിലയും യഥാർത്ഥ ബാധ്യതയും തമ്മിലുള്ള വ്യത്യാസം ഗ്യാരണ്ടിയിലൂടെ നികത്തും. കേന്ദ്ര സർക്കാരിന്റെ ഗ്യാരണ്ടി SR-കളുടെ പണലഭ്യത വർദ്ധിപ്പിക്കും. അത്തരം SR-കൾ കൈമാറ്റം ചെയ്യാവുന്നതാണെന്നതാണ് കാരണം.

5) NARCL ഉം IDRCL ഉം എങ്ങനെ പ്രവർത്തിക്കും?

ലീഡ് ബാങ്കിന് ഒരു ഓഫർ നൽകിക്കൊണ്ട് NARCL ആസ്തികൾ സ്വന്തമാക്കും. NARCL-ന്റെ ഓഫർ സ്വീകരിച്ചുകഴിഞ്ഞാൽ, മാനേജ്മെന്റിനും മൂല്യവർധനയ്ക്കും IDRCL ഇടപെടും.

6) പുതിയ ഘടനയിൽ നിന്ന് ബാങ്കുകൾക്ക് എന്ത് നേട്ടമാണ് ലഭിക്കുക?

നിഷ്ക്രിയ വായ്പാ ആസ്തികൾ പരിഹരിക്കുന്നതിനുള്ള ദ്രുതഗതിയിലുള്ള പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും അതുവഴി ബിസിനസ് മൂല്യം ഉയർത്താൻ സഹായിക്കുകയും ചെയ്യും. ഈ സമീപനം ബാങ്കുകളിലെ ഉദ്യോഗസ്ഥരെ കൂടുതൽ സ്വതന്ത്രമാക്കുന്നതിനും ബിസിനസ് വർദ്ധിപ്പിക്കുന്നതിനും വായ്പാ വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും സഹായിക്കും. കിട്ടാക്കടങ്ങളും SR-കളും ബാങ്കുകൾക്ക് നേട്ടമായി മാറും. കൂടാതെ, മൂല്യനിർണ്ണയത്തിൽ ബാങ്കിന്റെ നില മെച്ചപ്പെടുകയും വിപണി മൂലധനം ഉയർത്താനുള്ള കഴിവ് വർദ്ധിപ്പിക്കുകയും ചെയ്യും.

7) എന്തുകൊണ്ടാണ് ഇത് ഇപ്പോൾ സ്ഥാപിക്കുന്നത്?

പാപ്പരത്ത കോഡും (Insolvency and Bankruptcy Code - IBC), സർഫാസി നിയമവും (Strengthening of Securitization and Reconstruction of Financial Assets and Enforcement of Securities Interest- SARFAESI Act), ഡെറ്റ് റിക്കവറി ട്രിബ്യൂണലുകളും ശക്തിപ്പെടുത്തുക, വലിയ മൂല്യമുള്ള NPA അക്കൗണ്ടുകൾക്കായി ബാങ്കുകളിൽ സമർപ്പിത SAMV-കൾ (Stressed Asset Management Verticals - SAMVs) സ്ഥാപിക്കുക എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ പരിശ്രമങ്ങൾക്കിടയിലും, അസറ്റ് ക്വാളിറ്റി റിവ്യൂ വെളിപ്പെടുത്തിയ മോശം വായ്പകൾ കൂടുതലാണ്. ഇത് വായ്പ ലഭ്യമാക്കുന്ന വിവിധ ധനകാര്യ സ്ഥാപനങ്ങളിലായി വിഭജിക്കപ്പെട്ടിരിക്കുന്നു. ബാങ്കുകളുടെ ബാലൻസ് ഷീറ്റുകളിൽ ഗണ്യമായ തുക നിഷ്ക്രിയ ആസ്തിയായി (NPA) തുടരുന്നു. പരമ്പരാഗത NPA-കൾ പരിഹരിക്കുന്നതിനുള്ള മെച്ചപ്പെട്ടതും വേഗത്തിലുള്ളതും സവിശേഷവുമായ അവസരമാണ് ഒരുക്കുന്നത്.

8) ഗ്യാരണ്ടി പ്രയോജനപ്പെടുത്താൻ സാധ്യതയുണ്ടോ?

5 വർഷത്തേക്ക് സാധുതയുള്ള 30,600 കോടി രൂപയുടെ പരിധിക്ക് വിധേയമായി, അടിസ്ഥാന ആസ്തികൾക്ക് തുല്യമായ തുകയും, ആ ആസ്തിക്കായി പുറപ്പെടുവിച്ച SR-ന്റെ മുഖവിലയും തമ്മിലുള്ള വ്യത്യാസം നികത്താൻ സർക്കാർ ഗ്യാരണ്ടി ഉപയോഗിക്കും. ആസ്തികളുടെ വലിയ ശേഖരം ഉണ്ടായിരിക്കുമെന്നതിനാൽ, ഏറ്റെടുക്കൽ ചെലവിനേക്കാൾ കൂടുതൽ മൂല്യം പ്രതീക്ഷിക്കുന്നത് തീർച്ചയായും ന്യായമാണ്.

9) വേഗത്തിലും സമയബന്ധിതമായും ഉള്ള പരിഹാരം സർക്കാർ എങ്ങനെ ഉറപ്പാക്കും?

സർക്കാർ ഗ്യാരണ്ടിയുടെ സാധുത അഞ്ച് വർഷത്തേക്കായിരിക്കും. ഗ്യാരണ്ടി നിലവിൽ വരുന്നതിന് മുൻ ഉപാധി റെസല്യൂഷനോ ലിക്വിഡേഷനോ ആയിരിക്കും. കൂടാതെ, റെസല്യൂഷനിലെ കാലതാമസം ഒഴിവാക്കാൻ, NARCL ഒരു ഗ്യാരണ്ടി ഫീസ് നൽകുകയും അത് കാലക്രമേണ വർദ്ധിക്കുകയും ചെയ്യും.
 
10) NARCL-ന്റെ മൂലധന ഘടന എന്തായിരിക്കും? സർക്കാർ എത്രത്തോളം സംഭാവന ചെയ്യും?

ബാങ്കുകൾ, ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾ എന്നിവയിൽ നിന്നുള്ള ഓഹരികൾ വഴിയായിരിക്കും NARCL-ന്റെ മൂലധനം. ആവശ്യാനുസരണം വായ്പ ശേഷി ഉയർത്തുകയും ചെയ്യും. സർക്കാർ ഗ്യാരണ്ടി മുൻകൂർ മൂലധന ആവശ്യകതകൾ കുറയ്ക്കും.

11) നിഷ്ക്രിയ ആസ്തികൾ പരിഹരിക്കുന്നതിനുള്ള NARCL-ന്റെ തന്ത്രം എന്തായിരിക്കും?

ഏകദേശം 2 ലക്ഷം കോടി രൂപയുടെ 500 കോടി രൂപയ്ക്ക് മുകളിലുള്ള നിഷ്ക്രിയ വായ്പാ ആസ്തികൾ പരിഹരിക്കുന്നതിനാണ് NARCL ഉദ്ദേശിക്കുന്നത്. ആദ്യ ഘട്ടത്തിൽ, ഏകദേശം 90,000 കോടി രൂപയുടെ നിഷ്ക്രിയ വായ്പാ ആസ്തികൾ NARCL-ന് കൈമാറുമെന്ന് പ്രതീക്ഷിക്കുന്നു. കുറഞ്ഞ വ്യവസ്ഥകളുള്ള ശേഷിക്കുന്ന ആസ്തികൾ രണ്ടാം ഘട്ടത്തിൽ കൈമാറ്റം ചെയ്യപ്പെടും.

 

 

RRTN

 

*****(Release ID: 1755476) Visitor Counter : 339