പ്രധാനമന്ത്രിയുടെ ഓഫീസ്‌

പാരാലിമ്പിക് ഗെയിംസിൽ വെങ്കല മെഡൽ നേടിയ ഷൂട്ടർ ആവണി ലേഖരയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 03 SEP 2021 12:04PM by PIB Thiruvananthpuram

ടോക്കിയോയിൽ നടക്കുന്ന പാരാലിമ്പിക്സ് ഗെയിംസിൽ വെങ്കല മെഡൽ നേടിയ ഷൂട്ടർ ആവണി ലേഖരയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"ടോക്കിയോ പാരാലിമ്പിക്സിന് കൂടുതൽ പ്രതാപം. ആവണി ലേഖരയുടെ മികച്ച പ്രകടനം ആവേശഭരിതമാക്കുന്നു. വെങ്കല മെഡൽ കരസ്ഥമാക്കിയതിന് അഭിനന്ദനങ്ങൾ. അവളുടെ ഭാവി പരിശ്രമങ്ങൾക്ക് ഏറ്റവും മികച്ച  ആശംസകൾ നേരുന്നു. "

****



(Release ID: 1751657) Visitor Counter : 137