ധനകാര്യ മന്ത്രാലയം
സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിനുള്ള ദേശീയ ദൗത്യമായ (നാഷണല്‍ മിഷന്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂ ഷന്‍)-പ്രധാനമന്ത്രി ജന്‍-ധന്‍ യോജന (പി.എം.ജെ.ഡി.വൈ) നടപ്പിലാക്കിയിട്ട് ഏഴ് വര്‍ഷം വിജയകരമായി പൂര്‍ത്തിയാകുന്നു
പ്രാരംഭം മുതല്‍ പി.എം.ജെ.ഡി.വൈയുടെ കീഴില്‍ 43.04 കോടിയിലധികം പേര്‍ ബാങ്കുകള്‍ വഴിയുള്ള ഗുണഭോക്താക്കളായി; മൊത്തം 1,46,231 കോടി തുക വരും
''ഏഴു വര്‍ഷത്തെ ഹ്രസ്വകാല കാലയളവില്‍ പി.എം.ജെ.ഡി.വൈ നേതൃത്വത്തില്‍ ഏറ്റെടുത്ത ഇടപെടലുകളുടെ പ്രഭാവം ഫലത്തില്‍, പരിവര്‍ത്തനപരവും ദിശാസൂചിതവുമായ മാറ്റം സൃഷ്ടിക്കുകയും, അതുവഴി ഏവരെയും ഉൾക്കൊള്ളുന്ന പുതിയ സാമ്പത്തിക സംവിധാനം സമൂഹത്തിലെ ഏറ്റവും പാവപ്പെട്ട വ്യക്തിക്ക് വരെ സാമ്പത്തിക സേവനങ്ങള്‍ എത്തിക്കാന്‍ പ്രാപ്തമാക്കുകയും ചെയ്യുന്നു' ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി, ശ്രീമതി. നിര്‍മ്മലാ സീതാരാമൻ
''ഗവണ്‍മെന്റിന്റെ ഏറ്റവും മുന്‍ഗണനകളില്‍ ഒന്നാണ് സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍, കാരണം ഇത് സര്‍വതോമുഖ വളര്‍ച്ചയ്ക്ക് പ്രാപ്തമാക്കും''- കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ. ഭഗവത് കാരാഡ്
പി.എം.ജെ.ഡി.വൈ അക്കൗണ്ടുകള്‍ മാര്‍ച്ച് 15-ലെ 14.72 കോടിയില്‍ നിന്ന് 2021 ഓഗസ്റ്റ് 18 വരെ മൂന്ന് മടങ്ങ് വര്‍ദ്ധിച്ചു
ജന്‍-ധന്‍ അക്കൗണ്ട് ഉടമകളില്‍ 55ശതമാനവും സ്ത്രീകളും 67% ജന്‍ ധന്‍ അക്കൗണ്ടുകള്‍ ഗ്രാമീണ, അര്‍ദ്ധ നഗര പ്രദേശങ്ങളിലുമാണ്
മൊത
Posted On:
28 AUG 2021 7:30AM by PIB Thiruvananthpuram
പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും അതിലൂടെ സാമൂഹികമായും സാമ്പത്തികമായും അവഗണിക്കപ്പെട്ട വിഭാഗങ്ങള്‍ക്കും സാമ്പത്തിക ഉള്‍ച്ചേര്‍ക്കലും പിന്തുണയും നല്‍കുന്നതിന് ധനമന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. സര്‍വതോമുഖ വളര്‍ച്ചയ്ക്ക് സഹായിക്കുന്നത് എന്ന നിലയില്‍ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ ഗവണ്‍മെന്റിന്റെ ദേശീയ മുന്‍ഗണനയാണ്. ദരിദ്രര്‍ക്ക് അവരുടെ സമ്പാദ്യം ഔപചാരിക സാമ്പത്തിക സമ്പ്രദായത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള ഒരു മാര്‍ഗ്ഗം, ഗ്രാമങ്ങളിലുള്ള അവരുടെ കുടുംബങ്ങള്‍ക്ക് പണം അയയ്ക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗം അതിനുപുറമെ കൊള്ളപ്പലിശക്കാരായ പണം പണമിടപാടുകാരുടെ ദുര്‍ലോഭമോഹങ്ങളില്‍ നിന്ന് അവരെ പുറത്തുകൊണ്ടുവരുന്നതിനുള്ള വഴി എന്നതിനാല്‍ ഇത് ഏറെ പ്രധാനമാണ്.
2014 ഓഗസ്റ്റ് 15 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പി.എം.ജെ.ഡി.വൈ പ്രഖ്യാപിച്ചത്. പാവപ്പെട്ടവരെ ഒരു ദൂഷിതവലയത്തില്‍ നിന്ന് മോചിപ്പിക്കുന്നതിനുള്ള ഉത്സവമായാണ് ഓഗസ്റ്റ് 28 ന് പരിപാടിക്ക് സംമാരംഭം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി ഈ അവസരത്തെ വിശേഷിപ്പിച്ചത്.
പി.എം.ജെ.ഡി.വൈയുടെ 7-ാം വാര്‍ഷികത്തില്‍, ധനമന്ത്രി ശ്രീമതി നിര്‍മ്മലാ സീതാരാമന്‍ ഈ പദ്ധതിയുടെ പ്രാധാന്യം ആവര്‍ത്തിച്ചു '' പി.എം.ജെ.ഡി.വൈയുടെ യാത്രയ്ക്കിടയിലെ ഈ 7 വര്‍ഷത്തെ ഹ്രസ്വകാല കാലയളവില്‍ അതിന്റെ നേതൃത്വത്തില്‍ ഏറ്റെടുത്ത ഇടപെടലുകളുടെ പ്രഭാവം മൂലം ദരിദ്രരില്‍ ദരിദ്രരായവരില്‍ ഏറ്റവും ഒടുവിലത്തെ വ്യക്തിക്കുപോലും സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നതിന് ഏവരെയും ഉൾക്കൊള്ളുന്ന പുതിയ സാമ്പത്തിക സംവിധാനത്തെ ശേഷിയുള്ളതാക്കുന്ന തരത്തില്‍ പരിവര്‍ത്തനപരവും ദിശാസൂചകവുമായ മാറ്റങ്ങള്‍ ഉണ്ടാക്കി. ബാങ്കുകളുമായി ബന്ധമില്ലാത്തവരെ ബാങ്കുകളുമായി ബന്ധിപ്പിക്കുക, സുരക്ഷിതരല്ലാത്തവരെ സുരക്ഷിതരാക്കുക, പണമില്ലാത്തവര്‍ക്ക് പണം നല്‍കുക എന്നീ പി.എം.ജെ.ഡി.വൈയുടെ അടിസ്ഥാന സ്തംഭങ്ങള്‍ സേവനങ്ങള്‍ എത്താത്തതും സേവനങ്ങള്‍ കുറച്ച് എത്തുന്നതുമായ മേഖലകളില്‍ സാങ്കേതികവിദ്യകളുടെ ഊന്നല്‍ നല്‍കുന്നതിനൊപ്പം വിവിധ പങ്കാളികളോട് സഹകരണ സമീപനം സ്വീകരിക്കുന്നതും സാദ്ധ്യമാക്കി'' അവര്‍ പറഞ്ഞു.
പി.എം.ജെ.ഡി.വൈയെക്കുറിച്ചുള്ള തന്റെ ചിന്തകള്‍ ധനകാര്യ സഹമന്ത്രി ഡോ. ഭഗവത് കരാഡും ഈ അവസരത്തില്‍ പ്രകടിപ്പിച്ചു. ''പ്രധാനമന്ത്രി ജന്‍ ധന്‍ യോജന (പി.എം.ജെ.ഡി.വൈ) ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് തന്നെ സാമ്പത്തിക ഉള്‍ച്ചേരരലിലേക്കുള്ള ഏറ്റവും ദൂരവ്യാപകമായ മുന്‍കൈകളില്‍ ഒന്നാണ്. സര്‍വതോമുഖ വളര്‍ച്ചയ്ക്ക് സഹായിക്കുന്നതിനാല്‍ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ ഗവണ്‍മെന്റിന്റെ ഏറ്റവും മുന്തിയ പരിഗണനയിലുള്ളതുമാണ്. പാവപ്പെട്ടവര്‍ക്ക് അവരുടെ വരുമാനത്തെ ഔപചാരിക സാമ്പത്തിക സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതിന് അത് മാര്‍ഗ്ഗമാണ്, തങ്ങളുടെ കുടുംബങ്ങള്‍ക്ക് പണം നിക്ഷേപിക്കുന്നതിനുള്ള മാര്‍ഗ്ഗമാണ്, എല്ലാത്തിനും പുറമെ അവരെ കൊള്ളപലിശക്കാരായ പണംകടംകൊടുപ്പുകാരുടെ ദുര്‍ലോഭമോഹങ്ങളില്‍ നിന്നും അവരെ പുറത്തുകൊണ്ടുവരികയും ചെയ്യും.''
ഈ പദ്ധതിയുടെ നടത്തിപ്പ് വിജയകരമായി ഏഴുവര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ സാഹചര്യത്തില്‍ ഇതുവരെയുള്ള ഈ പദ്ധതിയുടെ ചില സുപ്രധാന വശങ്ങളേയും നേട്ടങ്ങളേയും നമുക്ക് പരിശോധിക്കാം.
പശ്ചാത്തലം
സാമ്പത്തിക സേവനങ്ങള്‍, അതായത് ബാങ്കിംഗ്/ സേവിംഗ്‌സും ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍, പണമടയ്ക്കല്‍, ക്രെഡിറ്റ്, ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ എന്നിവ താങ്ങാനാവുന്ന വിധത്തില്‍ ലഭ്യമാക്കുന്നതിനുള്ള സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിനുള്ള ദേശീയ ദൗത്യമാണ് പ്രധാനമന്ത്രി ജന്‍-ധന്‍ യോജന (പി.എം.ജെ.ഡി.വൈ).
1. ലക്ഷ്യങ്ങള്:
- താങ്ങാനാകുന്ന ചെലവില്‍ സാമ്പത്തിക ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഉപയോഗം ഉറപ്പാക്കുക.
- ചെലവ് കുറയ്ക്കാനും എത്തപ്പെടല്‍ വിപുലീകരിക്കാനും സാങ്കേതികവിദ്യ ഉപയോഗിക്കുക.
2. പദ്ധതിയുടെ അടിസ്ഥാന തത്വങ്ങള്
-ബാങ്കുകളുമായി ബന്ധമില്ലാത്തവരെ ബാങ്കുകളുമായി ബന്ധിപ്പിക്കുക-പരിമിതമായ കടലാസുജോലികള്‍, ഇളവുള്ള കെ.വൈ.സി (ബാങ്കിംഗിലെ നിങ്ങളുടെ ഉപഭോക്താക്കളെ അറിയുക), ഇ-കെ.വൈ.സി, ക്യാമ്പ് രീതിയില്‍ അക്കൗണ്ട് തുറക്കല്‍, പൂജ്യം ബാലന്‍സ്, പൂജ്യം ചാര്‍ജുകള്‍ എന്നിവയോടെ അടിസ്ഥാന സേവിംഗ്‌സ് ബാങ്ക് നിക്ഷേപം (ബി.എസ്.ബി.ഡി) തുറക്കുക.
-സുരക്ഷിതരല്ലാത്തവരെ സുരക്ഷിതരാക്കുക- രണ്ടു ലക്ഷം രൂപയുടെ സൗജന്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയോടെ പണം പിന്‍വലിക്കുന്നതിനും വ്യാപാര സ്ഥലങ്ങളില്‍ പണം നല്‍കുന്നതിനും തദ്ദേശീയ ഡെബിറ്റ് കാര്‍ഡുകളുടെ വിതരണം
-ഫണ്ടില്ലാത്ത ഫണ്ടിംഗ് (പണമില്ലാത്തവര്‍ക്ക് പണം നല്‍കുന്നു)-മൈക്രോ ഇന്‍ഷുറന്‍സ്, ഉപഭോഗത്തിനായുള്ള ഓവര്‍ ഡ്രാഫ്റ്റ്, മൈക്രോ പെന്‍ഷന്‍, മൈക്രോ ക്രെഡിറ്റ് തുടങ്ങിയ മറ്റ് സാമ്പത്തിക ഉല്‍പ്പന്നങ്ങള്
3. പ്രാരംഭ സവിശേഷതകള്
താഴെപ്പറയുന്ന 6 തൂണുകളെ അടിസ്ഥാനമാക്കിയാണ് പദ്ധതിക്ക് സമാരംഭം കുറിച്ചത്:
-ബാങ്കിംഗ് സേവനങ്ങളുടെ സാര്‍വത്രിക ലഭ്യത- ശാഖകളും ബി.സി(ബിസിനസ് കറസ്‌പോണ്ടന്റുകള്‍)കളും.
-യോഗ്യതയുള്ള ഓരോ പ്രായപൂര്‍ത്തിയായവര്‍ക്കും 10,000 രൂപയുടെ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യമുള്ള അടിസ്ഥാന സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്.
- സാമ്പത്തിക സാക്ഷരതാ പരിപാടി- സമ്പാദ്യം, എ.ടി.എമ്മുകളുടെ ഉപയോഗം, വായ്പയ്ക്ക് തയാറാക്കുക, ഇന്‍ഷുറന്‍സും പെന്‍ഷനും ലഭ്യമാക്കുക, ബാങ്കിംഗിനായി അടിസ്ഥാന മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുക എന്നിവ പ്രോത്സാഹിപ്പിക്കുക.
- ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് (വായ്പാ ഉറപ്പ് ഫണ്ട്) സൃഷ്ടിക്കല്‍ - വീഴ്ചവരുത്തുന്നതിനെതിരെ ബാങ്കുകള്‍ക്ക് ചില ഉറപ്പുകള്‍ നല്‍കുന്നതിന്
- ഇന്‍ഷുറന്‍സ് - 2014 ഓഗസ്റ്റ് 15 നും 2015 ജനുവരി 31നും ഇടയ്ക്ക് അക്കൗണ്ടുകള്‍ ആരംഭിച്ചവര്‍ക്ക് ഒരു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും 30,000 രൂപയുടെ ലൈഫ് (ജീവിത) പരിരക്ഷയും.
- അസംഘടിതമേഖലയ്ക്കുള്ള പെന്‍ഷന്‍ പദ്ധതി
4. മുന്‍കാല അനുഭവത്തെ അടിസ്ഥാനമാക്കി പി.എംജെ.ഡി.വൈയില്‍ സ്വീകരിച്ച പ്രധാനപ്പെട്ട സമീപനം:
- ഉടയാളുകളുമായി (വെന്‍ഡര്‍) സാങ്കേതികവിദ്യ ലോക്ക്-ഇന്നി (ഒരുക്കം) ലൂടെ ഓഫ്‌ലൈനായി അക്കൗണ്ടുകള്‍ തുറന്നിരുന്ന മുന്‍കാലത്തെ രീതിയുടെ സ്ഥാനത്ത് ഇന്ന് തുറന്ന അക്കൗണ്ടുകള്‍ ബാങ്കുകളുടെ കോര്‍ ബാങ്കിംഗ് സംവിധാനത്തിലെ ഓണ്‍ലൈന്‍ അക്കൗണ്ടുകളാണ്
- റുപേ ഡെബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ആധാര്‍ പ്രവര്‍ത്തനക്ഷമമാക്കിയ പേയ്‌മെന്റ് സംവിധാനംം (എ.ഇ.പി.എസ്) എന്നിവ മുഖേനെ പരസ്പരം പ്രവര്‍ത്തിപ്പിക്കാം
- നിശ്ചിത സ്ഥല (ഫിക്‌സഡ് പോയിന്റ്) ബിസിനസ് കറസ്‌പോണ്ടന്റ്‌സ്
- ബുദ്ധിമുട്ടുള്ള കെ.വൈ.സിയുടെ സ്ഥാനത്ത് ലളിതമായ കെ.വൈ.സി / ഇ-കെ.വൈ.സി.
5. പുതിയ സവിശേഷതകളോടെ പി.എം.ജെ.ഡി.വൈ യുടെ വിപുലീകരണം
ചില പരിഷ്‌ക്കാരങ്ങളോടെ സമഗ്രമായ പി.എം.ജെ.ഡി.വൈ പ്രോഗ്രാം 2018 ഓഗസ്റ്റ് 28ന് ശേഷവും നീട്ടാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു:
- ഓരോ വീട്ടുകാരില്‍ നിന്നും ബാങ്കുമായി ബന്ധമില്ലാത്ത ഓരോ മുതിര്‍ന്നവരിലേക്കും ശ്രദ്ധ മാറുക
- റുപേ കാര്‍ഡ് ഇന്‍ഷുറന്‍സ്- 2018 ഓഗസ്റ്റ് 28ന് ശേഷം ആരംഭിച്ച പി.എം.ജെ.ഡി.വൈ അക്കൗണ്ടുകള്‍ക്ക് റുപേ കാര്‍ഡുകളിലെ സൗജന്യ അപകടഇന്‍ഷുറന്‍സ് പരിരക്ഷ ഒരു ലക്ഷം രൂപയില്‍ നിന്ന് 2 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു.
ഓവര്‍ ഡ്രാഫ്റ്റ് (ഒ.ഡി) സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല് -
- ഒ.ഡി പരിധി 5,000 രൂപയില്‍ നിന്ന് 10,000 രൂപയായി ഇരട്ടിയാക്കി; 2,000 രൂപ വരെയുള്ള ഒ.ഡികള്‍- (നിബന്ധനകളില്ലാതെ).
- ഒ.ഡി യുടെ ഉയര്‍ന്ന പ്രായപരിധി 60 ല്‍ നിന്ന് 65 ആയി ഉയര്‍ത്തി.
6. പി.എം.ജെ.ഡി.വൈ യുടെ നേട്ടങ്ങള്:
പി.എം.ജെ.ഡിവൈ ജനകേന്ദ്രീകൃത സാമ്പത്തിക മുന്‍കൈകളുടെ അടിസ്ഥാനശിലയായി. അത് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റങ്ങളോ, കോവിഡ്-19 സാമ്പത്തിക സഹായമോ, പിഎം-കിസാനോ, എം.ജി.എന്‍.ആര്‍.ഇ.ജി.എ (മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി) ക്ക് കീഴിലുള്ള വര്‍ദ്ധിച്ച വേതനമോ, ലൈഫ്, ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയോ എന്തിന്റെയായാലും ഈ മുന്‍കൈകളുടെ ആദ്യപടി ഓരോ മുതിര്‍ന്നവര്‍ക്കും ഒരു ബാങ്ക് അക്കൗണ്ട് നല്‍കുക എന്നതാണ്, പി.എം.ജെ.ഡി.വൈ ഇത് ഏകദേശം പൂര്‍ത്തിയാക്കി.
മാര്‍ച്ച് 14 മുതല്‍ മാര്‍ച്ച് 20 വരെയുള്ള കാലയളവില്‍ തുറന്ന 2 അക്കൗണ്ടുകളില്‍ ഒന്ന് പി.എം.ജെ.ഡി.വൈ അക്കൗണ്ടായിരുന്നു. രാജ്യവ്യാപകമായി അടച്ചിടലിന്റെ 10 ദിവസത്തിനുള്ളില്‍ ഏകദേശം 20 കോടിയിലധികം സ്ത്രീകളുടെ പി.എം.ജെ.ഡി.വൈ അക്കൗണ്ടുകളില്‍ എക്‌സ്-ഗ്രേഷ്യ (സാമ്പത്തിക സഹായം) നിക്ഷേപിച്ചു.
പാവപ്പെട്ടവര്‍ക്ക് അവരുടെ സമ്പാദ്യം ഔപചാരിക സാമ്പത്തിക സമ്പ്രദായത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള മാര്‍ഗ്ഗമാണ്, ഗ്രാമങ്ങളിലുള്ള തങ്ങളുടെ കുടുംബങ്ങള്‍ക്ക് പണം നിക്ഷേപിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗമാണ്, അതിനുപരി കൊള്ളപ്പലിശക്കാരായ പണമിടപാടുകാരുടെ ദുര്‍ലോഭമോഹങ്ങളില്‍ നിന്ന് കരകയറ്റുന്നതിനുള്ള വഴിയുമാണ് ജന്‍ധന്‍ നല്‍കുന്നത്. ബാങ്കുകളുമായി ബന്ധമില്ലായിരുന്നവരെ പി.എം.ജെ.ഡി.വൈ ബാങ്കിംഗ് സംവിധാനത്തിലേക്ക് കൊണ്ടുവന്നു, ഇന്ത്യയുടെ സാമ്പത്തിക ഘടന വിപുലീകരിച്ചു, മിക്കവാറും എല്ലാ മുതിര്‍ന്നവര്‍ക്കും സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ കൊണ്ടുവന്നു.
ഇന്നത്തെ കോവിഡ്-19 കാലഘട്ടത്തില്‍, അതിശയകരമായ വേഗതയിലും തടസരഹിതമായതുമായ നേരിട്ടുള്ള ആനുകൂല്യം കൈമാറ്റത്തിലൂടെ (ഡി.ബി.ടി) സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ ശാക്തീകരിക്കുന്നതിന് നാം സാക്ഷികളായി.പി.എം ജന്‍ ധനിലൂടെയുള്ള ഡി.ബി.ടിയുടെ ഒരു പ്രധാന വശം, ഓരോ രൂപയും അതിന്റെ ഉദ്ദേശിച്ച ഗുണഭോക്താവില്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതും വ്യവസ്ഥാപിതമായ ചോര്‍ച്ച തടയുന്നുവെന്നതുമാണ്.
7. പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജനയുടെ (PMJDY) നേട്ടങ്ങള്‍ - 2021 ആഗസ്റ്റ് 18 വരെയുള്ള കാലയളവില്‍:
a) PMJDY അക്കൗണ്ടുകള്‍
- 2021 ആഗസ്റ്റ് 18-വരെയുള്ള കണക്കനുസരിച്ച്, മൊത്തം PMJDY അക്കൗണ്ടുകളുടെ എണ്ണം: 43.04 കോടി; 55.47% (23.87 കോടി) ജന്‍ ധന്‍ അക്കൗണ്ട് ഉടമകള്‍ സ്ത്രീകളാണ്; 66.69% (28.70 കോടി) ജന്‍ ധന്‍ അക്കൗണ്ടുകള്‍ ഗ്രാമ, അര്‍ദ്ധ നഗര പ്രദേശങ്ങളിലാണ്
- പദ്ധതിയുടെ ആദ്യ വര്‍ഷം തന്നെ 17.90 കോടി PMJDY അക്കൗണ്ടുകള്‍ തുറന്നു
- PMJDY- അക്കൗണ്ടുകളുടെ എണ്ണത്തില്‍ തുടര്‍ച്ചയായി വര്‍ദ്ധന രേഖപ്പെടുത്തുന്നു.
- PMJDY അക്കൗണ്ടുകള്‍ 2015 മാര്‍ച്ചിലെ 14.72 കോടിയില്‍ നിന്ന് 2021 ആഗസ്റ്റ് 18 ആയതോടെ മൂന്ന് മടങ്ങ് വര്‍ദ്ധിച്ച് 43.04 കോടിയായി. ഒരു സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പദ്ധതിയെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായ മുന്നേറ്റം.
b) PMJDY അക്കൗണ്ടുകളുടെ പ്രവര്‍ത്തനക്ഷമത -
- നിലവിലുള്ള ആര്‍.ബി.ഐ. മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം, രണ്ട് വര്‍ഷത്തേക്ക് ഒരു അക്കൗണ്ടില്‍ ഉപഭോക്തൃ ഇടപെടല്‍ ഇല്ലെങ്കില്‍ ആ PMJDY അക്കൗണ്ട് പ്രവര്‍ത്തനരഹിതമായി കണക്കാക്കും.
- 2021 ഓഗസ്റ്റിലെ കണക്ക് പ്രകാരം 43.04 കോടി PMJDY അക്കൗണ്ടുകളില്‍, 36.86 കോടിയും (85.6%) പ്രവര്‍ത്തനക്ഷമമാണ്
- പ്രവര്‍ത്തനക്ഷമമായ അക്കൗണ്ടുകളുടെ ശതമാനത്തില്‍ തുടര്‍ച്ചയായുള്ള വര്‍ദ്ധന സൂചിപ്പിക്കുന്നത് ഈ അക്കൗണ്ടുകള്‍ കൂടുതല്‍ ഉപഭോക്താക്കള്‍ പതിവായി ഉപയോഗിക്കുന്നുണ്ടെന്നതാണ്
- 8.2% PMJDY അക്കൗണ്ടുകള്‍ മാത്രമാണ് സീറോ ബാലന്‍സ് അക്കൗണ്ടുകള്‍
c) PMJDY അക്കൗണ്ടുകള്‍ക്ക് കീഴിലുള്ള നിക്ഷേപങ്ങള്‍ -
- PMJDY അക്കൗണ്ടുകള്‍ക്ക് കീഴിലുള്ള മൊത്തം നിക്ഷേപ നീക്കിയിരിപ്പ് 1,46,230 കോടി രൂപ
- അക്കൗണ്ടുകള്‍ 2.4 മടങ്ങ് വര്‍ദ്ധിച്ചപ്പോള്‍ നിക്ഷേപം ഏകദേശം 6.38 മടങ്ങ് വര്‍ദ്ധിച്ചു (2021 ഓഗസ്റ്റ് / 2015 ഓഗസ്റ്റ്)
d) PMJDY അക്കൗണ്ടിലെ ശരാശരി നിക്ഷേപം -
- ഓരോ അക്കൗണ്ടിലെയും ശരാശരി നിക്ഷേപം 3,398 രൂപ
- ഓരോ അക്കൗണ്ടിലെയും ശരാശരി നിക്ഷേപം 2015 ഓഗസ്റ്റിനെ അപേക്ഷിച്ച് 2.7 മടങ്ങ് വര്‍ദ്ധിച്ചു
- ശരാശരി നിക്ഷേപത്തിലെ വര്‍ദ്ധന അക്കൗണ്ടുകളുടെ വര്‍ദ്ധിച്ച ഉപയോഗത്തിന്റെയും അക്കൗണ്ട് ഉടമകള്‍ക്കിടയില്‍ സമ്പാദ്യശീലം വളരുന്നതിന്റെയും സൂചനയാണ്
e) PMJDY അക്കൗണ്ട് ഉടമകള്‍ക്ക് റുപേ കാര്‍ഡ് നല്‍കി
- PMJDY അക്കൗണ്ട് ഉടമകള്‍ക്ക് നല്‍കിയ മൊത്തം റുപേ കാര്‍ഡുകള്‍: 31.23 കോടി
- റുപേ കാര്‍ഡുകളുടെ എണ്ണവും ഉപയോഗവും കാലക്രമേണ വര്‍ദ്ധിച്ചു
8. ജന്‍ ധന്‍ ദര്‍ശക് ആപ്പ്
രാജ്യത്തെ ബാങ്ക് ശാഖകള്‍, എടിഎമ്മുകള്‍, ബാങ്ക് മിത്ര, പോസ്റ്റ് ഓഫീസുകള്‍ മുതലായ ബാങ്കിംഗ് ടച്ച് പോയിന്റുകള്‍ കണ്ടെത്തുന്നതിന് പൗര കേന്ദ്രീകൃത പ്ലാറ്റ്‌ഫോം എന്ന നിലയില്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ ആരംഭിച്ചു. 8 ലക്ഷത്തിലധികം ബാങ്കിംഗ് ടച്ച് പോയിന്റുകള്‍ GIS ആപ്പില്‍ മാപ്പ് ചെയ്തിട്ടുണ്ട്. ജന്‍ ധന്‍ ദര്‍ശക് ആപ്പിന് കീഴിലുള്ള സൗകര്യങ്ങള്‍ സാധാരണക്കാരുടെ ആവശ്യത്തിനും സൗകര്യത്തിനും പ്രയോജനപ്പെടുത്താം. ഈ ആപ്ലിക്കേഷന്റെ വെബ് പതിപ്പ് http://findmybank.gov.in എന്ന ലിങ്കില്‍ ലഭ്യമാണ്
5 കിലോമീറ്ററിനുള്ളില്‍ ബാങ്കിംഗ് ടച്ച് പോയിന്റ് ഇല്ലാത്ത ഗ്രാമങ്ങള്‍ തിരിച്ചറിയുന്നതിനും ഈ ആപ്പ് ഉപയോഗിക്കുന്നു. ബാങ്കിംഗ് ടച്ച് പോയിന്റ് ഇല്ലാത്ത പ്രദേശങ്ങള്‍ SLBC-കള്‍ വഴി ശാഖകള്‍ തുറക്കുന്നതിന് വിവിധ ബാങ്കുകള്‍ക്ക് അനുമതി നല്‍കി. സേവനമില്ലാത്ത ഗ്രാമങ്ങളുടെ എണ്ണം ഗണ്യമായി കുറയുന്നതിന് ഈ ശ്രമങ്ങള്‍ കാരണമായി.
9. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ് (PMGKP) വഴി PMJDY വനിതാ ഗുണഭോക്താക്കള്‍ക്ക് പ്രയോജനം
26.3.2020 -ല്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം ബഹുമാനപ്പെട്ട കേന്ദ്ര ധനമന്ത്രി നടത്തിയ പ്രഖ്യാപനം അനുസരിച്ച് വനിതാ അക്കൗണ്ട് ഉടമകളുടെ PMJDY അക്കൗണ്ടുകളിലേക്ക് പ്രതിമാസം 500 രൂപ മൂന്ന് മാസത്തേക്ക് (ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 20 വരെ) കൈമാറി. കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് അകെ 30,945 കോടി രൂപ വനിത അക്കൗണ്ട് ഉടമകളുടെ PMJDY അക്കൗണ്ടുകളില്‍ നല്‍കി.
10. സുഗമമായ നേരിട്ടുള്ള പണം കൈമാറ്റം (DBT) ഉറപ്പാക്കാന്‍:
ബാങ്കുകള്‍ അറിയിച്ച പ്രകാരം, ഏകദേശം 5 കോടി PMJDY അക്കൗണ്ട് ഉടമകള്‍ക്ക് വിവിധ പദ്ധതികള്‍ പ്രകാരം സര്‍ക്കാരില്‍ നിന്ന് നേരിട്ട് പണം അക്കൗണ്ടുകളില്‍ (DBT-direct benefit transfer) ലഭിക്കുന്നു.
അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടുകളില്‍ പണം കൃത്യസമയത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നടപടികള്‍ സ്വീകരിച്ചു. DBT മിഷന്‍, NPCI, ബാങ്കുകള്‍, വിവിധ മന്ത്രാലയങ്ങള്‍ എന്നിവയുമായി കൂടിയാലോചിച്ച് നേരിട്ടുള്ള പണം കൈമാറ്റം പരാജയപ്പെടുന്നതിന്റെ കാരണങ്ങള്‍ തിരിച്ചറിയാന്‍ വകുപ്പ് ശ്രമങ്ങള്‍ ആരംഭിക്കുകയുണ്ടായി. ബാങ്കുകളുടെയും NPCI-യുടെയും സൂക്ഷ്മ നിരീക്ഷണം ഇതോടനുബന്ധിച്ച് ഉണ്ടാവുകയും ചെയ്തു. ഇതോടെ DBT പരാജയങ്ങളുടെ ശതമാനം 13.5% ല്‍ നിന്ന് (FY 19-20) 5.7% ആയി കുറഞ്ഞു (FY 20-21).
11. മുന്നോട്ടുള്ള പാത
i. മൈക്രോ ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്ക് കീഴില്‍ PMJDY അക്കൗണ്ട് ഉടമകള്‍ക്ക് കവറേജ് ഉറപ്പാക്കാന്‍ ശ്രമമുണ്ടാകും. യോഗ്യരായ PMJDY അക്കൗണ്ട് ഉടമകളെ PMJJBY, PMSBY എന്നിവയില്‍ ഉള്‍പ്പെടുത്തും. ഇത് സംബന്ധിച്ച് ബാങ്കുകള്‍ക്ക് ഇതിനോടകം അറിയിപ്പു നല്കിയിട്ടുണ്ട്.
ii. ഇന്ത്യയിലുടനീളം അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ PMJDY അക്കൗണ്ട് ഉടമകള്‍ക്കിടയില്‍ റുപേ ഡെബിറ്റ് കാര്‍ഡ് ഉപയോഗം ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ പ്രോത്സാഹിപ്പിക്കും.
iii. ഫ്‌ലെക്‌സി-റിക്കറിംഗ് ഡെപ്പോസിറ്റ് പോലുള്ള സംവിധാനങ്ങളിലൂടെ PMJDY അക്കൗണ്ട് ഉടമകളുടെ മൈക്രോ ക്രെഡിറ്റ്, മൈക്രോ ഇന്‍വെസ്റ്റ്‌മെന്റ് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍.
(Release ID: 1749774)
Visitor Counter : 417
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada