വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

ആസാദി കാ  അമൃത മഹോത്സവത്തിന്റെ  ഭാഗമായി  കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ  മന്ത്രി ശ്രീ അനുരാഗ് ഠാക്കൂർ  ഐക്കോണിക്ക് വാരാചരണത്തിന് (Iconic Week) തുടക്കം കുറിക്കും.

Posted On: 22 AUG 2021 5:28PM by PIB Thiruvananthpuram

 



ന്യൂഡൽഹി , ആഗസ്റ്റ് 23 ,2021


ആസാദി കി അമൃത മഹോത്സവ ആഘോഷങ്ങളുടെ ഭാഗമായി 2021 ഓഗസ്റ്റ് 23 മുതൽ 29 വരെ
ഐക്കോണിക്ക് വാരാചരണത്തിന് കീഴിൽ വിപുലമായ പരിപാടികൾക്ക് തുടക്കം കുറിക്കാൻ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഒരുങ്ങി .


 "ജനപങ്കാളിത്തം ജനമുന്നേറ്റം-(Jan Bhagidari and Jan Andolan) " എന്നതിന്റെ ആത്മാവ് ഉൾക്കൊണ്ടുകൊണ്ട് രാജ്യത്ത് ഉടനീളമുള്ള ജനങ്ങൾ  പങ്കെടുക്കുന്ന മഹാ ആഘോഷങ്ങൾക്ക് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് ഠാക്കൂർ തുടക്കംകുറിക്കും


 നവ ഭാരതത്തിന്റെ സഞ്ചാരപഥങ്ങളെ  പ്രദർശിപ്പിക്കുക, വൻ പൊതുജനപങ്കാളിത്ത പരിപാടികളിലൂടെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ വിസ്മൃതിയിലാണ്ടു പോയ ധീരദേശാഭിമാനികൾ അടക്കമുള്ള സ്വാതന്ത്ര്യസമരസേനാനികളുടെ സംഭാവനകളെ ആദരിക്കുക തുടങ്ങിയവയാണ് പരിപാടിയുടെ ലക്ഷ്യം  


 സാംസ്കാരിക പരിപാടികൾ, ടിവി പരിപാടികൾ തുടങ്ങിയ പരമ്പരാഗത രീതികൾക്കൊപ്പം   ഡിജിറ്റൽ- സമൂഹ മാധ്യമങ്ങൾ എന്നിവ  ഉപയോഗിച്ചുള്ള നൂതന പരിപാടികൾ  വഴിയും  എല്ലാവിഭാഗം ജനങ്ങളിലേക്കും എത്തിച്ചേരുന്നു  എന്നതാണ് വിവിധ വിഭാഗങ്ങളെ കോർത്തിണക്കിക്കൊണ്ടുള്ള ഈ ആഘോഷങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത.
 

 "ആസാദി കാ  സഫർ, ആകാശവാണി കെ സാത് " എന്ന ഓൾ ഇന്ത്യ റേഡിയോയുടെ പ്രതിദിന പരിപാടി രാജ്യത്തെ വിവിധ സ്കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിൽ ലഭ്യമാക്കും . മന്ത്രാലയത്തിന്റെ  പ്രാദേശിക കാര്യാലയങ്ങൾ, അതത് സംസ്ഥാനങ്ങളിലെ ഡയറക്ടറേറ്റ് ഓഫ് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വിഭാഗങ്ങൾ എന്നിവയുടെ  സഹകരണത്തോടെയാവും ഇത് സാധ്യമാക്കുക

. സ്വാതന്ത്ര്യ സമര നേതാക്കളുടെ പ്രസംഗങ്ങൾ(ദരോഹർ ), ചരിത്രപ്രസിദ്ധമായ 75 സ്ഥലങ്ങൾ (നിഷാൻ), വനിതാ നേതാക്കൾ (അപരാജിത)  എന്നിവരെപ്പറ്റിയുള്ള  പരിപാടികൾ എന്നിവ ആകാശവാണി നിലയങ്ങൾ  പ്രക്ഷേപണം ചെയ്യാനുദ്ദേശിക്കുന്ന  പ്രത്യേക പരിപാടികളിൽ ഉൾപ്പെടുന്നു


 "നവ ഭാരതത്തിന്റെ നവ യാത്ര",ജേർണി  ഓഫ്  ന്യൂ  ഇന്ത്യ എന്ന പേരിൽ നയതന്ത്രം, ഡിജിറ്റൽ ഇന്ത്യ, നിയമ പരിഷ്കാരങ്ങൾ തുടങ്ങിയ പ്രമേയങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് വിവിധ മേഖലകളെ അടിസ്ഥാനമാക്കി  പ്രത്യേക പരിപാടികൾ ദൂരദർശൻ ചാനലുകളും സംപ്രേഷണം ചെയ്യുന്നതാണ് . സ്വാതന്ത്ര്യ സമരം,  സമര ചരിത്രത്തിൽ ഇടം നേടാതെ  പോയ  ധീരയോദ്ധാക്കൾ എന്നിവയെപ്പറ്റിയുള്ള പ്രതിദിന പ്രത്യേക വാർത്ത പരിപാടികൾക്ക് പുറമെ ആണ് ഇത്  

 ഐകോണിക്ക് വാരാചരണത്തിന്റെ  ഭാഗമായി ചരിത്രപ്രസിദ്ധമായ ചലച്ചിത്രങ്ങളുടെ പ്രദർശനം പ്രത്യേകമായി നടത്തും . നേതാജി,മെർജർ  ഓഫ്  പ്രിൻസിലി  സ്റ്റേറ്റ്സ് ” മുതലായ ഡോക്യുമെന്ററി പരമ്പര ഡിഡി ചാനലുകളിൽ സംപ്രേക്ഷണം ചെയ്യും . ഇതിനു പുറമേ പ്രസിദ്ധ ചലച്ചിത്രമായ റാസിയും പ്രദർശിപ്പിക്കും.
 
തങ്ങളുടെ OTT   പ്ലാറ്റ്ഫോമായ www.cinemasofindia.com വഴി, പ്രത്യേകം  തിരഞ്ഞെടുത്ത ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള ഒരു ചലച്ചിത്രമേളയും NFDC സംഘടിപ്പിക്കുന്നുണ്ട്.  സിനിമാ വിദ്യാർത്ഥികൾ, ഈ മേഖലകളിൽ താല്പര്യമുള്ളവർ എന്നിവരെ ഉൾപ്പെടുത്തികൊണ്ട്  NFDC നടത്തുന്ന  ഒരു ഓൺലൈൻ സംവാദ സെഷനും, `ചലച്ചിത്ര നിർമ്മാണ മേഖലയിലെ സാങ്കേതികപരമായ മുന്നേറ്റങ്ങൾ' എന്ന വിഷയത്തെ അധികരിച്ച് ഫിലിംസ് ഡിവിഷൻ നേതൃത്വം നൽകുന്ന  ഒരു വെബ്ബിനാറും മറ്റു പ്രധാന പരിപാടികളിൽ ഉൾപ്പെടുന്നു.  

 ഇതിനുപുറമേ, 2021 ഓഗസ്റ്റ് 23 മുതൽ 25 വരെ "ഇന്ത്യ @75: വോയേജ്  ഓഫ്  പ്രോഗ്രസ്സ് " എന്നപേരിലും 2021 ഓഗസ്റ്റ്  26 മുതൽ 28 വരെ "ഇന്ത്യ @75: ഐക്കൺസ്  ഓഫ്  ഇന്ത്യ "  എന്ന പേരിലും ഫിലിംസ് ഡിവിഷൻ  ഓൺലൈൻ ചലച്ചിത്ര മേളകൾ സംഘടിപ്പിക്കുന്നതാണ് .
 
രാജ്യത്ത് സ്ഥിതി ചെയ്യുന്ന മറ്റു രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിൽ സിനിമകൾ പ്രദർശിപ്പിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയവുമായി ചേർന്ന് ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽസ് പ്രവർത്തിക്കും


 ക്ലാസിക് സിനിമ എന്ന വിഷയത്തിൽ 2021 ഓഗസ്റ്റ് 23 മുതൽ 29 വരെ തങ്ങളുടെ വെബ്സൈറ്റിൽ ഒരു തൽസമയ വെർച്വൽ ചലച്ചിത്ര പോസ്റ്റർ പ്രദർശനവും NFAI സംഘടിപ്പിക്കുന്നുണ്ട്

 സ്കിറ്റുകൾ, മാജിക് പ്രദർശനങ്ങൾ, പാവകളികൾ, പരമ്പരാഗത കലാരൂപങ്ങൾ എന്നിവ വഴിയായി ബ്യൂറോ ഓഫ്ഔട്ട്റീച്ച് ആൻഡ് കമ്മ്യൂണിക്കേഷൻ കൂടുതൽ ജനങ്ങളിലേക്ക് എത്തുന്നതാണ്.

 രാജ്യമെമ്പാടുമുള്ള,  ROB കളുടെ അൻപതിലേറെ ഇന്റഗ്രേറ്റഡ്  കമ്മ്യൂണിക്കേഷൻ ആൻഡ്ഔട്ട് റീച്ച് പരിപാടികൾ, സോങ് ആൻഡ് ഡ്രാമ  വിഭാഗത്തിന്റെ 1000 ലേറെ PRT കൾ  എന്നിവ  വഴിയാകും ഇത് സാധ്യമാക്കുക


 കൂടാതെ, "ഭരണഘടനാ രൂപീകരണം " എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഒരു e-പുസ്തകം BOC പുറത്തിറക്കുന്നതാണ് .   BOC യുടെ വെബ്സൈറ്റിൽ ഇത് ലഭ്യമാകും

 രാജ്യത്തുടനീളമുള്ള  പബ്ലിക്കേഷൻസ്‌  ഡിവിഷൻ ബുക്ക് ഗ്യാലറി കളിൽ നിന്ന്, സമാന വിഷയങ്ങളുമായി ബന്ധപ്പെട്ട ആകർഷകവും, അറിവ് നൽകുന്നതുമായ പുസ്തകങ്ങൾ വായനക്കാർക്ക് തിരഞ്ഞെടുക്കാവുന്നതാണ്


 മന്ത്രാലയത്തിന്റെ  വിവിധ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പ്രശ്നോത്തരികൾ, മത്സരങ്ങൾ, ആകർഷകമായ മറ്റു പരിപാടികൾ എന്നിവയിൽ യുവാക്കൾക്ക് പങ്കെടുക്കാം . നവഭാരതം, സ്വാതന്ത്ര്യസമരം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് ദൃശ്യ-ശ്രാവ്യ ശകലങ്ങളും ലഭ്യമാക്കുന്നതാണ് 

 
IE/SKY


(Release ID: 1748267) Visitor Counter : 272