പ്രധാനമന്ത്രിയുടെ ഓഫീസ്‌

സിഐഐ വാർഷിക യോഗത്തെ പ്രധാനമന്ത്രി ആഗസ്ത് 11 ന് അഭിസംബോധന ചെയ്യും

Posted On: 09 AUG 2021 10:07PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) വാർഷിക യോഗത്തെ  2021 ഓഗസ്റ്റ് 11 ന് വൈകുന്നേരം 4:30 ന് വീഡിയോ കോൺഫറൻസിംഗ് വഴി അഭിസംബോധന ചെയ്യും." ഇന്ത്യ@75: ആത്മനിർഭർ ഭാരതത്തിനായി ഗവണ്മെന്റും  ബിസിനസും ഒരുമിച്ച് പ്രവർത്തിക്കുന്നു"എന്നതാണ്  വിഷയം.         

2021ലെ  സിഐഐ വാർഷിക സമ്മേളനത്തെക്കുറിച്ച്

സിഐഐ വാർഷിക സമ്മേളനം 2021 ആഗസ്റ്റ് 11-12  ദിവസങ്ങളിലായി നടക്കും. സിംഗപ്പൂർ  ഉപ  പ്രധാനമന്ത്രിയും,  സാമ്പത്തിക നയങ്ങളുടെ ഏകോപന മന്ത്രിയുമായ ശ്രീ ഹെംഗ് സ്വീ കീറ്റ് പ്രത്യേക അന്താരാഷ്ട്ര അതിഥി പ്രാസംഗികനായിരിക്കും. . പരിപാടിയിൽ നിരവധി മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, അക്കാദമിക് വിദഗ്ധർ, ഇന്ത്യൻ വ്യവസായ പ്രമുഖർ എന്നിവരും പങ്കെടുക്കും.



(Release ID: 1744356) Visitor Counter : 163