പ്രധാനമന്ത്രിയുടെ ഓഫീസ്‌

ടോക്കിയോ 2020 ലെ മികച്ച പ്രകടനത്തിന് ഇന്ത്യൻ സംഘത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു


പുതിയ പ്രതിഭകൾ ഉയർന്നുവരുന്ന തരത്തിൽ താഴെത്തട്ടിലുള്ള കായിക വിനോദങ്ങളെ കൂടുതൽ ജനകീയമാക്കാനുള്ള പ്രവർത്തനങ്ങൾ തുടരണമെന്ന് ആഹ്വാനം


ഗെയിമുകൾ നന്നായി സംഘടിപ്പിച്ചതിനുള്ള മികവിന് ജപ്പാൻ ഗവണ്മെന്റിനും ജനങ്ങൾക്കും നന്ദി

Posted On: 08 AUG 2021 6:18PM by PIB Thiruvananthpuram

ഗെയിമുകളിലെ മികച്ച പ്രകടനത്തിന് ഇന്ത്യൻ സംഘത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ടോക്കിയോ 2020 അവസാനിക്കാറായപ്പോൾ, ഇന്ത്യയെ പ്രതിനിധീകരിച്ച എല്ലാ കായികതാരങ്ങളും ചാമ്പ്യന്മാരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യ നേടിയ മെഡലുകൾ തീർച്ചയായും നമ്മുടെ രാഷ്ട്രത്തിന് അഭിമാനവും ആഹ്ളാദവും  ഉണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, പുതിയ പ്രതിഭകൾ ഉയർന്നുവന്ന് വരും കാലങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അവസരം ലഭിക്കുന്നതിന് താഴെത്തട്ടിലുള്ള കായിക വിനോദങ്ങളെ കൂടുതൽ ജനകീയമാക്കുന്നതിനുള്ള പ്രവർത്തനം തുടരേണ്ട സമയമാണിത്.

നന്നായി സംഘടിപ്പിച്ച ഗെയിമുകൾക്ക് ആതിഥേയത്വം വഹിച്ചതിന് ജപ്പാനിലെ ഗവണ്മെന്റിനും  ജനങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു. "  ഇന്നത്തെ കാലത്തു ഇത പോലെ  വളരെ വിജയകരമായി ആതിഥ്യമരുളിയത്  , പൂര്‍വ്വസ്ഥിതിപ്രാപിക്കലിന്റെ   ശക്തമായ സന്ദേശം നൽകി. സ്പോർട്സ് ഒരു മികച്ച ഏകീകരണമാണെന്നും ഇത് തെളിയിച്ചു, ”പ്രധാനമന്ത്രി പറഞ്ഞു.

ട്വീറ്റുകളുടെ ഒരു പരമ്പരയിൽ, പ്രധാനമന്ത്രി പറഞ്ഞു:

 #ടോക്കിയോ  ഒളിമ്പിക്സ്  2020 അവസാനിക്കുമ്പോൾ, ഗെയിമുകളിലെ മികച്ച പ്രകടനത്തിന് ഇന്ത്യൻ സംഘത്തെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവർ മികച്ച നൈപുണ്യവും ടീം വർക്കും അർപ്പണബോധവും പ്രകടിപ്പിച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച എല്ലാ കായികതാരങ്ങളും  ചാമ്പ്യന്മാരാണ്.

ഇന്ത്യ നേടിയ മെഡലുകൾ തീർച്ചയായും നമ്മുടെ നാടിനെ അഭിമാനിക്കുകയും ആഹ്‌ളാദിപ്പിക്കുകയും ചെയ്തു.

അതേസമയം, പുതിയ പ്രതിഭകൾ ഉയർന്നുവന്ന് വരും കാലങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അവസരം ലഭിക്കുന്നതിന് താഴെത്തട്ടിലുള്ള കായിക വിനോദങ്ങളെ കൂടുതൽ ജനകീയമാക്കുന്നതിനുള്ള പ്രവർത്തനം തുടരേണ്ട സമയമാണിത്. 

നന്നായി സംഘടിപ്പിച്ച ഗെയിമുകൾക്ക് ആതിഥേയത്വം വഹിച്ചതിന് ജപ്പാനിലെ ഗവണ്മെന്റിനും  ജനങ്ങൾക്കും പ്രത്യേക നന്ദി.

ഇത്തരം സമയങ്ങളിൽ  ഗെയിമുകൾക്ക്  വളരെ വിജയകരമായി ആതിഥേയത്വം വഹിച്ചത്  , ദൃഢതയുടെ ഒരു ശക്തമായ സന്ദേശം നൽകി. സ്പോർട്സ് എങ്ങനെ ഒരു മികച്ച ഏകീകരണമാണെന്നും #ടോക്കിയോ 2020 പ്രകടമാക്കി.


(Release ID: 1743874) Visitor Counter : 264