സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി

സ്‌കൂള്‍ വിദ്യാഭ്യാസത്തിനായുള്ള സമഗ്ര ശിക്ഷാ പദ്ധതി 2021 ഏപ്രില്‍ 1 മുതല്‍ 2026 മാര്‍ച്ച് 31 വരെ തുടരുന്നതിന് മന്ത്രിസഭയുട അംഗീകാരം


2,94,283.04 കോടി രൂപയുടെ പദ്ധതിയില്‍ 1,85,398.32 കോടി രൂപ കേന്ദ്ര വിഹിതവും ഉള്‍പ്പെടും

1.16 ദശലക്ഷം സ്‌കൂളുകളും 156 ദശലക്ഷത്തിലധികം വിദ്യാര്‍ത്ഥികളും 5.7 ദശലക്ഷം ഗവണ്‍മെന്റ്-എയ്ഡഡ് സ്‌കൂള്‍ അദ്ധ്യാപകരും പദ്ധതിയില്‍ ഉള്‍പ്പെടും

Posted On: 04 AUG 2021 3:57PM by PIB Thiruvananthpuram

1,85,398.32 കോടി രൂപയുടെ  കേ ന്ദ്ര വിഹിതം ഉള്‍പ്പെടെ 2,94,283.04 കോടി  രൂപയുടെ പരിഷ്‌ക്കരിച്ച സമഗ്ര ശിക്ഷാ പദ്ധതി അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് കൂടി അതായത് 2021-22 മുതല്‍ 2025-26 വരെ തുടരുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തികകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി അംഗീകാരം നല്‍കി.

പ്രയോജനങ്ങള്‍:
1.16 ദശലക്ഷം സ്‌കൂളുകളും 156 ദശലക്ഷത്തിലധികം വിദ്യാര്‍ത്ഥികളും 5.7 ദശലക്ഷംഗവണ്‍മെന്റ്-എയ്ഡഡ് സ്‌കൂള്‍ അദ്ധ്യാപകരും (പ്രീ-പ്രൈമറി മുതല്‍ സീനിയര്‍ സെക്കന്‍ഡറി തലം വരെ) പദ്ധതിയില്‍ ഉള്‍പ്പെടും
.
വിശദാംശങ്ങള്‍:
പ്രീ-സ്‌കൂള്‍ മുതല്‍ പന്ത്രണ്ടാം  ക്ലാ സ് വരെയുള്ള സകല പഠനശ്രേണികളും ഉള്‍ക്കൊള്ളുന്ന ഒരു സംയോജിത പദ്ധതിയാണ് സമഗ്ര ശിക്ഷ പദ്ധതി. വിദ്യാഭ്യാസത്തിനായുള്ള സുസ്ഥിര വികസന ലക്ഷ്യത്തിന് (എസ്.ഡി.ജി-4) അനുസൃതമായ ഈ പദ്ധതി സ്‌കൂള്‍ വിദ്യാഭ്യാസത്തെ ഒരു തുടര്‍ച്ചയായി കണക്കാക്കുന്നു.

ഈ പദ്ധതി ആര്‍.ടി.ഇ നിയമം(കുട്ടികള്‍ക്ക് നിര്‍ബന്ധിതവും സൗജന്യവും വിദ്യാഭ്യാസ അവകാശ നിയമം) നടപ്പാക്കുന്നതിന് പിന്തുണ നല്‍കുന്നു. മാത്രമല്ല, സന്തുലിതവും ഉള്‍ക്കൊള്ളുന്നതുമായ പഠനമുറി പരിസ്ഥിതിയോടെ എല്ലാ കുട്ടികള്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തണമെന്ന എന്‍.ഇ.പി 2020(ദേശീയ വിദ്യാഭ്യാസ നയം) ശിപാര്‍ശയുമായി യോജിച്ചുകൊണ്ട് അവരുടെ വൈവിധ്യമാര്‍ന്ന പശ്ചാത്തലം ബഹുഭാഷാ ആവശ്യങ്ങള്‍, വ്യത്യസ്ത അക്കാദമിക കഴിവുകള്‍ എന്നവയും പഠനപ്രക്രിയയില്‍ അവരുടെ സജീവമായ പങ്കാളിത്തം ഉണ്ടാക്കുകയെന്നതിലും ശ്രദ്ധപുലര്‍ത്തും.
ഈ പദ്ധതിയുടെ കീഴില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും നിര്‍ദ്ദേശിച്ചിട്ടുള്ള പ്രധാന ഇടപെടലുകള്‍ ഇവയാണ്: (1) പശ്ചാത്തല സൗകര്യ വികസനവും നിലനിര്‍ത്തലും ഉള്‍പ്പെടെയുള്ള സാര്‍വത്രിക അഭിഗമ്യത; (2) അടിസ്ഥാന സാക്ഷരതയും സംഖ്യാശാത്ര അറിവും, (3) ലിംഗവും തുല്യതയും; (4) ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസം; (5) ഗുണനിലവാരവും നൂതനാശയവും; (6) അദ്ധ്യാപക ശമ്പളത്തിനുള്ള സാമ്പത്തിക സഹായം; (7) ഡിജിറ്റല്‍ സംരംഭങ്ങള്‍; (8) യൂണിഫോം, പാഠപുസ്തകങ്ങള്‍ മുതലായവ ഉള്‍പ്പെടെയുള്ള ആര്‍.ടി.ഇ അവകാശങ്ങള്‍; (9) ഇ.സി.സി.ഇയ്ക്കുള്ള പിന്തുണ; (10) തൊഴിലധിഷ്ഠിത വിദ്യാഭ്യാസം; (11) കായികവും ഭീതികവിദ്യാഭ്യാസവും; (12) അദ്ധ്യാപക വിദ്യാഭ്യാസവും പരിശീലനവും ശക്തിപ്പെടുത്തല്‍; (13) നിരീക്ഷണം; (14) പ്രോഗ്രാം മാനേജ്‌മെന്റ്; കൂടാതെ (15) ദേശീയ ഘടകവും.

ദേശീയ വിദ്യാഭ്യാസ നയം 2020 -ന്റെ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ പരിഷ്‌ക്കരിച്ച സമഗ്ര ശിക്ഷയില്‍ ഉള്‍പ്പെടുത്തിയ പുതിയ ഇടപെടലുകള്‍ ചുവടെ:

-പദ്ധതിയുടെ നേരിട്ടുള്ള പ്രചാരണം വര്‍ദ്ധിപ്പിക്കുന്നതിനായി, എല്ലാ ശിശു കേന്ദ്രീകൃത ഇടപെടലുകളും ഒരു നിശ്ചിത കാലയളവ് വരെ ഐ.ടി അധിഷ്ഠിത പ്ലാറ്റ്‌ഫോമില്‍ ഡി.ബി.ടി (നേരിട്ട് ബാങ്ക് വഴിയുള്ള കൈമാറ്റം) രീതിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് നല്‍കും.

-ഈ പദ്ധതിക്ക് കേന്ദ്രത്തിന്റെയും സംസ്ഥാന ഗവണ്‍മെന്റുകളുടെയും വിവിധ മന്ത്രാലയങ്ങള്‍/ വികസന ഏജന്‍സികളുമായി കാര്യക്ഷമമായ സംയോജന രൂപകല്‍പ്പനയുണ്ടായിരിക്കും. നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയവും നൈപുണ്യത്തിന് ധനസഹായം നല്‍കുന്ന മറ്റ് മന്ത്രാലയങ്ങളും ഒത്തുചേര്‍ന്ന് തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ വിപുലീകരണം നടത്തും. സ്‌കൂളുകളുടെയും ഐ.ടി.ഐകളുടെയും പോളിടെക്‌നിക്കുകളുടെയും നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് മാത്രമല്ല, സ്‌കൂളിന് പുറത്തുള്ള കുട്ടികള്‍ക്കും പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ഉറപ്പുവരുത്തും.
-അങ്കണവാടി ജീവനക്കാര്‍ക്ക് പരിശീലനത്തിനായി മാസ്റ്റര്‍ ട്രെയിനര്‍മാരുടെ പരിശീലനവും ഇ.സി.സി.ഇ അധ്യാപകര്‍ക്ക് ഇന്‍-സര്‍വീസ് ടീച്ചര്‍ പരിശീലനവും നല്‍കുന്നതിനുള്ള വ്യവസ്ഥ.
- അദ്ധ്യയന പഠന ഉപകരണങ്ങള്‍ (ടീച്ചിംഗ് ലേണിംഗ് മെറ്റീരിയലുകള്‍ -ടി.എല്‍.എം), ആഭ്യന്തരമായുള്ള കളിപ്പാട്ടങ്ങളും, കളികോപ്പുകളും, കളിയധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ക്കുമായി സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രീ-പ്രൈമറി വിഭാഗങ്ങള്‍ക്ക് പ്രതിവര്‍ഷം ഓരോ കുട്ടിക്കും 500 രൂപ വരെ നല്‍കുന്നതിനുള്ള വ്യവസ്ഥ.

-ഓരോ കുട്ടിയും ഗ്രേഡ് 3 -ന്റെ അവസാനത്തില്‍ വായന, എഴുത്ത്, സംഖ്യാശാസ്ത്രം എന്നിവയില്‍ ആഗ്രഹിക്കുന്ന പഠന കഴിവുകള്‍ കൈവരിക്കുന്നുണ്ടെന്നും അത് ഗ്രേഡ് 5ന് -ന് ശേഷമാകുന്നില്ലെന്നും ഉറപ്പുവരുത്തുന്നതിനുള്ളതിനുള്ള നിപുണ്‍ ഭാരത്, അടിസ്ഥാനപരമായ സാക്ഷരതയും സംഖ്യാശാസ്ത്ര അറിവും സംബന്ധിച്ച ദേശീയ ദൗത്യം, ഈ പദ്ധതിക്ക് കീഴില്‍ തുടക്കം കുറിച്ചിട്ടുണ്ട്. ഒരു കുട്ടിക്ക് പഠനബോധന ഉപകരണങ്ങള്‍ക്കായി (ടി.എല്‍.എം)പ്രതിവര്‍ഷം 500 രൂപ വരെയും അദ്ധ്യാപകര്‍ക്ക് അദ്ധ്യയന മാനുവല്‍ക്കും വിഭവങ്ങള്‍ക്കുമായി 150 രൂപ വീതവുമുള്ള വ്യവസ്ഥയും ഇതിലുണ്ട്. ഒരു ജില്ലയില്‍ 10-20 ലക്ഷം രൂപയാണ് കണക്കാക്കുന്നത്.
-പ്രീപ്രൈമറി സെക്കണ്ടറി അദ്ധ്യാപകരെ പരിശീലിപ്പിക്കുന്നതിനായി എന്‍.സി.ഇ.ആര്‍.ടി.യുടെ നിഷാന്തയ്ക്ക് കീഴില്‍ പ്രത്യേക പരിശീലന മോഡ്യൂളുകള്‍.
-പ്രീ-പ്രൈമറി മുതല്‍ സീനിയര്‍ സെക്കണ്ടറി വരെയുള്ള സ്‌കൂളുകളുടെ പശ്ചാത്തല സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുക, നേരത്തെ പ്രീ-പ്രൈമറി ഒഴിവാക്കിയിരുന്നു.
-പെണ്‍കുട്ടികളുടെ എല്ലാ ഹോസ്റ്റലുകളിലും ഇന്‍സിനറേറ്ററുകളും, സാനിറ്ററി പാഡ് വെന്‍ഡിംഗ് മെഷീനുകളും.
-സീനിയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ നിലവിലുള്ള സ്ട്രീമിന് പകരം പുതിയ വിഷയങ്ങള്‍ കൂട്ടിച്ചേര്‍ക്കല്‍.
- ഗതാഗതക സൗകര്യം സെക്കണ്ടറി തലം വരെ വ്യാപിപ്പിച്ചു, പ്രതിവര്‍ഷം 6000 രൂപ വരെ.
-16 മുതല്‍ 19 വയസ്സുവരെയുള്ള സ്‌കൂളില്‍ പഠിക്കാത്ത കുട്ടികളില്‍ പട്ടിക ജാതി-വര്‍ഗ്ഗം, അംഗപരിമിതര്‍ എന്നീ കുട്ടികള്‍ക്ക്, എന്‍.ഐ.ഒ.എസ്/എസ്.ഒ.എസ് വഴി അവരുടെ സെക്കന്‍ഡറി/സീനിയര്‍ സെക്കന്‍ഡറി തലങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഓരോ ഗ്രേഡിനും 2000 രൂപയുടെ വരെ സഹായം നല്‍കും.
-കുട്ടികളുടെ അവകാശ സംരക്ഷണത്തിനും സുരക്ഷയ്ക്കും വേണ്ടി സംസ്ഥാനത്തെ ഒരു പ്രാഥമിക വിദ്യാലയത്തിന് 50 രൂപ വീതം സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് സാമ്പത്തിക സഹായം.
-കോഗ്‌നിറ്റീവ്, അഫക്റ്റീവ്, സൈക്കോമോട്ടോര്‍ ഡൊമെയ്‌നുകളിലെ ഓരോ പഠിതാവിന്റെയും പുരോഗതി/ പ്രത്യേകത കാണിക്കുന്ന സമഗ്രമായ, 360 ഡിഗ്രി, ബഹുതല, സംയോജിത റിപ്പോര്‍ട്ട് കാണിക്കുന്ന ഹോളിസ്റ്റിക് പ്രോഗ്രസ് കാര്‍ഡ് (എച്ച്.പി.സി) രൂപത്തില്‍ അവതരിപ്പിക്കും.
- ദേശീയ മൂല്യനിര്‍ണ്ണയ കേന്ദ്രമായ പരഖിന്റെ (സമഗ്രവികസനത്തിനായുള്ള അറിവിന്റെ വിശകലനം, പ്രകടനം, വിലയിരുത്തലുകള്‍, അവലോകനം, ) പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ
- ദേശീയ തലത്തില്‍ ഖേലോ ഇന്ത്യ സ്‌കൂള്‍ ഗെയിമുകളില്‍ കുറഞ്ഞത് 2 വിദ്യാര്‍ത്ഥികള്‍ മെഡല്‍ നേടിയാല്‍ ആസ്‌കൂളുകള്‍ക്ക് 25000. രൂപ വരെ അധിക സ്‌പോര്‍ട്‌സ് ഗ്രാന്റ്.
- ബാഗില്ലാ ദിനങ്ങള്‍, സ്‌കൂള്‍ സമുച്ചയങ്ങള്‍, പ്രാദേശിക കരകൗശല വിദഗ്ധരുമൊത്ത് ഇന്റേണ്‍ഷിപ്പ്, പാഠ്യപദ്ധതി, പ്രബോധന പരിഷ്‌കാരങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ളവയ്ക്കുള്ള വ്യവസ്ഥകള്‍.

-അദ്ധ്യാപകരുടെ പരിശീലനത്തില്‍ ഭാഷാ അദ്ധ്യാപകര്‍ എന്ന ഒരു പുതിയ ഘടകം കൂടി കൂട്ടിച്ചേര്‍ക്കുകയും ദ്വിഭാഷാ പുസ്തകങ്ങളുടെയും അദ്ധ്യാപന പഠന ഉപകരണങ്ങളും അതിനുപുറമെ അദ്ധ്യാപകര്‍ക്ക് ശമ്പള പിന്തുണയും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
- എല്ലാ കെ.ജി.ബിവികളും പന്ത്രണ്ടാം  ക്ലാ സിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിനുള്ള വ്യവസ്ഥ.
-നിലവിലുള്ള 10 മുതല്‍ 12 വരെയുള്ള  ക്ലാ സുകളിലെ(കെ.ജി.ബി.വി ടൈപ്പ് 4) പെണ്‍കുട്ടികള്‍ മാത്രമുള്ള ഹോസ്റ്റലുകളുടെ സാമ്പത്തിക സഹായം പ്രതിവര്‍ഷം 40 ലക്ഷം രൂപയായി (നേരത്തെ പ്രതിവര്‍ഷം 25 ലക്ഷം രൂപയായിരുന്നു) വര്‍ദ്ധിപ്പിച്ചു.
-റാണി ലക്ഷ്മിഭായ് ആത്മ രക്ഷാ പ്രശിക്ഷണിന് കീഴില്‍ സ്വയം പ്രതിരോധ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിനുള്ള 3 മാസത്തെ പരിശീലനവും പ്രതിമാസം തുക 3000 രൂപയില്‍ നിന്ന് 5000 രൂപയായി ഉയര്‍ത്തി.
- പ്രീ-പ്രൈമറി മുതല്‍ സീനിയര്‍ സെക്കന്‍ഡറി തലം വരെയുള്ള വിദ്യാര്‍ത്ഥി ഘടകത്തിന് പുറമേ സി.ഡബ്ല്യു.എസ്.എന്‍ പെണ്‍കുട്ടികള്‍ക്ക് പത്തുമാസത്തേയ്ക്ക് പ്രതിമാസം 200 രൂപയുടെ പ്രത്യേക സ്‌റ്റൈപ്പന്റ് .
-ബ്ലോക്ക് തലത്തില്‍ സി.ഡബ്ല്യൂ.എസ്.എന്‍ വാര്‍ഷിക തിരിച്ചറിയല്‍ ക്യാമ്പുകളില്‍ ക്യാമ്പ് ഒന്നിന് 10,000 രൂപയുടെ വ്യവസ്ഥയും. സി.ഡബ്ല്യു.എസ്.എന്‍ ന്റെ പുനരധിവാസത്തിനും പ്രത്യേക പരിശീലനത്തിനും ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളെ സജ്ജമാക്കുന്നതിനും
- പുതിയ എസ്.സി.ഇ.ആര്‍.ടികള്‍ സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ട് കൂടാതെ 31 മാര്‍ച്ച് 2020 വരെ ജില്ലകളില്‍ പുതിയ ഡയറ്റുകള്‍ സൃഷ്ടിക്കുന്നതിനും.


-വിവിധ നേട്ടങ്ങളെക്കുറിച്ച് സര്‍വേകള്‍ നടത്താനും ടെസ്റ്റ് മെറ്റീരിയലുകളും ഇനം ബാങ്കുകളും വികസിപ്പിക്കാനും വിവിധ പങ്കാളികള്‍ക്കും പരിശീലന ഭരണാധികാരികള്‍ക്കും പരിശീലനം നല്‍കുന്നതിനും വിവര ശേഖരണ വിശകലനത്തിനും റിപ്പോര്‍ട്ട് സൃഷ്ടിക്കുന്നതിനും വിലയിരുത്തല്‍ സെല്ലുകള്‍ എസ്.സി.ഇ.ആര്‍.ടിയില്‍ രൂപീകരിക്കുന്നത് അഭികാമ്യമാണ്.
-ബി.ആര്‍.സികളുടെയും സി.ആര്‍.സി കളുടെയും അക്കാദമിക് പിന്തുണ പ്രീ-പ്രൈമറി, സെക്കന്‍ഡറി തലങ്ങളിലും വ്യാപിപ്പിച്ചിട്ടുണ്ട്.

-ഗവണ്‍മെന്റ് സ്‌കൂളുകള്‍ക്ക് പുറമെ ഗവണ്‍മെന്റ് എയ്ഡഡ് സ്‌കൂളുകളിലേക്കും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് കീഴിലുള്ള പിന്തുണ വ്യാപിപ്പിച്ചിട്ടുണ്ട്, എന്റോള്‍മെന്റും ഡിമാന്‍ഡുമായി ബന്ധപ്പെട്ട് ഗ്രാന്റ്/തൊഴില്‍ റോളുകളുടെ/വിഭാഗങ്ങളുടെ എണ്ണത്തിനുള്ള പിന്തുണയും വ്യാപിപ്പിച്ചിട്ടുണ്ട്.
-അയല്‍പക്കത്തുള്ള മറ്റ് സ്‌കൂളുകളുടെ ഹബ്ബായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ വൊക്കേഷണല്‍ വിദ്യാഭ്യാസത്തിനായി  ക്ലാസ്‌ റൂം കം വര്‍ക്ക്‌ഷോപ്പ് നല്‍കുന്നതിനുള്ള വ്യവസ്ഥ. ചുക്കാനായി സേവനം അനുഷ്ഠിക്കുന്ന സ്‌കൂളുകള്‍ക്ക് ഗതാഗതത്തിനും വിലയിരുത്തല്‍ ചെലവിനുമുള്ള വ്യവസ്ഥകളുമുണ്ട്.
-ഐ.സി.ടി ലാബുകള്‍, ഡിജിറ്റല്‍ ബോര്‍ഡുകള്‍ക്കുള്ള പിന്തുണ ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട്  ക്ലാസ്‌  റൂമുകള്‍, സ്മാര്‍ട്ട്  ക്ലാസ്‌ റൂമുകള്‍, വെര്‍ച്വല്‍ ക്ലാ സ് റൂമുകള്‍, ഡി.ടി.എച്ച് ചാനലുകള്‍ എന്നിവ നല്‍കിയിട്ടുണ്ട്.
-ഗവണ്‍മെന്റ്, ഗവണ്‍മെന്റ് എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ചൈല്‍ഡ് ട്രാക്കിംഗ് വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്
-എല്ലാ വര്‍ഷവും 20% സ്‌കൂളുകള്‍ ഉള്‍ക്കൊള്ളുന്ന സോഷ്യല്‍ ഓഡിറ്റിനുള്ള പിന്തുണ, അങ്ങനെ അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാ സ്‌കൂളുകളും പരിശോധിക്കപ്പെടും.

നടപ്പാക്കല്‍ തന്ത്രവും ലക്ഷ്യങ്ങളും:
സംസ്ഥാന തലത്തില്‍ ഒരൊറ്റ സ്‌റ്റേറ്റ് ഇംപ്ലിമെന്റേഷന്‍ സൊസൈറ്റി (എസ്.ഐ.എസ്) വഴി ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയായി ഈ പദ്ധതി നടപ്പിലാക്കുന്നു. ദേശീയ തലത്തില്‍, വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ഒരു ഗവേണിംഗ് കൗണ്‍സില്‍/ബോഡിയും സ്‌കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഒരു പ്രോജക്ട് അപ്രൂവല്‍ ബോര്‍ഡും (പി.എ.ബി) ഉണ്ട്. ഗവേണിംഗ് കൗണ്‍സില്‍/ബോഡിക്ക് സാമ്പത്തികവും പരിപാടിഅധിഷ്ഠിത മാനദണ്ഡങ്ങളും പരിഷ്‌ക്കരിക്കാനും പദ്ധതിയുടെ മൊത്തത്തിലുള്ള ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് നടപ്പിലാക്കുന്നതിനുള്ള വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാനും അധികാരമുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നവീകരണങ്ങളും ഇടപെടലുകളും അത്തരം പരിഷ്‌കാരങ്ങളില്‍ ഉള്‍പ്പെടും.
പദ്ധതിയുടെ നേരിട്ടുള്ള പ്രചാരണം വര്‍ദ്ധിപ്പിക്കുന്നതിന്, എല്ലാ ശിശു കേന്ദ്രീകൃത ഇടപെടലുകളും ഒരു നിശ്ചിത കാലയളവില്‍ ഐ.ടി അധിഷ്ഠിത പ്ലാറ്റ്‌ഫോമില്‍ ഡിബിടി (നേരിട്ടുള്ള ബാങ്ക് കൈമാറ്റം) രീതിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് നല്‍കും.

അദ്ധ്യാപകര്‍, അധ്യാപകര്‍ എഡ്യൂക്കേറ്റേഴ്‌സ്, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, സമൂഹം സ്‌കൂള്‍ മാനേജ്ശമന്റ് കമ്മിറ്റികള്‍, എസ്.സി.ഇ.ആര്‍.ടികള്‍, ഡയറ്റുകള്‍, ബയറ്റുകള്‍, ബ്ലോക്ക് റിസോഴ്‌സ് വ്യക്തികള്‍,  ക്ലസ്റ്റര്‍ റിസോഴ്‌സ് പേഴ്‌സണുകള്‍, ഗുണനിലവാരമുള്ളതും സന്തുലിതമായതുമായ വിദ്യാഭ്യാസം നല്‍കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ എന്നിങ്ങനെയുള്ള എല്ലാ പങ്കാളികളും ഉള്‍പ്പെടടെ 1.16 ദശലക്ഷം സ്‌കൂളുകളും 156 ദശലക്ഷത്തിലധികം വിദ്യാര്‍ത്ഥികളും ഗവണ്‍മെന്റ്, എയ്ഡഡ് സ്‌കൂളുകളിലെ 5.7 ദശലക്ഷം അദ്ധ്യാപകരും (പ്രീ-പ്രൈമറി മുതല്‍ സീനിയര്‍ സെക്കന്‍ഡറി തലം വരെ) പദ്ധതിയില്‍ ഉള്‍പ്പെടുന്നു. കൂടാതെ, കേന്ദ്രത്തിന്റെയും സംസ്ഥാന ഗവണ്‍മെന്റുകളുടെയും വിവിധ മന്ത്രാലയങ്ങള്‍/ വികസന ഏജന്‍സികളുമായുള്ള ഫലപ്രദമായ സംയോജന രൂപകല്‍പ്പന ഈ പദ്ധതിയില്‍ ഉണ്ടാകും. എന്‍.ഇ.പി 2020 ല്‍ വിഭാവനം ചെയ്തതുപോലെ, വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഴിവുകള്‍ കണ്ടെത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും നൈപുണ്യത്തിന് ധനസഹായം നല്‍കുന്ന മറ്റ് മന്ത്രാലയങ്ങളും ഒത്തുചേര്‍ന്ന് തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ വിപുലീകരണം നടത്തും. സ്‌കൂളുകളുടെയും ഐ.ടി.ഐകളുടെയും പോളിടെക്‌നിക്കുകളുടെയും നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് മാത്രമല്ല, സ്‌കൂളിന് പുറത്തുള്ള കുട്ടികള്‍ക്കും പരമാവധി പ്രയോജനപ്പെടുത്തുന്നത് ഉറപ്പുവരുത്തും.

പ്രധാന നേട്ടങ്ങള്‍:
സ്‌കൂള്‍ വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം സാര്‍വത്രികമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം; പിന്നാക്ക വിഭാഗങ്ങളെയും ദുര്‍ബല വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി തുല്യത പ്രോത്സാഹിപ്പിക്കുന്നതിനും സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യവയ്ക്കുന്നു. ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍ സംസ്ഥാനങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളെയും പിന്തുണയ്ക്കുക എന്നതാണ്:

1. ദേശീയ വിദ്യാഭ്യാസ നയം 2020 (എന്‍.ഇ.പി 2020) ന്റെ ശിപാര്‍ശകള്‍ നടപ്പിലാക്കുന്നു;
2.. കുട്ടികളുടെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശം (ആര്‍.ടി.ഇ) 2009 നടപ്പിലാക്കുക;
3.. നേരത്തെയുള്ള ബാല്യകാല പരിചരണവും വിദ്യാഭ്യാസവും;
4. . അടിസ്ഥാന സാക്ഷരതയിലും സംഖ്യാശാസ്ത്ര അറിവിലും ഊന്നല്‍;
5. വിദ്യാര്‍ത്ഥികള്‍ക്ക് 21 -ാം നൂറ്റാണ്ടിലെ വൈദഗ്ദ്ധ്യം പകര്‍ന്നുനല്‍കുന്നതിനായി സമഗ്രവും സംയോജിതവും ഉള്‍ച്ചേരുന്നതും പ്രവര്‍ത്തനപരവുമായ പാഠ്യപദ്ധതിയിലും പ്രബോധനത്തിലും ഊന്നല്‍ നല്‍കുന്നു;
6. ഗുണനിലവാരമുള്ള വിദ്യാഭ്യാസവും വിദ്യാര്‍ത്ഥികളുടെ പഠന ഫലങ്ങള്‍ മെച്ചപ്പെടുത്തലും;
7. സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ സാമൂഹികവും ലിംഗപരവുമായ വിടവുകള്‍ നികത്തുക;
8. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും തുല്യതയും ഉള്‍ച്ചേരലും ഉറപ്പാക്കുന്നു;
9. അധ്യാപക പരിശീലനത്തിനുള്ള നോഡല്‍ ഏജന്‍സിയായി സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗണ്‍സിലുകള്‍ (എസ്.സി.ഇ.ആര്‍.ടികള്‍)/സംസ്ഥാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ, പരിശീലനത്തിനുള്ള ജില്ലാ സ്ഥാപനങ്ങള്‍ (ഡയറ്റുകള്‍) എന്നിവയുടെ ശക്തിപ്പെടുത്തലും ഉന്നത നിലവാരത്തിലെത്തിക്കലും
10. സുരക്ഷിതവും സംരക്ഷിതവും പഠനാനുയോജ്യവുമായ പരിസ്ഥിതിയും സ്‌കൂളിംഗ് വ്യവസ്ഥകളിലെ നിലവാരം പരിപാലിക്കലും;
11. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നു.


പശ്ചാത്തലം:
പ്രീ-പ്രൈമറി മുതല്‍ പന്ത്രണ്ടാം  ക്ലാ സ് വരെ വിഭജിക്കാതെ സ്‌കൂള്‍ വിദ്യാഭ്യാസത്തെ സമഗ്രമായി പരിഗണിക്കുമെന്ന് 2018-19ലെ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ്, 2018 -ല്‍ സര്‍വശിക്ഷാ അഭിയാന്‍ (എസ്.എസ്.എ), രാഷ്ട്രീയ മാധ്യമശിക്ഷാ അഭിയാന്‍ (ആര്‍.എം.എസ്.എ), അദ്ധ്യാപക വിദ്യാഭ്യാസം (ടി.ഇ) എന്നിങ്ങനെയുള്ള മുന്‍കാല കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സംയോജിപ്പിച്ചുകൊണ്ട് വകുപ്പ് സ്‌കൂള്‍ വിദ്യാഭ്യാസത്തിനായുള്ള സമഗ്ര ശിക്ഷ ആരംഭിച്ചത്. വിദ്യാഭ്യാസത്തിനായുള്ള സുസ്ഥിര വികസന ലക്ഷ്യത്തിന് (എസ്.ഡി.ജി 4) അനുസൃതമായ ഈ പദ്ധതി സ്‌കൂള്‍ വിദ്യാഭ്യാസത്തെ ഒരു തുടര്‍ച്ചയായി കണക്കാക്കുന്നു.. ഈ പദ്ധതി ആര്‍.ടി.ഇ നിയമം നടപ്പാക്കുന്നതിന് പിന്തുണ നല്‍കുക മാത്രമല്ല, എന്‍.ഇ.പി2020 ന്റ ശുപാര്‍ശകള്‍ക്കൊപ്പം എല്ലാ കുട്ടികള്‍ക്കും സന്തുലിതവും ഉള്‍ച്ചേര്‍ന്നതുമായ പശ്ചാത്തലത്തില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നത് ഉറപ്പാക്കുകയെന്നതും ഇതിനോട് യോജിച്ചതാണ്. ആ പരിസ്ഥിതി അവരുടെ വൈവിദ്ധ്യമായ പശ്ചാത്തലങ്ങള്‍, ബഹുഭാഷ ആവശ്യങ്ങള്‍, വ്യത്യസ്തമായ അക്കാദമിക കഴിവുകള്‍ എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട് അവരെ പഠനപ്രക്രിയയിലെ സജീവ പങ്കാളികളകാക്കുകയെന്നതാണ്.

അവരുടെ വൈവിധ്യമാര്‍ന്ന പശ്ചാത്തലം പരിപാലിക്കേണ്ട തുല്യവും ഉള്‍ക്കൊള്ളുന്നതുമായ   ക്ലാസ്‌ റൂം പരിതസ്ഥിതിയില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. ബഹുഭാഷാ ആവശ്യങ്ങള്‍, വ്യത്യസ്ത അക്കാദമിക് കഴിവുകള്‍, അവരെ പഠന പ്രക്രിയയില്‍ സജീവ പങ്കാളികളാക്കുക(Release ID: 1742426) Visitor Counter : 446