പ്രധാനമന്ത്രിയുടെ ഓഫീസ്‌

കാകതിയ രാമപ്പ ക്ഷേത്രം ലോക പൈതൃക സ്ഥലമായി യുനെസ്കോ പ്രഖ്യാപിച്ചതിൽ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു

Posted On: 25 JUL 2021 6:24PM by PIB Thiruvananthpuram

കാകതിയ രാമപ്പ ക്ഷേത്രം ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തുഷ്ടി പ്രകടിപ്പിച്ചു. ഈ ഗംഭീരമായ ക്ഷേത്ര സമുച്ചയം സന്ദർശിച്ച് അതിന്റെ മഹത്വത്തിന്റെ ആദ്യ അനുഭവം നേടാനും അദ്ദേഹം ജനങ്ങളോട്  അഭ്യർത്ഥിച്ചു.

യുനെസ്കോയുടെ ട്വീറ്റിനോട് പ്രതികരിച്ച പ്രധാനമന്ത്രി;

"കൊള്ളാം! എല്ലാവർക്കും, പ്രത്യേകിച്ചും തെലങ്കാനയിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ.

മഹത്തായ കാകതിയ രാജവംശത്തിലെ മികച്ച കരകൗശലവിദ്യയാണ് രാമപ്പ ക്ഷേത്രം അനുഭവവേദ്യമാക്കുന്നത് . ഈ ഗംഭീരമായ ക്ഷേത്ര സമുച്ചയം സന്ദർശിച്ച് അതിന്റെ മഹത്വത്തിന്റെ ആദ്യ അനുഭവം നേടാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. "(Release ID: 1738867) Visitor Counter : 58