പ്രധാനമന്ത്രിയുടെ ഓഫീസ്
പുതിയ മന്ത്രിമാരെ പരിചയപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി മോദി ലോകസഭയിൽ നടത്തിയ ആമുഖ പരാമർശങ്ങൾ
Posted On:
19 JUL 2021 12:29PM by PIB Thiruvananthpuram
പുതിയ മന്ത്രിമാര്‍ക്കുവേണ്ടി ലോക്സഭയില്‍ പ്രധാനമന്ത്രി മോദി നടത്തിയ ആമുഖ പ്രഭാഷണം
നിരവധി വനിതകള്‍, പട്ടികജാതി, പട്ടികവര്‍ഗ്ഗ സമുദായത്തില്‍പ്പെട്ടവര്‍ എന്നിവര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത് നമുക്കേവര്‍ക്കും അഭിമാനാര്‍ഹമാണ്. പുതിയ മന്ത്രിമാരില്‍ പലരും കര്‍ഷകരുടെ മക്കളും ഒബിസി വിഭാഗത്തില്‍പ്പെട്ടവരുമാണ്: പ്രധാനമന്ത്രി
സ്ത്രീകളും പട്ടികജാതി, പട്ടികവര്‍ഗക്കാരും ഒബിസി വിഭാഗക്കാരും മന്ത്രിമാരാകുന്നത് ചിലര്‍ക്കു ദഹിക്കുന്നില്ല: പ്രധാനമന്ത്രി
ബഹുമാനപ്പെട്ട അധ്യക്ഷന്‍,
ഇന്ന് സഭയില്‍ ആവേശകരമായ അന്തരീക്ഷമാണ്. കാരണം നമ്മുടെ വനിതാ എംപിമാരില്‍ വലിയൊരു വിഭാഗം മന്ത്രിമാരായിരിക്കുന്നു. നമ്മുടെ ദളിത് സഹോദരങ്ങളില്‍ വലിയൊരു വിഭാഗം മന്ത്രിമാരായി മാറിയതില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു. നമ്മുടെ ഗോത്ര-പട്ടികവര്‍ഗ വിഭാഗത്തിലെ നിരവധി സുഹൃത്തുക്കള്‍ മന്ത്രിമാരായിരിക്കുന്നു. ഇതു നമുക്കേവര്‍ക്കും സന്തോഷം പകരുന്ന കാര്യമാണ്.
ഗ്രാമീണ മേഖലയിലെ കര്‍ഷക കുടുംബത്തില്‍ നിന്നുള്ളവരും പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരും മന്ത്രിമാരായിരിക്കുന്നു. അതേസമയം, രാജ്യത്തെ ദളിതരും സ്ത്രീകളും മന്ത്രിമാരാകുന്നത് ചിലര്‍ക്ക് ഇഷ്ടപ്പെടുന്നില്ല. വനിതകളും പട്ടികജാതി-പട്ടികവര്‍ഗക്കാരും ഒബിസി വിഭാഗക്കാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത് നമുക്കേവര്‍ക്കും അഭിമാനിക്കാവുന്ന കാര്യമാണ്. എന്നാല്‍ ചിലര്‍ മന്ത്രിമാരെ പരിചയപ്പെടുത്തുന്നതിനോടു വൈമുഖ്യം കാട്ടുന്നു. വനിതാമന്ത്രിമാരെ സഭയില്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് സ്ത്രീവിരുദ്ധ മനോഭാവമാണുള്ളത്.
(Release ID: 1737165)
Visitor Counter : 237
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada