പ്രധാനമന്ത്രിയുടെ ഓഫീസ്‌

ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 07 JUL 2021 3:38PM by PIB Thiruvananthpuram

ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദയുടെ ദേഹവിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി  അഗാധ  ദുഃഖം രേഖപ്പെടുത്തി. 

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു, "സ്വാമി പ്രകാശാനന്ദ ജി അറിവിന്റെയും ആത്മീയതയുടെയും ഒരു ദീപസ്‌തംഭമായിരുന്നു. . അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവന പ്രവർത്തനങ്ങൾ ദരിദ്രരിൽ ദരിദ്രരെ ശാക്തീകരിച്ചു. ശ്രീ നാരായണ ഗുരുവിന്റെ ശ്രേഷ്ഠമായ ചിന്തകളെ ജനപ്രിയമാക്കുന്നതിൽ അദ്ദേഹം മുൻകൈയെടുത്തു.  അദ്ദേഹത്തിന്റെ  വിയോഗത്തിൽ  വേദനിക്കുന്നു.  ഓം  ശാന്തി."


(Release ID: 1733362) Visitor Counter : 204