പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഒരു ഇന്ത്യൻ ഡോക്ടറുമായുള്ള അഫ്ഗാനിസ്ഥാന്റെ അംബാസഡറുടെ അനുഭവത്തെക്കുറിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു


നിങ്ങളുടെ അനുഭവത്തിന് ഇന്ത്യ-അഫ്ഗാനിസ്ഥാൻ ബന്ധങ്ങളുടെ സുഗന്ധത്തിന്റെ സത്തയുണ്ട്: പ്രധാനമന്ത്രി

Posted On: 01 JUL 2021 5:06PM by PIB Thiruvananthpuram

ഇന്ത്യയിലെ അഫ്ഗാനിസ്ഥാൻ അംബാസഡർ ഫരീദ് മമുന്ദ്‌സെയുടെ ട്വീറ്റിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായം പ്രകടിപ്പിച്ചു. . തന്റെയടുക്കലെത്തിയ  രോഗി ഇന്ത്യയിലെ അഫ്ഗാൻ അംബാസഡറാണെന്ന് അറിഞ്ഞപ്പോൾ ,  ഒരു സഹോദരന്റെ  പക്കൽ നിന്നും ഫീസ്  ഈടാക്കില്ലെന്ന് പറഞ്ഞ  ഒരു ഇന്ത്യൻ ഡോക്ടറെ സന്ദർശിച്ചതിന്റെ ഹൃദയസ്‌പൃക്കായവിവരണം അംബാസഡർ പോസ്റ്റ് ചെയ്തിരുന്നു. ട്വീറ്റ് ഹിന്ദിയിലായിരുന്നു. അംബാസഡർ പങ്കിട്ട ഈ സംഭവത്തിന് ഇന്ത്യ-അഫ്ഗാനിസ്ഥാൻ ബന്ധത്തിന്റെ സുഗന്ധത്തിന്റെ സത്തയുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കമെന്റിട്ടവരിൽ ഒരാൾ  ക്ഷണിച്ച രാജസ്ഥാനിലെ ഹരിപുര സന്ദർശിക്കണമെന്നും പ്രധാനമന്ത്രി അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം സ്വന്തമായ ചരിത്രമുള്ള  ഗുജറാത്തിലെ ഹരിപുര സന്ദർശിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ഇന്ന് ഡോക്‌ടേഴ്‌സ്  ദിനമാണ്.



(Release ID: 1731972) Visitor Counter : 192