പ്രധാനമന്ത്രിയുടെ ഓഫീസ്‌

രാമകൃഷ്ണ മഠത്തിലെ സ്വാമി ശിവമയാനന്ദജി മഹാരാജിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 12 JUN 2021 2:33PM by PIB Thiruvananthpuram

രാമകൃഷ്ണ മഠത്തിലെ സ്വാമി ശിവമയാനന്ദജി മഹാരാജിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു, "രാമകൃഷ്ണ മഠത്തിലെ സ്വാമി ശിവമയാനന്ദജി മഹാരാജ് സാമൂഹ്യ ശാക്തീകരണത്തെ കേന്ദ്രീകരിച്ചുള്ള വിപുലമായ സാമൂഹ്യ  സേവന സംരംഭങ്ങളിൽ സജീവമായി ഏർപ്പെട്ടിരുന്നു. സംസ്കാരത്തിന്റെയും ആത്മീയതയുടെയും ലോകങ്ങൾക്ക് അദ്ദേഹം നൽകിയ സംഭാവനകൾ എപ്പോഴും സ്മരിക്കപ്പെടും. ഓം ശാന്തി.


(Release ID: 1726523) Visitor Counter : 135