ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 84,332 പേര്‍ക്ക്; 70 ദിവസത്തിനുശേഷം ഏറ്റവും കുറഞ്ഞ നിരക്ക്


63 ദിവസത്തിനുശേഷം രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 11 ലക്ഷത്തില്‍ താഴെയായി

തുടര്‍ച്ചയായ മുപ്പതാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതല്‍

രോഗമുക്തി നിരക്ക് 95.07% ആയി വര്‍ദ്ധിച്ചു

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 4.39%, തുടര്‍ച്ചയായ 19-ാം ദിവസവും 10 ശതമാനത്തില്‍ താഴെ

Posted On: 12 JUN 2021 11:36AM by PIB Thiruvananthpuram

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 84,332 പേര്‍ക്ക് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസവും ഒരു ലക്ഷത്തില്‍ താഴെയാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഇതു സാധ്യമായത്. 


ചികിത്സയിലുള്ളവരുടെ എണ്ണം രാജ്യത്ത് തുടര്‍ച്ചയായി കുറയുകയാണ്. നിലവില്‍ രാജ്യത്തു ചികിത്സയിലുള്ളത് 10,80,690 പേരാണ്. തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും 20 ലക്ഷത്തില്‍ താഴെപ്പേരാണ് ചികിത്സയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 40,981 ന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഇപ്പോള്‍ രാജ്യത്ത് ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 3.68% മാത്രമാണ്.


 

കോവിഡ് ബാധയില്‍ നിന്ന് കൂടുതല്‍ പേര്‍ സുഖം പ്രാപിക്കുന്നതിനാല്‍, ഇന്ത്യയുടെ പ്രതിദിന രോഗമുക്തരുടെ എണ്ണം തുടര്‍ച്ചയായ 30-ാം ദിവസവും പുതിയ പ്രതിദിന രോഗികളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,311 പേരാണ് രോഗമുക്തരായത്. 

ദിവസേനയുള്ള പുതിയ രോഗബാധിതരുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 36,979 പേരാണ് കൂടുതലായി രോഗമുക്തരായത്. 

 

രാജ്യത്താകെ ഇതുവരെ 2,79,11,384 പേരാണ് കോവിഡ് മുക്തരായത്.  കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,311 പേരാണ് രോഗമുക്തരായത്. രോഗമുക്തി നിരക്ക് 95.07% ആണ്. ഇത് പതിവായി വര്‍ധിക്കുകയും ചെയ്യുന്നു. 

 

രാജ്യത്തൊട്ടാകെ, പരിശോധനാശേഷി ഗണ്യമായി വര്‍ദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആകെ നടത്തിയത് 19,20,477 പരിശോധനകളാണ്. രാജ്യത്താകെ ഇതുവരെ 37.62 കോടിയിലേറെ (37,62,32,162) പരിശോധനകള്‍ നടത്തി. 

രാജ്യത്തുടനീളം പരിശോധന വര്‍ദ്ധിപ്പിച്ചിട്ടും പ്രതിവാര  രോഗസ്ഥിരീകരണ നിരക്കു കുറയുകയാണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 4.94 ശതമാനവും പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് ഇന്ന് 4.39 ശതമാനവുമാണ്. തുടര്‍ച്ചയായ 19-ാം ദിവസമാണ് ഇത് 10 ശതമാനത്തില്‍ താഴെ എന്ന നിലയിലുള്ളത്. 


 
ദേശീയ തലത്തില്‍ പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ കീഴില്‍ ഇതിനകം പ്രതിരോധ  മരുന്നിന്റെ 25 കോടിയോളം ഡോസ് നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 34,33,763 വാക്‌സിന്‍ ഡോസുകള്‍ നല്‍കി.

 

ഇന്ന് രാവിലെ 7 മണി വരെയുള്ള താല്‍ക്കാലിക റിപ്പോര്‍ട്ട് അനുസരിച്ച് 34,64,228 സെഷനുകളിലൂടെ ആകെ 24,96,00,304 വാക്‌സിന്‍ ഡോസുകള്‍ നല്‍കി.

 
താഴെപ്പറയുന്നവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്:


ആരോഗ്യപ്രവര്‍ത്തകര്‍

ആദ്യ ഡോസ് 1,00,35,262
രണ്ടാമത്തെ ഡോസ് 69,47,565

മുന്നണിപ്പോരാളികള്‍

ആദ്യ ഡോസ് 1,66,36,247
രണ്ടാമത്തെ ഡോസ് 88,12,574

18-44 പ്രായപരിധിയിലുള്ളവര്‍

ആദ്യ ഡോസ് 3,81,21,531
രണ്ടാമത്തെ ഡോസ് 5,61,503

45 മുതല്‍ 60 വരെ പ്രായമുള്ളവര്‍

ആദ്യ ഡോസ് 7,47,06,979
രണ്ടാമത്തെ ഡോസ് 1,18,31,770

60 വയസ്സിനു മുകളിലുള്ളവര്‍

ആദ്യ ഡോസ് 6,21,90,130
രണ്ടാമത്തെ ഡോസ് 1,97,56,743

ആകെ 24,96,00,304
 



(Release ID: 1726467) Visitor Counter : 145