ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

18 മുതൽ 44 വയസ്സ് പ്രായമുള്ളവർക്ക് ഒരുകോടിയിൽ അധികം വാക്സിൻ ഡോസുകൾ നൽകി ഇന്ത്യ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടു

Posted On: 24 MAY 2021 11:52AM by PIB Thiruvananthpuram
 
 
ന്യൂഡൽഹി, മെയ് 24, 2021

18 മുതൽ 44 വയസ്സ് പ്രായമുള്ളവർക്ക് ഒരു കോടിയിൽ (1,06,21,235) അധികം വാക്സിൻ ഡോസുകൾ നൽകി ഇന്ത്യ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. കേരളത്തിൽ ഇതുവരെ 30,555 പേർക്കാണ് ഈ വിഭാഗത്തിൽ ആദ്യ ഡോസ് വാക്സിൻ ലഭിച്ചത്.

രാജ്യത്ത് വിതരണം ചെയ്ത വാക്സിൻ ഡോസുകളുടെ ആകെ എണ്ണം ഇന്ന് 19.60 കോടി കടന്നു. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം, 28,16,725 സെഷനുകളിലായി 19,60,51,962 വാക്സിൻ ഡോസ് വിതരണം ചെയ്തു.

തുടർച്ചയായി 11-ആം ദിവസവും രാജ്യത്ത് പ്രതിദിന രോഗമുക്തിനേടിയവരുടെ എണ്ണം പ്രതിദിനപുതിയ കേസുകളെക്കാൾ കൂടുതലാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 3,02,544 പേർ രോഗ മുക്തരായി. കേരളത്തിൽ ആണ് ഏറ്റവും കൂടുതൽ പേർ രോഗമുക്തി നേടിയത്- 37,316. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം ഇന്ന് 2,37,28,011 ആയി. ദേശിയ രോഗമുക്തി നിരക്ക് 88.69% ആണ്.

കഴിഞ്ഞ എട്ട് ദിവസങ്ങളിൽ തുടർച്ചയായി പ്രതിദിന പുതിയ കേസുകളുടെ എണ്ണം മൂന്ന് ലക്ഷത്തിൽ താഴെയാണ്. പ്രതിദിന പുതിയ കേസുകളും രോഗമുക്തി നേടിയവരും തമ്മിലുള്ള അന്തരം 80,229 ആയി കുറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിൽ 2,22,315 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു. 10 സംസ്ഥാനങ്ങളിലാണ് 81.08% പുതിയ കേസുകളും. 35,483 പുതിയ കേസുകളുമായി തമിഴ്നാട് ആണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 26,672 കേസുകളുമായി മഹാരാഷ്ട്ര രണ്ടാമതാണ്. 25,820 കേസുകളുമായി കേരളം നാലാമതാണ്. 

ഇന്ത്യയിൽ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം ഇന്ന് 27,20,716 ആയി കുറഞ്ഞു. ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 10.17% ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ 84,683 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിട്ടിരിക്കുന്നത്.

ദേശീയ മരണനിരക്ക് നിലവിൽ 1.14% ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ 4,454 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 10 സംസ്ഥാനങ്ങളിലാണ് 79.52%  മരണവും. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം - 1,320. 624 മരണങ്ങളുടെ കർണാടക രണ്ടാമതാണ്

കഴിഞ്ഞ 24 മണിക്കൂറിൽ 19,28,127 കോവിഡ് പരിശോധനകളാണ് നടന്നത്. ഇതുവരെ 33,05,36,064 പരിശോധനകൾ നടന്നിട്ടുണ്ട്. പോസിറ്റിവിറ്റി നിരക്ക് 8.09% ആണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 12.66% ആയി കുറഞ്ഞിട്ടുണ്ട്.
 
RRTN


(Release ID: 1721479) Visitor Counter : 207