ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
തുടർച്ചയായ ആറാം ദിവസവും രോഗമുക്തരുടെ എണ്ണം പുതിയ രോഗബാധിതരെക്കാൾ കൂടുതൽ
തുടർച്ചയായ മൂന്നാം ദിവസവും പുതിയ രോഗികളുടെ എണ്ണം മൂന്നു ലക്ഷത്തിൽ താഴെ
കഴിഞ്ഞ 24 മണിക്കൂറിൽ 20 ലക്ഷം പരിശോധനകൾ നടത്തി ആഗോള റെക്കോർഡ് കരസ്ഥമാക്കി
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 13.31% ആയി കുറഞ്ഞു
18-44 വയസ്സ് പ്രായമുള്ള 64 ലക്ഷത്തിലധികം ഗുണഭോക്താക്കൾ ഇതുവരെ വാക്സിൽ സ്വീകരിച്ചു
Posted On:
19 MAY 2021 12:28PM by PIB Thiruvananthpuram
ഇന്ത്യയിൽ പ്രതിദിന കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണം തുടർച്ചയായ ആറാം ദിവസവും പുതിയതായി രോഗം സ്ഥിരീകരിക്കുന്നവരേക്കാൾ കൂടുതൽ. കഴിഞ്ഞ 24 മണിക്കൂറിൽ 3,89,851 പേർ രോഗമുക്തി നേടി.
രാജ്യത്ത് ഇതുരെ 2,19,86,363 പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക് 86.23% ആയി ഉയർന്നു. പുതിയ രോഗമുക്തരിൽ 74.94% വും 10 സംസ്ഥാനങ്ങളിൽനിന്നും.
ശുഭ പ്രവണത തുടർന്നുകൊണ്ട് തുടർച്ചയായ മൂന്നാം ദിവസവും പുതിയ രോഗികളുടെ എണ്ണം മൂന്നു ലക്ഷത്തിൽ താഴെ.കഴിഞ്ഞ 24 മണിക്കൂറിൽ 2,67,334 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.പുതിയ രോഗികളുടെ 74.64 ശതമാനവും 10 സംസ്ഥാനങ്ങളിൽനിന്നും. തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ രോഗികൾ -33,059. കേരളത്തിൽ 31,337 പേർക്ക്രോഗം റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 32,26,719 ആയി കുറഞ്ഞു. ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 12.66% ആണ് . കഴിഞ്ഞ 24 മണിക്കൂറിൽ ചികിത്സയിൽ ഉള്ളവരുടെ ആകെ എണ്ണത്തിൽ 1,27,046 പേരുടെ കുറവ് രേഖപ്പെടുത്തി. നിലവിൽ ചികിത്സയിലുള്ള രോഗികളുടെ 70.82% വും 8സംസ്ഥാനങ്ങളിലാണ്.
കഴിഞ്ഞ 24 മണിക്കൂറിൽ 20 ലക്ഷത്തിലധികം പരിശോധനകൾ നടത്തി ( ഒരു ദിവസം ഇന്ത്യയിൽ നടത്തുന്ന ഏറ്റവുമുയർന്ന പരിശോധന ). കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയ 20.08 ലക്ഷം പരിശോധനകൾ ആഗോള റെക്കോർഡാണ്.പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 13.31% ആയി കുറഞ്ഞു.
രാജ്യത്ത് ഇതുവരെ 32 കോടിയിലധികം പരിശോധനകൾ നടത്തി.
രാജ്യവ്യാപകമായി ആകെ 18.58 കോടിയിലധികം കോവിഡ് 19 വാക്സിൻ ഡോസുകൾ ഇന്ന് വരെ നൽകി.
ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം 27,10,934 സെഷനുകളിലായി 18,58,09,302 വാക്സിൻ ഡോസ് വിതരണം ചെയ്തു.
ഇതിൽ 96,73,684ആരോഗ്യപ്രവർത്തകർ (ഒന്നാം ഡോസ്), 66,59,125 ആരോഗ്യപ്രവർത്തകർ (രണ്ടാം ഡോസ് ),1,45,69,669 മുന്നണിപ്പോരാളികൾ (ഒന്നാം ഡോസ് ), 82,36,515 മുന്നണി പ്രവർത്തകർ (രണ്ടാം ഡോസ്), 18 നും 44 നും ഇടയിൽ പ്രായമുള്ള 64,77,443 ( ഒന്നാം ഡോസ് ),45-60പ്രായമുള്ളവർ -35,80,46,339 പേർ (ആദ്യ ഡോസ് ),93,51,036 ( രണ്ടാം ഡോസ് ),60 വയസ്സിനു മുകളിൽ പ്രായമുള്ള 5,48,16,767( ആദ്യ ഡോസ്), 1,79,78,724 (രണ്ടാം ഡോസ്) ഗുണഭോക്താക്കൾ എന്നിവർ ഉൾപ്പെടുന്നു.
****
(Release ID: 1719994)
Visitor Counter : 242
Read this release in:
Punjabi
,
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada