ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

പ്രതിദിന രോഗമുക്തിനേടിയവരുടെ എണ്ണം ആദ്യമായി നാല് ലക്ഷം കടന്നു

प्रविष्टि तिथि: 18 MAY 2021 1:27PM by PIB Thiruvananthpuram



ന്യൂഡൽഹി, മെയ് 18, 2021

രാജ്യത്ത്  പ്രതിദിന രോഗമുക്തിനേടിയവരുടെ എണ്ണം ആദ്യമായി നാല് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 4,22,436 പേർ രോഗ മുക്തരായി. ദിവസേനയുള്ള ശരാശരി രോഗമുക്തി കഴിഞ്ഞ 14 ദിവസങ്ങളിൽ 3,55,944 കേസുകളേകാൾ കൂടുതലാണ്. 

കഴിഞ്ഞ 24 മണിക്കൂറിൽ 2,63,533 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു. തുടർച്ചയായി രണ്ടു ദിവസമായി പുതിയ കോവിഡ് കേസുകൾ മൂന്ന് ലക്ഷത്തിൽ താഴയാണ്. ആകെ രോഗികളുടെ എണ്ണത്തിൽ 1,63,232 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

രാജ്യത്ത് ഇതുവരെ 2,15,96,512 പേരാണ് രോഗമുക്തി നേടിയത്. 85.60% ആണ് ദേശിയ രോഗമുക്തി നിരക്ക്.

ഇന്ത്യയിൽ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം ഇന്ന് 33,53,765 ആയി കുറഞ്ഞു. ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 13.29% ആണ്.

രാജ്യത്ത് വിതരണം ചെയ്ത വാക്സിൻ ഡോസുകളുടെ ആകെ എണ്ണം ഇന്ന് 18.44 കോടിയോട് അടുത്തു. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം, 26,87,638 സെഷനുകളിലായി 18,44,53,149 വാക്സിൻ ഡോസ് വിതരണം ചെയ്തു. വാക്സിനേഷൻ യജ്ഞത്തിന്റെ 122-ആം ദിവസം (മെയ് 17, 2021), 15,10,418 ഡോസ് വാക്സിൻ വിതരണം ചെയ്തു.

മൂന്നാം ഘട്ട വാക്സിനേഷൻ യജ്ഞം പുരോഗമിക്കുകയാണ്. 36 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളിലായി, 18 മുതൽ 44 വയസ്സ് പ്രായമുള്ള 59,39,290 ഗുണഭോക്താകൾക്ക് ആദ്യ ഡോസ് വാക്സിൻ ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, 6,69,884 പേർക്കാണ് ആദ്യ ഡോസ് വാക്സിൻ ലഭിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്ത പുതിയ കേസുകളിൽ 74.54% 10 സംസ്ഥാനങ്ങളിലാണ്. കർണാടകയിലാണ് ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ - 38,603. 33,075 കേസുകളുമായി തമിഴ്നാട് രണ്ടാമതാണ്. 

ദേശീയ മരണനിരക്ക് നിലവിൽ 1.10%.ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ 4,329 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 10 സംസ്ഥാനങ്ങളിലാണ് 75.98% മരണവും. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം - 1000

ആഗോള തലത്തിൽ ലഭിക്കുന്ന കോവിഡ്-19 ദുരിതാശ്വാസ സഹായങ്ങൾ, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി വേഗത്തിൽ എത്തിക്കാൻ ഇന്ത്യാ ഗവണ്മെന്റ് എല്ലാ ശ്രമങ്ങളും നടത്തി വരികയാണ്. 11,321 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ; 15,801 ഓക്സിജൻ സിലിണ്ടറുകൾ; 19 ഓക്സിജൻ ഉത്പാദന പ്ലാന്റുകൾ; 7,470 വെന്റിലേറ്ററുകൾ/ബൈ പിഎപി; ഏകദേശം 5.5 L റെംഡെസിവിർ വൈലുകൾ എന്നിവ റോഡ്, ആകാശ  മാർഗം കൈമാറി/വിതരണം ചെയ്തു. 

 

RRTN

 

****


(रिलीज़ आईडी: 1719588) आगंतुक पटल : 319
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Assamese , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada