പ്രധാനമന്ത്രിയുടെ ഓഫീസ്
ഓക്സിജന്റെയും മരുന്നുകളുടെയും ലഭ്യതയും വിതരണവും പ്രധാനമന്ത്രി അവലോകനം ചെയ്തു
മരുന്നുകളുടെ ഉൽപാദനം വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും വ്യാപിപ്പിക്കുന്നതിനും കേന്ദ്ര ഗവണ്മെന്റ് നിർമ്മാതാക്കളുമായി പതിവായി ബന്ധപ്പെട്ട് വരുന്നു
റെംഡെസിവിർ ഉൾപ്പെടെയുള്ള എല്ലാ മരുന്നുകളുടെയും ഉത്പാദനം കഴിഞ്ഞ ഏതാനും ആഴ്ചകളായി ഗണ്യമായി വർദ്ധിച്ചു
ആദ്യ തരംഗത്തിന്റെ ഏറ്റവും ഉയർന്ന സമയത്ത് വിതരണം ചെയ്തതിനേക്കാൾ മൂന്നിരട്ടിയിലധികമാണ് ഇപ്പോഴത്തെ വിതരണം
प्रविष्टि तिथि:
12 MAY 2021 9:14PM by PIB Thiruvananthpuram
രാജ്യത്ത് ഓക്സിജന്റെയും മരുന്നുകളുടെയും ലഭ്യതയും വിതരണവും അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം വിളിച് ചേർത്തു
കോവിഡിനും മ്യൂക്കോമൈക്കോസിസിനും ഉപയോഗിക്കുന്ന മരുന്നുകളുടെ വിതരണം ഗവണ്മെന്റ് സജീവമായി നിരീക്ഷിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവർ പ്രധാനമന്ത്രിയെ അറിയിച്ചു. ഉൽപാദനം വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ എല്ലാത്തരം സഹായങ്ങളും നൽകുന്നതിനും നിർമ്മാതാക്കളുമായി പതിവായി ബന്ധപ്പെടുന്നതായി പ്രധാനമന്ത്രിയെ അറിയിച്ചു. അത്തരം ഓരോ മരുന്നുകളുടെയും സജീവ ഔഷധ ഘടകങ്ങളുടെയും (എപിഐ) നിലവിലെ ഉൽപാദനത്തെക്കുറിച്ചും സ്റ്റോക്കിനെക്കുറിച്ചും പ്രധാനമന്ത്രിയെ അറിയിച്ചു. സംസ്ഥാനങ്ങൾക്ക് നല്ല അളവിൽ മരുന്നുകൾ നൽകുന്നുണ്ട് . കഴിഞ്ഞ ഏതാനും ആഴ്ചകളായി റെംഡെസിവിർ ഉൾപ്പെടെയുള്ള എല്ലാ മരുന്നുകളുടെയും ഉൽപാദനം ഗണ്യമായി വർദ്ധിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രിയെ അറിയിച്ചു. ഇന്ത്യയ്ക്ക് വളരെ സജീവമായ ഫാർമ മേഖലയുണ്ടെന്നും അവരുമായി ഗവണ്മെന്റിന്റെ ഏകോപനം തുടരുന്നത് എല്ലാ മരുന്നുകളുടെയും ശരിയായ ലഭ്യത ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് ഓക്സിജൻ ലഭ്യതയെയും വിതരണത്തെയും കുറിച്ചുള്ള സ്ഥിതിഗതികളും പ്രധാനമന്ത്രി വിലയിരുത്തി. ആദ്യ തരംഗത്തിന്റെ ഏറ്റവും ഉയർന്ന സമയവ്യോമസേനാ വിമാനങ്ങളുടെ പറക്കൽ, ഓക്സിജൻ റെയിൽ, എന്നിവയെ കുറിച്ചും പ്രധാനമന്ത്രിയെ അറിയിച്ചു. ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, ഓക്സിജൻ സിലിണ്ടറുകൾ, പിഎസ്‌എ പ്ലാന്റുകളുടെ സംഭരണ നില എന്നിവയെക്കുറിച്ചും പ്രധാനമന്ത്രി അവലോകനം നടത്തി.
സമയബന്ധിതമായി വെന്റിലേറ്ററുകൾ പ്രവർത്തനക്ഷമമാക്കാനും സാങ്കേതിക, പരിശീലന പ്രശ്നങ്ങൾ നിർമ്മാതാക്കളുടെ സഹായത്തോടെ പരിഹരിക്കാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെടണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.
(रिलीज़ आईडी: 1718171)
आगंतुक पटल : 350
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada