പ്രധാനമന്ത്രിയുടെ ഓഫീസ്‌

മനോജ് ദാസിന്റെ നിര്യണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 28 APR 2021 9:11AM by PIB Thiruvananthpuram

പ്രശസ്ത വിദ്യാഭ്യാസ വിദഗ്ദ്ധനും  ജനപ്രിയ കോളമിസ്റ്റും  എഴുത്തുകാരനുമായ ശ്രീ മനോജ് ദാസിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു.

ശ്രീ മോദി ട്വീറ്റിൽ പറഞ്ഞു:

പ്രശസ്തനായ  വിദ്യാഭ്യാസ വിചക്ഷണൻ , ജനപ്രിയ കോളമിസ്റ്റ്, പ്രചുര പ്രചാരം നേടിയ  എഴുത്തുകാരൻ എന്നീ നിലകളിൽ ശ്രീ മനോജ് ദാസ്  വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട് . ഇംഗ്ലീഷ്, ഒഡിയ സാഹിത്യ മേഖലകൾക്ക് അദ്ദേഹം   സമൃദ്ധമായ സംഭാവനകൾ നൽകി. ശ്രീ അരബിന്ദോയുടെ തത്ത്വചിന്തയുടെ പ്രധാന വക്താവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ നിര്യാണത്തിൽ വേദനിക്കുന്നു . അദ്ദേഹത്തിന്റെ കുടുംബത്തിന് അനുശോചനം. ഓം ശാന്തി. ”

 

 

***



(Release ID: 1714496) Visitor Counter : 144