പ്രധാനമന്ത്രിയുടെ ഓഫീസ്
സ്വാമി അവ്ദേശാനന്ദ് ഗിരിയുമായി പ്രധാനമന്ത്രി സംസാരിച്ചു
രണ്ട് ഷാഹി സ്നാനങ്ങൾക്ക് ശേഷം കുംഭമേളയെ പ്രതീകാത്മകമാക്കാൻ അഭ്യർത്ഥിച്ചു
സന്യാസിമാരുടെ ആരോഗ്യത്തെക്കുറിച്ചും ആരാഞ്ഞു
प्रविष्टि तिथि:
17 APR 2021 9:25AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആചാര്യ മഹാമണ്ഡലേശ്വർ പൂജ്യ സ്വാമി അവ്ദേശാനന്ദ് ഗിരിയുമായി ടെലിഫോണിൽ സംഭാഷണം നടത്തി എല്ലാ സന്യാസിമാരുടെയും ആരോഗ്യത്തെക്കുറിച്ച് ആരാഞ്ഞു. ഭരണകൂടവുമായുള്ള പൂർണ സഹകരണത്തിന് അദ്ദേഹം സന്യാസി സമൂഹത്തിന് നന്ദി പറഞ്ഞു.
രണ്ട് ഷാഹി സ്നാനങ്ങൾ ഇതിനകം നടന്നതിനാൽ കുംഭമേളയെ പ്രതീകാത്മകമായി നിലനിർത്താൻ പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ഇത് മഹാമാരിക്കെതിരായ പോരാട്ടത്തെ ശക്തിപ്പെടുത്തും.
ആചാര്യ മഹാമണ്ഡലേശ്വർ പൂജ്യ സ്വാമി അവ്ദേശാനന്ദ് ഗിരിയും പ്രധാനമന്ത്രിയുടെ അഭ്യർഥന മാനിച്ച് മറുപടി നൽകി. ഭക്തർ വലിയ തോതിൽ സ്നാനത്തിനായി വരരുതെന്നും കോവിഡിന്റെ ഉചിതമായ പെരുമാറ്റം പാലിക്കുകയും നിയമങ്ങൾ പാലിക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
***
(रिलीज़ आईडी: 1712396)
आगंतुक पटल : 290
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada