പ്രധാനമന്ത്രിയുടെ ഓഫീസ്‌

ലോക ജലദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി 'ജല്‍ ശക്തി അഭിയാന്‍: ക്യാച്ച് ദി റെയിന്‍' പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചു


കെന്‍ ബെത്വ ലിങ്ക് പ്രോജക്റ്റിനായുള്ള ചരിത്രപരമായ കരാറില്‍ ഒപ്പിട്ടു

ഇന്ത്യയുടെ വികസനവും സ്വാശ്രയത്വവും ജല സുരക്ഷയെയും ജല കണക്റ്റിവിറ്റിയെയും ആശ്രയിച്ചിരിക്കുന്നു : പ്രധാനമന്ത്രി

ജല പരിശോധന വളരെ ഗൗരവത്തോടെയാണ് എടുക്കുന്നത് : പ്രധാനമന്ത്രി

Posted On: 22 MAR 2021 2:25PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോക ജലദിനത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ 'ജല്‍ ശക്തി അഭിയാന്‍:ക്യാച്ച് ദി റെയിന്‍' പ്രചാരണ പരിപാടിക്ക് ഇന്ന് തുടക്കം കുറിച്ചു. നദികളെ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള ദേശീയകാഴ്ചപ്പാട് പദ്ധതിയുടെ ആദ്യ പരിപാടിയായ കെന്‍ ബെത്വ ലിങ്ക് പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്ര  ജലശക്തി മന്ത്രിഗജേന്ദ്ര സിങ് ശെഖാവത്തും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും,  ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗിആദിത്യനാഥും പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ കരാറില്‍ ഒപ്പുവച്ചു. മന്ത്രി. രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, കര്‍ണാടക,മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലെ സര്‍പഞ്ചുകളുമായും വാര്‍ഡ് പഞ്ചുകളുമായും പ്രധാനമന്ത്രി സംവദിച്ചു.



അന്താരാഷ്ട്ര ജല ദിനത്തില്‍ ക്യാച്ച് ദി റെയിന്‍ പ്രചാരണ പരിപാടി ആരംഭിക്കുന്നതിനൊപ്പം കെന്‍-ബെത്വ ലിങ്ക്കനാലിനും ഒരു പ്രധാന നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു. ഉത്തര്‍ പ്രദേശിലെയും മധ്യപ്രദേശിലെയും ദശലക്ഷക്കണക്കിനുള്ള കുടുംബങ്ങള്‍ക്കായുള്ള അടല്‍ ജിയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഈകരാര്‍ പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജല സുരക്ഷയും ഫലപ്രദമായ ജല നിയന്ത്രണവും ഇല്ലാതെദ്രുതഗതിയിലുള്ള വികസനം സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വികസനത്തെയും ഇന്ത്യയുടെസ്വാശ്രയത്വത്തെയും കുറിച്ചുള്ള കാഴ്ചപ്പാട് നമ്മുടെ ജലസ്രോതസ്സുകളെയും ജല കണക്റ്റിവിറ്റിയെയുംആശ്രയിച്ചിരിക്കുന്നു.

ഇന്ത്യയുടെ വികസനത്തിന് തുല്യമായി ജല പ്രതിസന്ധിയുടെ വെല്ലുവിളിയും വര്‍ദ്ധിക്കുകയാണെന്ന് പ്രധാനമന്ത്രിഅഭിപ്രായപ്പെട്ടു. രാജ്യത്തെ വരും തലമുറകള്‍ക്കായുള്ള തങ്ങളുടെ ഉത്തരവാദിത്തം നിര്‍വ്വഹിക്കേണ്ടത് ഇന്നത്തെതലമുറയുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. നയങ്ങളിലും തീരുമാനങ്ങളിലുംജലഭരണനിര്‍വ്വഹണത്തിനായി ഗവണ്‍മെന്റ് മുന്‍ഗണന നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍, ഈ ദിശയില്‍ നിരവധി നടപടികള്‍ സ്വീകരിച്ചു. പ്രധാന്‍ മന്ത്രി കൃഷി സിഞ്ചായ് യോജന, എല്ലാ കൃഷിയിടങ്ങളിലും ജല പ്രചാരണ പരിപാടികള്‍ - ഹര്‍ ഖേത് കോ പാനി, 'പെര്‍ ഡ്രോപ്പ് മോര്‍ ക്രോപ്പ്' കാമ്പെയ്ന്‍, 
നമാമി ഗംഗെ മിഷന്‍, ജല്‍ ജീവന്‍ മിഷന്‍ അല്ലെങ്കില്‍ അടല്‍ ഭുജല്‍ യോജന എന്നിവയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഈ പദ്ധതികളുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ, മഴവെള്ളത്തെ നന്നായി കൈകാര്യം ചെയ്താല്‍ ഭൂഗര്‍ഭജലത്തെ ആശ്രയിക്കുന്നത് കുറയുമെന്നും പ്രധാനമന്ത്രി 
ചൂണ്ടിക്കാട്ടി. അതിനാല്‍, 'ക്യാച്ച് ദി റെയിന്‍' പോലുള്ള പ്രചാരണങ്ങളുടെ വിജയം വളരെ പ്രധാനമാണ്. നഗര-ഗ്രാമ പ്രദേശങ്ങളെ ജല്‍ ശക്തി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാലവര്‍ഷത്തിന് മുന്നോടിയായുള്ള ദിവസങ്ങളില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. സര്‍പഞ്ചുകളുടെയും ഡിഎം / ഡിസികളുടെയും പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്, രാജ്യമെമ്പാടും സംഘടിപ്പിക്കുന്ന 
'ജലപ്രതിജ്ഞ' എല്ലാവരുടെയും പ്രതിജ്ഞയും,  സ്വഭാവ രീതിയും ആയി മാറണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ജലവുമായി ബന്ധപ്പെട്ട് നമ്മുടെ രീതികള്‍ മാറുമ്പോള്‍ പ്രകൃതിയും നമ്മെ പിന്തുണയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യത്തെ മഴവെള്ള സംഭരണത്തിനുപുറമെ, നദീജലത്തിന്റെ പരിപാലനവും പതിറ്റാണ്ടുകളായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ജല പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍, ഈ ദിശയില്‍ അതിവേഗം പ്രവര്‍ത്തിക്കേണ്ടത് ഇപ്പോള്‍ ആവശ്യമാണ്. കെന്‍-ബെത്വ ലിങ്ക് പദ്ധതി ഈ കാഴ്ചപ്പാടിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയതിന് ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് ഗവണ്‍മെന്റുകളെ അദ്ദേഹം പ്രശംസിച്ചു.

രാജ്യത്തെ 19 കോടി ഗ്രാമീണ കുടുംബങ്ങളില്‍ ഒന്നര വര്‍ഷം മുമ്പ് വെറും 3.5 കോടി കുടുംബങ്ങള്‍ക്ക് മാത്രമാണ് കുടിവെള്ളം ലഭിച്ചിരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജല്‍ ജീവന്‍ മിഷന്‍ ആരംഭിച്ചതിനുശേഷം ഏകദേശം 4 കോടി പുതിയ കുടുംബങ്ങള്‍ക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ കുടിവെള്ള കണക്ഷന്‍ വിതരണം ചെയ്തതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. പൊതുജന പങ്കാളിത്തവും പ്രാദേശിക ഭരണ മാതൃകയും ജല്‍ ജീവന്‍ മിഷന്റെ കാതലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്വാതന്ത്ര്യാനന്തരം ആദ്യമായാണ് ഒരു ഗവണ്‍മെന്റ് ജലപരിശോധനയുമായി ബന്ധപ്പെട്ട് ഗൗരവമായി പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജലപരിശോധനയില്‍ ഗ്രാമീണ സഹോദരിമാരെയും പെണ്‍മക്കളെയും പങ്കാളികളാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. കൊറോണ കാലഘട്ടത്തില്‍ തന്നെ 4.5 ലക്ഷത്തോളം സ്ത്രീകള്‍ക്ക് ജലപരിശോധനയ്ക്കായുള്ള പരിശീലനം നല്‍കി. ഓരോ ഗ്രാമത്തിലും കുറഞ്ഞത് 5 പരിശീലനം ലഭിച്ച സ്ത്രീകളെങ്കിലും ജല പരിശോധനയ്ക്കായുണ്ട്. ജലഭരണത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിക്കുന്നതിലൂടെ മികച്ച ഫലങ്ങള്‍ ഉറപ്പാണെന്നും, പ്രധാനമന്ത്രി പറഞ്ഞു.

 

***


(Release ID: 1706626) Visitor Counter : 328